മോനിപ്പള്ളി: ജോലി സ്ഥലത്തേക്ക് പോകുന്നതിന് ബസ്സ് കാത്തു നിന്ന
ബി.എസ്.എന്‍.എല്‍. ഉദ്യോഗസ്ഥന് കുഴഞ്ഞു വീണു മരിച്ചു. ഇലഞ്ഞി
എക്സ്ചേഞ്ചിലെ ടെലികോം മെക്കാനിക്ക് മോനിപ്പള്ളി ചുരുണാല്പുത്തന് വീട്ടില്‍
കെ.കെ. രാജന്‍ (58) അണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ 9 മണിയോടെ ഇലഞ്ഞിക്കു
പോകുന്നതിനായി മോനിപ്പള്ളി കവലയില്‍ ബസ് കാത്തു നില്‍ക്കുമ്പോഴാണ് രാജന്‍
കുഴഞ്ഞു വീണത്. മോനിപ്പള്ളി എം.യു.എം. ആസ്പത്രിയിലേക്ക് എത്തിച്ചെങ്കിലും
ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: വിജയമ്മ കാരാമ്മേല്‍ ഉള്ളനാട്.
മക്കള്‍: രാഹുല്‍ (കെന്‍സ് ഇന്‍ട്രസ്ട്രീയല്‍ ടൂള്‍ റൂം ഏറ്റുമാനൂര്‍), അഖില്‍.
ഇലഞ്ഞി എക്‌സ് ചേഞ്ചില്‍ പൊതുദര്‍ശനത്തിന് വച്ചു. ശവസംസ്കാരം
വെള്ളിയാഴ്ച 11-ന് വീട്ടുവളപ്പില്‍.
2013 ഫെബ്രുവരി 28, വ്യാഴാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ