വെളിയന്നൂര്‍: വര്‍ഗസമരവും രക്തരൂക്ഷിത വിപ്ലവവും ഇല്ലാതെ വ്യവസ്ഥാപിത
മാര്‍ഗങ്ങളിലൂടെ പുത്തന്‍ സോഷ്യലിസ്റ്റ് സാമൂഹ്യക്രമവും ജനകീയ സോഷ്യലിസവും
കൈവരിക്കാന്‍ സാധിക്കുമെന്നു ജോസ് കെ. മാണി എംപി പറഞ്ഞു. കേരള കോണ്‍ഗ്രസ്-എം
വെളിയന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അധ്വാനവര്‍ഗ
സൗഹൃദസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു.
വികസനപ്രവര്‍ത്തനങ്ങളിലൂടെ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിന്റെ മുഖഛായ മാറ്റാന്‍ കഴിഞ്ഞതായി എം.പി. അവകാശപ്പെട്ടു. കേന്ദ്രഫണ്ടില്‍നിന്ന് 61 കോടി രൂപ നേടിയെടുത്ത് പ്രധാന റോഡുകളുടെ വികസനത്തിനായി ഉപയോഗിച്ചു. കോട്ടയത്ത് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം, മൊബിലിറ്റി ഹബ്ബ്, ഇന്‍ഡോര്‍ സ്റ്റേഡിയം, ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് പുനരുദ്ധാരണം, കോഴായില്‍ സയന്‍സ് സിറ്റി എന്നിവയ്ക്കു തുക അനുവദിച്ചു. കൂത്താട്ടുകുളം-ഉഴവൂര്‍-വലവൂര്‍-പാലാ റോഡ്, പാലാ-രാമപുരം, അമനകര, കൂത്താട്ടുകുളം റോഡുകള്‍ കേന്ദ്രഫണ്ടില്‍നിന്നുള്ള 28 കോടി രൂപ വിനിയോഗിച്ച് ആധുനികരീതിയില്‍ നവീകരിച്ചതായും എംപി പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് സണ്ണി പുതിയിടം അധ്യക്ഷത വഹിച്ചു. അഡ്വ. ജോയി ഏബ്രഹാം എംപി, മോന്‍സ് ജോസഫ് എംഎല്‍എ, തോമസ് ചാഴികാടന്‍ എക്‌സ് എംഎല്‍എ, പി.ടി. ജോസ്, സഖറിയാസ് കുതിരവേലി, പ്രൊഫ. ജോയി മുപ്രാപ്പിള്ളില്‍, ലില്ലി ജോസഫ്, സി.ബി. ജോണ്‍, കുഞ്ഞുമോള്‍ റോയി, സ്റ്റിമി വില്‍സണ്‍, തോമസ് വെട്ടുപാറപ്പുറം, ജോമോന്‍ ജോണി കുന്നേല്‍, ഷിജു പാറയിടുക്കില്‍ എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ