കടുത്തുരുത്തി: കടുത്തുരുത്തി നിയോജകമണ്ഡലം സമഗ്രവികസനപദ്ധതി
വിഷന്‍-2015 നാളെ കടുത്തുരുത്തിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം
ചെയ്യും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത്
സമിതികളുടെയും നേതൃത്വത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു
നടപ്പാക്കുന്നതിന് ആവിഷ്‌കരിച്ച പദ്ധതിയാണിത്. രാവിലെ 11ന് അലങ്കാര്‍
ഓഡിറ്റോറിയത്തില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ ധനമന്ത്രി കെ.എം. മാണി മുഖ്യപ്രഭാഷണം
നടത്തും. ജോസ് കെ. മാണി എംപി, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി.
നായര്‍ എന്നിവര്‍ പ്രസംഗിക്കും.
വിഷന്‍-2015ല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാവുന്ന വിവിധ പദ്ധതികളാണ് ഉള്‍പ്പെടുത്തുന്നത്. പ്രഥമ പരിഗണന നല്‍കുന്നത് നിയോജകമണ്ഡലത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും സമഗ്ര കുടിവെള്ള പദ്ധതി നടപ്പാക്കുകയെന്നതാണ്. വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് അടിസ്ഥാന സൗകര്യങ്ങള്‍, വിവിധ കെട്ടിട സമുച്ചയങ്ങള്‍, കാര്‍ഷിക പുരോഗതിക്കുപകരിക്കുന്ന വിവിധ സംരംഭങ്ങള്‍, കടുത്തുരുത്തി ഉള്‍പ്പെടെയുള്ള വിവിധ ബൈ പാസ് റോഡുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍, എംവിഐപി കനാല്‍ നിര്‍മാണം പൂര്‍ത്തീകരണം, ഉള്‍നാടന്‍ ജലാശയങ്ങളുടെയും വിവിധ തോടുകളുടെയും നവീകരണം, കായിക വിനോദ പദ്ധതികള്‍, അതിപുരാതനമായ വിവിധ ക്ഷേത്രങ്ങളുടെയും പൗരാണികത്വം സംരക്ഷിച്ചുകൊണ്ടുള്ള വിവിധ വികസന പദ്ധതികള്‍, കലാ-സാംസ്‌കാരിക ഗവേഷണ പഠനകേന്ദ്രം എന്നിങ്ങനെയുള്ള സുപ്രധാന വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വിഷന്‍-2015 നടപ്പാക്കുന്നത്.
കടുത്തുരുത്തിയിലും തൃശൂര്‍ കിലയിലുമായി രണ്ട് പ്രാവശ്യമായി നടത്തിയ വികസന ശില്പശാലയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ കണക്കിലെടുത്താണ് സമഗ്ര വികസനപദ്ധതി തുടക്കം കുറിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തില്‍ പൊതുചര്‍ച്ച നടത്തിയ ശേഷമായിരിക്കും വികസനമാസ്റ്റര്‍ പ്ലാന്‍ പ്രകാശനം ചെയ്യുന്നതെന്ന് മോന്‍സ് ജോസഫ് എംഎല്‍എ വ്യക്തമാക്കി.
രാവിലെ 11ന് കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും വിശിഷ്ടാതിഥികളെയും സ്വീകരിച്ച് അലങ്കാര്‍ ഓഡിറ്റോറിയത്തിലെ സമ്മേളന നഗറിലേക്ക് ആനയിക്കും. തുടര്‍ന്നു സമ്മേളനം നടക്കും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ