കല്ലറ:
ടിപ്പറിടിച്ചു തെറിപ്പിച്ചു സ്കൂട്ടറില്‍ നിന്നും തെറിച്ചു റോഡിലേക്കു വീണ
വീട്ടമ്മയുടെ തലയിലൂടെ അതേ ടിപ്പര്‍ ലോറി കയറിയിറങ്ങുമ്പോള്‍ കാഴ്ചക്കാരനായി
നില്‍ക്കുകയായിരുന്ന മാന്‍വെട്ടം തെക്കേതില്‍ റോബിയാണ് ഇവരെ വാരിയെടുത്തു
മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ജംഗ്ഷനില്‍ ഉണ്ടായിരുന്ന ഓട്ടോറിക്ഷയിലാണ്
ഡ്രൈവറുടെ സഹായത്തോടെ ആശുപത്രിയിലേക്കു പോയത്.
11 മാസം മുമ്പ് റോബിയുടെ മകന്റെ ജീവനെടുത്തതും ഇത്തരത്തിലൊരു ടിപ്പര്‍ അപകടമായിരുന്നു. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം നാട്ടില്‍ മടങ്ങിയെത്തിയ റോബിയുടെ മകന് എട്ടുവയസുകാരന് ഫെബിന് ജീപ്പില്‍ നിന്നുമിറങ്ങി റോഡ് മുറിച്ചു കടക്കുമ്പോളാണ് കരിങ്കല്ലുമായി പായുകയായിരുന്ന ടിപ്പര്‍ ലോറി കുട്ടിയെ ഇടിച്ചു തെറിപ്പിച്ചത്. റോഡിലേക്കു തെറിച്ചു വീണ കുട്ടിയുടെ ശരീരത്തിലൂടെ ലോറിയുടെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. ജീപ്പില്‍ ഇരിക്കുകയായിരുന്ന ബന്ധുക്കളുടെ മുമ്പിലാണ് നാടിനെ ഞെട്ടിച്ച ദാരൂണ സംഭവമുണ്ടായത്.
മകന്റെ സംസ്കാരച്ചടങ്ങുകള്‍ക്കിടെ ബോധരഹിതനായ വീണ റോബിയെ സുഹൃത്തുക്കളാണ് താങ്ങിയെടുത്തത്. ഇന്നലെ ഷീബയുടെ ജീവന് ടിപ്പര്‍ ലോറി എടുക്കുമ്പോള്‍ കാഴ്ച്ചക്കാരനായി നിന്ന റോബിയുടെ മനസിലേക്കു എത്തിയത് തന്റെ മകന് പിടഞ്ഞു മരിച്ച സംഭവമായിരുന്നു. റോഡില്‍നിന്നും വാരിയെടുത്ത റോബിയുടെ കൈകളില്‍ കിടന്നാണ് ഷീബ മരിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ