![]() |
| കോഴാ നരസിംഹ സ്വാമി ക്ഷേത്രോത്സവത്തിന് തന്ത്രി നഗരക്കാട്ടില്ലത്ത് പ്രകാശന് നമ്പൂതിരി കൊടിയേറ്റുന്നു. |
കോഴാ: നരസിംഹ സ്വാമി
ക്ഷേത്രോത്സവത്തിന് കൊടിയേറി. തന്ത്രി നഗരക്കാട്ടില്ലത്ത് പ്രകാശന്
നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലായിരുന്നു കൊടിയേറ്റ്.
മേല്‍ശാന്തി ജി.സുരേഷ് വഴുതായിക്കാട്ടില്ലം സഹകാര്‍മ്മികനായി.
കലശാഭിഷേകം, വയലിന് കച്ചേരി, ശ്രീഭൂതബലി എന്നിവയും നടന്നു. ചൊവ്വാഴ്ച മുതല്‍ ഉത്സവ ദിവസങ്ങളില്‍ രാവിലെ 7-ന് എതൃത്തപൂജ, പന്തീരടി പൂജ, 8-ന് നവകം പഞ്ചഗവ്യകം അഭിഷേകം, രാത്രി 7.30-ന് ശ്രീഭൂതബലി, 9-ന് വിളക്ക് എന്നിവ നടക്കും. 5,6,7,8 തീയതികളില്‍ രാവിലെ 9-ന് ഉത്സവ ബലി ചടങ്ങുകള്‍ ആരംഭിക്കും. 11.00-ന് ദര്‍ശനം. ചൊവ്വാഴ്ച രാത്രി 7-ന് തിരുവാതിര കളി. ബുധനാഴ്ച വൈകിട്ട് 6.45-ന് ചാക്യാര്‍കൂത്ത്, വ്യാഴാഴ്ച വൈകിട്ട് 6.45-ന് കഥാപ്രസംഗം എന്നിവയും ഉണ്ടാകും. പള്ളിവേട്ട ദിനമായ വെള്ളിയാഴ്ച വൈകിട്ട് 7-ന് ഭക്തിഗാനമേള, 10-ന് പള്ളിവേട്ട, 10.30-ന് പഞ്ചവാദ്യം, വലിയവിളക്ക്, വലിയകാണിക്ക.
ശനിയാഴ്ച രാവിലെ 6-ന് തിരുവോണപൂജ ദര്‍ശനം, 9-ന് അമ്പലപ്പുഴ വിജയകുമാര്‍ അവതരിപ്പിക്കുന്ന സോപാനസംഗീതക്കച്ചേരി. 9.30-ന് കളഭാഭിഷേകം, 12-ന് മഹാപ്രസാദഊട്ട്, രാത്രി 8.30-ന് ആറാട്ട് എന്നിവയാണ് പരിപടികള്‍.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ