![]() |
കുറവിലങ്ങാട് സര്‍ക്കാര്‍ ആസ്പത്രിയുടെ പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനം മോന്‍സ് ജോസഫ് എം.എല്‍.എ. നിര്‍വ്വഹിക്കുന്നു. |
കുറവിലങ്ങാട്: താലൂക്ക് ആസ്പത്രിയുടെ
ഭാവി വികസനത്തിന് 11 കോടി രൂപയുടെ പുതിയ പ്രോജക്ടിന് ആരോഗ്യപൊതുമരാമത്ത്
വകുപ്പുകള്‍ രൂപം നല്‍കിയതായി മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.
താലൂക്ക് ആസ്പത്രി നിലവാരത്തിലേക്ക് ഉയര്‍ത്തിയതിന്റെ ഭാഗമായി സംസ്ഥാന
സര്‍ക്കാര്‍ അനുവദിച്ച 45 ലക്ഷം രൂപയുടെ ആദ്യഘട്ട നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
താലൂക്ക് ആസ്പത്രി നിലവാരത്തിലേക്ക് പ്രവര്‍ത്തനങ്ങള്‍ മാറ്റുന്നതിന് അത്യന്താപേക്ഷിതമായ തസ്തികകള്‍ അനുവദിയ്ക്കുന്നതിനായി ധനകാര്യ വകുപ്പ് മന്ത്രി കെ.എം. മാണി ആരോഗ്യവകുപ്പില്‍ നിന്നും സ്പെഷ്യല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷം ഈ രണ്ട് ആവശ്യങ്ങളിലും സര്‍ക്കാര്‍ തലത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നും എം.എല്‍.എ. പറഞ്ഞു.
കുറവിലങ്ങാട് ആശുപത്രിയുടെ കാഷ്വാലിറ്റി, ഔട്ട്പേഷ്യന്റ് വിഭാഗം, എക്സറേ സെന്റര്‍ എന്നീ വിഭാഗങ്ങള്‍ക്ക് വേണ്ടിയാണ് പുതിയ ബ്ലോക്ക് നിര്‍മ്മിക്കുന്നത് ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എം. തോമസ് അദ്ധ്യക്ഷത വഹിച്ചു. റ്റി.എസ്.രമാദേവി, മിനി ബാബു, ലീലാമ്മ സഖറിയാസ്, പി.എന്‍.മോഹനന്, പി.സി. കുര്യന്, സുജ ബാബു, അഡ്വ. കെ.കെ.ശശികുമാര്‍, എം.പി. തോമസ്, പൊതുമരാമത്ത് കെട്ടിട വിഭാഗം കോട്ടയം എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ ഡി. അനിത, അഡ്വ. റ്റി ജോസഫ്, ടി.എ. ഹരികൃഷ്ണന്, ബേബി തൊണ്ടാംകുഴി, ഒ.ഡി.കുര്യന്, എ.എന്‍. ഗോപാലകൃഷ്ണന്, എം.എം. ദേവസ്യ, ഗോപാലകൃഷ്ണന്, ആശുപത്രി സൂപ്രണ്ട് ഡോ. ബിജു ജോണ്‍, മീനച്ചില്‍ തഹസീല്‍ദാര്‍ റ്റി.ഡി. ഡേവിഡ്, പാലാ പി.ഡബ്ലു. ഡി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഓരോലക്ഷം രൂപയുടെ ചെക്ക് പ്രിയാമനോജ് പുളിക്കാട്ടില്‍ കുറവിലങ്ങാട്, സന്തോഷ് ഇന്ദ്രഗിരി ലക്ഷംവീട് കോളനി കുറവിലങ്ങാട് എന്നിവര്‍ക്ക് എം.എല്‍.എ. കൈമാറി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ