Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013 മാർച്ച് 2, ശനിയാഴ്‌ച

അപ്ര­ഖ്യാ­പിത വൈദ്യുതി മുടക്കം നാട് ഇരു­ട്ടില്‍

കുറ­വി­ല­ങ്ങാട്: അപ്ര­ഖ്യാ­പിത വൈദ്യുതി മുടക്കം മൂലം നാട് ബുദ്ധി­മു­ട്ടി­ലാ­കു­ന്നു. എസ്.­എ­സ്.­എല്‍.­സി. പരീ­ക്ഷ­യുടെ ഭാഗ­മായി പവര്‍ക്കട്ട് പിന്‍വ­ലി­ച്ച­തോ­ടെ­യാണ് രാപ­കല്‍ ഭേദ­മി­ല്ലാതെ അര­മ­ണി­ക്കൂര്‍ വീതം വൈദ്യുതി വിത­രണം നില­യ്ക്കു­ന്ന­ത്.

കെ.എ­സ്.­ഇ.­ബി. ഓഫീ­സില്‍ വിളി­ച്ചാല്‍ ലോഡ് നീയ­ന്ത്രി­ക്കാന്‍ വേണ്ടി നീയ­ന്ത്രണം ഏര്‍പ്പെ­ടു­ത്തി­യാ­താ­ണെന്ന മറു­പടി ലഭി­ക്കും. വൈദ്യുതി ക്ഷാമം അനു­ഭ­വ­പ്പെ­ട്ട­തു­ മു­തല്‍ പകല്‍ സമ­യ­ങ്ങ­ളില്‍ അറ്റ­കു­റ്റ­പ­ണി­യുടെ പേരില്‍ വൈദ്യുതി വിത­രണം തട­സ്സ­പ്പെ­ടു­ത്താ­റാണ് പതി­വ്.

വെള്ളി­യാ­ഴ്ചയും ശനി­യാഴ്ച കുറ­വി­ല­ങ്ങാ­ട്, മര­ങ്ങാ­ട്ടു­പിള്ളി സെക്ഷ­നു­ക­ളുടെ കീഴില്‍ നര­വധി തവണ വൈദ്യുതി വിത­രണം തട­സ്സ­പ്പെ­ട്ടു. പകല്‍ സമ­യ­ങ്ങ­ളിലെ വൈദ്യുതി മുടക്കം വ്യാപാ­രി­ക­ളെയും ചെറു­കിട വ്യവ­സാ­യി­ക­ളെയും സാര­മായി ബാധി­ക്കു­ന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP