Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013 മാർച്ച് 2, ശനിയാഴ്‌ച

കുറ­വി­ല­ങ്ങാട് താലൂക്ക് ആസ്പത്രി വികസനം: രണ്ടാഘട്ട നിര്‍മ്മാണത്തിന് 4-ന് തുട­ക്ക­മാകും

കുറ­വി­ല­ങ്ങാട്: താലൂക്ക് ആസ്പത്രി നില­വാ­ര­ത്തി­ലേയ്ക്ക് ഉയര്‍ത്തിയ കുറ­വി­ല­ങ്ങാട് ആശു­പ­ത്രി­യുടെ അടി­സ്ഥാന സൗക­ര്യ­ങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് നബാര്‍ഡ് നല്‍കിയ 45 ലക്ഷം രൂപ­യുടെ നിര്‍മ്മാ­ണ­പ്ര­വര്‍ത്ത­ന­ങ്ങള്‍ക്ക് 4-ന് തുട­ക്ക­മാ­കും.

മള്‍ട്ടി സെപ്ഷ്യാ­ലിറ്റി നില­വാ­ര­ത്തിന് അനു­യോ­ജ്യ­മായ കെട്ടിടസമു­ച്ചയമാണ് നിര്‍മ്മി­ക്കു­ക. ഒ.പി. വിഭാ­ഗം, അത്യാ­ഹിത വിഭാ­ഗം, എക്‌സ്­-റേ വിഭാ­ഗ­ങ്ങള്‍ ഉള്‍ക്കൊ­ള്ളു­ന്ന­താണ് പുതിയ കെട്ടി­ടം. തിങ്ക­ളാഴ്ച രാവിലെ 10.30 മോന്‍സ് ജോസഫ് എം.എല്‍.­എ. ഉദ്ഘാ­ടനം നിര്‍വ്വ­ഹി­ക്കും. ബ്ലോക്ക് പഞ്ചാ­യത്ത് പ്രസി­ഡണ്ട് എം.എം. തോമസ് അദ്ധ്യ­ക്ഷത വഹി­ക്കും.
പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. രമാദേവി, വൈസ് പ്രസിഡന്റ് ലീലാമ്മ സക്കറിയാസ്, ജില്ലാ പഞ്ചായത്തംഗം മിനി ബാബു, ബ്ലോക്ക് മെംബര്‍മാരായ പി.എന്‍. മോഹനന്‍, രാജേഷ് മറ്റപ്പള്ളി, അഡ്വ. ടി. ജോസഫ്, സുജ ബാബു, പി.സി. കുര്യന്‍, അഡ്വ. കെ.കെ. ശശികുമാര്‍, ബേബി ജേക്കബ് തൊണ്ടാംകുഴി, എ.എന്‍. ബാലകൃഷ്ണന്‍, എന്‍.ടി. തോമസ്, ഹരികൃഷ്ണന്‍, ഒ.ഡി. കുര്യന്‍, എം.എം. ദേവസ്യ, ഗോപാലകൃഷ്ണന്‍, ആശുപത്രി സൂപ്രണ്ട് ഡോ. ബിജു ജോണ്‍ എന്നിവര്‍ പ്രസംഗിക്കും

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP