കുറവിലങ്ങാട്:
കോഴായിലെ 110 ഏക്കറില്‍ നിന്നും കൃഷിവകുപ്പ് 30 ഏക്കര്‍ ഭൂമി സയന്‍സ്
സിറ്റിക്കായി വിട്ടുകൊടുത്ത വകുപ്പ് മന്ത്രി കെ.പി. മോഹനനെ സോഷ്യലിസ്റ്റ് ജനത
(ഡമോക്രാറ്റിക്) കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. കാര്‍ഷിക
മേഖലയ്ക്ക് മുന്‍തൂക്കം നല്‍കുന്ന ബജറ്റ് അവതരിപ്പിച്ച യു.ഡി.എഫ്.
സര്‍ക്കാരിനേയും യോഗം അഭിനന്ദിച്ചു.
പ്രസിഡണ്ട് ഒ.ഡി. കുര്യന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം പി.ഒ. വര്‍ക്കി, മണ്ഡലം സെക്രട്ടറി വി.ജെ. വര്‍ക്കി, കിസാന്‍ ജനതാ മണ്ഡലം പ്രസിഡണ്ട് കെ.ആര്‍. ബാബു, യുവജനത മണ്ഡലം പ്രസിഡണ്ട് ഷിബു കുര്യന്‍, ജോയി ജോണ്‍, പി.ടി. മത്തായി, കെ.എസ്.ബാബു, ജോണി മാത്യു, ബാബു വെള്ളാരംകാല, വി.ജെ. സഖറിയാസ്, എന്‍.കെ. ഗോപാലകൃഷ്ണന്, വിത്സണ്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ