Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013, മാർച്ച് 21, വ്യാഴാഴ്‌ച

നോമ്പിന്റെ ചൈതന്യവുമായി നാട് നാല്പതാംവെള്ളി ആചരിക്കും

കുറവിലങ്ങാട്: നോമ്പിന്റെ ചൈതന്യവും പുണ്യവും ഹൃദയത്തില്‍ ഏറ്റുവാങ്ങി കഴിയുന്ന വിശ്വാസികള്‍ നാല്പതാംവെള്ളിയാചരണത്തിന്റെ ഭാഗമായി പ്രസിദ്ധമായ കുരിശുമലകളിലേക്ക് ഇന്ന് (22/03) കുരിശിന്റെവഴി ചൊല്ലി മലകയറും. പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങളായ വാഗമണ്‍ കുരിശുമല, അരുവിത്തുറ പള്ളിയുടെ കീഴിലുള്ള വല്യച്ചന്‍ മല, അറുനൂറ്റിമംഗലം മലകയറ്റപള്ളി, കാട്ടാമ്പാക്ക് കുരിശുമല എന്നിവിടങ്ങളിലേക്ക് നൂറുകണക്കിനു വിശ്വാസികള്‍ കുരിശിന്റെവഴി അര്‍പ്പിച്ച് എത്തും.


അറുനൂറ്റിമംഗലം മലകയറ്റപള്ളിയില്‍ നാല്പതാംവെള്ളിയാചരണത്തിനു തുടക്കം കുറിച്ച് വ്യാഴാഴ്ച മലകയറ്റം ആരംഭിച്ചു. രാവിലെ വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് മലമുകളിലെത്തിച്ചതോടെയാണു മലകയറ്റത്തിനു തുടക്കമായത്. ഇന്നലെ വൈകുന്നേരം ആറിന് ആഘോഷമായ കുരിശിന്റെ വഴിയെത്തുടര്‍ന്ന് ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ മലമുകളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. ഇന്ന് ഉച്ചകഴിഞ്ഞ് 12.30ന് ആഘോഷമായ കുരിശിന്റെ വഴി. വൈകുന്നേരം 6.50ന് ആരംഭിക്കുന്ന കുരിശിന്റെ വഴിക്ക് മന്ത്രി പി.ജെ. ജോസഫ് പാട്ടുപാടി നേതൃത്വം നല്‍കും.

കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോന പള്ളിയില്‍ നാല്പതാം വെള്ളി ആചരണത്തോടനു ബന്ധിച്ച് വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് ആഘോഷമായ കുരിന്റെവഴി നടത്തും. ജൂബിലി കപ്പേളയില്‍ നിന്ന് മുണ്ടന്‍വരമ്പ് കുരിശടിയി ലേക്കാണു കുരിശിന്റെവഴി. ഫാ. തോമസ് മണമേല്‍ സന്ദേശം നല്‍കും.


മണ്ണയ്ക്കനാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍നിന്ന് കാല്‍വരിമൗണ്ടിലേക്കു കുരിശിന്റെ വഴി നടത്തും. വൈകുന്നേരം 4.30 നു വിശുദ്ധ കുര്‍ബാന. തുടര്‍ന്നു കുരിശിന്റെ വഴി.

പട്ടിത്താനം ഫൊറോനയുടെ ആഭിമുഖ്യത്തില്‍ കാട്ടാമ്പാക്ക് കുരിശുമല തീര്‍ഥാടന പദയാത്ര രാവിലെ 9.30നു പട്ടിത്താനം സെന്റ് ബോനിഫസ് പള്ളിയില്‍നിന്ന് ആരംഭിക്കും. ഫൊറോന വികാരി ഫാ. ജോസഫ് കാനപ്പിള്ളി പദയാത്ര ആശീര്‍വദിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനു മലമുകളില്‍ വിശുദ്ധ കുര്‍ബാനയും വചനപ്രഘോഷണവും നട­ക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP