കടപ്ലാമറ്റം: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നു
വിട്ടുനില്‍ക്കുന്നവരെയും യുഡിഎഫ് അനുഭാവികളെയും പാര്‍ട്ടിയില്‍ ചേര്‍ത്ത്
പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെടുന്ന പ്രമേയം കോണ്‍ഗ്രസ്
കടപ്ലാമറ്റംമണ്ഡലം കമ്മിറ്റി ഐകകണ്ഠ്യേന പാസാക്കിയതായി മണ്ഡലം പ്രസിഡന്റ് സി.സി.
മൈക്കിള്‍ അറിയിച്ചു.
2013, മാർച്ച് 27, ബുധനാഴ്ച
2013, മാർച്ച് 25, തിങ്കളാഴ്ച
അനുഭവമാകണം സാക്ഷ്യം: ഡോ. കുര്യാസ് കുമ്പളക്കുഴി
കുറവിലങ്ങാട്: അനുഭവമാകണം വാക്കുകള്‍ക്കപ്പുറം മുതിര്‍ന്ന
തലമുറ ഇളംതലമുറയ്ക്ക് നല്‍കേണ്ട സാക്ഷ്യമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ.
കുര്യാസ് കുമ്പളക്കുഴി പറഞ്ഞു. കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന എല്‍ഡോഴ്സ് ഫോറം
സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ. കുര്യാസ് കുമ്പളക്കുഴി.
ഉപദേശിക്കുക എന്നത് മുതിര്‍ന്ന തലമുറയുടെ ധര്‍മ്മമാണ്. ഇളം തലമുറയ്ക്ക് ഇത് അത്ര താത്പര്യമുള്ളതല്ലെങ്കിലും ഈ ധര്‍മ്മം നിര്‍വഹിക്കപ്പെടണം. മാര്‍ഗനിര്‍ദേശം എന്ന വലിയ ഉത്തരവാദിത്വം നിറവേറ്റുമ്പോളും വളരുന്ന തലമുറയ്ക്ക് ഒരു ഭാരമായി മാറാതിരിക്കാന്‍ മുതിര്‍ന്ന തലമുറ ശ്രദ്ധിക്കണം. അറിവും അനുഭവജ്ഞാനവും നിറഞ്ഞവരാണ് വയോജനങ്ങള്‍. ഈ അറിവ് പകര്‍ന്ന് നല്കാന് വയോജനങ്ങള്‍ക്ക് കഴിയണം- ഡോ. കുര്യാസ് കുമ്പളക്കുഴി പറഞ്ഞു.
സംഗമത്തില്‍ ഫൊറോന വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. കുര്യാക്കോസ് കാപ്പിലിപറമ്പില്‍, വടക്കേക്കര മാസ്റ്റര്‍, കാണക്കാരി വിശ്വനാഥ് എന്നിവര്‍ പ്രസംഗിച്ചു. ഫാ. ഇമ്മാനുവല്‍ പാറേക്കാട്ട്, ഫാ. ജോസഫ് മേയിക്കല്‍, ഫാ. ജോസഫ് ആട്ടപ്പാട്ട് എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്കി.
ജീവിത സായാഹ്നത്തില്‍ ഏകാന്തത അകറ്റാനും ആത്മീയമായും മാനസികമായും സംഘടിതരായി മുന്നേറാനുമാണ് എല്‍ഡേഴ്സ് ഫോറം രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുന്നത്. മര്‍ത്ത്മറിയം ഫോറോനയില്‍ ഇത് രണ്ടാംതവണയാണ് മുതിര്‍ന്ന തലമുറയുടെ സംഗമം നടത്തുന്നത്. എട്ടുനോമ്പാചരണത്തോടനുബന്ധിച്ചായിരുന്നു പ്രഥമ സംഗമം നടത്തിയത്. ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിയമാവലി ക്രമീകരണമടക്കം നടത്തിയ ശേഷമായിരുന്നു ദ്വിതീയ സംഗമം സംഘടിപ്പിച്ചത്.

കുറവിലങ്ങാട് സഹ. ബാങ്ക് തോട്ടുവാ ബ്രാഞ്ച് ഉദ്ഘാടനം
കുറവിലങ്ങാട്:
കുറവിലങ്ങാട് സഹകരണബാങ്ക് തോട്ടുവാ ബ്രാഞ്ച് ഉദ്ഘാടനം 27-ന് നടക്കും. ബുധനാഴ്ച
രാവിലെ 11.30 നു ജോസ് കെ. മാണി എംപി നിര്‍വഹിക്കും. അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ
അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍ ആദ്യനിക്ഷേപം
സ്വീകരിക്കും. ബാങ്ക് പ്രസിഡന്റ് പ്രഫ. പി.ജെ. സിറിയക് പൈനാപ്പള്ളില്‍, ജില്ലാ
ബാങ്ക് പ്രസിഡന്റ് ഫിലിപ്പ് കുഴികുളം, ഇ.ജെ. ആഗസ്തി, കെ.എ. റോസമ്മ, എം.എം. തോമസ്,
ടി.എസ്. രമാദേവി, മിനി ബാബു, അഡ്വ. ടി. ജോസഫ്, കെ. ടോണി ജോസഫ്, എം.എസ്. ജോസ്, തോമസ്
കണ്ണന്തറ, പി.സി. കുര്യന്, തങ്കച്ചന് കാവുങ്കല്‍, അഡ്വ. കെ.കെ. ശശികുമാര്‍, സിബി
സെബാസ്റ്റ്യന്‍, കെ. ശ്രീനിവാസന്, എമ്മാനുവല്‍ ജോര്‍ജ്, ടി.സി. മാത്യു
തുടങ്ങിയവര്‍ പ്രസംഗിക്കും.
ദേവമാതാ കോളജില്‍ ദേശീയ സെമിനാര്‍
കുറവിലങ്ങാട്: ദേവമാതാ കോളജ് ഫിസിക്സ്
ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ യുജിസി ധനസഹായത്തോടെ 'പരീക്ഷണാത്മക ഭൗതിക
ശാസ്ത്രത്തിലെ നൂതന പ്രവണതകള്‍' എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ ആരംഭിച്ചു.
രാമന് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ. റെജി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ഡോ. ജോയി ജേക്കബ് അധ്യക്ഷത വഹിച്ചു. ഡോ. എന്‍.വി. ഉണ്ണിക്കൃഷ്ണന്,
ഡോ. വിന്‍സെന്റ് മാത്യു, ഡോ. പി.ആര്. പ്രിന്‍സ് എന്നിവര്‍ ഇന്നു പ്രഭാഷണം നടത്തും.
സെമിനാര്‍ ചൊവ്വാഴ്ച സമാപിക്കും.
കൊടൂര് കെ.ടി. മാത്യു (52) നിര്യാതനായി.
അമനകര: കൊടൂര് കെ.ടി. മാത്യു (52)
നിര്യാതനായി. സംസ്കാരം ബുധനാഴ്ച 11.30 ന് നീറന്താനം സെന്റ തോമസ് പള്ളിയില്‍: ഭാര്യ
മോളി പാലവേലി പുളിയാര്‍മറ്റത്തില്‍ കുടുംബാംഗം. മക്കള്‍: ജോജോ (ഡല്‍ഹി), മഞ്ജു
(ഡല്‍ഹി), ജ്യോതിസ്.
കടപ്ലാമറ്റത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി തര്‍ക്കത്തില്‍ കലാശിച്ചു
കടപ്ലാമറ്റം: ഇടതുപക്ഷത്ത് മത്സരിച്ച് ജയിച്ച ഗ്രാമ
പഞ്ചായത്തംഗത്തിന് കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വം നല്‍കുന്നത് സംബന്ധിച്ചുള്ള
തര്‍ക്കം മണ്ഡലം കമ്മിറ്റിയില്‍ ബഹളത്തിനിടയാക്കി. ഞായറാഴ്ച നടന്ന മണ്ഡലം
കമ്മിറ്റിയിലാണ് ഇതു സംബന്ധിച്ച ചര്‍ച്ചയും തര്‍ക്കങ്ങളും ഉണ്ടായത്.
തര്‍ക്കം ഉന്തിലും തള്ളിലും പരസ്യമായ പ്രതിഷേധത്തിലും വരെ എത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ചിലര്‍ തന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയം ചര്‍ച്ചയ്ക്ക് തയ്യാറായതെന്ന് മണ്ഡലം പ്രസിഡണ്ട് സി.സി. മൈക്കിള്‍ പറഞ്ഞു. അംഗത്വം നല്കുന്നതില് ചിലര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. കോണ്‍ഗ്രസില്‍ വിയോജിപ്പ് ഉണ്ടെന്ന് വരുത്തി തീര്‍ക്കുന്നതിന് പാറമട ലോബി നടത്തുന്ന ശ്രമങ്ങളാണ് പ്രശ്നങ്ങള്‍ക്ക് പിന്നില്‍ എന്നും മണ്ഡലം പ്രസിഡണ്ട് പറഞ്ഞു.

ആട്ടവും പാട്ടുമായി നാടിന് അറിവ് പകര്‍ന്ന് ഊര്ജ്ജശ്രീ കലാജാഥ
കുടുംബശ്രീ മിഷന് ഊര്ജ്ജശ്രീ പദ്ധതിയുടെ പ്രചരണാര്‍ത്ഥം സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന കലാജാഥയില്‍ നിന്ന് |
കുടുംബശ്രീ ജില്ലാ മിഷന് കണ്‍സട്ടന്റ് അനുജ യുടെ നേതൃത്വത്തില്‍ 17 പേരടങ്ങുന്ന സംഘമാണ് തൊരുവ് നാടകം അടക്കമുള്ള കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നത്. കുടിവെള്ളവും വൈദ്യുതിയും പാഴാകാതെ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകഥയും ഇവര്‍ പറഞ്ഞു തരുന്നു.
2013, മാർച്ച് 23, ശനിയാഴ്ച
കെ.ആര്.നാരായണന്റെ മാതൃവിദ്യാലയത്തിന് നൂറാം പിറന്നാള്‍: ആഘോഷങ്ങള്‍ക്ക് തുടക്കമായി
കുറിച്ചിത്താനം കെ.ആര്.നാരായണന് ഗവ.എല്‍.പി.സ്ക്കൂള് ശതാബ്ദി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വ്വഹിക്കുന്നു. മോന്‍സ് ജോസഫ് എം.എല്‍.എ സമീപം. |
കുറിച്ചിത്താനം: ഗുണനിലവാരമുള്ള
വിദ്യാഭ്യാസം നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി തിരുവഞ്ചൂര്‍
രാധാകൃഷ്ണന് പറഞ്ഞു. മുന്‍ രാഷ്ട്രപതി കെ.ആര്.നാരായണന്റെ
മാതൃവിദ്യാലയമായ കുറിച്ചിത്താനം ഗവ.എല്‍.പി.സ്ക്കൂള് ശതാബ്ദി ആഘോഷ
പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു.
മോന്‍സ് ജോസഫ് എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. സ്കൂളിനു സ്ഥലം സംഭാവന നല്കിയ കുടുംബത്തിലെ മുതിര്‍ന്ന അംഗമായ മഠം നാരായണന് നമ്പൂതിരിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍ പൊന്നാടയണിയിച്ച് ആദരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എം. തോമസ്, പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍, പ്രസീദ സജീവ്, ജോസഫ് ജോസഫ്, കെ.എന്‍.ആര് നമ്പൂതിരി, പി..ആര് സന്തോഷ്, ഉഴവൂര്‍ വിജയന്, ഹെഡ്മാസ്റ്റര് ജോര്‍ജ് ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കാളികാവിലമ്മയ്ക്ക് ഇന്ന് പൊങ്കാലയും കുംഭകുടാഭിഷേകവും
കാളികാവ്:
ദേവീ ക്ഷേത്രത്തില്‍ ഞായറാഴ്ച പൊങ്കാല സമര്‍പ്പണവും കുംഭകുടാഭിഷേകവും
നടക്കും. രാവിലെ 8.30-ന് പൊങ്കാല ആരംഭിക്കും. 9-ന് പള്ളിയമ്പ് കവലയില്‍
നിന്നും ജനതാകവലയില് നിന്നും കുംഭകുട ഘോഷയാത്ര. 11.30-ന് കുംഭകുട
അഭിഷേകം. 11.35-ന് പൊങ്കാല നിവേദ്യം.
ഉച്ചയ്ക്ക് ഒന്നിന് വലിയപായസം. 5-ന് കാഴ്ചശ്രീബലി. രാത്രി 7-ന് സംഗീത സദസ്സ് 8.30-ന് നാടകം-വിശ്വവിദ്യാലയം
ഉച്ചയ്ക്ക് ഒന്നിന് വലിയപായസം. 5-ന് കാഴ്ചശ്രീബലി. രാത്രി 7-ന് സംഗീത സദസ്സ് 8.30-ന് നാടകം-വിശ്വവിദ്യാലയം
തിങ്കളാഴ്ച രാവിലെ 10-ന് ഉത്സവബലി. 12-ന് ഉത്സവബലി ദര്‍ശനം. 7-ന് ചാക്യാര്‍ കൂത്ത്. 8.30-ന് നൃത്തനാടകം - മധുരമീനാക്ഷി. 9.30-ന് പള്ളിവേട്ടപുറപ്പാട്. 11.45-ന് പള്ളിവേട്ട എതിരേല്പ്. ഒന്നിന് ഗരുഡന് തൂക്കം. ചൊവ്വാഴ്ച രാവിലെ 7.30-ന് ആറാട്ട് ബലി. 7.45-ന് കൊടിയിറക്ക്. 8-ന് ആറാട്ട് എഴുന്നള്ളിപ്പ്. 9-ന് ആറാട്ട് എതിരേല്പ്. 10.30-ന് ഇരുപത്തിയഞ്ച് കലശം. 11-ന് പൂരം ഇടിയോടെ ഉത്സവം സമാപിക്കും.
കുടിവെള്ള പദ്ധതി നിര്‍മ്മാണം ആരംഭിച്ചു
കടപ്ലാമറ്റം: ഗ്രാമ പഞ്ചായത്ത്
പത്താം വാര്‍ഡിലെ കുടിവെള്ള പദ്ധതി നിര്‍മ്മാണം ആരംഭിച്ചു. ജലനിധി
പദ്ധതിയില്‍ പെടുത്തിയ കൈരളി കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. ചന്ദ്രന് നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍
കെ.പി. ടോമി അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് തോമസ്
ടി. കീപ്പുറം, പഞ്ചായത്തംഗം ലേഖാ ജോഷി, കൈരളി ശുദ്ധജലവിതരണ സമിതി പ്രസിഡണ്ട്
ജോബിഷ് ടോം, സെക്രട്ടറി കെ.യു. സെബാസ്റ്റ്യന്‍ എന്നിവര്‍
പ്രസംഗിച്ചു.
കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡിലെ കുടിവെള്ള പദ്ധതി നിര്‍മ്മാണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. ചന്ദ്രന് നിര്‍വ്വഹിക്കുന്നു. |
ജലനിധി: പദ്ധതി അവലോകനത്തിന് ലോക ബാങ്ക് പ്രതിനിധികള്‍ കടപ്ലാമറ്റത്തെത്തി
ജലനിധി പദ്ധതിയുടെ അവലോകനത്തിനായി കടപ്ലാമറ്റത്തെത്തിയ ലോകബാങ്ക് പ്രതിനിധികള്‍ ഗുണഭോക്തൃ സമിതി പ്രതിനിധികള്‍, പഞ്ചായത്ത് ഭരണ സമിതി തുടങ്ങിയവരുമായി ചര്‍ച്ച നടത്തുന്നു |
ലോക ബാങ്ക് സഹായത്തോടെ കടപ്ലാമറ്റം പഞ്ചായത്തില്‍ ജലനിധി പദ്ധതിയില്‍ പെടുത്തി 7 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. 1.25 കോടി രൂപാ പഞ്ചായത്തും 70 ലക്ഷം രൂപാ ഗുണഭോക്തൃ സമിതികളും ചെലവഴിക്കും. 39 ഗുണഭോക്തൃ സമിതികള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. രണ്ടായിരത്തോളം കുടുംബങ്ങളില്‍ കുടിവെള്ളമെത്തും.
ലോകബാങ്ക് പ്രതിനിധികളായ സോഷ്യല്‍ ഡെവലപ്മെന്റ് കണ്‍സള്‍ട്ടന്റ് ആര്.ആര്.മോഹനന്, കണ്‍സള്‍ട്ടന്റ് അബ്ദു, ജലനിധി ഉദ്യോഗസ്ഥരായ പി.കെ. കുര്യന്, പി.വി. ലാലിച്ചന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘമെത്തിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. ചന്ദ്രന്, വൈസ് പ്രസിഡണ്ട് ശ്രീദേവി മുരളീധരന്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് തോമസ് ടി. കീപ്പുറം തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
കുറവിലങ്ങാട്ട് മുതിര്‍ന്ന തലമുറയുടെ സംഗമം നാളെ
കുറവിലങ്ങാട്: ഇന്നലെകളിലെ ഓര്‍മ്മകള്‍ പങ്കുവച്ച്് നാട്ടിലെ മുതിര്‍ന്ന
തലമുറ ഒത്തുചേരുന്നു. മര്‍ത്ത്മറിയം ഫൊറോന പള്ളിയുടെ നേതൃത്വത്തിലാണ് 60 വയസു
പിന്നിട്ടവരുടെ ഒത്തുചേരല്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇത് രണ്ടാം തവണയാണ്
മുതിര്‍ന്ന തലമുറയുടെ സംഗമത്തിന് മര്‍ത്ത്മറിയം ഫൊറോന പള്ളി സെഹിയോന്‍ ഊട്ടുശാല
ആതിഥ്യമരുളുന്നത്. കഴിഞ്ഞ എട്ടുനോമ്പ് ആചരണത്തോടനുബന്ധിച്ചായിരുന്നു ആദ്യ സംഗമം.
നാളെ രാവിലെ 9.30ന് ആരംഭിക്കുന്ന സംഗമത്തില്‍ ഫൊറോന വികാരിയും മര്‍ത്ത്മറിയം എല്‍ഡേഴ്സ് ഫോറം രക്ഷാധികാരിയുമായ ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കുര്യാസ് കുമ്പളക്കുഴി മുഖ്യപ്രഭാഷണം നടത്തുമെന്ന് ഫോറം ഡയറക്ടര്‍ ഫാ. കുര്യാക്കോസ് കാപ്പിലിപറമ്പില്‍ അറിയിച്ചു. ആദ്യസംഗമത്തിലെ തീരുമാനമനുസരിച്ച് എല്‍ഡേഴ്സ് ഫോറം പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരണവും നിയമാവലി ക്രമീകരണവും നടത്തിയിരുന്നു. പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനായാണ് ദ്വിതീയ സംഗമം വിളിച്ചുചേര്‍ത്തിരിക്കുന്നത്.

മൈലക്കുഴിയില്‍ ജനാര്ദനന് (58) നിര്യാതനായി.
കുറവിലങ്ങാട്: മൈലക്കുഴിയില്‍
ജനാര്ദനന് (58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ സുഭദ്ര. മക്കള്‍: അശ്വനി,
അശ്വജിത്ത്, അശ്വനിധി. മരുമകന്: നിധിന് ചന്ദ്രോത്ത് (വൈക്കം).
2013, മാർച്ച് 22, വെള്ളിയാഴ്ച
പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനവുംപൊങ്കാല സമര്‍പ്പണവും
കാട്ടാമ്പാക്ക്: കിഴക്കുംഭാഗം
പാട്ടുപുരയ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനവും - പൊങ്കാല
സമര്‍പ്പണവും 25-ന് ആഘോഷിക്കും. തിങ്കളാഴ്ച രാവിലെ 7-ന് നവകപഞ്ചഗവ്യം
അഭിഷേകം.
9-ന് തന്ത്രി മനയത്താറ്റില്ലത്ത് അനില്‍ ദിവാകരന് നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ പൊങ്കാല ആരംഭിക്കും. 10-ന് നവകാഭിഷേകം. 10.30-ന് ഉപദേവിമാര്ക്ക് ഒറ്റക്കലശം. 11-ന് പൊങ്കാല സമര്‍പ്പണം. 26-ന് ക്ഷേത്രത്തില്‍ ഉത്സവം ആരംഭിക്കും. ഏപ്രില്‍ 5-ന് സമാപിക്കും.
നോമ്പിന്റെപുണ്യം പേറി നാല്പതാംവെള്ളി ആചരിച്ചു
കുറവിലങ്ങാട്: നോമ്പിന്റെ
പുണ്യം ഹൃദയത്തില്‍ ഏറ്റുവാങ്ങി കഴിയുന്ന വിശ്വാസികള്‍ നാല്പതാം
വെള്ളിയാചരണത്തിന്റെ ഭാഗമായി കുരിശുമലകളിലേക്ക് കുരിശിന്റെവഴി ചൊല്ലി മലകയറി.
കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോന പള്ളിയില്‍ വെള്ളിയാഴ്ച വൈകിട്ട് ആഘോഷമായ കുരിന്റെവഴി ആചരിച്ചു. ജൂബിലി കപ്പേളയില്‍ നിന്ന് മുണ്ടന്‍വരമ്പ് കുരിശടിയി ലേക്കാണു കുരിശിന്റെ വഴി നടന്നത്. ഫാ. തോമസ് മണമേല്‍ സന്ദേശം നല്കി.

മണ്ണയ്ക്കനാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍നിന്ന് കാല്‍വരി മൗണ്ടിലേക്കു കുരിശിന്റെ വഴി നടന്നു. വിജയപുരം രൂപത പട്ടിത്താനം ഫൊറോനയുടെ ആഭിമുഖ്യത്തില്‍ കാട്ടാമ്പാക്ക് കുരിശുമല തീര്‍ഥാടന പദയാത്ര സംഘടിപ്പിച്ചു. പട്ടിത്താനം സെന്റ് ബോനിഫസ് പള്ളിയില്‍നിന്ന് ആരംഭിച്ചു. ഫൊറോന വികാരി ഫാ. ജോസഫ് കാനപ്പിള്ളി പദയാത്ര ആശീര്‍വദിച്ചു. മലമുകളില്‍ വിശുദ്ധ കുര്‍ബാനയും വചനപ്രഘോഷണവും നടന്നു. ദേവാലയങ്ങളില്‍ ഞായറാഴ്ച ഓശന തിരുനാള്‍ ആഘോഷിക്കും.
കുറവിലങ്ങാട്ട് തമുക്കുനേര്‍ച്ച നാളെ
കുറവിലങ്ങാട്: ചരിത്രം വിളമ്പി
മര്‍ത്തമറിയം ഫൊറോന പള്ളിയില്‍ നാളെ തമുക്കുനേര്‍ച്ച. കളത്തൂര്കരയുടെ ഒത്തൊരുമയും
ഇടവകയുടെ ഒന്നാകെയുള്ള ആത്മീയശക്തിയും വിളിച്ചറിയിച്ചാണ് ഓശാന ഞായറാഴ്ചയായ നാളെ
കുറവിലങ്ങാട്ട് തമുക്കുനേര്‍ച്ച നടത്തുന്നത്. നാളെ രാവിലെ എട്ടിനു വിശുദ്ധ
കുര്‍ബാന, കുരുത്തോല വെഞ്ചരിപ്പ് - വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍.
തുടര്‍ന്നു പ്രദക്ഷിണം. 11 ന് വിശുദ്ധ കുര്‍ബാന. 12 നു തമുക്കു നേര്‍ച്ച.
വൈകുന്നേരം 4.30 നു വിശുദ്ധ കുര്‍ബാന.ആപത്തുഘട്ടത്തില്‍ ദൈവം നടത്തിയ വലിയ
ഇടപെടലുകളെ ഓര്‍മിക്കുകയും കൃതജ്ഞത അര്‍പ്പിക്കുകയുമാണു തമുക്കുനേര്ച്ചയിലൂടെ
ചെയ്യുന്നത്. കളത്തൂര്‍ കരയിലെ വിവാഹിതരായ പുരുഷന്മാര് ആള്‍ക്കൊന്നിന് നൂറു
ചെറുപഴം, ആറ് തേങ്ങ ചുരണ്ടിയത്, മൂന്നിടങ്ങഴി അരി വറുത്തുപൊടിച്ചത്, 50 രൂപ
എന്നിങ്ങനെ ഓഹരി ചേര്‍ന്നാണു നേര്‍ച്ച നടത്തുന്നത്. നേര്‍ച്ച തയാറാക്കുന്നതിനായി
വലിയ തോണി, എട്ട് നാക്കുള്ള ചിരവ, വാര്പ്പുകള്, ചെമ്പുകള്‍, വല്ലം, തുഴ തുടങ്ങിയവ
പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നു.
ഡിസിസി പ്രസിഡന്റിനു സ്വീകരണം
കടപ്ലാമറ്റം: ഡിസിസി പ്രസിഡന്റ് അഡ്വ. ടോമി
കല്ലാനിക്ക് ഞായറാഴ്ച രാവിലെ പത്തിനു കടപ്ലാമറ്റം കോണ്‍ഗ്രസ് ഭവനില്‍ സ്വീകരണം
നല്‍കും. കോണ്‍ഗ്രസ് കടപ്ലാമറ്റം മണ്ഡലം നേതൃസമ്മേളനവും ഇതോടൊപ്പം നടത്തുമെന്നു
മണ്ഡലം പ്രസിഡന്റ് സി.സി. മൈക്കിള്‍ അറിയിച്ചു.
ദേവമാതാ കോളജില്‍ 'റെസ് നൊവേ-2013'
കുറവിലങ്ങാട്: ദേവമാതാ കോളജ് ഇംഗ്ലീഷ്
ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ഇന്റര്‍
കൊളീജിയറ്റ് കലാമേള - റെസ്നൊവേ-2013 ശനിയാഴ്ച നടക്കും. ഇംഗ്ലീഷ് കവിത, ഫിലിം
റിവ്യൂ, ഷെയ്ക്സ്പിയര്‍ കഥാപാത്രങ്ങളെ പുനര്‍സൃഷ്ടിക്കുന്ന ക്രിയേറ്റിവിറ്റി,
പെയര്‍ ഡാന്‍സ്, വിദ്യാര്‍ഥികളുടെ ആശയവിനിമയപാടവം പ്രകടമാക്കുന്ന ബെസ്റ്റ്
എന്റര്ടെയ്നര് എന്നിങ്ങനെ അഞ്ചിനങ്ങളിലാണ് മത്സരങ്ങള്‍. രാവിലെ പത്തിന് കോളജ്
പ്രിന്‍സിപ്പല്‍ ഡോ.ജോയി ജേക്കബ് കലാമേള ഉദ്ഘാടനംചെയ്യും. പ്രഫ.സുബിന് വര്‍ഗീസ്
കണ്‍വീനറായും അജയ് അനില്‍കുമാര്‍, ക്രിസ് ബാസ്റ്റ്യന്‍ ടോം, ടി.ടി. ടിബിന്‍,
പി.എസ്. ശ്രീജിത്ത് എന്നിവര്‍ സ്റ്റുഡന്റ് കണ്‍വീനര്‍മാരായും പ്രവര്‍ത്തിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9400930320.
വയോജന കൂട്ടായ്മ
കൂടല്ലൂര്‍: സെന്റ് ജോസഫ്സ് പള്ളിയില്‍ 75 വയസ് കഴിഞ്ഞ
മുതിര്‍ന്ന പൗരന്മാരുടെ കൂട്ടായ്മ ശനിയാഴ്ച നടത്തും. രാവിലെ 9.30 നു
രജിസ്ട്രേഷന്, കുമ്പസാരം. 10.30 നു വിശുദ്ധ കുര്‍ബാന, സന്ദേശം - ഫാ. മൈക്കിള്‍
ഔസേപ്പറമ്പില്‍. 12 നു സമ്മേളനം. വികാരി ഫാ. ജയിംസ് കട്ടയ്ക്കല്‍ അധ്യക്ഷത
വഹിക്കും. വിവാഹ സുവര്‍ണജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ ചടങ്ങില്‍ ആദരിക്കും.
തുടര്‍ന്നു സ്നേഹവിരുന്ന്.
തേനാടികുളത്തില്‍ മാത്യു ജോസഫ് (80) നിര്യാതനായി.
മരങ്ങാട്ടുപിള്ളി:
തേനാടികുളത്തില്‍ (കളരിപറമ്പില്‍) മാത്യു ജോസഫ് (മാത്യുസാര്‍-80) നിര്യാതനായി.
സംസ്കാരം ശനിയഴ്ച (23/03) ഒന്നിന് മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാന്‍സിസ് അസീസി
പള്ളിയില്‍. ഭാര്യ മോളി മംഗലംഡാം മുളമ്പള്ളില് കുടുംബാംഗം. മക്കള്‍: സോഫി,
തങ്കച്ചന്, ജോയി, ലിസ, മിനി. മരുമക്കള്‍: രാജന് കുമരകം (നാഗര്‍കോവില്‍), റീന
മൂവേലില്‍ (കാഞ്ഞിരപ്പള്ളി), നീമ മീനച്ചില്‍ (അരുണാപുരം), തങ്കച്ചന്
കളരിപ്പറമ്പില്‍ (മരങ്ങാട്ടുപിള്ളി), ജോസ് ആലാട്ടുകണ്ടത്തില്‍ (മരങ്ങാട്ടുപിള്ളി).
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)