പൊന്നാടയണിയിച്ചു
കുറവിലങ്ങാട്: കേരളത്തിലെ മികച്ച കോളേജ് പ്രിന്‍സിപ്പാളിനുള്ള അവാര്‍ഡ് ദേവമാത കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. താര്‍സീസ് ജോസഫ് അക്തഹനായി. ജോണ്‍പോള്‍ മാര്‍പാപ്പയുടെ സ്‌മരണക്കായി കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.
അവാര്‍ഡ് ജേതാവിനെ കോളേജ് യൂണിയന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. യൂണിയന്‍ ചെയര്‍മാന്‍ ജിന്‌സ്‌മോന്‍ പൊന്നാടയണിയിച്ചു.
ജനറല്‍ സെക്രട്ടറി കെ.പി. ബിനു, സ്റ്റാഫ് അഡൈ്വസര്‍ പ്രൊഫ. ജയിസ് ഫിലിപ്പ, ബര്‍സര്‍ ഫാ. ജോസഫ് പുതിയേടത്ത്, വൈസ് ചെയര്‍മാന്‍ ബീന ദേവസ്യാ, ജോര്‍ജ്ജ് ജി. ചെന്നേലില്‍, ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി സി.ബി. ബിനീഷ് എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ