പുതുവേലി പള്ളിയില്‍
കൂത്താട്ടുകുളം: പുതുവേലി സെന്റ് ജോസഫ്‌സ് പള്ളിയില്‍ യൗസേപ്പിതാവിന്റെ തിരുനാള്‍ ആരംഭിച്ചു. ഒമ്പതിന് സമാപിക്കും. ഇന്ന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം 4.30-ന് വിശുദ്ധ കുര്‍ബാന- ഫാ.ജോര്‍ജ് വണ്‌ടന്നൂര്‍, പ്രസംഗം-ഫാ. കുര്യന്‍ തട്ടാറുകുന്നേല്‍, പ്രദക്ഷിണം, ആശിര്‍വാദം.
നാളെ രാവിലെ പത്തിന് തിരുനാള്‍ കുര്‍ബാന-ഫാ. തോമസ് പ്രാലേല്‍, പ്രസംഗം-മോണ്‍. മാത്യു ഇളപ്പാനിയ്‌ക്കല്‍, തുടര്‍ന്ന് പ്രദക്ഷിണം, വൈകുന്നേരം ഏഴിന് ചേര്‍ത്തല ജൂബിലിയുടെ നാടകം- അമ്മിണിപുരം ഗ്രാമപഞ്ചായത്ത്. ഒമ്പതിന് മരിച്ചവരുടെ ഓര്‍മ, രാവിലെ 6.30-ന് വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം എന്നിവായണ് പരിപാടികള്‍.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ