പെണ്‍വാണിഭം - ബ്ലാക്ക്‌മെയില്‍ ചെയ്‌ത് പണം തട്ടുന്ന സംഘം പിടിയില്‍
മൂവാറ്റുപുഴ: പെണ്‍വാണിഭം നടത്തി ഇടപാടുകാരെ ബ്ലാക്ക് മെയില്‍ ചെയ്‌ത് പണം തട്ടുന്ന സംഘത്തെ മൂവാറ്റുപുഴ പോലീസ് അറസ്റ്റു ചെയ്‌തു. വിവിധ സ്ഥലങ്ങളില്‍ ഇവര്‍ തട്ടിപ്പു നടത്തിയിട്ടുണ്ട്.
തൊടുപുഴ മടക്കത്താനം ചെരുപറമ്പില്‍ അന്‍സാര്‍(33), പാണാളം ചെങ്കളം ഉക്കംപെട്ടി ലത്തീഫ് (26), മഞ്ചേശ്വരം എച്ച്‌എച്ച് മന്‍സില്‍ സീനത്ത് ഭാനു(26), നെല്ലിക്കുഴി പുളിമൂട്ടില്‍ മാഹിന്‍ (35), പുന്നമറ്റം കൊല്ലംകുടിയില്‍ ഫൈസല്‍, രണ്‌ടാര്‍ ചാലിക്കടവ് രതീഷ് നിവാസില്‍ രതീഷ്(30) എന്നിവരാണ് പിടിയിലായത്.
സംഘത്തിലെ മടക്കത്താനം സ്വദേശി സവാദിനെയും മറ്റ് രണ്‌ട് സ്‌ത്രീകളെയും പോലീസ് അന്വേഷിച്ചുവരികയാണ്. മടക്കത്താനത്ത് വാടകയ്‌ക്ക് വീടെടുത്ത് ഇടപാട് നടത്തിക്കൊണ്‌ടിരിക്കെയാണ് പോലീസ് ഇവരെ പിടികൂടിയത്. ലത്തീഫ് മുഖേനയാണ് സ്‌ത്രീകളെ ഇടപാടുകാര്‍ക്ക് എത്തിച്ചുകൊടുത്തിരുന്നത്. പ്രത്യേകം സജീകരിച്ച മുറിയിലേക്ക് ഇടപാടുകാരെ കയറ്റിവിടുകയായിരുന്നു. തുടര്‍ന്ന് സജീകരിച്ച് വച്ചിരിക്കുന്ന കാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി കംപ്യൂട്ടറിലാക്കും.
ഇടപാട് കഴിഞ്ഞ് പുറത്തിറങ്ങിവരുന്നവരെ ചിത്രങ്ങള്‍ കാണിച്ച് ബ്ലാക്ക് മെയില്‍ ചെയ്‌ത് പണം തട്ടിയെടുക്കുകയായിരുന്നു സംഘം ചെയ്‌ത് വന്നതെന്ന് പോലീസ് പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ മോഷണം, ക്വട്ടേഷന്‍ കേസുകളില്‍ പിടിയിലായി റിമാന്‍ഡിലായവര്‍ ജയിലിലും മറ്റും വച്ചാണ് പരിചയപ്പെട്ടത്. ഫൈസലാണ് ഇടപാടുകാരെ ഇന്‍ഡിക്ക കാറില്‍ യഥാസ്ഥലങ്ങളില്‍ എത്തിച്ചിരുന്നത്. ആലുവ സ്വദേശി മാഹിനാണ് സ്ഥലങ്ങള്‍ കണെ്‌ടത്തി സൗകര്യപ്രദമായവീടുകള്‍ സംഘത്തിന് ഒരുക്കിക്കൊടുത്തതെന്ന് പോലീസ് പറഞ്ഞു.
ആലുവ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വീടുകയറി അക്രമം, ബസ് തടഞ്ഞുനിര്‍ത്തി പണം തട്ടിയെടുക്കല്‍ പുത്തന്‍കുരിശ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും ആളെ തട്ടിക്കൊണ്‌ടുപോകല്‍ എന്നീ കേസുകളില്‍ പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചയാളാണ് അന്‍സാര്‍. കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി കുഴല്‍ പണം തട്ടിയെടുത്ത കേസിലും പിടികിട്ടാപ്പുള്ളിയായ മാഹിന്‍ വരാപ്പുഴ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. മോഷണമുതലുകള്‍ വാങ്ങി വില്‌പന നടത്തിയിരുന്ന ഫൈസല്‍ കക്കടാശേരിയില്‍ കടയുടമയെ പിടിച്ചുനിര്‍ത്തി പണം തട്ടിയെടുത്ത കേസിലും പ്രതിയാണ്. കാസര്‍ഗോഡ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ലത്തീഫ്. നെല്ലിക്കുഴി, മടക്കത്താനം തുടങ്ങിയ സ്ഥലങ്ങളില്‍ വീട് വാടകയ്‌ക്കെടുത്തായിരുന്നു പ്രതികള്‍ ഇടപാട് നടത്തിയിരുന്നത്.
കംപ്യൂട്ടറിലും മൊബൈല്‍ ഫോണ്‍ മെമ്മറി കാര്‍ഡിലുമുള്ള ദൃശ്യങ്ങളെക്കുറിച്ചും പ്രതികള്‍ ഉപയോഗിച്ചുവരുന്ന ഫോണ്‍ നമ്പരുകളെക്കുറിച്ചും അന്വേഷിച്ചുവുന്നതായി പോലീസ് പറഞ്ഞു. പല ഉന്നതരും ഇവരുടെ കെണിയില്‍ പെട്ടിട്ടുണ്‌ടാവാമെന്നാണ് കരുതുന്നത്.
ഡിവൈഎസ്‌പി സാബു മാത്യുവിന്റെ നിര്‍ദേശപ്രകാരം സിഐ പി.പി ഷംസ്, എസ്‌ഐമാരായ ശ്രീകുമാരന്‍നായര്‍, യൂനസ്, എഎസ്‌ഐമാരായ ഫൈസല്‍ പി. ഖാദര്‍, എം.എ ജോസ്, ഹെഡ്‌കോണ്‍സ്റ്റബിള്‍ ജോര്‍ജ് ജോസഫ്, കോണ്‍സ്റ്റബിള്‍മാരായ ലിബു തോമസ്, അനില്‍കുമാര്‍, ജിജ, കവിത എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ