ഒലിയപ്പുറം ഗ്രാമോത്സവം
കൂത്താട്ടുകുളം: ഫ്രണ്‌ട്‌സ് ജനകീയസമിതിയുടെ ആഭിമുഖ്യത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഒലിയപ്പുറത്ത് ഗ്രാമോത്സവം സംഘടിപ്പിക്കും. പരിപാടിയ്‌ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
ശനിയാഴ്‌ച രാവിലെ പത്തിന് ജനറല്‍ കണ്‍വീനര്‍ സജി പാലയ്‌ക്കല്‍ പതാകയുയര്‍ത്തും. തുടര്‍ന്ന് പ്രകാശ് കിഴകൊമ്പിന്റെ ചിത്രപ്രദര്‍ശനം, മൂവാറ്റുപുഴ കലാകേന്ദ്രയുടെ ബോധവത്‌ക്കരണ ചിത്രപ്രദര്‍ശനം എന്നിവ ആരംഭിക്കും. വൈകുന്നേരം അഞ്ചിന് പാമ്പാക്കുട അക്ഷരശ്ലോകസമിതിയുടെ അക്ഷരശ്ലോകസദസ്, രാത്രി ഏഴിന് ഒലിയപ്പുറം നാട്യകലാക്ഷേത്രത്തിന്റെ നൃത്തനിശ.
ഞായറാഴ്‌ച പ്രദര്‍ശനങ്ങള്‍ തുടരും. രാവിലെ 11-ന് ആരംഭിക്കുന്ന റോഡ് സുരക്ഷാറാലി കൂത്താട്ടുകുളം എസ്‌ഐ സജി മര്‍ക്കോസ് ഫ്‌ളാഗ്‌ഓഫ് ചെയ്യും. തുടര്‍ന്ന് തൃപ്പൂണിത്തുറ മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ആദര്‍ശ്‌കുമാര്‍ ജി നായര്‍ ട്രാഫിക് ബോധവത്‌ക്കരണക്ലാസെടുക്കും. ഉച്ചകഴിഞ്ഞ് രണ്‌ടിന് നടക്കുന്ന സാംസ്‌കാരികസമ്മേളനം എം.ജെ ജേക്കബ് എംഎല്‍എ ഉദ്‌ഘാടനം ചെയ്യും. സി.വി ജോയി കരിപ്പാലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് പി.ജെ ബേബി പ്രതിഭകളെ ആദരിക്കും. വൈസ്‌പ്രസിഡന്റ് ജോര്‍ജുകുട്ടി പള്ളിപ്പാട്ട്, മെമ്പര്‍ അഡ്വ. സിനു എം ജോര്‍ജ്, അരുണ്‍ മാത്യു, മേഴ്‌സി രാജു, ലില്ലി ബാബു, ഫാ. പോള്‍ പീച്ചിയില്‍, നാരായണന്‍ ഇളയത്, അഡ്വ. ജയ്‌സണ്‍ ജോസഫ്, സി.എം വാസു എന്നിവര്‍ പ്രസംഗിക്കും.
ബിനോയി അഗസ്റ്റിന്‍ സ്വാഗതവും റോബിന്‍ ജോര്‍ജ് നന്ദിയും പറയും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ