എ.പി വര്‍ക്കിയുടെ എട്ടാം ചരമവാര്‍ഷികം
കൂത്താട്ടുകുളം: സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന എ.പി വര്‍ക്കിയുടെ എട്ടാം ചരമവാര്‍ഷികം ഏഴിന് കൂത്താട്ടുകുളത്ത് ആചരിക്കും. രാവിലെ ഒമ്പതിന് ബ്രാഞ്ച് കേന്ദ്രങ്ങളില്‍ പതാകയുയര്‍ത്തല്‍, 10.30-ന് കൂത്താട്ടുകുളം ടൗണില്‍ പതാകയുയര്‍ത്തും. തുടര്‍ന്ന് എസ്‌തോസ് സ്‌മാരകഹാളില്‍ ചേരുന്ന അനുസ്‌മരണ സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാനകമ്മിറ്റിയംഗം പി. രാജീവ് എംപി മുഖ്യപ്രഭാഷണം നടത്തുമെന്ന് ഏരിയ സെക്രട്ടറി ഒ.എന്‍ വിജയന്‍ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ