Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഫെബ്രുവരി 5, വെള്ളിയാഴ്‌ച

കാര്‍ നിയന്ത്രണം വിട്ട്‌ മറിഞ്ഞ്‌ ആറുപേര്‍ക്ക്‌ പരിക്ക്‌

കാര്‍ നിയന്ത്രണം വിട്ട്‌ മറിഞ്ഞ്‌ ആറുപേര്‍ക്ക്‌ പരിക്ക്‌

കൂത്താട്ടുകുളം: എംസി റോഡില്‍ ആറൂരില്‍ കാര്‍ നിയന്ത്രണം വിട്ട്‌ തോട്ടിലേക്ക്‌ മറിഞ്ഞ്‌ ആറുപേര്‍ക്ക്‌ പരിക്കേറ്റു.

കോട്ടയം മീനടം പേരോത്ത്‌ ഫിലിപ്പ്‌ കുര്യാക്കോസ്‌ (50), ഭാര്യ മോളമ്മ(45), മകന്‍ ക്രിസ്റ്റോ (നാല്‌), ബന്ധുക്കളായ ഡോണ(21), ആന്‍സി (18), ഡ്രൈവര്‍ മീനടം പുന്നോപ്പറമ്പില്‍ രാജു(45) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്‌ച വൈകുന്നേരം നാലോടെ ആറൂര്‍ പെട്രോള്‍ പമ്പ്‌ കവലയിലായിരുന്നു അപകടം. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക്‌ പോവുകയായിരുന്ന സംഘമാണ്‌ അപകടത്തില്‍പെട്ടത്‌. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്‍ഡിക്ക കാര്‍ റോഡില്‍ നിന്ന്‌ തെന്നിമാറി പത്തടിയോളം താഴ്‌ചയുള്ള തോട്ടിലേക്ക്‌ മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ മറ്റൊരു ലോറിയില്‍ വടംകെട്ടി കാര്‍ നിവര്‍ത്തിയശേഷമാണ്‌ പരിക്കേറ്റവരെ പുറത്തെടുത്തത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP