Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഫെബ്രുവരി 7, ഞായറാഴ്‌ച

തിരുമാറാടി പള്ളിയില്‍ തിരുനാള്‍

തിരുമാറാടി പള്ളിയില്‍ തിരുനാള്‍

തിരുമാറാടി: സെന്റ്‌ മേരീസ്‌ കത്തോലിക്കാ പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളും രജതജൂബിലി സമാപനവും പത്തുമുതല്‍ 14 വരെ നടക്കും. പത്തിന്‌ വൈകുന്നേരം അഞ്ചിന്‌ കൊടിയേറ്റ്‌, വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്‌ - ഫാ. ജോസ്‌ അഞ്ചേരില്‍. 6.15-ന്‌ ബൈബിള്‍ കണ്‍വന്‍ഷന്‍ - ഫാ. ജോസഫ്‌ മൈലപ്പറമ്പില്‍. 11-ന്‌ വൈകുന്നേരം അഞ്ചിന്‌ വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്‌ - ഫാ. തോമസ്‌ മഠത്തിപ്പറമ്പില്‍, 6.15-ന്‌ ബൈബിള്‍ കണ്‍വന്‍ഷന്‍. 12-ന്‌ മരിച്ചവരുടെ ഓര്‍മ. വൈകുന്നേരം അഞ്ചിന്‌ വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം, 6.30-ന്‌ ജപമാല പ്രദക്ഷിണം, 7.15-ന്‌ ലദീഞ്ഞ്‌, 13-ന്‌ രാവിലെ പത്തിന്‌ ഇടവകയിലെ മുതിര്‍ന്നവരുടെയും രോഗികളുടെയും ഒത്തുചേരല്‍, വിശുദ്ധ കുര്‍ബാന, വൈകുന്നേരം 4.30-ന്‌ സമൂഹബലി, 6.15-ന്‌ ഇടവക ദിനാഘോഷ സമ്മേളനവും ജൂബിലി സമാപനവും - ഫാ. ജോര്‍ജ്‌ ചൂരക്കാട്ട്‌ അധ്യക്ഷത വഹിക്കും. 7.15-ന്‌ കലാപരിപാടികള്‍. 14-ന്‌ രാവിലെ 7.15-ന്‌ വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്‌, 8.30-ന്‌ തിരുസ്വരൂപ പ്രതിഷ്‌ഠ. വൈകുന്നേരം 4.30-ന്‌ തിരുനാള്‍ കുര്‍ബാന - ഫാ. ജോബി മംഗലത്ത്‌ കരോട്ട്‌. പ്രസംഗം - റവ. ഡോ. ജോര്‍ജ്‌ വര്‍ഗീസ്‌ ഞാറക്കുന്നേല്‍. ആറിന്‌ പ്രദക്ഷിണം, 7.15-ന്‌ ലദീഞ്ഞ്‌, എട്ടിന്‌ സമാപന പ്രാര്‍ഥന, 8.15-ന്‌ നാടകം - കടലോളം കനിവ്‌.15-ന്‌ വിഭൂതി തിരുനാള്‍, രാവിലെ 6.30-ന്‌ വിശുദ്ധ കുര്‍ബാന എന്നിവയാണ്‌ പരിപാടികളെന്ന്‌ വികാരി ഫാ. ജോസഫ്‌ ചക്കാലയ്‌ക്കല്‍ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP