ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ നിന്നും തെറിച്ചു വീണ് യാത്രക്കാരിക്ക് പരിക്കേറ്റു
മരങ്ങാട്ടുപിള്ളി: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ നിന്നും തെറിച്ചു വീണ് യാത്രക്കാരിക്ക് പരിക്കേറ്റു. മണ്ണയ്‌ക്കനാട് പുത്തന്‍പുരയ്‌ക്കല്‍ സാലി (42) നെയാണ് പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്‌ച രാവിലെ 9.30 ഓടെ മണ്ണയക്കനാടിനും പൈക്കാടിനും ഇടയിലായിരുന്നു അപകടം. ബസില്‍ നല്ല തിരക്കായിരുന്നു. വാതിലിലൂടെ തെറിച്ചു വീണ സാലിയെ പാലാ ആസ്‌പത്രിയില്‍ എത്തിച്ച ശേഷമാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. പാലായ്‌ക്ക് പോകാന്‍ വേണ്ടി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ