Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഫെബ്രുവരി 7, ഞായറാഴ്‌ച

പാചക വാതക സിലിണ്‌ടറുകള്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു കിട്ടാക്കനി; കരിഞ്ചന്തയില്‍ വ്യാപകം

പാചക വാതക സിലിണ്‌ടറുകള്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു കിട്ടാക്കനി; കരിഞ്ചന്തയില്‍ വ്യാപകം

കോട്ടയം: പാചക വാതക സിലിണ്‌ടറുകള്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു കിട്ടാക്കനിയാകുമ്പോള്‍ കരിഞ്ചന്തയില്‍ ഇവയുടെ ദുരുപയോഗം വ്യാപകമാകുന്നു. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കുള്ള സിലിണ്‌ടറുകളാണ്‌ വന്‍തോതില്‍ കരിഞ്ചന്തയില്‍ മറിച്ചു വില്‍ക്കുന്നത്‌. ഏജന്‍സികളുടെ അറിവോടെ യാണ്‌ മറിച്ചുവില്‍ പ്പനയെന്ന്‌ ആരോപണം ഉയര്‍ന്നിട്ടുണ്‌ട്‌. ഗോഡൗണുകളില്‍ നിന്ന്‌ ഏജന്‍സി ഓഫീസുകളില്‍ പോലും എത്താതെ സിലിണ്‌ടറു കള്‍ കരിഞ്ച ന്തയിലേക്ക്‌ മറിയുകയാണ്‌. ഹോട്ടലുകാര്‍, ചെറു വാഹന ഉടമകള്‍ എന്നിവ രാണ്‌ ഇത്തരം സിലിണ്‌ടറുകളുടെ ആവശ്യക്കാര്‍.

സിലിണ്‌ടറുകളുടെ മറി ച്ചുവില്‍പ്പന വര്‍ധിക്കുന്നത്‌ കൃത്രിമ ക്ഷാമത്തിനു കാര ണമാകുമെന്ന്‌ ഉപയോക്താക്കള്‍ പറയുന്നു. ഇതു വില ഉയരുന്നതിനും ഇടയാക്കും.

ഇപ്പോള്‍ തന്നെ ഒരു സിലിറിന്‌ ഏജന്‍സി ഓഫീസുകളില്‍ പോയി എടുത്താല്‍ 330 രൂപ മുതല്‍ 340 രൂപ വരെ ഉപയോക്താക്കള്‍ നല്‍കണം. അത്‌ വീടുകളിലെത്തിച്ച്‌ നല്‍കിയാല്‍ ഒരു സിലിറിന്‌ 10 രൂപ മുതല്‍ 30 രൂപ വരെ വര്‍ധിക്കും. ഈ സാഹചര്യത്തില്‍ വില വീും ഉയര്‍ന്നാല്‍ അത്‌ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കും.

അതു മാത്രമല്ല കിരിത്‌ പരീഖ്‌ കമ്മിറ്റി ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ പാചക വാതക സിലിറിന്‌ 100 രൂപ കൂട്ടുമോയെന്ന ആശങ്കയും ഉപയോക്താക്കള്‍ക്കുണ്‌ട്‌.

പാചക വാതകത്തിനു ക്ഷാമം നേരിടുന്ന സന്ദര്‍ഭങ്ങളില്‍ കരിഞ്ചന്തയില്‍ സിലിറിന്റെ വില അഞ്ഞൂറു രൂപയിലേറെ വര്‍ധിക്കാറു്‌. ഗ്രാമ, നഗര ഭേദമെന്യേ മിക്കവാറും കുടുംബങ്ങളും ഇപ്പോള്‍ പാചക വാതകമാണ്‌ ഉപയോഗിക്കുന്നത്‌.

പല കുടുംബങ്ങള്‍ക്കും ഒരു സിലിര്‍ ഒരു മാസത്തേക്കു പോലും തികയില്ല. ഈ സാഹചര്യത്തില്‍ കുത്തനെയുള്ള വിലക്കയറ്റം തലവേദനയാകുമെന്ന്‌ വീട്ടമ്മമാര്‍ ആശങ്കപ്പെടുന്നു.

വിറകിന്റെ ക്ഷാമവും വിറകിന്റെ വിലയിലുാകുന്ന വര്‍ധനയും സ്ഥിതിഗതികള്‍ കൂടുതല്‍ ദുരിതമാക്കുന്നു. പാചക വാതകം ഉപേക്ഷിച്ച്‌ അടുപ്പ്‌ കൂട്ടാമെന്ന പ്രതീക്ഷയ്‌ക്കു പോലും വകയില്ലാത്ത വിധത്തിലാണ്‌ വിറകിന്റെ വില കുതിക്കുന്നത്‌.

റബറിന്റെ വിറകു മാത്രമാണ്‌ വാങ്ങാന്‍ കിട്ടുന്നത്‌. ഇതിനാകട്ടെ ഒരു കെട്ടിന്‌ 30 രൂപ മുതല്‍ 50 രൂപ വരെ നല്‍കണം. അമ്പതു രൂപ നല്‍കി ഒരു കെട്ട്‌ വിറക്‌ വാങ്ങിയാല്‍ രു ദിവസം പോലും ഉപയോഗിക്കാന്‍ കഴിയില്ല.

വൈക്കം മേഖലയില്‍ ഒരു കിലോ വിറകിന്‌ 4.50 രൂപ നല്‍കണം. സാധാരണ കുടുംബത്തിന്‌ ഒരു മാസം ശരാശരി 150 കിലോ വിറകു വേിവരും. തെങ്ങിന്റെ ഒരു ഉണക്ക മടല്‍ ലഭിക്കണമെങ്കില്‍ ഒരു രൂപ നല്‍കണം.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന്റെ പേരില്‍ ഹോട്ടലുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില ഉയര്‍ന്നു നില്‍ക്കുമ്പോള്‍ പാചക വാതകത്തിന്റെ വില വീും ഉയര്‍ന്നാല്‍ ഹോട്ടല്‍ സാധനങ്ങള്‍ക്ക്‌ തീവിലയാ കുമെന്നതും ഉറപ്പാണ്‌. ഇതിനിടെ കഴിഞ്ഞ ജില്ലാ ഉപഭോ ക്തൃസമിതി യോഗത്തില്‍ പാചക വാതക ദുരുപയോഗ ത്തിനെതിരേ നടപടി സ്വീകരി ക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP