കുളമ്പുരോഗം വീണ്‌ടും വ്യാപിക്കുന്നു

കടുത്തുരുത്തി: ചെറിയ ഇടവേളയ്‌ക്ക് ശേഷം കുളമ്പുരോഗം വീണ്‌ടും പടരുന്നു. കടുത്തുരുത്തിയുടെ പടിഞ്ഞാറന്‍ പ്രദേശമായ മാന്നാറിലാണ് വ്യാപകമായി രോഗം പടര്‍ന്ന് പിടിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ച് പശുക്കള്‍ക്ക് രോഗം ബാധിച്ചിട്ടുണ്‌ട്. കടുത്തുരുത്തി മൃഗാശുപത്രിയില്‍ രോഗവിവരമറിയിച്ചിട്ടുണെ്‌ടങ്കിലും സ്ഥലത്തെത്തി പരിശോധനകല്‍ നടത്താനോ, രോഗം പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനോ തയാറായിട്ടില്ലെന്നും ആക്ഷേപമുണ്‌ട്.
കൊല്ലംപറമ്പില്‍ ജോണ്‍, മുണ്‌ടയക്കല്‍ ബെന്നി, മണലേല്‍ സരോജിനി, മുടുര്‍ മുഹമ്മദ്, കുന്നേല്‍ ഫിലിപ്പ് എന്നിവരുടെ കന്നുകാലികളിലാണ് രോഗം കണെ്‌ടത്തിയത്. ചില കര്‍ഷകര്‍ രോഗബാധ മറച്ചുവച്ച് പശുക്കളെ വില്‌പ്പന നടത്തിയതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്‌ട്. കടുത്തുരുത്തി പഞ്ചായത്തിലെ എഴുമാംതുരുത്ത്, ആയാംകുടി മേഖലകളില്‍ മാസങ്ങള്‍ക്ക് മുമ്പ് രോഗം വ്യാപിച്ചിരുന്നെങ്കിലും മൃഗസംരക്ഷണ വകുപ്പിന്റെ ഇടപെടലുകളെ തുടര്‍ന്ന് നിയന്ത്രണ വിധേയമായിരുന്നു.
മാന്നാറിലും രോഗം വ്യാപകമാകുന്നതിന് മുമ്പ് അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതിരോധ നടപടികള്‍ ശക്തമാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്‌ട്. പ്രതിരോധ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം ജോസ് പുത്തന്‍കാലാ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു രാജഗിരി, മാന്നാര്‍ ഷീരോല്‌പാദക സംഘം പ്രസിഡന്റ് തോമസ് വട്ടക്കേരില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ