ഗതാഗത പരിഷ്‌കാരം: അന്തിമ തീരുമാനം ഉടന്‍
പാലാ: ടൗണിലെ ഗതാഗതപരിഷ്‌കാരം സംബന്ധിച്ച് വൈകാതെ അന്തിമ തീരുമാനമാകും. ഇതുസംബന്ധിച്ച് ആര്‍ഡിഒയുടെ നേതൃത്വത്തില്‍ പ്രതിനിധിതല ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
നഗരം മുഴുവന്‍ വണ്‍വേ സംവിധാനത്തില്‍ ഗതാഗതം ക്രമീകരിക്കാനാണു പ്രധാന തീരുമാനം. പൊന്‍കുന്നം ഭാഗത്തുനിന്നു വരുന്ന എല്ലാ ബസുകളും കൊട്ടാരമറ്റം സ്റ്റാന്‍ഡില്‍ എത്തണമെന്നും ഈ റൂട്ടില്‍നിന്നുള്ള കെഎസ്‌ആര്‍ടിസി ബസുകള്‍ ഇപ്പോഴത്തെ രീതിക്കു പകരമായി കൊട്ടാരമറ്റത്തെത്തി കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിലേക്കു പോകണമെന്നും നിര്‍ദേശമുണ്‌ട്. ഈ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ആക്ഷേപങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ ഇതുസംബന്ധിച്ചു പുനരാലോചനകള്‍ നടക്കുകയാണ്.
ടൗണ്‍ സ്റ്റാന്‍ഡില്‍നിന്നും പൊന്‍കുന്നം ഭാഗത്തേക്ക് വണ്‍വേ സംവിധാനത്തില്‍ തന്നെ ബസ് റൂട്ട് ക്രമീകരിക്കുന്നതിലും അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. ഉഴവൂര്‍, രാമപുരം റോഡുകളില്‍നിന്നു സിവില്‍ സ്റ്റേഷന്‍ ഭാഗം വഴി വരുന്ന ബസുകള്‍ റിവര്‍വ്യൂ റോഡുവഴി കൊട്ടാരമറ്റത്തേക്കു പോകണമെന്ന നിര്‍ദേശവും മടക്കയാത്രയില്‍ പ്രധാന റോഡിലെ വണ്‍വേയിലൂടെ എത്തി ടൗണ്‍ സ്റ്റാന്‍ഡ് ഒഴിവാക്കി സര്‍വീസ് നടത്തണമെന്ന നിര്‍ദേശവും തുടര്‍ ചര്‍ച്ചകള്‍ക്കു വിഷയമാകുന്നുണ്‌ട്. വൈക്കം, കോട്ടയം ഭാഗത്തുനിന്നുള്ള ബസുകള്‍ കൊട്ടാരമറ്റം, ടൗണ്‍ സ്റ്റാന്‍ഡുകളില്‍ പാര്‍ക്ക് ചെയ്യാതെ മൂന്നാനിയില്‍ യാത്ര അവസാനിപ്പിച്ച് വണ്‍വേ സംവിധാനം
ഉറപ്പാക്കണമെന്ന നിര്‍ദേശവും പരിഗണനയിലുണ്‌ട്.
ഇപ്പോള്‍ ലക്ഷ്യമിടുന്ന നിര്‍ദേശങ്ങള്‍ യാഥാര്‍ഥ്യമായാല്‍ ടൗണ്‍ സ്റ്റാന്‍ഡ് പൂര്‍ണമായി അവഗണിക്കപ്പെടുമെന്ന ആക്ഷേപം ഉയര്‍ന്നുതുടങ്ങിയിട്ടുണ്‌ട്. വിവിധ പ്രതിനിധികളുടെ അഭിപ്രായം പരിഗണിച്ച് അന്തിമ രൂപരേഖ തയാറാക്കാനാണ് അധികൃതരുടെ പരിശ്രമം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ