മത്സര വിജയികള്‍
കൂത്താട്ടുകുളം: മഹാത്മജി മെമ്മോറിയല്‍ ഗ്രന്ഥശാലയിലെ ബാലവേദിയുടെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്ക് പുരസ്‌കാരം സമ്മാനിച്ചു.. ഉപന്യാസമത്സരത്തില്‍ മണ്ണത്തൂര്‍ ആത്താനിക്കല്‍ സ്‌കൂളിലെ കെ.കെ അഞ്‌ജന ഒന്നാംസ്ഥാനവും വടകര ലിറ്റില്‍ഫ്‌ളവര്‍ സ്‌കൂളിലെ ആര്യ വിജു രണ്‌ടാംസ്ഥാനവും നേടി. ദേശഭക്തിഗാനമത്സരത്തില്‍ തിരുമാറാടി ഗവണ്‍മെന്റ് സ്‌കൂളിലെ ആതിര പി. രഘുനാഥിനാണ് ഒന്നാംസ്ഥാനം. ആത്താനിക്കല്‍ സ്‌കൂളിലെ ശീതള്‍ ഏലിയാസ് രണ്‌ടാം സ്ഥാനവും കരസ്ഥമാക്കി. ഡോ. കെ.എം ഷാജു സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. ഗ്രന്ഥശാലാ പ്രസിഡന്റ് കെ.കെ ബാലകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. ഷാജി ജോണ്‍, പി.കെ വിജയന്‍, അഭിലാഷ് അയ്യപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ