മദ്യവ്യവസായ തൊഴിലാളി സമ്മേളനം
കൂത്താട്ടുകുളം: പിറവം റേഞ്ച് മദ്യവ്യവസായ തൊഴിലാളി യൂണിയന്‍ (സിഐടിയു) കുടുംബസംഗമവും വാര്‍ഷികസമ്മേളനവും സംഘടിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിയ്‌ക്കല്‍ ഉദ്‌ഘാടനം ചെയ്‌തു. യൂണിയന്‍ പ്രസിഡന്റ് ഒ.എന്‍ വിജയന്‍ അധ്യക്ഷത വഹിച്ചു.
എം.ജെ ജേക്കബ് എംഎല്‍എ വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റുകള്‍ വിതരണം ചെയ്‌തു. സി.എന്‍ പ്രഭകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.കെ പ്രകാശ്, കെ.പി സലിം, കെ.എം പൗലോസ് എന്നിവര്‍ പ്രസംഗിച്ചു. ബി. സന്തോഷ്‌കുമാര്‍ സ്വാഗതവും മനോജ് മംഗലത്ത്‌താഴം നന്ദിയും പറഞ്ഞു.ഭാരവാഹികളായി ഒ.എന്‍ വിജയന്‍-പ്രസിഡന്റ്, ബി. സന്തോഷ്‌കുമാര്‍, കെ.എ രാജന്‍-വൈസ്‌പ്രസിഡന്റുമാര്‍, സി.എന്‍ പ്രഭകുമാര്‍-സെക്രട്ടറി, വി.കെ സന്തോഷ്‌കുമാര്‍, ടി.കെ ജോണ്‍-ജോയിന്റ് സെക്രട്ടറിമാര്‍, ടി.എം ടോമി-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ