ഡിവൈഎഫ്‌ഐ യുവജന പരേഡ് നടത്തി
കൂത്താട്ടുകുളം: മതതീവ്രവാദത്തിന് മറുപടി മാനവീകത എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ ബ്ലോക്ക്‌കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂത്താട്ടുകുളത്ത് യുവജനപരേഡും പൊതുസമ്മേളനവും സംഘടിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം എം.ബി സ്യമന്തഭദ്രന്‍, കെ.സി രാജീവ്, സാബു ജോസഫ്, സുമിത് സുരേന്ദ്രന്‍, ഒ.എന്‍ വിജയന്‍, എന്‍.കെ രവി, സി.എന്‍ പ്രഭകുമാര്‍, എന്‍.എം ജോര്‍ജ്, സൂരജ് പി. ജോണ്‍, അനില്‍ കരുണാകരന്‍, പി.ബി സാജു എന്നിവര്‍ പ്രസംഗിച്ചു. എന്‍. സുരേഷ്‌കുമാര്‍, അജേഷ് മനോഹര്‍, പി.കെ മനോജ്, എം.കെ ബിജു, കെ.കെ സിനു, എ. സുനീഷ്, എബി ഏലിയാസ് എന്നിവര്‍ നേതൃത്വം നല്‌കി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ