Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഫെബ്രുവരി 4, വ്യാഴാഴ്‌ച

കടപ്ലാമറ്റത്ത്‌ പഞ്ചായത്ത്‌ അംഗങ്ങളുടെ ഉപവാസസമരം

കടപ്ലാമറ്റത്ത്‌ പഞ്ചായത്ത്‌ അംഗങ്ങളുടെ ഉപവാസസമരം

കടപ്ലാമറ്റം: കുടുംബശ്രീ സിഡിഎസിലെ സാമ്പത്തിക ക്രമക്കേട്‌ ജില്ലാ പഞ്ചായത്ത്‌ അന്വേഷിക്കണമെന്നും പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജിവയ്‌ക്കണമെന്നും ആവശ്യപ്പെട്ട്‌ യുഡിഎഫ്‌ പഞ്ചായത്തംഗങ്ങള്‍ വെള്ളിയാഴ്‌ച ഉപവസിക്കും. യുഡിഎഫ്‌ മെംബര്‍മാരായ തോമസ്‌ പുളിക്കിയില്‍, യൂജിന്‍ കൂവള്ളൂര്‍, ജോസ്‌ വാഴപ്പള്ളി, സജി ബെന്നി വെട്ടുകാട്ടേല്‍ എന്നിവരാണ്‌ ഉപവാസം അനുഷ്‌ഠിക്കുന്നത്‌. ഇന്നു രാവിലെ പത്തിന്‌ കേരള കോണ്‍ഗ്രസ്‌-എം ജില്ലാ വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ കീപ്പുറം ഉപവാസം ഉദ്‌ഘാടനം ചെയ്യും. യുഡിഎഫ്‌ ചെയര്‍മാന്‍ സി.സി മൈക്കിള്‍ മുഖ്യപ്രഭാഷണം നടത്തും. സമാപനയോഗത്തില്‍ സ്റ്റീഫന്‍ ജോര്‍ജ്‌, അഡ്വ. ടോമി കല്ലാനി, സഖറിയാസ്‌ കുതിരവേലി, മോഹനന്‍ തേക്കടയില്‍, തോമസ്‌ കല്ലാടന്‍ എന്നിവര്‍ പ്രസംഗിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP