കുടമാളൂര്‍ പള്ളിയില്‍ ഇന്ന് പ്രദക്ഷിണം
കുടമൂളൂര്‍: പരിശുദ്ധ കന്യകാ മറിയത്തിന്റെ ദര്‍ശന തിരുനാളിനോടനുബന്ധിച്ച് സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ രാവിലെ 7.15ന് ഫാ. ആല്‍ബി മുല്ലോത്തിന്റെ കാര്‍മികത്വത്തില്‍ ലത്തീന്‍ ക്രമത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന. ഫാ. ഫ്രാന്‍സിസ് ചക്കുങ്കല്‍ സന്ദേശം നല്‍കും. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന: ഫാ. ബിജു കളത്തേഴത്ത്. തുടര്‍ന്ന് വലിയ പ്രദക്ഷിണം സെന്റ് ജോസഫ്‌സ് ചാപ്പല്‍ ചുറ്റി പുളിംചുവട് സെന്റ് മേരീസ് ചാപ്പലില്‍ എത്തിച്ചേരും. ഫാ. തോമസ് പൈതൊട്ടി കാര്‍മികത്വം വഹിക്കും. 7.15ന് ലദീഞ്ഞ്, സെന്റ് മേരീസ് ചാപ്പലില്‍. സന്ദേശം: ഫാ. വര്‍ഗീസ് ആലങ്ങാടന്‍. തുടര്‍ന്ന് പ്രദക്ഷിണം കുടമാളൂര്‍ പള്ളിയിലേക്ക്. ഫാ. ജോര്‍ജ് കൂടത്തില്‍, ഫാ. വര്‍ഗീസ് കായിത്തറ, ഫാ. ജോസഫ് കൊടക്കത്താനത്ത്, ഫാ. ജോണ്‍ കൊച്ചുമലയില്‍ എന്നിവര്‍ നേതൃത്വം നല്‍കും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ