Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഫെബ്രുവരി 5, വെള്ളിയാഴ്‌ച

ഇരട്ടപ്പാത പ്രഖ്യപനത്തില്‍ ഉറങ്ങുമോ

ഇരട്ടപ്പാത പ്രഖ്യപനത്തില്‍ ഉറങ്ങുമോ


കുറുപ്പുന്തറ: കുറുപ്പുന്തറ മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള റെയില്‍വേ പാത ഇരട്ടിക്കല്‍ ജോലി പ്രഖ്യാപനത്തില്‍ ഉറങ്ങുമോ എന്ന ആശങ്കയിലാണ്‌ യാത്രക്കാര്‍. സമീപ കാലത്തൊന്നും ഇത്‌ പൂര്‍ത്തിയാവും എന്ന പ്രതീക്ഷ ഇവര്‍ക്കില്ല.

കുറുപ്പുന്തറ- കടുത്തുരുത്തി, കടുത്തുരുത്തി- ചിങ്ങവനം, ചിങ്ങവനം- ചെങ്ങന്നൂര്‍ എന്നിങ്ങനെ മൂന്നു സെക്‌ടറുകള്‍ തിരിച്ചാണ്‌ സ്ഥലം ഏറ്റെടുക്കല്‍ നടത്തുന്നത്‌.

കുറുപ്പന്തറ-കടുത്തുരുത്തി സെക്‌ടറില്‍ എട്ട്‌ വില്ലേജുകള്‍ ഉള്‍പ്പെടുന്നു. ഇതില്‍ കോതനല്ലൂര്‍ വില്ലേജിലെ സര്‍വേ പൂര്‍ത്തിയായി. മാഞ്ഞൂര്‍ വില്ലേജില്‍ സര്‍വെ നടപടികള്‍ ആരംഭിച്ചിട്ടുണ്‌ട്‌. വെള്ളൂര്‍, വടയാര്‍, മുട്ടുചിറ വില്ലേജുകളില്‍ സര്‍വേ നടപടികള്‍ തുടങ്ങിയിട്ടില്ല. രണ്‌ടാമത്തെ സെക്‌ടറില്‍ കാണക്കാരി, മാഞ്ഞൂര്‍, പെരുമ്പായിക്കാട്‌, അതിരമ്പുഴ, മുട്ടമ്പലം, നാട്ടകം, പെരുമ്പായിക്കാട്‌ വില്ലേജുകളിലാണ്‌ സര്‍വെ നടത്തേണ്‌ടത്‌. ഇവിടെയും ജോലി തുടങ്ങിയിട്ടില്ല. ഇവിടെ സര്‍വെയ്‌ക്കുവേണ്‌ട പ്രാഥമിക പ്ലാന്‍ പോലും റെയില്‍വെ ഇതുവരെ ലഭ്യമാക്കിയിട്ടില്ല. മൂന്നാം സെക്‌ടറില്‍ വരുന്ന കുറിച്ചി, ചെത്തിപ്പുഴ, വാഴപ്പള്ളി, ചങ്ങനാശേരി, പായിപ്പാട്‌, തൃക്കൊടിത്താനം വില്ലേജുകളിലും സ്ഥിതി ഇതുതന്നെ.

ഈ നില തുട്‌നനാല്‍ 2015ല്‍ മാത്രമേ മുളന്തുരുത്തി - ചെങ്ങന്നൂര്‍ ഇരട്ടപ്പാത പൂര്‍ത്തിയാകുകയുള്ളു. സര്‍വേ പൂര്‍ത്തിയായ ശേഷമേ നഷ്‌ടപരിഹാരം നല്‍കി സ്ഥലം ഏറ്റെടുക്കാനാവു. മിക്ക പ്രദേശങ്ങളും ചതുപ്പുമേഖലയായതിനാല്‍ പാതയുടെ നിര്‍മാണ പ്രവരത്തനം കൂടുതല്‍ ദുഷ്‌കരമാകും.

ഇരട്ടിക്കല്‍ പൂര്‍ത്തിയായ എറണാകുളം മുതല്‍ മുളന്തുരുത്തി വരെ ട്രയല്‍ ഓടിയപ്പോള്‍ പാത സുരക്ഷിതമല്ലെന്ന്‌ കണെ്‌ടത്തിയിരുന്നു. മണ്ണിടിച്ചിലിനും സാധ്യത കൂടുതലാണ്‌. അടുത്ത റെയില്‍വെ ബജറ്റിലും പാത ഇരട്ടിക്കലിന്‌ നാമമാത്രമായ തുക മാത്രമെ അനുവദിക്കാനിടയുള്ളു.

സംസ്ഥാന സര്‍ക്കാരും എംപിമാരും ഇക്കാര്യത്തില്‍ യാതൊരു നടപടിയും കൈക്കൊള്ളുന്നുമില്ല. കോട്ടയത്ത്‌ പുതിയ പാതയും മേല്‍പ്പാലവും നിര്‍മിക്കാന്‍ മാത്രം 50 കോടിയിലേറെ രൂപ ചെലവുണ്‌ടാകും. റെയില്‍വെ ഫണ്‌ട്‌ അനുവദിച്ചിട്ടുണെ്‌ടങ്കിലും സംസ്ഥാന സര്‍ക്കാര്‍ പണം കൃത്യമായി അനുവദിക്കുന്നില്ലെന്നതും സര്‍വെ വൈകിക്കുന്നു.

സര്‍വെയര്‍മാര്‍ ദിവസക്കൂലി നല്‍കിയാണ്‌ ഏതാനും തൊഴിലാളികളെ ചങ്ങല പിടിക്കാന്‍ കൊണ്‌ടുനടക്കുന്നത്‌. ഫണ്‌ട്‌ എത്തുന്നില്ലെങ്കില്‍ അടുത്തയാഴ്‌ച സര്‍വെ നിറുത്തുമെന്ന്‌ ഇവര്‍ പറയുന്നു.

മൂന്നു സര്‍വെയര്‍മാര്‍ മാത്രമാണ്‌ സര്‍വെ ജോലിക്കുള്ളത്‌. ആറു പേരെക്കൂടി അടിയന്തിരമായി അനുവദിക്കേണ്‌ടതുണ്‌ട്‌.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP