Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഫെബ്രുവരി 9, ചൊവ്വാഴ്ച

പാമ്പിന്‍ വിഷhttp://www.blogger.com/img/blank.gifവുമായി യുവാവ്‌ പിടിയില്‍

പാമ്പിന്‍ വിഷവുമായി യുവാവ്‌ പിടിയില്‍

മൂവാറ്റുപുഴ: അന്താരാഷ്‌ട്ര വിപണിയില്‍ 40 ലക്ഷം രൂപ വിലമതിക്കുന്ന പാമ്പിന്‍ വിഷവുമായി യുവാവ്‌ പിടിയില്‍. ഉടുമ്പന്നൂര്‍ മാങ്കുഴി പുത്തന്‍പുരയില്‍ സുനില്‍(34) ആണ്‌ പിടിയിലായത്‌. കോട്ടയത്ത്‌ വില്‌പനയ്‌ക്കായി കൊണ്‌ടുപോകുന്നതിനിടെ മൂവാറ്റുപുഴ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിലാണ്‌ ഇയാളെ പോലീസ്‌ പിടികൂടിയത്‌. വിദേശത്തേക്കു പാമ്പിന്‍വിഷം കയറ്റി അയയ്‌ക്കുന്ന വന്‍ റാക്കറ്റിലെ കണ്ണിയാണ്‌ പിടിയിലായ സുനിലെന്ന്‌ പോലീസ്‌ പറഞ്ഞു. കോട്ടയത്ത്‌ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കിയശേഷം വില്‌പനയ്‌ക്കായി കൊണ്‌ടുപോവുകയായിരുന്നു. സംഘത്തിന്റെ കൈവശമുള്ള ബാക്കി പാമ്പിന്‍വിഷം ചങ്ങനാശേരിയില്‍ സൂക്ഷിച്ചിട്ടുള്ളതായി പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്‌ട്‌. സംഘം ഇതിന്‌ മുമ്പ്‌ വെള്ളിമൂങ്ങ, നക്ഷത്ര ആമ എന്നിവ കയറ്റിയയച്ചിട്ടുള്ളതായും സൂചനയുണ്‌ട്‌. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെയും പാമ്പിന്‍വിഷവും തൊടുപുഴ ഫോറസ്റ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്‌ കൈമാറുമെന്ന്‌ പോലീസ്‌ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP