മഴ കുറഞ്ഞു; ദുരിതത്തിന് കുറവില്ല
പടിഞ്ഞാറന് പ്രദേശങ്ങള് ഇപ്പോഴും വെളളത്തില്
കടുത്തുരുത്തി: മഴ കുറഞ്ഞെങ്കിലും പടിഞ്ഞാറന് പ്രദേശങ്ങളിലെ ദുരിതം ഒഴിയുന്നില്ല. വെള്ളക്കെട്ട് തുടരുകയാണിവിടെ. വീടുകള് വെള്ളത്തിനടിയിലായതോടെ പലരും താമസം ഉയര്ന്ന സ്ഥലങ്ങളിലേക്കും ബന്ധുവീടുകളിലേക്കും മാറി.
ദിവസങ്ങളായി തുടര്ന്ന കനത്തമഴയ്ക്ക് ഇന്നലെ ശമനമുണ്ടായെങ്കിലും അപ്പര് കുട്ടനാട് പൂര്ണമായും വെള്ളത്തിലാണ്. എക്കലടിഞ്ഞും മുള്ളുപായലും പോള പായലും നിറഞ്ഞു തോടുകളിലെ നീരൊഴുക്ക് നിലച്ചതാണ് വെള്ളം ഒഴുകിപ്പോകുന്നതിന് തടസമാകുന്നത്. പല പാടശേഖരങ്ങളും വെള്ളത്തിനടിയിലായതോടെ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്.
പല പാടശേഖരങ്ങളുടെയും പുറംബണ്ടുകള് വെള്ളപ്പാച്ചിലില് തകര്ന്നു. മറ്റു ചിലത് ഏതു നിമിഷവും നിലം പൊത്താവുന്ന സ്ഥിതിയിലാണ്. പുലിത്തുരുത്തിലെ പുത്തന്പറമ്പ് ജോസ്, പുത്തന്പുര പരമേശ്വരന്, പഞ്ഞിപറമ്പില് അമ്മിണി, കുത്തകപാടം ജോണ്, കണ്ടത്തില് വാസുക്കുട്ടന്, പറങ്കാല ജോണ്, നെറ്റിത്തറയിലെ കരീത്തറ വിജയന്, ദിവ്യാഭവനത്തില് ദിവാകരന്, കുരീത്തറ ശ്രീനിവാസന്, കണ്ടത്തില് അമ്മിണി ചാക്കോ, കടവിത്തറ അംബിക ഉല്ലാസ്, കരിത്തറ കുട്ടന്, കരിത്തറ ശാന്തിനി, നികര്ത്തില് വിലാസിനി, ഏഴുപറ ശ്യാമള, കണ്ടത്തില് സാറാമ്മ, മാത്താങ്കരിയിലെ കൊച്ചുകുഞ്ഞ്, കല്ല് പാലക്കരി ജോര്ജ്, മാത്താങ്കരി വാവ, വള്ളിക്കരി തങ്കപ്പന്, മാമ്പള്ളി മത്തായി, കണ്ടത്തില് വിശ്വന്, എഴുമാന്തുരുത്തിലെ ചാലിത്തറ ജോണ്, ചാലിത്തറ മാണി, പുത്തന്വീട് ബേബി, കടവിത്തറ ഫ്രാന്സീസ് തുടങ്ങി അറുനൂറിലേറെപ്പേരുടെ വീടുകളാണ് വെള്ളത്തിലായത്. എഴുമാന്തുരുത്ത് കൊല്ലങ്കരി കോളനിയിലെ 110 വീടുകളും, മാന്നാര് മിച്ചഭൂമി കോളനിയിലെ 12 വീടുകളും എറുമത്തുരുത്തിലെ വടക്കേച്ചിറ കരുണാകരന്, ചെമ്മാന്ചാരില് മണിയന്, ചെമ്മാന്ചാരിയില് പുരുഷന്, ചെമ്മാന്ചാരിയില് പപ്പന്, ഷാജി, ഒതളക്കരി ശ്രീധരന്, ഈരകടവ് കുഞ്ഞപ്പന്, മരങ്ങാട്ട് രാജു, കൊടിത്തറ മാണി, ചേറ്റുതറയില് ഉണ്ണി, ബാബു, കരിവേലി സുകു, തങ്കമണി, മുങ്ങേലി പടിയില് ഔസേഫ്, നിരവനായില് മോഹനന്, ചാത്താപുറം പ്രഭാകരന്, ചിറപ്പുറം മണി, സോമരാജ്, കട്ടപ്പുറം കുട്ടി, ഗോപാലന്, വട്ടകറുവ കുട്ടി, ബോസ്, മേക്കാമടം കുട്ടന്, വെള്ളാശേരി ഭാഗത്തെ കൈപ്പള്ളിക്കരി തങ്കമ്മ, ചോദനകരി മുണ്ടന്, കരിത്തറ മാണി, കുഞ്ഞുമോന്, കാട്ടാകാവില് കുഞ്ഞെറുക്കന്, നാരാണകേരില് മണി എന്നിവരുടെ വീടുകളും വെള്ളത്തിനടിയിലായി.
അതേസമയം ഇന്നലെ മഴ ശമിച്ചതിനെ തുടര്ന്ന് വെള്ളത്തിനടിയിലായ പല റോഡുകളിലും ഗതാഗതം ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. ഒരാഴ്ചയെങ്കിലും കഴിഞ്ഞാലേ വെള്ളത്തിന്റെ രൂക്ഷത അല്പമെങ്കിലും കുറയൂ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ