പാലാ രൂപത ബൈബിള് കണ്വന്ഷന്: ഒരുക്കങ്ങള് ആരംഭിച്ചു
പാലാ: 28-ാമത് പാലാ രൂപത ബൈബിള് കണ്വന്ഷന്റെ സ്വാഗതസംഘം ചേര്ന്നു. മാര് ജോസഫ് കല്ലറങ്ങാട്ട്അധ്യക്ഷതവഹിച്ചു.വിശുദ്ധ ഗ്രന്ഥത്തിലെ ഓരോ വാക്കുകളിലും ദൈവത്തെ കണ്ടുമുട്ടാനാവണമെന്നും അര്ഥം മനസിലാക്കി സഭയോടുചേര്ന്നുള്ള വ്യാഖ്യാനങ്ങള് മനസിലാക്കുന്നതിനും രൂപതാധ്യക്ഷനും വൈദികരും സിസ്റ്റേഴ്സും അല്മായരും ഒരുമിച്ചിരുന്നുപ്രാര്ഥനയിലും ആരാധനയിലും പങ്കെടുത്ത് വചനം കേള്ക്കുന്ന ഒരു കുടുംബസംഗമമാണ് ബൈബിള് കണ്വന്ഷനെന്ന്ബിഷപ് പറഞ്ഞു.
ഡിസംബര് 19 മുതല് 23 വരെ തീയതികളില് ഭരണങ്ങാനം വിശുദ്ധ അല്ഫോന്സാ ദേവാലയ അങ്കണത്തില് വൈകുന്നേരംനാലു മുതല് ഒമ്പതു വരെ അഭിഷേകാഗ്നി എന്ന പേരില് കണ്വന്ഷന് നടത്താന് യോഗം തീരുമാനിച്ചു. കണ്വന്ഷന്ദിവസങ്ങളില് രാവിലെ 9.30 മുതല് 3.30 വരെ കൗണ്സിലിംഗിനും തൈലാഭിഷേകത്തിനും സൗകര്യമുണ്ടായിരിക്കും.

മാര് ജോസഫ് കല്ലറങ്ങാട്ട് കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. അട്ടപ്പാടി സെഹിയോന് ധ്യാനകേന്ദ്രം ഡയറക്ടര് ഫാ. സേവ്യര്ഖാന് വട്ടായിയിലും ടീമുമാണ് വചനം പങ്കുവയ്ക്കുന്നത്. ഒരു ലക്ഷത്തിലേറെ വിശ്വാസികളെ പങ്കെടുപ്പിക്കുന്നതിനുവേണ്ടക്രമീകരണങ്ങള് നടത്തുന്നതിനു യോഗം തീരുമാനിച്ചു.
വികാരി ജനറാള്മാരായ മോണ്. ജോര്ജ് ചൂരക്കാട്ട്, മോണ്. ഫിലിപ്പ് ഞരളക്കാട്ട്, മോണ്. ഈനാസ് ഒറ്റത്തെങ്ങുങ്കല്, പാസ്റ്ററല് കോ-ഓര്ഡിനേറ്റര് റവ. ഡോ. ജോസഫ് കുഴിഞ്ഞാലില്, ഫാ. ജോസഫ് സ്രാമ്പിക്കല്, ഫാ. കുര്യന് മറ്റം, ഫാ. സെബാസ്റ്റ്യന് മുണ്ടുമൂഴിക്കര, ഫാ. ജോസ് അഞ്ചാനിക്കല്, ഫാ. ജോസഫ് ചെറുകരക്കുന്നേല്, ഫാ. സെബാസ്റ്റ്യന്കൊല്ലംപറമ്പില്, ഫാ. മാത്യു കിഴക്കേഅരഞ്ഞാണിയില്, ഫാ. വിന്സെന്റ് മൂങ്ങാമാക്കല്, ഫാ. ജോസഫ് ആലഞ്ചേരി, ജയിംസ് മാറാട്ടുകുളം, ടി.പി. ജോസഫ് തെക്കേവെട്ടിക്കുളങ്ങര, ജോണിച്ചന് കൊട്ടുകാപ്പിള്ളി, ജാന്സ്് കക്കാട്ടില്, സണ്ണിവാഴയില്, രാജന് പരവന്പറമ്പില്, ജോസഫ് പുല്ലാട്ട്, സാബു കോഴിക്കോട്ട്, ദേവസ്യ ഈരൂരിക്കല്, സെബാസ്റ്റിയന്പൈലി, തങ്കച്ചന് സ്രാമ്പിക്കല്, കെ.പി. ജോസഫ്, കുട്ടിച്ചന് ഇലവുങ്കല്, ജോര്ജുകുട്ടി പാലക്കാട്ടുകുന്നേല്, തൊമ്മച്ചന്പ്ലാത്തോട്ടം എന്നിവരെ വിവിധ കമ്മിറ്റി കണ്വീനര്മാരായി തെരഞ്ഞെടുത്തു.
കണ്വന്ഷനില് പങ്കെടുക്കുന്നവരുടെ സൗകര്യാര്ഥം കൂടുതല് ബസ് സര്വീസുകള് ഏര്പ്പെടുത്തുന്നതിനു യോഗം തീരുമാനിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ