Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഒക്‌ടോബർ 9, ശനിയാഴ്‌ച

കടുത്തുരുത്തിയില് ഇക്കുറി മാണി-ജോസഫ് പോരാട്ടത്തിനു വേദിയല്ല

കടുത്തുരുത്തിയില് ഇക്കുറി മാണി-ജോസഫ് പോരാട്ടത്തിനു വേദിയല്ല

കടുത്തുരുത്തി: പതിറ്റാണ്ടുകളോളം കടുത്തുരുത്തിയില് കേരളകോണ്ഗ്രസ് മാണി-ജോസഫ് ഗ്രൂപ്പുകളാണ്നേര്ക്കുനേര് പേരാടിയത്. ഇരുകൂട്ടരും ലയിച്ചതോടെ ഇതില് ഒരു വശത്ത് അങ്കം നയിക്കുന്നത് സിപിഎം ആയിമാറി. കേരള കോണ്ഗ്രസാണ് എതിര് ചേരിയില്.

കേരള കോണ്ഗ്രസ്-എമ്മിലെ ജോസ് പുത്തന്കാലയും സിപിഎം സ്വതന്ത്രനായ തോമസ് അരയത്തിലും
തമ്മിലാണ്ഇക്കുറി ജില്ലാ പഞ്ചായത്തിലേക്ക് മത്സരം.

കടുത്തുരുത്തി പഞ്ചായത്തംഗം, ബ്ലോക്ക് മെംബര് എന്നീ നിലകളില് ജോസ് പുത്തന്കാല പരിചിതനാണ്. കെഎസ്സി എമ്മിലുടെ സജീവ രാഷ്ട്രീയത്തിലെത്തിയ പുത്തന്കാല തലയോലപ്പറമ്പ് ദേവസ്വം ബോര്ഡ് കോളജിലെയൂണിവേഴ്സിറ്റി യൂണിയന് കൗണ്സിലറായിരുന്നു. യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീനിലകളിലും പ്രവര്ത്തിച്ചു.

കേരള കോണ്ഗ്രസ് എം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയേറ്റംഗം, കടുത്തുരുത്തി അര്ബന് ബാങ്ക്ഭരണസമിതിയംഗം, വൈക്കം കാര്ഷിക സര്വീസ് സഹകരണബാങ്ക് പ്രസിഡന്റ്, പാലാ രൂപത പാസ്റ്ററല്കൗണ്സിലംഗം എന്നീ നിലകളില് പ്രവര്ത്തിക്കുന്നു.

മാഞ്ഞൂര് പഞ്ചായത്തിലെ പതിനേഴാം വാര്ഡില് ഇടതു, വലതു മുന്നണികളുടെ സ്ഥാനാര്ഥികളെപരാജയപ്പെടുത്തിയാണ് സ്വതന്ത്രനായ അരയത്ത് കഴിഞ്ഞ തവണ വിജയിച്ചത്.

പിന്നീട് എല്ഡിഎഫിനെ പിന്തുണച്ച അരയത്ത് വികസനകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാനാകുകയും ഒരുവര്ഷം പഞ്ചായത്ത് പ്രസിഡന്റായി പ്രവര്ത്തിക്കുകയും ചെയ്തു. കെസിവൈഎല് കോട്ടയം അതിരൂപതവൈസ്പ്രസിഡന്റ്, ക്നാനായ കത്തോലിക്കാ കോണ്ഗ്രസ് കടുത്തുരുത്തി ഫൊറോന പ്രസിഡന്റ് എന്നീ നിലകളില്പ്രവര്ത്തിച്ചിട്ടുണ്ട്.

കടുത്തുരുത്തി, ഞീഴുര് പഞ്ചായത്തുകളും മാഞ്ഞൂര് പഞ്ചായത്തിലെ മാഞ്ഞൂര് ബ്ലാക്ക് ഡിവിഷന്, കല്ലറപഞ്ചായത്തിലെ മധുരവേലി ബ്ലോക്ക് ഡിവിഷന്, മുളക്കുളം പഞ്ചായത്തിലെ പൂഴിക്കോല്, അറുനൂറ്റിമംഗലം, തലയോലപ്പറമ്പ് പഞ്ചായത്തിലെ തൃക്കായിക്കുളം വാര്ഡും ഉള്പ്പെടുന്നതാണ് പുതിയ കടുത്തുരുത്തി ഡിവിഷന്. മുക്കാല് ലക്ഷത്തിലേറെ വേട്ടര്മാരാണ് ഡിവിഷനിലുള്ളത്.

കര്ഷകരും കര്ഷത്തൊഴിലാളികളും തിങ്ങിപ്പാര്ക്കുന്ന ഇവിടെ ഡിവിഷനിലെ വികസനപ്രശ്നങ്ങള് തന്നെയാണ്മുഖ്യ തെരഞ്ഞെടുപ്പു വിഷയം. കുടിവെള്ളം, കൃഷി എന്നിവയും പ്രധാന പ്രശ്നങ്ങായി ഉയരും. കേരളകോണ്ഗ്രസുകളുടെ ലയനവും യുഡിഎഫിന്റെ പരമ്പരാഗത വോട്ടുകളും തങ്ങളെ
തുണയ്ക്കുമെന്ന്യുഡിഎഫ് നേതൃത്വം അവകാശപ്പെടുമ്പോള്, വികസനമുരടിപ്പുമൂലം ഇക്കുറി വിജയം തങ്ങള്ക്കാണെന്നാണ്എല്ഡിഎഫ് പക്ഷം.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP