Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2012, ഫെബ്രുവരി 9, വ്യാഴാഴ്‌ച

സുരക്ഷാ ജീവ­ന­ക്കാ­രില്ല: അപായ ഭീതി­യു­മായി ഗോവി­ന്ദ­ചാ­മി­മാ­ര്‍ മര­ണ­ചൂളം മുഴക്കുന്നു

കുറു­പ്പ­ന്തറ: നാടിനെ ഒന്നാകെ ദുഃഖ­ത്തി­ലാഴ്ത്തി വേര്‍പി­രിഞ്ഞ സഹോ­ദരി സൗമ്യ­യുടെ ജീവ­നെ­ടുത്ത ദുര­ന്ത­ത്തിന് ഒരു വര്‍ഷം തിക­ഞ്ഞ­പ്പോ­ഴേക്കും ഉദ്യോ­ഗ­സ്ഥ­ര­ട­ക്ക­മുള്ള സുരക്ഷാ സംവി­ധാ­ന­ങ്ങള്‍ വൈകി ഓടുന്ന വണ്ടി പോലെ­യാ­യി. ഇത് കൃത്യ­മായി അറി­യുന്ന ഗോവി­ന്ദ­ചാ­മി­മാര്‍ അപായ ചൂള­വു­മായി ട്രെയി­നില്‍ വീണ്ടും വില­സലും ആരം­ഭി­ച്ചു.
വ്യാഴാഴ്ച കുറു­പ്പ­ന്ത­റി­യില്‍ ട്രെയി­നിലെ അതി­ക്ര­മ­ത്തിന് സഹ­യാ­ത്ര­ക്കാര്‍ പിടി­കൂടി പോലീ­സിന് കൈമാ­റിയ പൂനെ സ്വദേശി സര്‍ദാര്‍ ദേശ്മുഖിനെ കഴിഞ്ഞ രണ്ട് ദിവ­സ­മായി ഇതേ ട്രെയി­നില്‍ കറ­ങ്ങി­യി­രു­ന്ന­തായി സ്ഥിരം യാത്രി­കര്‍ ഓര്‍മ്മി­ക്കു­ന്നു. പോലീസിന്റെ പരി­ശോ­ധ­ന­യില്‍ പ്രതി­യില്‍ നിന്നും കണ്ടെ­ത്താ­നാ­യത് ഈ മാസം മൂന്നിന് മുംബൈ സി.എ­സ്.­ടി.­യില്‍ നിന്നും എടുത്ത മാല റെയില്‍വേ­സ്റ്റേ­ഷനിലേക്ക് ഉള്ള 17 രൂപ­യുടെ ടിക്കറ്റ് മാത്ര­മാണ് കണ്ടെ­ത്താ­നാ­യ­ത്.
ടിക്ക­റ്റി­ല്ലാതെ കഴിഞ്ഞ ദിവ­സ­ങ്ങ­ളില്‍ ഇതില്‍ സഞ്ച­രിച്ച പ്രതിയെ ടി.ടി.­ആര്‍.­-നോ റെയില്‍വേ പോലീ­സിനോ കണ്ടെ­ത്താന്‍ കഴി­യാ­തി­രു­ന്നത് സുരക്ഷാ വീഴ്ച­ത­ന്നെ­യാ­ണ്. അക്ര­മ­ത്തിന് ഇരാ­യായ വിദ്യാര്‍ത്ഥിനികള്‍ യാത്ര ചെയ്ത വനിതാ കമ്പാര്‍ട്ട്‌മെന്റി­ല­ടക്കം ഒരു വനിതാ യാത്രി­ക­രുടെ കമ്പാര്‍ട്ടു­മെന്റിലും സുരക്ഷാ ജീവ­ന­ക്കാര്‍ ഇല്ലാ­യി­രുന്നു വെന്ന് യാത്ര­ക്കാര്‍ പറ­യു­ന്നു. സഹ­യാ­ത്രി­ക­രുടെ സമ­യോ­ചി­ത­മായ ഇട­പെ­ടല്‍ മാത്ര­മാണ് വിദ്യാര്‍ത്ഥി­നി­ക­ളുടെ ജീവന് തുണ­യാ­യതും പ്രതിയെ കീഴ­ട­ക്കാന്‍ കഴി­ഞ്ഞ­തിനു പിന്നി­ലും.
ട്രെയില്‍ നിര്‍ത്തും വരെ പ്രതി അക്രമം നട­ത്തി­യി­രു­ന്നു.സഹ­യാ­ത്രി­കര്‍ അപായ ചങ്ങല വലി­ച്ച­താണ് ട്രെയിന്‍ നിര്‍ത്താന്‍ ഇട­യാ­ക്കി­യ­ത്. അക്രമം നട­ക്കുന്ന സമയം മറ്റൊരു പാള­ത്തി­ലൂടെ എതിര്‍ വശ­ത്തേക്ക് മറ്റൊരു ട്രെയിന്‍ കടന്നു പോയി­രു­ന്നു. പ്രതി അക്രമം തുടര്‍ന്നി­രു­ന്നെ­ങ്കില്‍ ഭീതി­യി­ലായ വിദ്യാര്‍ത്ഥി­നി­കള്‍ ട്രെയി­നില്‍ നിന്ന് തെറിച്ച് പുറ­ത്തേക്ക് പതി­ക്കു­മാ­യി­രു­ന്നു. ഇത് വന്‍ ദുര­ന്ത­ത്തിന് ഇട­യാ­ക്കു­മാ­യി­രു­ന്നു.
സൗമ്യ­യുടെ കൊല­പാ­ത­ക­ത്തോടെ യാത്ര­ക്കാ­രുടെ പ്രതി­ഷേ­ധ­ങ്ങള്‍ കണ്ടു­ഭ­യന്ന റെയില്‍വേ, വനിതാ കമ്പാര്‍ട്ടു­മെന്റു­ക­ളില്‍ സുരക്ഷാ ഉദ്യോ­ഗ­സ്ഥരെ നിയ­മി­ച്ചി­രു­ന്നു. എന്നാല്‍ സൗമ്യ­യുടെ ഓര്‍മ്മയ്ക്ക് മാസ­ങ്ങള്‍ പിന്നിടും മുമ്പേ സുരക്ഷാ ഉദ്യോ­ഗ­സ്ഥരെ റെയില്‍വേ പിന്‍വ­ലി­ക്കു­കയും ചെയ്തു.

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

suraksha udyogasthar ellatha otta trainpolum odippikkaruthu... eallam thadayanam.... suraksha nadathendavarude makkalkko bharyamarkko aanu engane varunnathenkil aa sugam anneram manusilakum ealla avanmaarum orthoooo.... kattumudikkathe trainil dutykku aale edadooooooo
...................

Back to TOP