Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2012 ഫെബ്രുവരി 4, ശനിയാഴ്‌ച

കുരുന്ന് മനസുകളുടെ കാരുണ്യം വഴികാട്ടിയായി: ജോസിന്റെ വീടെന്ന സ്വപ്നം സാക്ഷാല്‍ക്കരിച്ചു

നസ്രത്തുഹില്‍: കുരുന്നുമനസുകളുടെ കാരുണ്യം മാതാപിതാകക്കള്‍ക്കും സമൂഹത്തിനും മാതൃകയായപ്പോള്‍ സാക്ഷാല്‍ക്കരിക്കപ്പെട്ടത് ടാപ്പിംഗ് തൊഴിലാളിയായ ജോസിന്റെ സുരക്ഷിത ഭവനമെന്ന സ്വപ്നമാണ്. നസ്രത്തുഹില്‍ ഡി.പോള്‍ പബ്ലിക്ക് സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന മിഠായി പണത്തില്‍ നിന്നും സ്വരൂപിച്ച തുകയുപയോഗിച്ചാണ് ജോസിന്റെ വീട് നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്.
            നസ്രത്തുഹില്‍ വാഴക്കാലയില്‍ ജോസിന്റെ വീടും സ്‌ക്കൂളും തമ്മില്‍ വലിയ അകലമില്ല. ജോസിന്റെ ദയനീയ സ്ഥിതി അറിയാവുന്ന ചില കുട്ടികള്‍ തന്നെയാണ് പ്രിന്‍സിപ്പാള്‍ ഫാ. തോമസ് തെക്കേമുറിയുടെ ശ്രദ്ധയില്‍ പെടുത്തുന്നത്. കുട്ടികള്‍ ഇങ്ങനെ സംഭരിക്കുന്ന പണം ചാരിറ്റബിള്‍ സംഘടനകള്‍ക്ക് നല്‍കാറാണ് പതിവ്. എന്നാല്‍ ഇത്തവണ നാല്പതിനായിരത്തോളം രൂപാ സംഭരിച്ചത് ജോസിന് വീട് നിര്‍മ്മിക്കുന്നതിന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. കുട്ടികള്‍കൊപ്പം വൈകാതെ പി.ടി.എ.യും പങ്ക് ചേര്‍ന്നു. ചില സുമനുസുകളുടെ സഹായ ഹസ്തം കൂടിയായപ്പോള്‍ വീടിനുള്ള തുക അഞ്ച് ലക്ഷത്തിലെത്തി.
       2 കിടപ്പുമുറിയും ഹാളും അടുക്കളയും കക്കൂസും അടങ്ങുന്ന 572 ചതുരശ്ര അടി വിസ്തീര്‍ണ്ണം വരുന്നതാണ് വീട്. ജോസിന് സ്വന്തമായുണ്ടായിരുന്ന 9 സെന്റ് സ്ഥലത്താണ് വീട് നിര്‍മ്മിച്ചത്. വൃദ്ധരായ മാതാപിതാക്കളും ഭാര്യയും ഗവ സക്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടിയും അടങ്ങുന്നതാണ് ജോസിന്റെ കുടുംബം.
      വീടിന്റെ മേല്‍ക്കൂര വാര്‍ക്ക വെള്ളിയാഴ്ചയായിരുന്നു. സ്‌ക്കൂളിലെ കുട്ടികളും അദ്ധ്യാപകരും വാര്‍ക്കയ്ക്ക് എത്തിയിരുന്നു. മാനേജര്‍ ഫാ. ജോസ് കളപ്പുര, ബര്‍സാര്‍ ഫാ. ജോസഫ് വലിയകാലായില്‍, പി.ടി.എ. പ്രസിഡണ്ട് എം.പി. ചാക്കോ എന്നിവരാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP