കുറവിലങ്ങാട്: രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാനും കാര്‍ഷികാവശ്യങ്ങള്‍ സംരക്ഷിക്കാനും കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ അഞ്ച് ജല സംരക്ഷണ പദ്ധതികള്‍ക്ക് മൈനര്‍ ഇറിഗേഷന്‍ വകുപ്പില്‍ നിന്നും 2 കോടി രൂപ അനുവദിച്ചതായി മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.
വെളിയന്നൂര്‍, കൂത്താട്ടുകുളം പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ ചോരക്കുഴി പള്ളി ജംഗഷന് സമീപം ഉഴവൂര്‍-പുതുവേലി തോടിനു കുറുകെ ചെക്ക് ഡാം കം ബ്രിഡ്ജ് 54 ലക്ഷം രൂപ വിനയോഗിച്ച് നിര്‍മ്മിക്കും. മരങ്ങാട്ടുപള്ളി പഞ്ചായത്തിലെ പാറക്കുടി ഭാഗത്ത് കുര്യനാട് - വലിയ തോടിനു കുറുകെയാണ് 35 ലക്ഷം രൂപ വിനയോഗിച്ച് ചെക്ക് ഡാം നിര്‍മ്മിക്കുന്നത്. വലിയ തോടിന് കുറുകെ കുര്യനാട് കുംഭംകോട് ഭാഗത്ത് ചെക്ക് ഡാം നിര്‍മ്മിക്കുന്നതിന് 28 ലക്ഷം രൂപയുടെയും ആളോത്ത് ഭാഗത്ത് ചെക്ക് ഡാം നിര്‍മ്മിക്കുന്നതിന് 35 ലക്ഷം രൂപയുടെയും അനുമതിയാണ് ലഭിച്ചിരിക്കുന്നത്. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ ചകിണിത്തോടിലാണ് 48 ലക്ഷം രൂപ വിനയോഗിച്ച് ചെക്ക് ഡാം നിര്‍മ്മിക്കുക.
ജലവിഭവ വകുപ്പ് മന്ത്രി പി.ജെ. ജോസഫുമായി മോന്‍സ് ജോസഫ് എം.എല്‍.എ., ജോസ് കെ.മാണി എം.പി. എന്നിവര്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്. ടെണ്ടര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പരമാവധി വേഗത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമെന്ന് എം.എല്‍.എ. അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ