Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013 മാർച്ച് 7, വ്യാഴാഴ്‌ച

സയന്‍സിറ്റിക്ക് കോഴാ­യിലെ 20 ഏക്കര്‍ ഭൂമി: മന്ത്രി സഭ തീരു­മാ­നത്തെ സ്വാഗതം ചെയ്യുന്നു­- മോന്‍സ് ജോസഫ്

കുറ­വി­ല­ങ്ങാ­ട്: കേന്ദ്ര­സര്‍ക്കാര്‍ കേര­ള­ത്തി­ലാ­ദ്യ­മായി അനു­വ­ദി­യ്ക്കുന്ന സയന്‍സിറ്റി യാഥാര്‍ത്ഥ്യ­മാ­ക്കാന്‍ കൃഷി­വ­കു­പ്പിന്റെ കീഴില്‍ കോഴാ­യി­ലുള്ള 100 ഏക്കര്‍ ഭൂമി­യില്‍ 20 ഏക്കര്‍ സ്ഥ­ലം വിട്ടു­കൊ­ടു­ക്കാന്‍ തീരു­മാ­ന­മെ­ടുത്ത മന്ത്രി സഭാ­യേയും യു.­ഡി.­എ­ഫ്. സര്‍ക്കാ­രിന്റെ അനു­കൂല നില­പാ­ടിനെയും സ്വാഗതം ചെയ്യുന്ന­തായി മോന്‍സ് ജോസ­ഫ് എം.എല്‍.­എ. പറ­ഞ്ഞു.
ജോസ് കെ. മാണി എം.­പി. യുടെ നേതൃ­ത്വ­ത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നട­ത്തിയ കാര്യ­ക്ഷ­മ­മായ പ്രവര്‍ത്ത­ന­ത്തിന്റെ ഫല­മായി അനു­മതി ലഭിച്ച സയന്‍സി­റ്റിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ കോഴാ­യിലെ ഭൂമി വിട്ടു­കൊ­ടു­ക്കാന്‍ തീരു­മാ­നി­ച്ച­തി­ലൂടെ കേര­ള­ത്തിന് സയന്‍സിറ്റി യാഥാര്‍ത്ഥ്യ­മാ­കാന്‍ സാഹ­ച­ര്യ­മു­ണ്ടാ­യി­രി­ക്കു­ന്നത് വിക­സന രംഗത്ത് ഏറ്റവും അഭി­മാ­ന­ക­ര­മാ­ണെന്ന് മോന്‍സ് ജോസ­ഫ് എം.­എല്‍.എ. ചൂണ്ടി­ക്കാ­ട്ടി.
യു.­ഡി.­എഫ് സര്‍ക്കാര്‍ അധി­കാ­ര­ത്തില്‍ വ­ന്ന­തിനെ തുടര്‍ന്ന് സംസ്ഥാന അടി­സ്ഥാ­ന­ത്തില്‍ ഏറ്റവും പ്രാധാ­ന്യ­മുള്ള ഏതെ­ങ്കിലും വന്‍­കിട പദ്ധതി കടു­ത്തു­രുത്തി നിയോ­ജ­ക­മ­ണ്ഡ­ല­ത്തില്‍ അനു­വ­ദി­ക്ക­ണ­മെ­ന്നുള്ള ആവശ്യം മുഖ്യ­മന്ത്രി ഉമ്മന്‍ചാണ്ടി, ധന­കാ­ര്യ­മന്ത്രി കെ.­എം.­മാണി, ജോസ് കെ മാണി എം.­പി, എന്നി­വ­രു­മായി നട­ത്തിയ ചര്‍ച്ച­യില്‍ യു.­ഡി.­എഫ് കടു­ത്തു­രുത്തി നിയോ­ജക മണ്ഡല കമ്മറ്റി ശക്ത­മായ ആവശ്യം ഉന്ന­യി­ച്ചി­രു­ന്നു. സയന്‍സിറ്റി, ഐ.­റ്റി.­പാര്‍ക്ക്, ടെക്‌നോ പാര്‍ക്ക്, അഗ്രി­കള്‍ച്ച­റല്‍ യൂണി­വേ­ഴ്‌സിറ്റി റീജി­യ­ണല്‍ സെന്ററും കോളേജും തുട­ങ്ങിയ നിര്‍ദ്ദേ­ശ­ങ്ങ­ളാണ് കോഴ കേന്ദ്ര­മായി യു.­ഡി.­എഫ് മുന്നോ­ട്ടു­വ­ച്ചി­രു­ന്ന­­തെന്ന് മോന്‍സ് ജോസഫ് എം.­എല്‍.എ. വ്യക്ത­മാ­ക്കി.
ഇതില്‍ ഏറ്റവും പ്രധാ­ന­പ്പെട്ട പദ്ധതി തന്നെ കടു­ത്തു­രുത്തി നിയോ­ജ­ക­മ­ണ്ഡ­ല­ത്തില്‍ അനു­വ­ദി­ക്കാന്‍ തയ്യാ­റായ ജോസ് കെ മാണി എം.­പി.യെ പൗരാ­വ­ലി­യ്ക്കു­വേണ്ടി പ്രത്യേകം അഭി­ന­ന്ദി­ക്കു­ന്ന­തായി മോന്‍സ് ജോസ­ഫ് എം.എല്‍.­എ. അറി­യി­ച്ചു. കേര­ള­ത്തിലെ ആദ്യത്തെ സയന്‍സിറ്റി കുറ­വി­ല­ങ്ങാട് കേന്ദ്ര­മായി യാഥാര്‍ത്ഥ്യ­മാ­ക്കാന്‍ എല്ലാ­വിധ സഹാ­യ­സ­ഹ­ക­ര­ണ­ങ്ങളും നല്‍കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാ­രു­ക­ളോടും എം.­എല്‍.­എ. പ്രത്യേകം നന്ദി രേഖ­പ്പെ­ടു­ത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP