Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013 മാർച്ച് 8, വെള്ളിയാഴ്‌ച

ടോറസ്സ് ലോറിയിടിച്ച് ബൈക്ക് യാത്ര­ക്കാ­രന് പരി­ക്കേറ്റു

എം.സി. റോഡില്‍ പുല്ലു­വട്ടം കവ­ല­യ്ക്ക് സമീ­പം ടോറസ് ലോറി­യി­ടിച്ചു­ണ്ടായ അപ­ക­ട­ത്തില്‍ തകര്‍ന്ന ബൈക്ക്.
കോഴാ: എം.സി റോഡില്‍ എതിരെ വന്ന ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രി­കന് ഗുരു­ത­മായി പരി­ക്കേ­റ്റു. മോനി­പ്പള്ളി സ്വദേശി നെച്ചി­ക്കു­ന്നേല്‍ സിജോ ജോസ് (35) നെയാ­ണ് തെള്ള­കത്തെ സ്വകാര്യ ആസ്പ­ത്രി­യില്‍ പ്രവേ­ശി­പ്പി­ച്ച­ത്.
വെള്ളി­യാഴ്ച വൈകിട്ട് 3.45 ഓടെ പുല്ലു­വട്ടം കവ­ലയ്ക്ക് സമീ­പ­മാ­യി­രുന്നു അപകടം. കുറ­വി­ല­ങ്ങാട് നിന്നും മോനി­പ്പ­ള്ളി­യി­ലേക്ക് പോവു­ക­യാ­യി­രുന്നു സിജോ. ടോറസ് ലോറി­യുടെ ഡ്രൈവര്‍ അപ­കട സ്ഥലത്തു നിന്ന് 50 മീറ്റര്‍ മാറി വാഹനം നിര്‍ത്തിയ ശേഷം പിന്നാലെ വന്ന ബസില്‍ കയറി രക്ഷ­പെ­ടാന്‍ ശ്രമി­ച്ചു. എന്നാല്‍ ചിലര്‍ വാഹ­ന­ത്തില്‍ പിന്തു­ടര്‍ന്ന് ഡ്രൈവറെ പിടി­കൂ­ടി. പാല­ക്കാട് നെന്മാറ ചാത്ത­മം­ഗലം നമ്പൂ­തിരി പറമ്പ് വീട്ടില്‍ രാമ­ദാസ് (37) -നെ­യാണ് നാട്ടു­കാര്‍ പിടി­കൂടി കുറ­വി­ലങ്ങാട് പോലീസ് സ്റ്റേഷ­നില്‍ എത്തി­ച്ച­ത്. സിജോയെ കോഴാ­യിലെ സ്വകര്യ ആസ്പ­ത്രി­യില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കോട്ടയം മെഡി­ക്കല്‍ കോളേ­ജിലും പ്രവേ­ശി­പ്പി­ച്ചി­രു­ന്നു.
അപ­ക­ട­ത്തില്‍ ബൈക്കില്‍ നിന്നും റോഡി­ലേക്ക് തെറിച്ചു വീണി­രുന്നു സിജോ. കാല്‍ പാദ­ങ്ങള്‍ക്ക് ഗുരു­ത­ര­മായി പരി­ക്കേ­റ്റ­തായി രക്ഷാ പ്രവര്‍ത്തനം നട­ത്തി­യ­വര്‍ പറ­ഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP