Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013 മാർച്ച് 6, ബുധനാഴ്‌ച

കോഴാ സയന്‍സ് സിറ്റി: നാട് പ്രതീ­ക്ഷ­യില്‍


 
കോഴാ­യിലെ നൂറ് ഏക്ക­റില്‍ സ്ഥിതി ചെയ്യുന്ന ജില്ലാ കൃഷി­ത്തോട്ടം
കോഴാ: ജില്ലാ കൃഷിത്തോട്ടം പ്രവര്‍ത്തി­ക്കുന്ന നൂറ് ഏക്കര്‍ ഭൂമി­യില്‍ നിന്ന് 20 ഏക്കര്‍ ഭൂമി സയന്‍സിറ്റിയ്ക്ക് നല്‍കാന്‍ പോകു­ന്ന­തിനെ വളരെ പ്രതീ­ക്ഷ­യോ­ടെ­യാ­ണ് നാട് കാണു­ന്ന­ത്. ബുധ­നാഴ്ച ചേര്‍ന്ന മന്ത്രി­സഭാ യോഗ­ത്തി­ലാണ് കൃഷി വകുപ്പ് മന്ത്രി ഇതി­നാ­വ­ശ്യ­മായ നട­പടി സ്വീക­രി­ച്ച­ത്.
        കേന്ദ്ര സാംസ്‌കാ­രിക മന്ത്രാ­ല­യ­ത്തിന്റെ കീഴി­ലുള്ള നാഷ­നല്‍ കൗണ്‍സില്‍ ഫോര്‍ സയന്‍സ് മ്യൂസി­യ­ത്തിന്റെ നേതൃ­ത്വ­ത്തി­ലാണ് രാജ്യത്തെ നാലാ­മത്തെ സയന്‍സ് സിറ്റി കുറ­വി­ല­ങ്ങാട് സ്ഥാപി­ക്കു­ക. ദക്ഷി­ണേ­ന്ത്യ­യിലെ ആദ്യത്തെ സയന്‍സ് സിറ്റി ആകും ഇത്. ശാസ്ത്ര, സാങ്കേ­തിക, വിജ്ഞാന, ഗവേ­ഷണ വിനോദ സൗക­ര്യ­ങ്ങള്‍ ഒന്നി­ക്കു­ന്ന­താണ് സയന്‍സ് സിറ്റി. രണ്ട് ഘട്ട­മാ­യാവും ജില്ല­യില്‍ സയന്‍സ് സിറ്റി പൂര്‍ത്തി­യാ­വു­ക. ആദ്യ­ഘ­ട്ട­ത്തില്‍ സയന്‍സ് സെന്റര്‍ ആരം­ഭി­ക്കും.
         ആധു­നിക ശാസ്ത്ര­ത്തിന്റെ വളര്‍ച്ചയും വികാ­സവും വിശ­ദ­മാ­ക്കുന്ന ബയോ­ടെ­ക്‌നോ­ളജി ഗ്യാല­റി, പോപ്പു­ലര്‍ സയന്‍സ് ഗ്യാല­റി, നാനോ ടെക്‌നോ­ളജി ഗ്യാല­റി എന്നിവ സയന്‍സി­റ്റി­യുടെ ഭാഗ­മാ­കും. ഗ്രാഫിക്‌സ്, ആനി­മേ­ഷന്‍ എന്നിവ ഉള്‍പ്പെ­ടെ­യുള്ള മള്‍ട്ടി­മീ­ഡിയ അവ­ത­ര­ണ­ങ്ങ­ളാവും ഗ്യാല­റി­കള്‍. നൂറി­ല­ധികം അടി­സ്ഥാന ശാസ്ത്ര­ത­ത്വ­ങ്ങള്‍ പരി­ച­യ­പ്പെ­ടു­ത്തു­ന്ന­വ­യാകും ഇവ. ആകാ­ശ­കാ­ഴ്ച­കള്‍ക്കായി വാന­നി­രീ­ക്ഷണ കേന്ദ്രവും ആദ്യ­ ഘ­ട്ട­ത്തി­ലു­ണ്ടാകും.
           അസ്‌ടോ­ണമി ആന്‍ഡ് എയ്‌റോസ്‌പേസ്, റോബോ­ട്ടി­ക്‌സ്, പരി­സ്ഥി­തി, ഓഷ്യാ­നോ­ഗ്രാ­ഫിസ ബയോ­പ്രോ­ഡക്റ്റ്‌സ് ആന്‍ഡ് റബ്ബര്‍ തുടങ്ങി എട്ട് തീമാ­റ്റിക് ഗ്യാല­റി­ക­ളോ­ടെ­യാവും രണ്ടാം ഘട്ടം പൂര്‍ത്തി­യാ­വു­ക. വാട്ടര്‍ തീം സയന്‍സ് പാര്‍ക്ക്. ത്രീഡി തിയേ­റ്റര്‍, സിമു­ലേ­റ്റ­റു­കള്‍, വൈമാക്‌സ് സൗക­ര്യ­ങ്ങള്‍ എന്നി­വയും പദ്ധ­തി­യുടെ ഭാഗ­മാ­ണ്. ലൈബ്ര­റി, ഫാം റേഡി­യോ, അമ­ച്വര്‍ റേഡിയോ തുട­ങ്ങി­യ­വയും ഉള്‍പ്പെ­ടു­ന്നു. നൂറ് കോടി രൂപ മുതല്‍മു­ട­ക്കുള്ള പദ്ധ­തി­യില്‍ ഉപ­ഗ്രഹ സഹാ­യ­ത്തോടു കൂടി നട­ത്തുന്ന ഹൈടെക് ക്ലാസു­കള്‍, സഞ്ച­രി­ക്കുന്ന ശാസ്ത്ര­പ്ര­ദര്‍ശന യൂണി­റ്റു­കള്‍, ഹൈടെക് സെമി­നാര്‍ ഹാളു­കള്‍ എന്നി­വയും പെടും.
       ജല­ന്തര്‍, കൊല്‍ക്ക­ത്ത, അഹ­മ്മ­ദാ­ബാദ് എന്നി­വി­ട­ങ്ങ­ളി­ലാണ് നില­വില്‍ സയന്‍സ് സിറ്റി­കള്‍ പ്രവര്‍ത്തി­ക്കു­ന്ന­ത്. ജോസ് കെ. മാണി എം.പി.­യുടെ ശ്രമ­ഫ­ല­മാ­യാണ് സയന്‍സ് സിറ്റി കോട്ട­യ­ത്തിന് ലഭി­ക്കു­ന്ന­ത്.
          കേര­ള­ത്തിന്റെ വിദ്യാ­ഭ്യാസ മേഖ­ല­യില്‍ നാഴി­ക­ക്ക­ല്ലാ­വുന്ന സയന്‍സ് സിറ്റി ദക്ഷി­ണേ­ന്ത്യന്‍ വിദ്യാര്‍ത്ഥി­ക­ളു­ടെയും അദ്ധ്യാ­പ­ക­രു­ടെയും, ഗവേ­ഷ­ക­രു­ടെയും പ്രധാന സന്ദര്‍ശന കേന്ദ്ര­മായി മാറും. ഒരു വര്‍ഷം ചുരു­ങ്ങി­യത് 20 ലക്ഷം സന്ദര്‍ശ­ക­രെ­ങ്കിലും ഇവിടെ എത്തു­മെ­ന്നാണ് കണ­ക്കാ­ക്ക­പ്പെ­ടു­ന്ന­ത്. പദ്ധതി പൂര്‍ത്തി­യാ­കു­ന്ന­തോടെ രാജ്യത്തെ തന്നെ ഏറ്റവും വലിയ ശാസ്ത്രാധിഷ്ഠിതവും വിനോ­ദവും ഒന്നി­ക്കുന്ന ഏറ്റവും വലിയ എഡ്യു­ക്കേ­ഷന്‍ ഹബ്ബായി കോട്ടയം മാറു­മെന്ന് എം.പി. പറ­യു­ന്നു.
             കഴിഞ്ഞ കാല­ങ്ങ­ളില്‍ ജില്ലാ കൃഷി­ത്തോ­ട്ട­ത്തില്‍ കാര്‍ഷിക സര്‍വ്വ­ക­ലാ­ശാല അടക്കം നിര­വധി പദ്ധ­തി­കള്‍ ചര്‍ച്ച ചെയ്യ­പ്പെ­ടു­കയും പ്രഖ്യ­പി­ക്കു­കയും ചെയ്തി­രു­ന്നു. എന്നാല്‍ അവ­യെല്ലാം പാഴ്‌വാ­ക്കു­ക­ളായി മാറു­ക­യാ­യി­രു­ന്നു. കൃഷി ഭൂമി വിട്ടു­കി­ട്ടുക എന്ന­താ­യി­രുന്നു പല പദ്ധ­തി­കളും നട­പ്പി­ലാ­കാതെ പോയ­തിന്റെ പിന്നിലെ പ്രധാന കാര­ണം. 20 ഏക്കര്‍ ഭൂമി വിട്ടു നല്‍കാന്‍ മന്ത്രി സഭ ബുധ­നാഴ്ച തീരു­മാനം എടു­ത്ത­തോടെ കോഴ­യുടെ പഴയ കാല പ്രതാപ ചരിത്രം പുതു­ക്കി എഴു­തു­മെന്ന പ്രതീ­ക്ഷ­യി­ലാണ് നാട്.
               ജില്ലയില്‍ അനുയോജ്യമായ സൗകര്യങ്ങളോടെ ഇത്രയും സര്‍ക്കാര്‍ ഭൂമി ഒന്നിച്ചു ലഭിക്കാനുള്ളത് കോഴായിലാണ്. എം.സി. റോഡിന് ഇരുവശത്തുമായിട്ടാണ് നൂറ് ഏക്കര്‍ സ്ഥലം സ്ഥിതി ചെയ്യുന്നത്. കൊച്ചിയിലെ സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡുമായി ബന്ധപ്പെടുന്നതിന് കോഴായ്ക്ക് ഏറെ സൗകര്യമാകും. നെടുമ്പാശ്ശേരി അന്താരാഷ്ട്രാ വിമാനത്താവളം നിര്‍മ്മാണത്തിലിരിക്കുന്ന സ്മാര്‍ട് സിറ്റി എന്നിവയുമായി ഏറെ ഗതാഗത സൗകര്യവും കോഴായക്ക് അവകാശപ്പെടാനാകും. ജില്ലാ കൃഷിത്തോട്ടത്തിനരികില്‍ വരെ മൂവാറ്റുപുഴ വാലി ജലസേചന പദ്ധതിയുടെ ഉപകനാല്‍ എത്തി നില്‍ക്കുന്നത് ജലലഭ്യതയും ഉറപ്പു നല്‍കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP