Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013 മാർച്ച് 7, വ്യാഴാഴ്‌ച

കോഴാ നര­സിം­ഹ­സ്വാമി ക്ഷേത്രോ­ത്സവം:ഉത്സവബലി ദര്‍ശനത്തിന് ഭക്തജനത്തിരക്കേറുന്നു

കോഴാ നര­സിം­ഹ­സ്വാമി ക്ഷേത്രോ­ത്സവം:ഉത്സവബലി ദര്‍ശനത്തിന് ഭക്തജനത്തിരക്കേറുന്നു
കോഴാ: നരസിംഹ സ്വാമി ക്ഷേത്രത്തില്‍ ഉത്സവബലി ദര്‍ശനം തൊഴാന്‍ ഭക്തജനത്തിരക്കേറുന്നു പള്ളിവേട്ട ദിനമായ വെള്ളിയാഴ്ചയും ഉത്സവബലി ചടങ്ങുകള്‍ നടക്കും. തന്ത്രി നഗരക്കാട്ടില്ലത്ത് പ്രകാശന്‍ നമ്പൂതിരി, മേല്‍ശാന്തി വഴുതായിക്കാട്ടില്ലത്ത് ജി. സുരേഷ് എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.
രാവിലെ 9-ന് ഉത്സവ ബലി ചടങ്ങുകള്‍ ആരംഭിക്കും. 11.00-ന് ദര്‍ശനം. വൈകിട്ട് 7-ന് ഭക്തി­ഗാ­ന­മേ­ള, 10-ന് പള്ളി­വേ­ട്ട, 10.30-ന് പഞ്ച­വാദ്യം, വല­ിയ­വി­ളക്ക്, വലി­യ­കാ­ണി­ക്ക. ശനിയാഴ്ച രാവിലെ 6-ന് തിരു­വോ­ണ­പൂജ ദര്‍ശനം, 9-ന് അമ്പ­ല­പ്പുഴ വിജ­യ­കു­മാര്‍ അവ­ത­രി­പ്പി­ക്കുന്ന സോപാ­ന­സം­ഗീതക്കച്ചേരി. 9.30-ന് കള­ഭാ­ഭി­ഷേകം, 12-ന് മഹാ­പ്ര­സാദഊട്ട്, രാത്രി 8.30-ന് ആറാട്ട് എന്നിവയാണ് പരിപടികള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP