കുറവിലങ്ങാട്: ബുക്ക് ചെയ്ത് ഒരു മാസം പിന്നിട്ടിട്ടും പാചക വാതകം
കിട്ടാത്തതിനെ തുടര്‍ന്ന് ഉപയോക്താക്കള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി.
കുറവിലങ്ങാട് പഞ്ചായത്തിലെ തോട്ടുവാ ഭാഗത്തുള്ളവരാണ് കളക്ടറെ
സമീപിച്ചത്.
ബുക്ക് ചെയ്ത് ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ ഗ്യാസ് ഏജന്‍സിയുമായി ഉപയോക്താക്കള്‍ ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ കമ്പ്യൂട്ടര്‍ തകരാര്‍ എന്ന കാരണമാണത്രേ കഴിഞ്ഞ രണ്ട് ആഴ്ചകളില്‍ വിളിച്ചപ്പോഴും തങ്ങള്‍ക്ക് ലഭിച്ചതെന്ന് കളക്ടകര്ക്ക് നല്കിയ പരാതിയില്‍ പറയുന്നു.
ഇത്തരത്തില്‍ 25 ഓളം കുടുംബങ്ങള്‍ പാചകവാതകം വരുന്നതും കാത്ത് തോട്ടുവാ മേഖലയിലുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ജോബോയ് ജോര്‍ജ്, അജോ അറയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കളക്ടര്‍ക്ക് പരാതി നല്‍കിയത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ