Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013 മാർച്ച് 3, ഞായറാഴ്‌ച

എസ്.എസ്.എല്‍.സി. പരീക്ഷ: വൈകല്യമുള്ളവര്‍ക്ക് സഹായി തീരുമാനമായില്ല


കുറവിലങ്ങാട്: മാര്‍ച്ച് 11-ന് എസ്.എസ്.എല്‍.സി പരീക്ഷ ആരംഭിക്കാനിരിക്കെ വൈകല്യമുള്ള കുട്ടികള്‍ ആശങ്കയില്‍. സഹായിയെ ഉപയോഗിച്ച് പരീക്ഷ എഴുതാനുള്ള അവസരത്തെ കുറിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കാത്തതാണ് ഇവരെ വലയ്ക്കുന്ന വിഷയം.
 
വൈകല്യമുള്ള എസ്.എസ്.എല്‍.സി പരീക്ഷാര്‍ത്ഥിക്ക് അവര്‍ പറഞ്ഞു കൊടുക്കുന്ന ഉത്തരം കേട്ടെഴുതാന്‍ 9 ക്ലാസ് വിദ്യാര്‍ത്ഥിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കൂടാതെ ഇവര്‍ക്ക് ഒരു ടീച്ചറുടെ സഹായവും പരീക്ഷാ സമയത്ത് ലഭ്യമാക്കിയിരുന്നു..
 
ഡോക്ടറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. വൈകല്യത്തിന്റെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് ചിലര്‍ക്ക് പരീക്ഷ സമയം അധികം നല്‍കാറുണ്ട്. പരീക്ഷാ സഹായി ആകുന്ന വിദ്യാര്‍ത്ഥിക്ക് 100 രൂപാ വിതം പത്ത് വിഷയങ്ങള്‍ക്ക് 1000 രൂപയും നല്‍കാറുണ്ട്.
 
ചിലര്‍ ഡോക്ടര്‍മാരെ സ്വാധിനിച്ച് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി അവസരം ദുരുപയോഗം ചെയ്യുന്നു എന്ന പരാതി കഴിഞ്ഞ വര്‍ഷം വ്യാപകമായിരുന്നു. ഇത് മൂലം യഥാര്‍ത്ഥ വൈകല്യമുള്ളവരാണ് ഈ വര്‍ഷം കഷ്ടത്തിലായിരിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP