Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013 മാർച്ച് 8, വെള്ളിയാഴ്‌ച

അപകടം: രക്ഷാപ്രവര്‍ത്തനത്തില്‍ സമൂഹ ചിന്ത മാറുന്നു

കുറവിലങ്ങാട്: അപകടത്തില്‍ പെട്ട് റോഡില്‍ കിടക്കുന്നവരെ രക്ഷിക്കുന്നതില്‍ നാട്ടിന്‍പുറങ്ങളില്‍ പോലും ഓടികുടന്നുവരുടെ ചിന്തമാറുന്നു. അപകടത്തില്‍ പെട്ടവരുടെ ജീവന്‍ രക്ഷിക്കുന്നതിന് ആസ്പത്രിയിലെത്തിക്കുന്നതിന് പകരം അപകടം വിതച്ചവരം പിടികൂടാനാണ് ഒരു വിഭാഗത്തിന്റെ ലക്ഷ്യം.
വെള്ളിയാഴ്ച കോഴായില്‍ ഉണ്ടായ സംഭവവും ഇതുതന്നെ. മുന്നില്‍ പോന്ന ബൈക്ക് എതിരെ വന്ന ടോറസ് ലോറിയില്‍ ഇടിച്ച് തെറിച്ചു. ബൈക്ക് യാത്രികന്‍ റോഡിലേക്ക് തെറിച്ച് വീണ് കാല്‍ പാദം ചതഞ്ഞരഞ്ഞ് രക്തം വാര്‍ന്ന് കിടക്കുന്നു. ടോറസ് ഡ്രൈവര്‍ 50 മീറ്റര്‍ ദുരം വാഹനം മുന്നോട്ട് കൊണ്ടുപോയ ശേഷം നിര്‍ത്തിയിട്ടു. ഇറങ്ങി ഓടിയ ഡ്രൈവര്‍ തൊട്ടുപിന്നാലെ വന്ന ബസില്‍ കയറി രക്ഷപെടാന്‍ ശ്രമിക്കുന്നതാണ് കാര്‍ യാത്രക്കാര്‍ കണ്ടത്.
വഴിയില്‍ കിടന്ന് രക്തം വാര്‍ന്നൊഴുകുന്ന ബൈക്ക് യാത്രികനെ ആസ്പത്രിയില്‍ എത്തിക്കുന്നതിലും പ്രധാനമായി കാര്‍ യാത്രക്കാര്‍ക്ക് തോന്നിയത് ടോറസ് ഡ്രൈവറെ പിടികൂടുക എന്നതായിരുന്നു. കോഴാ ജില്ലാ കൃഷിത്തോട്ടത്തിന് സമീപത്തുവച്ച് ടോറസ് ഡ്രൈവറെ ഇവര്‍ പിടികൂടി.
റോഡില്‍ കിടന്ന ബൈക്ക് യാത്രികനെ എടുക്കാന്‍ ശ്രമിച്ച സമീപവാസിയെ കൂടിനിന്നവരില്‍ ഒരാള്‍ അക്രമിച്ചതായും പരാതിയുണ്ട്. അപകടം നടന്നാല്‍ പോലീസ് എത്താന്‍ മണിക്കുറുകള്‍ തന്നെ പലപ്പോഴും വേണ്ടിവരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP