Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013, മാർച്ച് 25, തിങ്കളാഴ്‌ച

കടപ്ലാമറ്റത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി തര്‍ക്കത്തില്‍ കലാശിച്ചു

കടപ്ലാ­മറ്റം: ഇടതുപക്ഷത്ത് മത്സരിച്ച് ജയിച്ച ഗ്രാമ പഞ്ചായത്തംഗത്തിന് കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വം നല്‍കുന്നത് സംബന്ധിച്ചുള്ള തര്‍ക്കം മണ്ഡലം കമ്മിറ്റിയില്‍ ബഹളത്തിനിടയാക്കി. ഞായറാഴ്ച നടന്ന മണ്ഡലം കമ്മിറ്റിയിലാണ് ഇതു സംബന്ധിച്ച ചര്‍ച്ചയും തര്‍ക്കങ്ങളും ഉണ്ടായത്.
തര്‍ക്കം ഉന്തിലും തള്ളിലും പരസ്യമായ പ്രതിഷേധത്തിലും വരെ എത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ചിലര്‍ തന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയം ചര്‍ച്ചയ്ക്ക് തയ്യാറായതെന്ന് മണ്ഡലം പ്രസിഡണ്ട് സി.സി. മൈക്കിള്‍ പറഞ്ഞു. അംഗത്വം നല്‍കുന്നതില്‍ ചിലര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. കോണ്‍ഗ്രസില്‍ വിയോജിപ്പ് ഉണ്ടെന്ന് വരുത്തി തീര്‍ക്കുന്നതിന് പാറമട ലോബി നടത്തുന്ന ശ്രമങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ എന്നും മണ്ഡലം പ്രസിഡണ്ട് പറ­ഞ്ഞു.

ആട്ടവും പാട്ടുമായി നാടിന് അറിവ് പകര്‍ന്ന് ഊര്‍ജ്ജശ്രീ കലാജാഥ

കുടും­ബശ്രീ മിഷന്‍ ഊര്‍ജ്ജശ്രീ പദ്ധ­തി­യുടെ പ്രച­ര­ണാര്‍ത്ഥം സംസ്ഥാന തല­ത്തില്‍ സംഘ­ടി­പ്പി­ച്ചി­രി­ക്കുന്ന കലാ­ജാ­ഥയ്ക്ക് വെളിയന്നൂരില്‍ നല്‍കിയ സ്വീക­രണ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.എന്‍. രാമകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു.
 വെളിയന്നൂര്‍: പാര­മ്പ­ര്യേ­തര ഈര്‍ജ്ജ ഉറ­വി­ട­ങ്ങള്‍ പ്രയോ­ജ­ന­പ്പെ­ടു­ത്തേ­ണ്ടതിന്റെ ആവശ്യകത വിവിധ കലാരൂപങ്ങളിലൂടെ സാധാരണക്കാരിലേക്ക് പകര്‍ന്ന് ഊര്‍ജ്ജശ്രീ കലാജാഥയ്ക്ക് വെളിയന്നൂരില്‍ സ്വീകരണം നല്‍കി. കുടും­ബശ്രീ മിഷന്‍ ഊര്‍ജ്ജശ്രീ പദ്ധ­തി­യുടെ പ്രച­ര­ണാര്‍ത്ഥം സംസ്ഥാന തല­ത്തില്‍ സംഘ­ടി­പ്പി­ച്ചി­രി­ക്കുന്ന കലാ­ജാ­ഥയ്ക്ക് നല്‍കിയ സ്വീക­രണ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.എന്‍. രാമകൃഷ്ണന്‍ നായര്‍ ഉദ്ഘാ­ടനം ചെയ്തു സി.ഡി.­എ­സ്. പ്രസിഡണ്ട് പൊന്നമ്മ സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം രാജു ജോണ്‍ പ്രസംഗിച്ചു.
കുടും­ബശ്രീ മിഷന്‍ ഊര്‍ജ്ജശ്രീ പദ്ധ­തി­യുടെ പ്രച­ര­ണാര്‍ത്ഥം സംസ്ഥാന തല­ത്തില്‍ സംഘ­ടി­പ്പി­ച്ചി­രി­ക്കുന്ന കലാ­ജാ­ഥയില്‍ നിന്ന്

കുടും­ബശ്രീ ജില്ലാ മിഷന്‍ കണ്‍സ­ട്ടന്റ് അനുജ യുടെ നേതൃത്വത്തില്‍ 17 പേരടങ്ങുന്ന സംഘമാണ് തൊരുവ് നാടകം അടക്കമുള്ള കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നത്. കുടിവെള്ളവും വൈദ്യുതിയും പാഴാകാതെ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകഥയും ഇവര്‍ പറഞ്ഞു തരുന്നു.

2013, മാർച്ച് 23, ശനിയാഴ്‌ച

കെ.ആര്‍.നാ­രാ­യ­ണന്റെ മാതൃ­വി­ദ്യാ­ലയത്തിന് നൂറാം പിറ­ന്നാള്‍: ആഘോ­ഷ­ങ്ങള്‍ക്ക് തുട­ക്ക­മായി

കുറി­ച്ചി­ത്താനം കെ.ആര്‍.­നാ­രാ­യ­ണന്‍ ഗവ.­എല്‍.­പി.­സ്‌ക്കൂള്‍ ശതാബ്ദി ആഘോ­ഷ പരി­പാ­ടി­ക­ളുടെ ഉദ്ഘാ­ടനം മന്ത്രി തിരു­വ­ഞ്ചൂര്‍ രാധാ­കൃ­ഷ്ണന്‍ നിര്‍വ്വ­ഹി­ക്കു­­ന്നു. മോന്‍സ് ജോസഫ് എം.എല്‍.എ സമീ­പം.
കുറി­ച്ചി­ത്താനം: ഗുണ­നി­ല­വാ­ര­മുള്ള വിദ്യാ­ഭ്യാസം നല്‍കുക­യാണ് സര്‍ക്കാര്‍ ലക്ഷ്യ­മെന്ന് മന്ത്രി തിരു­വ­ഞ്ചൂര്‍ രാധാ­കൃ­ഷ്ണന്‍ പറ­ഞ്ഞു. മുന്‍ രാഷ്ട്ര­പതി കെ.ആര്‍.­നാ­രാ­യ­ണന്റെ മാതൃ­വി­ദ്യാ­ല­യ­മായ കുറി­ച്ചി­ത്താനം ഗവ.­എല്‍.­പി.­സ്‌ക്കൂള്‍ ശതാബ്ദി ആഘോ­ഷ പരി­പാ­ടി­ക­ളുടെ ഉദ്ഘാ­ടനം നിര്‍വ്വ­ഹി­ക്കു­ക­യാ­യി­രു­ന്നു.
കുറി­ച്ചി­ത്താനം കെ.ആര്‍.­നാ­രാ­യ­ണന്‍ ഗവ.­എല്‍.­പി.­സ്‌ക്കൂള്‍ ശതാബ്ദി ആഘോ­ഷ പരി­പാ­ടി­ക­ളുടെ ഉദ്ഘാ­ടനത്തിനെ­ത്തിയ മന്ത്രി തിരു­വ­ഞ്ചൂര്‍ രാധാ­കൃ­ഷ്ണന്‍, മോന്‍സ് ജോസഫ് എം.എല്‍.എ തുട­ങ്ങി­യ­വരെ കുറി­ച്ചി­ത്താനം കവ­ല­യില്‍ നിന്നും സ്വീക­രി­ക്കു­ന്നു.

മോന്‍സ് ജോസഫ് എം.എല്‍.­എ. അദ്ധ്യ­ക്ഷത വഹി­ച്ചു. സ്‌കൂളിനു സ്ഥലം സംഭാവന നല്‍കിയ കുടുംബത്തിലെ മുതിര്‍ന്ന അംഗമായ മഠം നാരായണന്‍ നമ്പൂതിരിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍ പൊന്നാടയണിയിച്ച് ആദരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എം. തോമസ്, പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍, പ്രസീദ സജീ­വ്, ജോസഫ് ജോസ­ഫ്, കെ.എന്‍.­ആര്‍ നമ്പൂ­തി­രി, പി..ആര്‍ സന്തോ­ഷ്, ഉഴ­വൂര്‍ വിജ­യന്‍, ഹെഡ്മാ­സ്റ്റര്‍ ജോര്‍ജ് ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.



കാളി­കാ­വിലമ്മയ്ക്ക് ഇന്ന് പൊങ്കാ­ലയും കുംഭ­കു­ടാ­ഭി­ഷേ­കവും

കാളി­കാവ്: ദേവീ ക്ഷേത്ര­ത്തില്‍ ഞായ­റാഴ്ച പൊങ്കാല സമര്‍പ്പ­ണവും കുംഭ­കു­ടാ­ഭി­ഷേ­കവും നട­ക്കും. രാവിലെ 8.30-ന് പൊങ്കാല ആരം­ഭി­ക്കും. 9-ന് പള്ളി­യമ്പ് കവ­ല­യില്‍ നിന്നും ജന­താ­ക­വ­ല­യില്‍ നിന്നും കുംഭ­കുട ഘോഷ­യാത്ര. 11.30-ന് കുംഭ­കുട അഭി­ഷേ­കം. 11.35-ന് പൊങ്കാല നിവേ­ദ്യം.
ഉച്ചയ്ക്ക് ഒന്നിന് വലി­യ­പാ­യ­സം. 5-ന് കാഴ്ച­ശ്രീ­ബ­ലി. രാത്രി 7-ന് സംഗീത സദസ്സ് 8.30-ന് നാടകം-വിശ്വവിദ്യാലയം

തിങ്ക­ളാഴ്ച രാവിലെ 10-ന് ഉത്സ­വ­ബ­ലി. 12-ന് ഉത്സ­വ­ബലി ദര്‍ശ­നം. 7-ന് ചാക്യാര്‍ കൂത്ത്. 8.30-ന് നൃത്തനാടകം - മധുരമീനാക്ഷി. 9.30-ന് പള്ളി­വേ­ട്ട­പു­റ­പ്പാ­ട്. 11.45-ന് പള്ളി­വേട്ട എതി­രേ­ല്പ്. ഒന്നിന് ഗരു­ഡന്‍ തൂക്കം. ചൊവ്വാഴ്ച രാവിലെ 7.30-ന് ആറാട്ട് ബലി. 7.45-ന് കൊടി­യി­റ­ക്ക്. 8-ന് ആറാട്ട് എഴു­ന്ന­ള്ളി­പ്പ്. 9-ന് ആറാട്ട് എതി­രേ­ല്പ്. 10.30-ന് ഇരു­പ­ത്തി­യഞ്ച് കല­ശം. 11-ന് പൂരം ഇടിയോടെ ഉത്സവം സമാ­പി­ക്കും.

കുടിവെള്ള പദ്ധതി നിര്‍മ്മാണം ആരം­ഭിച്ചു

കടപ്ലാ­മറ്റം: ഗ്രാമ പഞ്ചാ­യത്ത് പത്താം വാര്‍ഡിലെ കുടി­വെള്ള പദ്ധ­തി നിര്‍മ്മാണം ആരം­ഭി­ച്ചു. ജല­നിധി പദ്ധ­തി­യില്‍ പെടു­ത്തിയ കൈരളി കുടി­വെള്ള പദ്ധ­തി­യുടെ നിര്‍മ്മാ­ണോ­ദ്ഘാ­ടനം ഗ്രാമ പഞ്ചാ­യത്ത് പ്രസി­ഡണ്ട് കെ.എ. ചന്ദ്രന്‍ നിര്‍വ്വ­ഹി­ച്ചു. വാര്‍ഡ് മെമ്പര്‍ കെ.പി. ടോമി അദ്ധ്യ­ക്ഷത വഹി­ച്ചു.
കടപ്ലാ­മറ്റം ഗ്രാമ പഞ്ചാ­യത്ത് പത്താം വാര്‍ഡിലെ കുടി­വെള്ള പദ്ധ­തി നിര്‍മ്മാ­ണോ­ദ്ഘാ­ടനം ഗ്രാമ പഞ്ചാ­യത്ത് പ്രസി­ഡണ്ട് കെ.എ. ചന്ദ്രന്‍ നിര്‍വ്വ­ഹിക്കുന്നു.
 സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് ടി. കീപ്പു­റം, പഞ്ചാ­യ­ത്തംഗം ലേഖാ ജോഷി, കൈരളി ശുദ്ധജല­വി­ത­രണ സമിതി പ്രസി­ഡണ്ട് ജോബിഷ് ടോം, സെക്ര­ട്ടറി കെ.യു. സെബാ­സ്റ്റ്യന്‍ എന്നി­വര്‍ പ്രസം­ഗി­ച്ചു.

ജല­നിധി: പദ്ധതി അവ­ലോ­ക­ന­ത്തിന് ലോക ബാങ്ക് പ്രതി­നി­ധി­കള്‍ കട­പ്ലാ­മ­റ്റ­ത്തെത്തി

 ജല­നിധി പദ്ധ­തി­യുടെ അവ­ലോ­ക­ന­ത്തി­നായി കട­പ്ലാ­മ­റ്റ­ത്തെ­ത്തിയ ലോക­ബാങ്ക് പ്രതി­നി­ധി­കള്‍ ഗുണ­ഭോക്തൃ സമിതി പ്രതി­നി­ധി­കള്‍, പഞ്ചാ­യത്ത് ഭരണ സമിതി തുട­ങ്ങി­യ­വ­രു­മായി ചര്‍ച്ച നടത്തുന്നു
കടപ്ലാ­മറ്റം: ഗ്രാമ പഞ്ചാ­യത്തില്‍ നട­പ്പി­ലാ­ക്കുന്ന ജല­നിധി പദ്ധ­തി­യുടെ അവ­ലോ­ക­ന­ത്തി­നായി ലോക­ബാങ്ക് പ്രതി­നി­ധി­കളെത്തി. ഗുണ­ഭോക്തൃ സമിതി പ്രതി­നി­ധി­കള്‍, പഞ്ചാ­യത്ത് ഭരണ സമിതി തുട­ങ്ങി­യ­വ­രു­മായി ചര്‍ച്ച നട­ത്തി. പദ്ധതി പ്രദേ­ശ­ങ്ങളും സന്ദര്‍ശി­ച്ചു.

ലോക ബാങ്ക് സഹാ­യ­ത്തോടെ കട­പ്ലാ­മറ്റം പഞ്ചാ­യ­ത്തില്‍ ജല­നിധി പദ്ധ­തി­യില്‍ പെടുത്തി 7 കോടി രൂപ­യുടെ വിക­സന പ്രവര്‍ത്ത­ന­ങ്ങ­ളാണ് നട­ത്തു­ന്ന­ത്. 1.25 കോടി രൂപാ പഞ്ചാ­യത്തും 70 ലക്ഷം രൂപാ ഗുണ­ഭോക്തൃ സമി­തി­കളും ചെല­വ­ഴി­ക്കും. 39 ഗുണ­ഭോക്തൃ സമി­തി­കള്‍ വഴി­യാണ് പദ്ധതി നട­പ്പി­ലാ­ക്കു­ന്ന­ത്. രണ്ടാ­യി­ര­ത്തോളം കുടും­ബ­ങ്ങ­ളില്‍ കുടി­വെ­ള്ള­മെ­ത്തും.

ലോക­ബാങ്ക് പ്രതി­നി­ധി­ക­ളായ സോഷ്യല്‍ ഡെവ­ല­പ്‌മെന്റ് കണ്‍സള്‍ട്ടന്റ് ആര്‍.­ആര്‍.­മോ­ഹ­നന്‍, കണ്‍സള്‍ട്ടന്റ് അബ്ദു, ജല­നിധി ഉദ്യോ­ഗ­സ്ഥ­രായ പി.കെ. കുര്യന്‍, പി.വി. ലാലിച്ചന്‍ തുട­ങ്ങി­യ­വ­രുടെ നേതൃ­ത്വ­ത്തി­ലാണ് സംഘ­മെ­ത്തി­യ­ത്. ഗ്രാമ പഞ്ചാ­യത്ത് പ്രസി­ഡണ്ട് കെ.എ. ചന്ദ്രന്‍, വൈസ് പ്രസിഡണ്ട് ശ്രീദേവി മുര­ളീ­ധ­രന്‍, സ്റ്റാന്‍ഡിംഗ് കമ്മി­റ്റി ചെയര്‍മാന്‍ തോമസ് ടി. കീപ്പുറം തുട­ങ്ങി­യ­വര്‍ ചേര്‍ന്ന് സ്വീക­രി­ച്ചു.

കുറവിലങ്ങാട്ട് മുതിര്‍ന്ന തലമുറയുടെ സംഗമം നാളെ

കുറവിലങ്ങാട്: ഇന്നലെകളിലെ ഓര്‍മ്മകള്‍ പങ്കുവച്ച്് നാട്ടിലെ മുതിര്‍ന്ന തലമുറ ഒത്തുചേരുന്നു. മര്‍ത്ത്മറിയം ഫൊറോന പള്ളിയുടെ നേതൃത്വത്തിലാണ് 60 വയസു പിന്നിട്ടവരുടെ ഒത്തുചേരല്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് മുതിര്‍ന്ന തലമുറയുടെ സംഗമത്തിന് മര്‍ത്ത്മറിയം ഫൊറോന പള്ളി സെഹിയോന്‍ ഊട്ടുശാല ആതിഥ്യമരുളുന്നത്. കഴിഞ്ഞ എട്ടുനോമ്പ് ആചരണത്തോടനുബന്ധിച്ചായിരുന്നു ആദ്യ സംഗമം.

നാളെ രാവിലെ 9.30ന് ആരംഭിക്കുന്ന സംഗമത്തില്‍ ഫൊറോന വികാരിയും മര്‍ത്ത്മറിയം എല്‍ഡേഴ്‌സ് ഫോറം രക്ഷാധികാരിയുമായ ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കുര്യാസ് കുമ്പളക്കുഴി മുഖ്യപ്രഭാഷണം നടത്തുമെന്ന് ഫോറം ഡയറക്ടര്‍ ഫാ. കുര്യാക്കോസ് കാപ്പിലിപറമ്പില്‍ അറിയിച്ചു. ആദ്യസംഗമത്തിലെ തീരുമാനമനുസരിച്ച് എല്‍ഡേഴ്‌സ് ഫോറം പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരണവും നിയമാവലി ക്രമീകരണവും നടത്തിയിരുന്നു. പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനായാണ് ദ്വിതീയ സംഗമം വിളിച്ചുചേര്‍ത്തിരിക്കുന്നത്.

മൈലക്കുഴിയില്‍ ജനാര്‍ദനന്‍ (58) നിര്യാതനായി.

കുറവിലങ്ങാട്: മൈലക്കുഴിയില്‍ ജനാര്‍ദനന്‍ (58) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ സുഭദ്ര. മക്കള്‍: അശ്വനി, അശ്വജിത്ത്, അശ്വനിധി. മരുമകന്‍: നിധിന്‍ ചന്ദ്രോത്ത് (വൈക്കം).

2013, മാർച്ച് 22, വെള്ളിയാഴ്‌ച

പാട്ടു­പു­ര­യ്ക്കല്‍ ക്ഷേത്ര­ത്തില്‍ പ്രതി­ഷ്ഠാ­ദി­നവുംപൊങ്കാല സമര്‍പ്പണവും


കാട്ടാ­മ്പാക്ക്: കിഴ­ക്കും­ഭാഗം പാട്ടു­പു­ര­യ്ക്കല്‍ ഭഗ­വതി ക്ഷേത്ര­ത്തില്‍ പ്രതി­ഷ്ഠാ­ദി­നവും - പൊങ്കാല സമര്‍പ്പ­ണവും 25-ന് ആഘോ­ഷി­ക്കും. തിങ്ക­ളാഴ്ച രാവിലെ 7-ന് നവ­ക­പ­ഞ്ച­ഗവ്യം അഭി­ഷേ­കം. 

9-ന് തന്ത്രി മന­യ­ത്താ­റ്റി­ല്ലത്ത് അനില്‍ ദിവാ­ക­രന്‍ നമ്പൂ­തിരിയുടെ മുഖ്യ കാര്‍മ്മി­ക­ത്വ­ത്തില്‍ പൊങ്കാല ആരം­ഭി­ക്കും. 10-ന് നവ­കാ­ഭി­ഷേ­കം. 10.30-ന് ഉപ­ദേ­വി­മാര്‍ക്ക് ഒറ്റ­ക്ക­ല­ശം. 11-ന് പൊങ്കാല സമര്‍പ്പ­ണം. 26-ന് ക്ഷേത്ര­ത്തില്‍ ഉത്സവം ആരം­ഭി­ക്കും. ഏപ്രില്‍ 5-ന് സമാ­പി­ക്കും.

നോമ്പിന്റെപുണ്യം പേറി നാല്പതാംവെള്ളി ആചരിച്ചു

കുറ­വി­ല­ങ്ങാട്: നോമ്പിന്റെ പുണ്യം ഹൃദയത്തില്‍ ഏറ്റുവാങ്ങി കഴിയുന്ന വിശ്വാസികള്‍ നാല്പതാം വെള്ളിയാചരണത്തിന്റെ ഭാഗമായി കുരിശുമലകളിലേക്ക് കുരിശിന്റെവഴി ചൊല്ലി മലകയറി.
കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോന പള്ളിയില്‍ വെള്ളി­യാഴ്ച വൈകിട്ട് ആഘോഷമായ കുരിന്റെവഴി ആച­രി­ച്ചു. ജൂബിലി കപ്പേളയില്‍ നിന്ന് മുണ്ടന്‍വരമ്പ് കുരിശടിയി ലേക്കാണു കുരിശിന്റെ വഴി നട­ന്ന­ത്. ഫാ. തോമസ് മണമേല്‍ സന്ദേശം നല്‍കി.

മണ്ണയ്ക്കനാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍നിന്ന് കാല്‍വരി മൗണ്ടിലേക്കു കുരിശിന്റെ വഴി നടന്നു. വിജയപുരം രൂപത പട്ടിത്താനം ഫൊറോനയുടെ ആഭിമുഖ്യത്തില്‍ കാട്ടാമ്പാക്ക് കുരിശുമല തീര്‍ഥാടന പദയാത്ര സംഘ­ടി­പ്പി­ച്ചു. പട്ടിത്താനം സെന്റ് ബോനിഫസ് പള്ളിയില്‍നിന്ന് ആരംഭിച്ചു. ഫൊറോന വികാരി ഫാ. ജോസഫ് കാനപ്പിള്ളി പദയാത്ര ആശീര്‍വദിച്ചു. മലമുകളില്‍ വിശുദ്ധ കുര്‍ബാനയും വചനപ്രഘോഷണവും നട­ന്നു. ദേവാ­ല­യ­ങ്ങ­ളില്‍ ഞായ­റാഴ്ച ഓശന തിരു­നാള്‍ ആഘോ­ഷി­ക്കും.

കുറവിലങ്ങാട്ട് തമുക്കുനേര്‍ച്ച നാളെ

കുറവിലങ്ങാട്: ചരിത്രം വിളമ്പി മര്‍ത്തമറിയം ഫൊറോന പള്ളിയില്‍ നാളെ തമുക്കുനേര്‍ച്ച. കളത്തൂര്‍കരയുടെ ഒത്തൊരുമയും ഇടവകയുടെ ഒന്നാകെയുള്ള ആത്മീയശക്തിയും വിളിച്ചറിയിച്ചാണ് ഓശാന ഞായറാഴ്ചയായ നാളെ കുറവിലങ്ങാട്ട് തമുക്കുനേര്‍ച്ച നടത്തുന്നത്. നാളെ രാവിലെ എട്ടിനു വിശുദ്ധ കുര്‍ബാന, കുരുത്തോല വെഞ്ചരിപ്പ് - വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍. തുടര്‍ന്നു പ്രദക്ഷിണം. 11 ന് വിശുദ്ധ കുര്‍ബാന. 12 നു തമുക്കു നേര്‍ച്ച. വൈകുന്നേരം 4.30 നു വിശുദ്ധ കുര്‍ബാന.ആപത്തുഘട്ടത്തില്‍ ദൈവം നടത്തിയ വലിയ ഇടപെടലുകളെ ഓര്‍മിക്കുകയും കൃതജ്ഞത അര്‍പ്പിക്കുകയുമാണു തമുക്കുനേര്‍ച്ചയിലൂടെ ചെയ്യുന്നത്. കളത്തൂര്‍ കരയിലെ വിവാഹിതരായ പുരുഷന്മാര്‍ ആള്‍ക്കൊന്നിന് നൂറു ചെറുപഴം, ആറ് തേങ്ങ ചുരണ്ടിയത്, മൂന്നിടങ്ങഴി അരി വറുത്തുപൊടിച്ചത്, 50 രൂപ എന്നിങ്ങനെ ഓഹരി ചേര്‍ന്നാണു നേര്‍ച്ച നടത്തുന്നത്. നേര്‍ച്ച തയാറാക്കുന്നതിനായി വലിയ തോണി, എട്ട് നാക്കുള്ള ചിരവ, വാര്‍പ്പുകള്‍, ചെമ്പുകള്‍, വല്ലം, തുഴ തുടങ്ങിയവ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നു.

ഡിസിസി പ്രസിഡന്റിനു സ്വീകരണം

കടപ്ലാമറ്റം: ഡിസിസി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനിക്ക് ഞായറാഴ്ച രാവിലെ പത്തിനു കടപ്ലാമറ്റം കോണ്‍ഗ്രസ് ഭവനില്‍ സ്വീകരണം നല്‍കും. കോണ്‍ഗ്രസ് കടപ്ലാമറ്റം മണ്ഡലം നേതൃസമ്മേളനവും ഇതോടൊപ്പം നടത്തുമെന്നു മണ്ഡലം പ്രസിഡന്റ് സി.സി. മൈക്കിള്‍ അറിയിച്ചു.

ദേവമാതാ കോളജില്‍ 'റെസ് നൊവേ-2013'

കുറവിലങ്ങാട്: ദേവമാതാ കോളജ് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ഇന്റര്‍ കൊളീജിയറ്റ് കലാമേള - റെസ്‌നൊവേ-2013 ശനിയാഴ്ച നടക്കും. ഇംഗ്ലീഷ് കവിത, ഫിലിം റിവ്യൂ, ഷെയ്ക്‌സ്പിയര്‍ കഥാപാത്രങ്ങളെ പുനര്‍സൃഷ്ടിക്കുന്ന ക്രിയേറ്റിവിറ്റി, പെയര്‍ ഡാന്‍സ്, വിദ്യാര്‍ഥികളുടെ ആശയവിനിമയപാടവം പ്രകടമാക്കുന്ന ബെസ്റ്റ് എന്റര്‍ടെയ്‌നര്‍ എന്നിങ്ങനെ അഞ്ചിനങ്ങളിലാണ് മത്സരങ്ങള്‍. രാവിലെ പത്തിന് കോളജ് പ്രിന്‍സിപ്പല്‍ ഡോ.ജോയി ജേക്കബ് കലാമേള ഉദ്ഘാടനംചെയ്യും. പ്രഫ.സുബിന്‍ വര്‍ഗീസ് കണ്‍വീനറായും അജയ് അനില്‍കുമാര്‍, ക്രിസ് ബാസ്റ്റ്യന്‍ ടോം, ടി.ടി. ടിബിന്‍, പി.എസ്. ശ്രീജിത്ത് എന്നിവര്‍ സ്റ്റുഡന്റ് കണ്‍വീനര്‍മാരായും പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9400930320.

വയോജന കൂട്ടായ്മ

കൂടല്ലൂര്‍: സെന്റ് ജോസഫ്‌സ് പള്ളിയില്‍ 75 വയസ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാരുടെ കൂട്ടായ്മ ശനിയാഴ്ച നടത്തും. രാവിലെ 9.30 നു രജിസ്‌ട്രേഷന്‍, കുമ്പസാരം. 10.30 നു വിശുദ്ധ കുര്‍ബാന, സന്ദേശം - ഫാ. മൈക്കിള്‍ ഔസേപ്പറമ്പില്‍. 12 നു സമ്മേളനം. വികാരി ഫാ. ജയിംസ് കട്ടയ്ക്കല്‍ അധ്യക്ഷത വഹിക്കും. വിവാഹ സുവര്‍ണജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്നു സ്‌നേഹവിരുന്ന്.

തേനാടികുളത്തില്‍ മാത്യു ജോസഫ് (80) നിര്യാതനായി.

മരങ്ങാട്ടുപിള്ളി: തേനാടികുളത്തില്‍ (കളരിപറമ്പില്‍) മാത്യു ജോസഫ് (മാത്യുസാര്‍-80) നിര്യാതനായി. സംസ്‌കാരം ശനിയഴ്ച (23/03) ഒന്നിന് മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍. ഭാര്യ മോളി മംഗലംഡാം മുളമ്പള്ളില്‍ കുടുംബാംഗം. മക്കള്‍: സോഫി, തങ്കച്ചന്‍, ജോയി, ലിസ, മിനി. മരുമക്കള്‍: രാജന്‍ കുമരകം (നാഗര്‍കോവില്‍), റീന മൂവേലില്‍ (കാഞ്ഞിരപ്പള്ളി), നീമ മീനച്ചില്‍ (അരുണാപുരം), തങ്കച്ചന്‍ കളരിപ്പറമ്പില്‍ (മരങ്ങാട്ടുപിള്ളി), ജോസ് ആലാട്ടുകണ്ടത്തില്‍ (മരങ്ങാട്ടുപിള്ളി).

കറുത്തേടത്ത് ഭാര്‍ഗവിയമ്മ (85) നിര്യാതയായി.

മണ്ണയ്ക്കനാട്: കറുത്തേടത്ത് പരേതനായ പദ്മനാഭന്‍ നായരുടെ ഭാര്യ ഭാര്‍ഗവിയമ്മ (85) നിര്യാതയായി. സംസ്‌കാരം ശനിയഴ്ച (23/03) 11-നു വീട്ടുവളപ്പില്‍. പരേത വൈക്കം കൊറ്റേത്ത് കുടുംബാംഗം. മക്കള്‍: ചന്ദ്രകുമാരി, പദ്മകുമാരി, സോമശേഖരന്‍, വിജയകുമാര്‍. മരുമക്കള്‍: രാജഗോപാല്‍, സോമനാഥന്‍ നായര്‍, പദ്മകുമാരി, ശ്രീദേവി.

മുണ്ടത്താനത്ത് ഏലിക്കുട്ടി (85) നിര്യാതയായി.

കാണക്കാരി: മുണ്ടത്താനത്ത് പരേതനായ വര്‍ക്കിയുടെ ഭാര്യ ഏലിക്കുട്ടി (85) നിര്യാതയായി. സംസ്‌കാരം ശനിയഴ്ച (23/03) നാലിന് നമ്പ്യാകുളം സെന്റ് തോമസ് മൗണ്ട് ദേവാലയത്തില്‍. പരേത മരങ്ങാട്ടുപിള്ളി നെല്ലിക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: അപ്പച്ചന്‍, തോമ്മാച്ചന്‍, ജോസ്, മേരിക്കുട്ടി, ജോളി, ബാബു.

2013, മാർച്ച് 21, വ്യാഴാഴ്‌ച

കാളി­കാ­വില്‍ മീന­പ്പൂരം 21-ന് കൊടി­യേറി

കാളി­കാവ് ദേവീ ക്ഷേത്ര­ത്തില്‍ മീന­പ്പൂര ഉത്സ­വ­ത്തിന് തന്ത്രി മന­യ­ത്താ­റ്റി­ല്ലത്ത് ദിനേശന്‍ നമ്പൂ­തിരി കൊടി­യേറ്റുന്നു.
കാളി­കാവ്: കാളി­കാവ് ദേവീ ക്ഷേത്ര­ത്തില്‍ മീന­പ്പൂര ഉത്സ­വ­ത്തിന് തന്ത്രി മന­യ­ത്താ­റ്റി­ല്ലത്ത് ദിനേശന്‍ നമ്പൂ­തിരി കൊടി­യേറ്റി. ­ഞായ­റാഴ്ച രാവിലെ 8.30-ന് പൊങ്കാല ആരം­ഭി­ക്കും. 9-ന് പള്ളി­യമ്പ് കവ­ല­യില്‍ നിന്നും ജന­താ­ക­വ­ല­യില്‍ നിന്നും കുംഭ­കുട ഘോഷ­യാത്ര. ഉച്ചയ്ക്ക് ഒന്നിന് വലി­യ­പാ­യ­സം. 5-ന് കാഴ്ച­ശ്രീ­ബ­ലി. എന്നിവ നടക്കും.

തിങ്ക­ളാഴ്ച രാവിലെ 10-ന് ഉത്സ­വ­ബ­ലി. 12-ന് ഉത്സ­വ­ബലി ദര്‍ശ­നം. 9.30-ന് പള്ളി­വേ­ട്ട­പു­റ­പ്പാ­ട്. 11.45-ന് പള്ളി­വേട്ട എതി­രേ­ല്പ്. ഒന്നിന് ഗരു­ഡന്‍ തൂക്കം. ചൊവ്വാഴ്ച രാവിലെ 7.30-ന് ആറാട്ട് ബലി. 7.45-ന് കൊടി­യി­റ­ക്ക്. 8-ന് ആറാട്ട് എഴു­ന്ന­ള്ളി­പ്പ്. 9-ന് ആറാട്ട് എതി­രേ­ല്പ്. 10.30-ന് ഇരു­പ­ത്തി­യഞ്ച് കല­ശം. 11-ന് പൂരം ഇടി എന്നി­വ­യാണ് പ്രധാന ക്ഷേത്ര ചടങ്ങുകള്‍.

മുന്‍പ്ര­ഥ­മ പൗരന്റെ മാതൃ­വി­ദ്യാ­ലയം ശതാബ്ദി നിറ­വില്‍

കുറി­ച്ചി­ത്താനം: മുന്‍ രാഷ്ട്ര­പതി കെ.ആര്‍.­നാ­രാ­യ­ണന്റെ മാതൃ­വി­ദ്യാ­ല­യ­മായ കുറി­ച്ചി­ത്താനം ഗവ.­എല്‍.­പി.­സ്‌ക്കൂള്‍ ശതാബ്ദി ആഘോ­ഷ­ത്തിന് ഒരു­ങ്ങു­ന്നു. 1913-ല്‍ ആരം­ഭിച്ച സ്‌ക്കൂള്‍ പിന്നീട് പൂര്‍വ്വ വിദ്യാര്‍ത്ഥി­യായ രാഷ്ട്ര­പ­തി­യുടെ പേര് കൂടി ചേര്‍ത്ത് കെ.ആര്‍.­നാ­രാ­യ­ണന്‍ ഗവ.­എല്‍.­പി.­സ്‌ക്കൂള്‍ എന്ന് വിലാ­സ­ത്തി­ലാ­യി.
കോഴി­ക്കോട് ശ്രീരാ­മ­കൃ­ഷ്ണാ­ശ്രമം മഠാ­ധി­പതി സ്വാമി സിദ്ധി­നാ­ഥാ­ന­ന്ദ, കോട്ടയം അതി­രൂ­പതാ മെത്രാ­പ്പോ­ലിത്താ മാര്‍ മാത്യു മൂല­ക്കാ­ട്ട്, മാര്‍ സെബാ­സ്റ്റ്യന്‍ വള്ളോ­പ്പി­ള്ളി തുട­ങ്ങി­യ­വരും ഇവി­ടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥി­ക­ളാ­ണ്.
ശനി­യാഴ്ച ഉച്ച­ക­ഴിഞ്ഞ് 2-ന് മന്ത്രി തിരു­വ­ഞ്ചൂര്‍ രാധാ­കൃ­ഷ്ണന്‍ ആഘോ­ഷ­പ­രി­പാ­ടി­ക­ളുടെ ഉദ്ഘാ­ടനം നിര്‍വ്വ­ഹി­ക്കും. സ്‌ക്കൂളിന് സ്ഥലം സംഭാ­വന ചെയ്ത കുടും­ബാം­ഗ­മായ നഠം നാരാ­യ­ണന്‍ നമ്പൂ­തി­രിയെ ചട­ങ്ങില്‍ ആദ­രി­ക്കും. മോന്‍സ് ജോസഫ് എം.എല്‍.­എ. അദ്ധ്യ­ക്ഷത വഹി­ക്കും. ജോസ്. കെ.മാണി എം.­പി. അട­ക്കമുള്ളവര്‍ പങ്കെ­ടു­ക്കും.

നോമ്പിന്റെ ചൈതന്യവുമായി നാട് നാല്പതാംവെള്ളി ആചരിക്കും

കുറവിലങ്ങാട്: നോമ്പിന്റെ ചൈതന്യവും പുണ്യവും ഹൃദയത്തില്‍ ഏറ്റുവാങ്ങി കഴിയുന്ന വിശ്വാസികള്‍ നാല്പതാംവെള്ളിയാചരണത്തിന്റെ ഭാഗമായി പ്രസിദ്ധമായ കുരിശുമലകളിലേക്ക് ഇന്ന് (22/03) കുരിശിന്റെവഴി ചൊല്ലി മലകയറും. പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങളായ വാഗമണ്‍ കുരിശുമല, അരുവിത്തുറ പള്ളിയുടെ കീഴിലുള്ള വല്യച്ചന്‍ മല, അറുനൂറ്റിമംഗലം മലകയറ്റപള്ളി, കാട്ടാമ്പാക്ക് കുരിശുമല എന്നിവിടങ്ങളിലേക്ക് നൂറുകണക്കിനു വിശ്വാസികള്‍ കുരിശിന്റെവഴി അര്‍പ്പിച്ച് എത്തും.


അറുനൂറ്റിമംഗലം മലകയറ്റപള്ളിയില്‍ നാല്പതാംവെള്ളിയാചരണത്തിനു തുടക്കം കുറിച്ച് വ്യാഴാഴ്ച മലകയറ്റം ആരംഭിച്ചു. രാവിലെ വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് മലമുകളിലെത്തിച്ചതോടെയാണു മലകയറ്റത്തിനു തുടക്കമായത്. ഇന്നലെ വൈകുന്നേരം ആറിന് ആഘോഷമായ കുരിശിന്റെ വഴിയെത്തുടര്‍ന്ന് ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ മലമുകളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. ഇന്ന് ഉച്ചകഴിഞ്ഞ് 12.30ന് ആഘോഷമായ കുരിശിന്റെ വഴി. വൈകുന്നേരം 6.50ന് ആരംഭിക്കുന്ന കുരിശിന്റെ വഴിക്ക് മന്ത്രി പി.ജെ. ജോസഫ് പാട്ടുപാടി നേതൃത്വം നല്‍കും.

കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോന പള്ളിയില്‍ നാല്പതാം വെള്ളി ആചരണത്തോടനു ബന്ധിച്ച് വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് ആഘോഷമായ കുരിന്റെവഴി നടത്തും. ജൂബിലി കപ്പേളയില്‍ നിന്ന് മുണ്ടന്‍വരമ്പ് കുരിശടിയി ലേക്കാണു കുരിശിന്റെവഴി. ഫാ. തോമസ് മണമേല്‍ സന്ദേശം നല്‍കും.


മണ്ണയ്ക്കനാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍നിന്ന് കാല്‍വരിമൗണ്ടിലേക്കു കുരിശിന്റെ വഴി നടത്തും. വൈകുന്നേരം 4.30 നു വിശുദ്ധ കുര്‍ബാന. തുടര്‍ന്നു കുരിശിന്റെ വഴി.

പട്ടിത്താനം ഫൊറോനയുടെ ആഭിമുഖ്യത്തില്‍ കാട്ടാമ്പാക്ക് കുരിശുമല തീര്‍ഥാടന പദയാത്ര രാവിലെ 9.30നു പട്ടിത്താനം സെന്റ് ബോനിഫസ് പള്ളിയില്‍നിന്ന് ആരംഭിക്കും. ഫൊറോന വികാരി ഫാ. ജോസഫ് കാനപ്പിള്ളി പദയാത്ര ആശീര്‍വദിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനു മലമുകളില്‍ വിശുദ്ധ കുര്‍ബാനയും വചനപ്രഘോഷണവും നട­ക്കും.

Back to TOP