Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഒക്‌ടോബർ 13, ബുധനാഴ്‌ച

പട്ടികജാതി ഹോസ്റ്റല്‍ പോളിംഗ് കേന്ദ്രം: വിദ്യാര്‍ഥിനികള്‍ എവിടെ പോകും


പട്ടികജാതി ഹോസ്റ്റല്പോളിംഗ് കേന്ദ്രം: വിദ്യാര്ഥിനികള് എവിടെ പോകും

കടുത്തുരുത്തി:
പ്രീമെട്രിക് പട്ടികജാതി ഹോസ്റ്റല്പോളിംഗ് സ്റ്റേഷന്ആക്കാനുള്ള അധികൃതരുടെ നടപടിക്കെതിരേ പ്രതിഷേധം ഉയരുന്നു. പട്ടികജാതി വികസന വകുപ്പിനു കീഴില്വൈക്കത്തു പുളിഞ്ചുവട്ടില്പ്രവര്ത്തിക്കുന്ന പെണ്കുട്ടികളുടെ ഹോസ്റ്റല്പോളിംഗ് സ്റ്റേഷനാക്കുന്നതിന് അധികൃതര്നടത്തുന്ന നീക്കമാണ്് പ്രതിഷേധത്തിന് ഇടയാക്കിയിരുക്കുന്നത്. പട്ടികജാതി വിഭാഗത്തില്പ്പെട്ട 30 പെണ്കുട്ടികള്താമസിക്കുന്ന ഹോസ്റ്റല്പോളിംഗ് സ്റ്റേഷനാക്കിയാല് വിദ്യാര്ഥിനികളുടെ പഠനം പ്രതിസന്ധിയിലാവും. അഞ്ചു വനിതാ ജീവനക്കാരും ജോലി നക്കുന്നുണ്ട്. ഇവിടെ പോളിംഗ്സ്റ്റേഷനാക്കിയാല്വിദ്യാര്ഥിനികളുടെ താമസസൗകര്യം ഇല്ലാതാവും. പെണ്കുട്ടികളെ മാറ്റി താമസിപ്പിക്കാന്അധികൃതര്നടപടി സ്വീകരിച്ചിട്ടില്ല. കുട്ടികളെ വീടുകളിലേക്കു മടക്കിയയച്ചാല്ഇവര്ക്ക് ക്ലാസുകള് നഷ്ടപ്പെടും.


തെരഞ്ഞെടുപ്പിനു ദിവസങ്ങള്ക്കു മുമ്പുതന്നെ കെട്ടിടത്തില്ഒരുക്കങ്ങള്തുടങ്ങേണ്ടതിനാല് ദിവസങ്ങളിലും ഇവിടെ താമസിക്കാനാവില്ല.


ഹോസ്റ്റല്പോളിംഗ് സ്റ്റേഷനാക്കാനുള്ള നീക്കത്തിനെതിരേ രക്ഷിതാക്കളും പട്ടികജാതി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.


ഇതേസമയം, ഹോസ്റ്റല്അധികൃതരോട് ആലോചിക്കാതെയാണ് പോളിംഗ് സ്റ്റേഷനാക്കാന്തെരഞ്ഞെടുത്തിരിക്കുന്നതെ ന്നും ആക്ഷേപമുയര്ന്നു.





കുറവിലങ്ങാട്: കളപ്പുരയ്ക്കല് പരേതനായ കെ.വി. ഫ്രാന്സീസിന്റെ ഭാര്യ മേരി (84) നിര്യാതയായി.

മേരി

കുറവിലങ്ങാട്: കളപ്പുരയ്ക്കല് പരേതനായ കെ.വി. ഫ്രാന്സീസിന്റെ ഭാര്യ മേരി (84) നിര്യാതയായി. സംസ്കാരം 16/10/2010 ശനിയാഴ്ച 2.30ന് കുറവിലങ്ങാട് മര്ത്തമറിയം ഫൊറോനാപ്പള്ളിയില്. പരേത കൂത്താട്ടുകുളം വടകര വടക്കേല് കുടുംബാംഗം. മക്കള്: ജോര്ജ് ഫ്രാന്സീസ്, സിസ്റ്റര് ഫ്രാന്സി എഫ്സിസി (മണിപ്പൂര് മിഷന്), മേരി, ത്രേസ്യാമ്മ, ലിസി, സെലിന്. മരുമക്കള്: റബേക്കാ ജോര്ജ് വലിയവീട്ടില് (അരുവിത്തുറ), ജോര്ജ് വട്ടപ്പാറ (മുത്തേലപുരം), വില്സണ് കുമ്പളാങ്കമലയില് (കൊടുമ്പിടി), ജോസ് നെടുമ്പുറത്ത് (നെല്ലിമറ്റം), ജോര്ജ് ചെമ്മഴിക്കാട്ട് (വൈക്കം).

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനു കൊടിയേറി

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനു കൊടിയേറി


രാമപുരം:
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിന് ഫൊറോന വികാരി റവ. ഡോ. ജോര്ജ് ഞാറക്കുന്നേല്കൊടിയേറ്റി. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില് നടന്ന കൊടിയേറ്റില്നൂറുകണക്കിനു ഭക്തജനങ്ങള്സാക്ഷിയായി. ഇന്നു രാവിലെ ഒമ്പതിന് മോണ്‍. ഈനാസ് ഒറ്റത്തെങ്ങുങ്കലും വൈകുന്നേരം നാലിന് റവ. ഡോ. സെബാസ്റ്റിയന് വേത്താനത്തും വിശുദ്ധ കുര്ബാന അര്പ്പിച്ച് സന്ദേശം നല്കും.

അംഗത്വം സ്വീകരിച്ചു

അംഗത്വം സ്വീകരിച്ചു

രാമപുരം: പഞ്ചായത്തിലെ ചേറ്റുകുളം വാര്ഡില് ഡിവൈഎഫ്ഐ ആനിച്ചുവട് യൂണിറ്റ് സെക്രട്ടറി സുരേഷ് ജി. നിലയ്ക്കല്, ജോയിന്റ് സെക്രട്ടറി സുരേഷ് ടി. തെക്കേടത്ത് എന്നിവരുടെ നേതൃത്വത്തില് അമ്പതോളം പേര് കേരള കോണ്ഗ്രസ്-എമ്മില് ചേര്ന്നു. പാര്ട്ടി ചെയര്മാന് കെ.എം. മാണി എംഎല്എ മെംബര്ഷിപ്പ് വിതരണം ചെയ്തു.

ജനജീവിതം ദുരിതത്തില്‍; റോഡ് അറ്റകുറ്റപ്പണികള്‍ ഇഴയുന്നു


ജനജീവിതം ദുരിതത്തില്; റോഡ് അറ്റകുറ്റപ്പണികള്ഇഴയുന്നു


ഏറ്റുമാനൂര്
‍: ജില്ലയിലെ ദേശീയ, സംസ്ഥാന, ജില്ലാ, ഗ്രാമീണ റോഡുകള്എല്ലാം തകര്ന്നു താറുമാറായി. യാത്ര ദുഷ്കരമായതു മാത്രമല്ല, വാഹനങ്ങളുടെ അറ്റകുറ്റപ്പണി വര്ധിക്കുകയും അപകടങ്ങള്പെരുകുകയും ചെയ്തു. എം.സി റോഡ്, കെ.കെ റോഡ് ഉള്പ്പെടെ റോഡുകളുടെ അറ്റകുറ്റപ്പണികള്ഇഴയുകയാണ്. ശബരിമല സീസണു മുന്പ് പണികള്പൂര്ത്തിയാക്കുമെന്ന് സര്ക്കാര്പ്രഖ്യാപിച്ചിട്ടുണെ്ടങ്കിലും നടപടികള് ഇഴയുകയാണ്.


വിവിധയിടങ്ങളില്റോഡുകളുടെ ശോച്യാവസ്ഥയാണ് ഇലക്്ഷന് പ്രചാരണത്തില്യുഡിഎഫ് ഉന്നയിക്കുന്നത്. ഗ്രാമീണമേഖലയില്റോഡുകളുടെ തകര്ച്ചമൂലം ഗതാഗതം നിലച്ചുകൊണ്ടിരിക്കുന്നു. മഴയ്ക്കു മുന്പേ റോഡ് പണി പൂര്ത്തിയാക്കുന്നതില്സര്ക്കാര്ഗുരുതരമായ വീഴ്ച വരുത്തിയതായി യുഡിഎഫ് ആരോപിക്കുന്നു. റോഡുകളുടെ തകര്ച്ചയെക്കുറിച്ച് എല്ഡിഎഫ് പ്രതികരിക്കുന്നില്ല.

റോഡ് എന്നു പറയാന്പറ്റാത്ത വിധം പാതകളില്മെറ്റല് ഇളകി കുണ്ടും കുഴിയുമായി. പലയിടങ്ങളിലും റീ ടാറിംഗ് നടത്തേണ്ട അവസ്ഥയാണുള്ളത്. എംസി റോഡില്റീ ടാറിംഗ് നടത്തിയിട്ട് 12 വര്ഷമായി. അങ്കമാലി - തിരുവനന്തപുരം റോഡ് വിപുലീകരണത്തിന്റെ ഭാഗമായി ചെങ്ങന്നൂര്മുതല്മൂവാറ്റുപുഴ വരെ നിര്മാണ ജോലികള് ആരംഭിച്ചിട്ടില്ല. അതിനാല്കുഴിയടയ്ക്കല്മാത്രമെ നടക്കുന്നുള്ളു. റോഡുകളുടെ ശോച്യാവസ്ഥമൂലം മന്ത്രിമാരുടെ ഇലക്്ഷന്സമ്മളനങ്ങളും വൈകുന്നു. തകര്ന്ന റോഡുകളിലൂടെ കൃത്യസമയത്ത് ഓടിയെത്താനാവുന്നില്ല.


നവംബര്പകുതിയോടെ മണ്ഡല സീസണ്ആരംഭിക്കും. ഇലക്്ഷന്നടപടികള്പൂര്ത്തിയാകാന്നവംബര്ഒന്നാം വാരം വരെ കാത്തിരിക്കേണ്ടതിനാല്റോഡ് നിര്മാണം വിവിധ കാരണങ്ങളാല്മുടങ്ങും. പൊതു മരാമത്ത് വകുപ്പിലെ ഏറെ ജീവനക്കാരെ ഇലക്്ഷന്ഡ്യൂട്ടിക്ക് ചുമതലപ്പെടുത്തിയിട്ടുണ്ട്.

വീടുകയറി ആക്രമിച്ചു

വീടുകയറി ആക്രമിച്ചു


കാട്ടാമ്പാക്ക്: വിളയംകോട് ചാലാങ്ങാടി വീട്ടില് ജോസഫിനെയും ഭാര്യയെയും വീടുകയറി ആക്രമിച്ചതായി പരാതി. അയല്വാസിയും ബന്ധുവും സുഹൃത്തുക്കളും ചേര്ന്നാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. മകന് ജയിച്ചന് ജോലിക്കുപോയ സമയത്താണ് ആക്രമണം. പരിക്കേറ്റ ഇരുവരെയും മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. വഴിത്തര്ക്കമാണ് ആക്രമണത്തിനു കാരണം. കടുത്തുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

2010 ഒക്‌ടോബർ 11, തിങ്കളാഴ്‌ച

മത്സരിക്കാന്‍ 43 പേര്‍; വിജയിക്കാന്‍ 13 പേര്

മത്സരിക്കാന്‍ 43 പേര്‍; വിജയിക്കാന്‍ 13 പേര്

ഉഴവൂര്‍: ബ്ലോക്ക് പഞ്ചായത്തില്‍13 പേരുടെ വിജയത്തിനായി മത്സരിക്കുന്നത് 45പേര്‍. ഇവിരില്ആരാകും 13 പേര്‍. അതിനുള്ള ജനവിധിക്കായി ആണ് നാട് കാതോര്ത്തിരിക്കുന്നത്.

13
ഡിവിഷനുകളിലായി മത്സരരംഗത്ത് 43 പേര്‍. 13 ഡിവിഷനുകളില്രാമപുരം പഞ്ചായത്തില്പ്പെട്ട രാമപുരം, പഴമല ഡിവിഷനുകളില്യുഡിഎഫ് ഘടകകക്ഷികളായ കോണ്ഗ്രസും കേരള കോണ്ഗ്രസ്-എമ്മും സൗഹൃദമത്സരവും നടത്തുന്നു. മുന് ബ്ലോക്ക് പ്രസിഡന്റ് സെല്ലി ജോര്ജ് മാത്രമാണ് കഴിഞ്ഞ തവണത്തെ ഭരണസമിതിയില്നിന്നു ബ്ലോക്കിലേക്കു വീണ്ടും ജനവിധി തേടുന്നത്.

13
ഡിവിഷനുകളില്കടപ്ലാമറ്റം, കാണക്കാരി, മാഞ്ഞൂര്‍, കോതനല്ലൂര്‍, കുറവിലങ്ങാട് എന്നീ അഞ്ചു ഡിവിഷനുകളില് മുന്നണികളുടെ മുഖാമുഖമുള്ള പോരാട്ടമാണ്. നേരിട്ടുള്ള മത്സരം നടക്കുന്ന ഡിവിഷനുകളില്മൂന്നെണ്ണം വനിതാ സംവരണവും ഒരെണ്ണം പട്ടികജാതി സംവരണവുമാണ്. കുറുമുള്ളൂര്‍, മരങ്ങാട്ടുപിള്ളി ഡിവിഷനുകളില്മൂന്നു പേര്വീതമാണു മത്സരരംഗത്തുള്ളത്. മരങ്ങാട്ടുപിള്ളിയില്ഇടതു-വലതു മുന്നണികളും ബിജെപിയും പാര്ട്ടി ചിഹ്നത്തില്ജനവിധി തേടുന്നുവെന്നതു പ്രത്യേകതയാണ്. കേരള കോണ്ഗ്രസ്-എം പ്രതിനിധിയായി എം.എം. തോമസ്, എല്ഡിഎഫ് പ്രതിനിധിയായി ബെന്നി തോട്ടപ്പനാല്‍, ബിജെപി സ്ഥാനാര്ഥിയായി രാജേഷ് കുമാര്എന്നിവര്മാറ്റുരയ്ക്കുന്നു.

സൗഹൃദ മത്സരം നടക്കുന്ന പഴമലയിലും രാമപുരത്തും സ്ഥാനാര്ഥി നിര്ണയത്തില്കോണ്ഗ്രസിലെ അസ്വസ്ഥത വെളിവാക്കിയ വെളിയന്നൂരിലും നാലുപേര്വീതമാണു മത്സരരംഗത്തുള്ളത്. വെളിയന്നൂരില് യുഡിഎഫ് സ്ഥാനാര്ഥിയായി രാജേഷ് മറ്റപ്പള്ളി മത്സരിക്കുന്നു. കോണ്ഗ്രസ് ഭാരവാഹിയായ അബി വി. പോള്സ്വതന്ത്രനായും മത്സരരംഗത്തുണ്ട്. കുര്യച്ചന്മാത്യുവാണ് എല്ഡിഎഫ് സ്വതന്ത്രന്‍. ശ്രീധരനാണു ബിജെപി സ്ഥാനാര്ഥി.

മോനിപ്പള്ളിയില്അഞ്ചുപേരാണു മത്സരരംഗത്തുള്ളത്. ജോണ്ജോണ്യുഡിഎഫ് സ്ഥാനാര്ഥിയായി മാറ്റുരയ്ക്കുന്നു. സ്റ്റീഫന്മാത്യുവാണ് ഇടതുമുന്നണി സ്വതന്ത്രന്‍. ജോജി ജോണ്‍, ബോബി സെബാസ്റ്റ്യന്‍, റോയി ജയിംസ് എന്നീ സ്വതന്ത്രരും ഇവിടെ മത്സരരംഗത്തുണ്ട്.

ഉഴവൂര് ബ്ലോക്കില്സ്ഥാനാര്ഥികളുടെ എണ്ണത്തില്ഏറ്റവും മുന്നില്നില്ക്കുന്നത് ഉഴവൂര്ഡിവിഷനാണ്. ഏഴു പേരാണ് ഇവിടെ മത്സരരംഗത്തുള്ളത്. മാത്യു മാണി യുഡിഎഫ് സ്ഥാനാര്ഥിയായും മാത്യു മത്തായി ഇടതുമുന്നണി സ്വതന്ത്രനായും മത്സരിക്കുന്നു. എന്‍.എന്‍.ജയ്മോന്‍, ഡൊമിനിക് മാത്യു, പ്രകാശ് ഗോപിനാഥന്നായര്‍, ടി.കെ. മജു എന്നീ സ്വതന്ത്രരും ബിജെപിയുടെ ഹരികുമാറും മത്സരരംഗത്തെത്തിയതോടെയാണ് സ്ഥാനാര്ഥികളുടെ എണ്ണം ഏഴിലെത്തിയത്.

കോഴാ സീഡ്ഫാമില് കൊയ്ത്തിന് തുടക്കമായി

കോഴാ സീഡ്ഫാമില് കൊയ്ത്തിന് തുടക്കമായി

കുറവിലങ്ങാട്: കനത്ത മഴയ്ക്ക് ശമനം വന്ന് കാലാവസ്ഥ അനുകൂലമായതോടെ കോഴാ സീഡ്ഫാമില് കൊയ്ത്ത് ആരംഭിച്ചു. ഇന്നലെയാണ് വിളവെടുപ്പ് ആരംഭിച്ചത്. ദിവസങ്ങളായി തുടര്ന്ന മഴ കൃഷിയെ നാശത്തിലേക്ക് തള്ളിവിടുന്ന സ്ഥിതി എത്തിയിരുന്നു. 20 ഏക്കറോളം വരുന്ന കൃഷി ഇക്കുറി മികച്ചവിളവാണ് നല്കുന്നത്.

സ്ഥാനാര്‍ഥികളേറെ; മത്സരം ആവേശകരം


സ്ഥാനാര്ഥികളേറെ; മത്സരം ആവേശകരം

കടുത്തുരുത്തി
: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ആവേശം ഏറുന്നു. കനത്തമഴയുടെ ആലസ്യത്തില്നിന്നും സ്ഥാനാര്ത്ഥികളും അനുയായികളും ഉണര്ന്നു കഴിഞ്ഞു.
 
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തും കടുത്തുരുത്തി, ഞീഴൂര്‍, മുളക്കുളം, വെള്ളൂര്‍, മാഞ്ഞൂര്‍, കല്ലറ തുടങ്ങി ആറു പഞ്ചായത്തുകളിലുമായുള്ള 110 വാര്ഡുകളില്മുന്നണിസ്ഥാനാര്ഥികള്നേരിട്ടു മത്സരിക്കുന്നത് 33 ഇത്ത് മാത്രം.

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ 13 ഡിവിഷനുകളില്ഒമ്പതിലും മുന്നണിസ്ഥാനാര്ഥികള്മാത്രമാണ് രംഗത്തുള്ളത്. വടകര, വെള്ളൂര്‍, മുളക്കുളം, കടുത്തുരുത്തി, ആയാംകുടി, മധുരവേലി, കല്ലറ, തലയോലപ്പറമ്പ്, പൊതി തുടങ്ങിയ ഡിവിഷനുകളിലാണ് നേരിട്ടുള്ള മത്സരം.

ഇതില്വെള്ളൂര്‍, മുളക്കുളം, മധുരവേലി ഒഴികെയുള്ള ഡിവിഷനുകള്വനിതാസംവരണമാണെന്നതും ശ്രദ്ധേയമാണ്. നാലുപേര്വീതം മത്സരരംഗത്തുള്ള ഞീഴൂര്‍, കാട്ടാമ്പാക്ക് ഡിവിഷനുകളിലാണ് കൂടുതല്സ്ഥാനാര്ഥികള് മത്സരരംഗത്തുള്ളത്.

കടുത്തുരുത്തി പഞ്ചായത്തിലെ 19 വാര്ഡുകളില്ഒമ്പതിലും യുഡിഎഫ് - എല്ഡിഎഫ് നേരിട്ടുള്ള മത്സരമാണ്. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ഏഴ്, ഒമ്പത്,. 13, 14 വാര്ഡുകളിലാണ് രണ്ടുപേര്മാത്രം മത്സരംഗത്തുള്ളത്. അഞ്ചുപേര്വീതം മത്സരിക്കുന്ന 11, 17 വാര്ഡുകളാണ് സ്ഥാനാര്ഥിബാഹുല്യത്തില് മുന്നില്‍.

പതിനാല് വാര്ഡുകളുള്ള ഞീഴൂര്പഞ്ചായത്തില്രണ്ടു വാര്ഡുകളില്മാത്രമാണ് നേരിട്ടുള്ള മത്സരം. ഒന്ന്, ഏഴ് വാര്ഡുകളിലാണ് സ്വതന്ത്രന്മാരുടെ ശല്യമില്ലാതെ ഇടതു-വലതുമുന്നണികള്മത്സരിക്കുന്നത്. അഞ്ചുപേര് മത്സരരംഗത്തുള്ള എട്ടാംവാര്ഡിലാണ് സ്ഥാനാര്ഥികള്‍.

വെള്ളൂര്പഞ്ചായത്തിലെ 16 വാര്ഡുകളില്നാലിടത്താണ് നേരിട്ടുള്ള മത്സരം. 8, 12, 13, 14 വാര്ഡുകളില് നേരിട്ടു മത്സരം നടക്കുമ്പോള്എട്ടു സ്ഥാനാര്ഥികളുമായി നാലാംവാര്ഡ് മുന്നില്നില്ക്കുന്നു.

പതിനേഴ് വാര്ഡുകളുള്ള മുളക്കുളം പഞ്ചായത്തിലെ മൂന്ന് വാര്ഡുകളിലാണ് മുന്നണിസ്ഥാനാര്ഥികള്മാത്രമുള്ളത്. മൂന്ന്, 10, 12 വാര്ഡുകളിലാണ് നേരിട്ടുള്ള മത്സരം. അഞ്ചുപേര്വീതം മത്സരിക്കുന്ന എട്ട്, 13, 15 വാര്ഡുകളാണ് സ്ഥാനാര്ഥികളുടെ എണ്ണത്തില്മുന്നില്‍.

കല്ലറ പഞ്ചായത്തിലെ 13 വാര്ഡുകളില്യുഡിഎഫ്- എല്ഡിഎഫ് സ്ഥാനാര്ഥികള്നേരിട്ട് മത്സരിക്കുന്നത് മൂന്നു വാര്ഡുകളിലാണ്. ഒന്ന്, പത്ത്, 13 വാര്ഡുകളില്മുന്നണിസ്ഥാനാര്ഥികള് നേരിട്ട് മത്സരിക്കുമ്പോള്അഞ്ചുപേര്മത്സരിക്കുന്ന ഏഴാം വാര്ഡ് സ്ഥാനാര്ഥികളുടെ എണ്ണത്തില്മുന്നില്നില്ക്കുന്നു.

മാഞ്ഞൂര് പഞ്ചായത്തിലെ 18 വാര്ഡുകളില്മൂന്നിടത്ത് മാത്രമാണ് നേരിട്ടുള്ള മത്സരം. ഏഴ്, 17, 18 വാര്ഡുകളിലാണ് മുന്നണിസ്ഥാനാര്ഥികള്മുഖാമുഖം നേരിടുന്നത്. അഞ്ചു സ്ഥാനാര്ഥികളുമായി പതിമൂന്നാംവാര്ഡ് മുന്നില്നില്ക്കുന്നു.

വയല മാമ്പറയില് ശങ്കരന്നായര് (75) നിര്യാതനായി.

ശങ്കരന്നായര് 
  
കുറവിലങ്ങാട്: വയല മാമ്പറയില് ശങ്കരന്നായര് (75) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പില്. മകള്: ചന്ദ്രവല്ലി. സഹോദരി ലക്ഷ്മിക്കുട്ടിയമ്മ.

2010 ഒക്‌ടോബർ 10, ഞായറാഴ്‌ച

പ്രരണം രംഗം ഉത്സവലഹരിയില് തന.

പ്രരണം രംഗം ഉത്സവലഹരിയില് തന.
കുറവിലങ്ങാട്: വോട്ടെടുപ്പിനു രണ്ടാഴ്ച മാത്രം; വാര്ഡു കണ്വന്ഷനുകളും ബൂത്തു കണ്വന്ഷനുകളും ഒന്നാംഘട്ട ഭവനസന്ദര്ശനവും പൂര്ത്തിയാക്കി സ്ഥാനാര്ഥികള് രണ്ടാംഘട്ടത്തിലേക്കു കടന്ന് പ്രരണം രംഗം ഉത്സവലഹരിയില് തന.

എല്ലാ സ്ഥാനാര്ഥികളും വീടുവീടാന്തരം കയറിയുള്ള വോട്ട് അഭ്യര്ഥന ഒരു വട്ടം പൂര്ത്തിയാക്കിയിരിക്കുന്നു. പത്തു മുതല് മുപ്പതുവരെ പ്രവര്ത്തകരുമായിട്ടാണ് മിക്ക സ്ഥാനാര്ഥികളും വീടുകയാറാന് എത്തിയത്. അവധി ദിവസമായതിനാല് കുടുംബാഗങ്ങളെ മുഴുവനും നേരില് കാണാന് പറ്റുന്ന അവസരമായതിനാലാണ് ഇന്നലെ എല്ലാ സ്ഥാനാര്ഥികളും ഭവനസന്ദര്ശനത്തിനായി മാറ്റിവച്ചത്. രാവിലെ തുടങ്ങിയ വീടുകയറ്റം രാത്രി വൈകിയാണ് അവസാനിച്ചത്. നാട്ടിന്പുറങ്ങളില് കുന്നുകളും തോടുകളും കടന്ന് എല്ലാ വീടുകളും കയറാന് സ്ഥാനാര്ഥികള് ശ്രമിച്ചപ്പോള് നഗരപ്രദേശങ്ങളില് ഫ്ളാറ്റുകള് കയറാനാണ് സ്ഥാനാര്ഥികള് ശ്രമിച്ചത്.

രാവിലെ ഏഴോടെ സ്ഥാനാര്ഥികള് തൂവെള്ള വസ്ത്രവുമായി കവലകളിലും മറ്റും സ്ഥാനം പിടിക്കും. വൈകുന്നേരം ആറു വരെ വീടുകയറ്റമാണ് മിക്കവരും, പിന്നെ കുടുംബസംഗമങ്ങളും തെരഞ്ഞെടുപ്പ് അവലേകനങ്ങളും പൊതുസമ്മേളനങ്ങളുമാണ് നടക്കുന്നത്. എല്ലാ കുടുംബസംഗമങ്ങളിലും സ്ഥാനാര്ഥികള് പങ്കെടുക്കുന്നുണ.

ഇരുമുന്നണികളും ബിജെപിയും പ്രചാരണത്തിന്റെ രണ്ടാഘട്ടത്തില് സ്ക്വാഡ്് പ്രവര്ത്തനവും കോര്ണര് യോഗങ്ങളുമാണ് പ്ലാന് ചെയ്തിരിക്കുന്നത്. പ്രമുഖ നേതാക്കളും മന്ത്രിമാരും പങ്കെടുക്കുന്ന പൊതുയോഗങ്ങള് ഇന്നു മുതല് ജില്ലയുടെ വിവിധ ഭാഗങ്ങളില് നടക്കും. യുവജനങ്ങളുടെയും തൊഴിലാളികളുടെയും സര്വീസ് സംഘടനകളുടെയും നേതൃത്വത്തിലാണു സ്ക്വാഡ് പ്രവര്ത്തനം നടത്തുന്നത്.
വനിതാ സ്ഥാനാര്ഥികള്ക്കായി മഹിളാ സംഘടനകളുടെയും വീട്ടമ്മമാരുടെയും നേതൃത്വത്തിലാണു പ്രചാരണം നടക്കുന്നത്. കുടുബശ്രീ, അയല്ക്കൂട്ടങ്ങളെ ഉള്പ്പെടുത്താന് ഇരുമുന്നണികളും പരമാവധി ശ്രമിക്കുന്നുണ.

തെരഞ്ഞെടുപ്പു കമ്മീഷന്റെ വിലക്കുണെ്ടങ്കിലും സ്ഥാനാര്ഥികളുടെ ബഹുവര്ണ പോസ്റ്ററുകളും ചിഹ്നങ്ങളും രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പഞ്ചായത്തുതലങ്ങളില് ബഹുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റാലികളും മുന്നണികള് ആസൂത്രണം ചെയ്യുന്നുണ്ട്.

എല്ഡിഎഫും യുഡിഎഫും വാര്ഡ് തെരഞ്ഞെടുപ്പുകമ്മിറ്റിയുടെ ചുമതലയുള്ള സെക്രട്ടറിമാര്ക്കു തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട നിര്ദേശങ്ങള് നല്കിയിട്ടുണ്ട്. വാര്ഡില് മുന്നണി സ്ഥാനാര്ഥിക്കു ലഭിക്കാവുന്ന വോട്ട്്, എതിര്സ്ഥാനാര്ഥിക്ക് ലഭിക്കാവുന്ന വോട്ട് എന്നിവ രണ്ടു ദിവസത്തിനുള്ളില് നല്കാനാണ് ജില്ലാ നേതൃത്വത്തിന്റെ നിര്ദേശം.

തെരഞ്ഞെടുപ്പു രംഗം ചൂടുപിടിച്ചതോടെ നാട്ടിന്പുറങ്ങളില് തെരഞ്ഞെടുപ്പു ജ്വരം പടര്ന്നിരിക്കുകയാണ്. നാലാള് കുടുന്നിടത്തെല്ലാം തെരഞ്ഞെടുപ്പും സ്ഥാനാര്ഥികളുമാണ് വിഷയം. ചായക്കടകളിലും ഓഫീസുകളിലും വെയിറ്റിംഗ്ഷെഡുകളിലുമെല്ലാം തെരഞ്ഞെടുപ്പിന്റെ ആവേശചര്ച്ചകളാണ് നടക്കുന്നത്.

Back to TOP