Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013 ഏപ്രിൽ 12, വെള്ളിയാഴ്‌ച

യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ്: എ ഗ്രൂപ്പിലെ പടലപിണക്കം മൂന്ന് വട്ടം പരസ്യമായി തെരുവില്‍ ഏറ്റുമുട്ടി

കുറവിലങ്ങാട്: കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പ് ആദ്യ ദിനത്തില്‍ തന്നെ കൈയ്യാങ്കളിയുടേതായി മാറി. “എ.” ഗ്രൂപ്പിലെ ഉന്നതരായ രണ്ട് നേതാക്കളുടെ നേതൃത്വത്തിലുള്ളവരാണ് മൂന്ന് വട്ടം തെരുവില്‍ തല്ലി മത്സരിച്ചത്.
കടപ്ലാമറ്റം, കടുത്തുരുത്തി മണ്ഡലം കമ്മിറ്റികളിലെ തിരഞ്ഞെടുപ്പാണ് വെള്ളിയാഴ്ച കുറവിലങ്ങാട് പള്ളിക്കവലയ്ക്കു സമീപത്തെ ബൂത്തില്‍ നടന്നത്. എ.ഗ്രൂപ്പിലെ കെ.പി.സി.സി. മെമ്പര്‍ അഡ്വ. ടി. ജോസഫും നിലവില്‍ കോട്ടയം ജില്ലാ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ടായ ജോബോയ് ജോര്‍ജും ചേരിതിരിഞ്ഞാണ് ഭാരവാഹി തിരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കുന്നത്.

കടപ്ലാമറ്റത്തുനിന്നും എത്തിയ ചിലര്‍ വ്യാജ വോട്ടര്‍മാരാണെന്ന ജോബോയിയുടെ നേതൃത്വത്തിലുള്ള ആരോപണത്തെ ടി. ജോസഫിന്റെ നേതൃത്വത്തിലുള്ളവര്‍ എതിര്‍ത്തു. ഈ വാക്കേറ്റമാണ് മൂന്ന് വട്ടം അടിയില്‍ കലാശിച്ചത്.
തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കടപ്ലാമറ്റത്ത് ജോബോയ് ജോര്‍ജിനെ പിന്തുണയ്ക്കുന്ന അഭിലാഷ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. കടുത്തുരുത്തിയില്‍ ടി.ജോസഫിനെ അനുകൂലിയ്ക്കുന്ന ജയ്‌സണ്‍ ജോസഫും മണ്ഡലം പ്രസിഡണ്ടായി.

എകെസിസി കര്‍ഷകധര്‍ണ കുറവിലങ്ങാട്ട് ഇന്ന്

കുറവിലങ്ങാട്: റബര്‍, നാളികേരം, ഏലം, കാപ്പി തുടങ്ങിയ കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ച തടയുവാനുള്ള ക്രിയാത്മക നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ പ്രാവര്‍ത്തിക്കമാക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപതാസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന തുടര്‍സമരപരമ്പരകളുടെ ഭാഗമായി ഇന്ന് കുറവിലങ്ങാട് ടൗണില്‍ കര്‍ഷകധര്‍ണ നടത്തും.

കുറവിലങ്ങാട്, മുട്ടുചിറ, കോതനല്ലൂര്‍, ഇലഞ്ഞി ഫൊറോനാസമിതികളിലെ അംഗങ്ങള്‍ പ്രധാനമായും പങ്കെടുക്കുന്ന ധര്‍ണയില്‍ രൂപതയിലെ മുഴുവന്‍ കേന്ദ്രങ്ങളില്‍ നിന്നുമുള്ള കര്‍ഷകര്‍ അണിനിരക്കും.
 
ഇന്നു വൈകുന്നേരം നാലിന് കുറവിലങ്ങാട് പള്ളിയങ്കണത്തില്‍നിന്നും ആരംഭിക്കുന്ന കര്‍ഷകമാര്‍ച്ച് ഫൊറോന വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ ഫ്‌ളാഗ്ഓഫ് ചെയ്യും. കര്‍ഷകമാര്‍ച്ച് ടൗണ്‍ചുറ്റി സമരപ്പന്തലില്‍ എത്തിച്ചേരുമ്പോള്‍ നടക്കുന്ന കര്‍ഷകധര്‍ണ പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സാജു അലക്‌സ് അധ്യക്ഷത വഹിക്കും. റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഫാ. സെബാസ്റ്റ്യന്‍ മുണ്ടുമൂഴിക്കര, ഫാ. ജോര്‍ജ് വഞ്ചിപ്പുരയ്ക്കല്‍, രാജീവ് കൊച്ചുപറമ്പില്‍, ജേക്കബ് മുണ്ടക്കല്‍, ഇമ്മാനുവല്‍ നിധീരി, ജോസ് പുത്തന്‍കാലാ, ടോമി പാലകുന്നേല്‍, ജോസഫ് നെടിയകാലാ, ജോസ് വട്ടുകുളം, ബെന്നി പാലക്കാത്തടം, തോമസ് മാഞ്ഞൂരാന്‍, ബേബി ആലുങ്കല്‍, ബ്രൈസ് വെള്ളാരംകാലായില്‍ എന്നിവര്‍ പ്രസംഗിക്കും.

പൊതുയോഗം

കുറവിലങ്ങാട്: എക്‌സ് സര്‍വീസ് ലീഗ് കുറവിലങ്ങാട് യൂണിറ്റ് പൊതുയോഗം നാളെ വൈകുന്നേരം നാലിന് എക്‌സ് സര്‍വീസ് ലീഗ് ക്ലബ് ഹാളില്‍ നടക്കും.

കിണറ്റില്‍ മരിച്ച നിലയില്‍

വെമ്പള്ളി: പട്ടിത്താനം കോളനി തെക്കേ ആരംപിള്ളില്‍ പരേതനായ കുമാരു ആചാരിയുടെ ഭാര്യ അമ്മിണി അമ്മാള്‍ (79)-നെ വീടിനു സമീപത്തെ ചുറ്റുമതില്‍ ഇല്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മകനും ഭാര്യയും വീട്ടിലെത്തിയപ്പോള്‍ അമ്മയെ കാണത്താതിനെ തുടര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.

കുറവിലങ്ങാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രി മോര്‍ച്ചറിയില്‍. മക്കള്‍: ഹരിഹരന്‍, അംബിക, വേണുഗോപാലന്‍. മരുമക്കള്‍: കൃഷ്ണമ്മ, ഗണപതി, മണിയമ്മ. ശവസംസ്‌കാരം ശനിയാഴ്ച 11-ന് ചെറുവാണ്ടൂര്‍ വി. എസ്.എസ് ശ്മശാനത്തില്‍.

2013 ഏപ്രിൽ 10, ബുധനാഴ്‌ച

“ലാഭപ്രഭ” മരങ്ങാട്ടുപിള്ളിയില്‍ പ്രചരണം ഊര്‍ജ്ജിതമാക്കി

ചലച്ചിത്രതാരം പ്രൊഫ. ബാബു നമ്പൂതിരി “ലാഭപ്രഭ” അംഗമാകുന്നതിന് മെസേജ് അയക്കുന്നു.
മരങ്ങാട്ടുപിള്ളി: ലാഭപ്രഭ പദ്ധതിയുടെ പ്രചരണം മരങ്ങാട്ടുപിള്ള സെക്ഷനില്‍ ഊര്‍ജ്ജിതമാക്കിി വൈദ്യുതി പ്രതിസന്ധി മറികടക്കുന്നതിനായി ഉപഭോഗം കുറയ്ക്കുന്ന ഉപയോക്താക്കള്‍ക്ക് സമ്മാനവുമായ് കെ.എസ്.ഇ.ബി. നടപ്പിലാക്കുന്ന പരിപാടിയാണിത്.

ബുധനാഴ്ച ചലച്ചിത്രതാരം പ്രൊഫ. ബാബു നമ്പൂതിരിയും “ലാഭപ്രഭ” അംഗമാകുന്നതിന് മെസേജ് അയച്ചു. എ.ഇ. ജി.എസ്.ബിബിന്‍, ഉദ്യോഗസ്ഥരായ ജയപ്രകാശ്, ടി,.ക. സത്യന്‍, ശ്രീവത്സന്‍, ബാലചന്ദ്രന്‍, അനില്‍കുമാര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു.

പുറമ്പോക്ക് കൈയേറ്റം തടഞ്ഞു

വെളിയന്നൂര്‍: പുറമ്പോക്ക് കൈയേറി മതില്‍ കെട്ടിയെടുക്കാനുള്ള ശ്രമം വില്ലേജ് ആഫിസര്‍ ഇടപെട്ട് തടഞ്ഞു. വെളിയന്നൂര്‍ വില്ലേജ് ആഫീസിനു സമീപത്തു തന്നെയുള്ള സ്ഥലത്തെ കൈത്തോടാണ് മതിലു കെട്ടി സ്വന്തമാക്കാന്‍ തുടങ്ങിയത്. ഇവിടുത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതായി വില്ലേജ് ആഫിസര്‍ പറഞ്ഞു.

ഉഴവൂരില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം

കോഴാ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പൂര്‍ത്തിയാക്കിയ വിവിധ പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം 13-ന് നടക്കും. വിവിധ പദ്ധതികള്‍ക്ക് ഇതേ ചടങ്ങില്‍ തുടക്കവും കുറിക്കും
വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെ.സി. ജോസഫ് നിര്‍വ്വഹിക്കും. ഐ.എ.വൈ. വീടുകളുടെ താക്കോല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാധാ വി. നായര്‍ നിര്‍വ്വഹിക്കും. ജോസ് കെ.മാണി എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്യും. മോന്‍സ് ജോസഫ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. എസ്.ജി.എസ്.വൈ. ഉല്പന്ന വിപണന കേന്ദ്രം ഉദ്ഘാടനം ഭാരത് നിര്‍മ്മാണ്‍ രാജീവ് ഗാന്ധി സേവാകേന്ദ്രത്തിന്റെ നിര്‍മ്മാണോദ്ഘാടനം, സംയോജിത നീര്‍ത്തട പരിപാലന പദ്ധതി എന്‍ട്രി പോയിന്റുകളുടെ ആക്ടിവിറ്റി ഉദ്ഘാടനം എന്നിവയാണ് പ്രധാനമായും നടക്കുക. തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച മാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്തിനെയും ഏറ്റവും കൂടുതല്‍ പേര്‍ നൂറ് തൊഴില്‍ ദിനം പൂര്‍ത്തിയാക്കിയ കുറവിലങ്ങാട് ഗ്രാമ പഞ്ചായത്തിനും പദ്ധതി വിഹിതം നൂറ് ശതമാനം നേടിയ കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി പഞ്ചായത്തുകളെ ചടങ്ങില്‍ ആദരിക്കുമെന്നും പ്രസിഡണ്ട് എം.എം. തോമസ്, സെക്രട്ടറി വി.എം. ബാബു രാജ് എന്നിവര്‍ അറിയിച്ചു

മുകളേല്‍തൊട്ടിയില്‍ കൗസല്യ (73) നിര്യാതയായി.

വടക്കേനിരപ്പ്: മുകളേല്‍തൊട്ടിയില്‍ തങ്കപ്പന്റെ ഭാര്യ കൗസല്യ (73) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത പെരുമ്പടവം വട്ടമലക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: ബാബു (റിട്ടയേഡ് അധ്യാപകന്‍), മോഹനന്‍, അജിതന്‍, ലതിക. മരുമക്കള്‍: ചിത്ര, സരോജിനി, അമ്പിളി, ശശി.

2013 ഏപ്രിൽ 9, ചൊവ്വാഴ്ച

പാചകവാതകം ചോര്‍ന്നു: മാതാപിതാക്കള്‍ക്കും മകനും പൊള്ളലേറ്റു

കുര്യം: പാചകവാതകം ചോര്‍ന്നതിനെ തുടര്‍ന്ന് വീടിനുള്ളില്‍ തീപടര്‍ന്ന് കുടുംബാംഗങ്ങളായ മൂന്നുപേര്‍ക്ക് പൊള്ളലേറ്റു. നമ്പുശ്ശേരി കോളനി പുതുശ്ശേരി കുന്നുംപുറത്ത് സോമന്‍ (50), ഭാര്യ സുജാത (40), മകന്‍ ശ്യാം (ഉണ്ണി 22) എന്നിവരാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സ തേടിയത്.

തിങ്കളാഴ്ച രാത്രി 9.30 ഓടെയായിരുന്നു അപകടം. പാചകം എല്ലാം കഴിഞ്ഞ് ഗ്യാസ് ഓഫ് ചെയ്തശേഷം മുറിയിലായിരുന്നു കുടുംബാംഗങ്ങള്‍. വൈദ്യുതി വിതരണം നിലച്ചതോടെ മണ്ണെണ്ണ വിളക്ക് കത്തിച്ചു. ഇതോടെ മുറിയില്‍ തീ ആളുകയായിരുന്നു. സുജാതയ്ക്കാണ് കാര്യമായി പൊള്ളലേറ്റത്. പാചക വാതക സിലിണ്ടറില്‍ നിന്ന് അടുപ്പിലേക്കുള്ള ട്യൂബ് ചോര്‍ന്നതാകാം കാരണമെന്ന് കരുതുന്നു.

ഐ.എ.വൈ ഭവന നിര്‍മ്മാണം: പണം കിട്ടാതെ ഗുണ­ഭോ­ക്താ­ക്കള്‍ ബുദ്ധി­മുട്ടുന്നു; പണ­ത്തി­നായി ബ്ലോക്ക് പഞ്ചാ­യ­ത്തു­കളും

കുറ­വി­ല­ങ്ങാട്: സര്‍ക്കാര്‍ പ്രഖ്യാ­പിച്ച പണം നല്‍കാതെ വന്ന­തോടെ ഐഎവൈ ഭവനനിര്‍മാണ പദ്ധ­തി­യില്‍ ഗുണ­ഭോ­ക്താ­ക്ക­ളായി തിര­ഞ്ഞെ­ടു­ക്ക­പ്പെ­ടു­ന്ന­വര്‍ ബുദ്ധി­മു­ട്ടു­ന്നു. ഇവര്‍ക്ക് ആവ­ശ്യ­മായ പണം ക­െത്താന്‍ ബ്ലോക്ക് പഞ്ചാ­യ­ത്തു­കളും കഷ്ട­പ്പെ­ടു­ക­യാ­ണ്.

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ഭവന നിര്‍മ്മാണ പദ്ധ­തി­യാണ് ഇന്ദിരാ ആവാസ് യോജന (ഐ.എ.­വൈ). ഒരു വീടിന് എഴുപത്തയ്യായിരം രൂപയാണ് 2011 സെപ്റ്റംബര്‍ വരെ നല്‍കിയിരുന്നത്. പിന്നീട് രണ്ടു ലക്ഷമായി സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തി. വര്‍ദ്ധി­പ്പിച്ചതില്‍ എഴു­പത്തി അയ്യാ­യിരം രൂപ­യാണ് ഇനിയും ഗുണഭോക്താ­ക്കള്‍ക്ക് ലഭി­ക്കാ­ത്ത­ത്.

ഉഴ­വൂര്‍ ബ്ലോക്ക് പഞ്ചാ­യത്ത് 2012 - 13 വര്‍ഷം 168 വീടു­കള്‍ക്കാണ് അനു­മതി നല്‍കി­യ­ത്. ഇതില്‍ 40 ലേറേ പേര്‍ വീട് നിര്‍മ്മാണം പൂര്‍ത്തി­യാ­ക്കി. ബ്ലേഡ് മാഫി­യാ­യില്‍ നിന്ന് വരെ കടം വാങ്ങിയും താലി­മാല അടക്കം പണയം വച്ചു­മാണ് പലരും വീട് പണി തീര്‍ത്ത­ത്. 75000 രൂപാ കിട്ടാതെ വന്ന­തോടെ പലരും കട­ക്കെ­ണി­യി­ലാ­യി.

2012- 13 സാമ്പ­ത്തിക വര്‍ഷം മുതല്‍ അനു­വ­ദിച്ച അപേ­ക്ഷ­കര്‍ക്ക് എഴു­പത്തി അയ്യാ­യിരം രൂപാ ക­െത്താന്‍ സഹ­ക­രണ ബാങ്കു­ക­ളുടെ സഹായം തേടാ­നാ­യി­രുന്നു സംസ്ഥാന സര്‍ക്കാര്‍ ഉത്ത­ര­വ്. ബ്ലോക്ക് പഞ്ചാ­യ­ത്തു­കള്‍ നേരിട്ട് സമീ­പി­ച്ചെ­ങ്കിലും അവ­ന­വന്റെ ഗ്രാമ പഞ്ചാ­യത്ത് അതിര്‍ത്തി­യിലെ ഗുണ­ഭോ­ക്താ­ക്കള്‍ക്ക് മാത്രം സഹാ­യ­ധനം നല്‍കാ­മെ­ന്ന­താ­യി­രുന്നു ഇവ­രുടെ മറു­പടി. എന്നാല്‍ ഒരു ധന­കാര്യ സ്ഥാപ­ന­ത്തില്‍ നിന്ന് മാത്രം ഒരു ബ്ലോക്ക് പഞ്ചാ­യത്ത് പണം ക­െത്താ­നാ­യി­രുന്നു സര്‍ക്കാര്‍ നിര്‍ദ്ദേ­ശം. ഒടു­വില്‍ ജില്ലാ ജോയിന്റ് രജി­സ്ട്രാര്‍ തന്നെ ര് വീതം സഹ­ക­രണ സ്ഥാപ­ന­ങ്ങളെ ബ്ലോക്ക് പഞ്ചാ­യ­ത്തു­കള്‍ക്ക് നിര്‍ദ്ദേ­ശി­ച്ചു.

ഉഴ­വൂര്‍ ബ്ലോക്ക് പഞ്ചാ­യ­ത്തിന് 1.26 ലക്ഷം രൂപാ വേണം 168 ഗുണ­ഭോ­ക്താ­ക്കള്‍ക്ക് നല്‍കാന്‍. ഇത് മര­ങ്ങാ­ട്ടു­പിള്ളി സര്‍വ്വീസ് സഹ­ക­രണ ബാങ്ക് നല്‍കാ­മെന്ന് സമ്മ­തി­ച്ച­തായി ചാര്‍ജ്ജ് ഓഫീ­സര്‍ കെ.ജി. ഗംഗാ­ധര പിള്ള പറ­ഞ്ഞു.

2013 ഏപ്രിൽ 8, തിങ്കളാഴ്‌ച

കട്ടി­ലി­ന­ടി­യില്‍ ഗൃഹ­നാ­ഥന്റെ മൃത­ദ്ദേഹം: ഭാര്യയെ കോടതി റിമാന്‍ഡില­യച്ചു

കുറ­വി­ല­ങ്ങാട്: കട്ടി­ലി­ന­ടി­യില്‍ ഗൃഹ­നാ­ഥനെ മരിച്ച നില­യില്‍ കണ്ടെ­ത്തിയ സംഭ­വ­ത്തില്‍ പ്രതി­യായ ഭാര്യയെ കോടതി റിമാന്‍ഡി­ല­യ­ച്ചു. കുര്യ­നാട് മരോ­ട്ടി­യ്ക്ക­ത്ത­ട­ത്തില്‍ രാമ­ച­ന്ദ്രന്‍ നായര്‍ (55) ആണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി മരിച്ചത്. കൊല­പാ­തക കുറ്റം സമ്മ­തിച്ച ഭാര്യ സരോ­ജിനി (54) - നെ പാലാ ഫസ്റ്റ്ക്‌­ലാസ് ജുഡീ­ഷ്യന്‍ കോട­തി­യില്‍ ഹാജ­രാ­ക്കി 14 ദിവ­സത്തെ റിമാന്‍ഡി­ല­യ­ച്ചു.

വാക്കാട് ശ്രീരാമ നവമി ആഘോഷം

വാക്കാട്: അമ്പലംമല ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ 11 മുതല്‍ ശ്രീമരാമനവമി ആഘോഷിക്കും. 19-ന് രാവിലെ 9-ന് കലശപൂജ, 10-ന് കലശപ്രോക്ഷണം, രാത്രി 7-ന് പുഷ്പാഭിഷേകം എന്നിവ നടക്കും.

നമുക്കു ലഭിച്ച വിശ്വാസം മറ്റുളളവര്‍ക്കു പകര്‍ന്നുനല്‍കണമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

മോനിപ്പള്ളി: വിശ്വാസവര്‍ഷത്തില്‍ നമുക്കു ലഭിച്ച വിശ്വാസം മറ്റുളളവര്‍ക്കു പകര്‍ന്നുനല്‍കണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ചെറുപുഷ്പ മിഷന്‍ലീഗ് കോട്ടയം അതിരൂപതയുടെ 65-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ലൗകികചിന്തകള്‍ മാറ്റി ദൈവത്തെപ്പറ്റിയുളള ചിന്തകള്‍ മനസില്‍ നിറയ്ക്കാന്‍ കുട്ടികള്‍ ശ്രദ്ധിക്കണമെന്നും ആര്‍ച്ച്ബിഷപ് ഉദ്‌ബോധിപ്പിച്ചു.

മോനിപ്പള്ളി തിരുഹൃദയ പള്ളി പാരീഷ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. അതിരൂപതാ പ്രസിഡന്റ് സിജോയി പറപ്പള്ളില്‍ അധ്യക്ഷത വഹിച്ചു. ജോയി ഏബ്രഹാം എംപി മുഖ്യപ്രഭാഷണം നടത്തി, മോന്‍സ് ജോസഫ് എംഎല്‍എ, ഉഴവൂര്‍ ഫൊറോന വികാരി ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍, റവ.ഡോ. തോമസ് പുതിയകുന്നേല്‍, ഫാ.ജോബി പൂച്ചുകണ്ടത്തില്‍, സിജിന്‍മോന്‍ ഒഴുകയില്‍, ആല്‍ബിന്‍ താഴത്തരീക്കാട്ടുംകര എന്നിവര്‍ പ്രസംഗിച്ചു.

രാവിലെ നടന്ന മിഷന്‍ കുടുംബസംഗമം മിഷന്‍ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ബിനോയി പള്ളിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിനു മുന്നോടിയായി ചീങ്കല്ലേല്‍ സെന്റ് തോമസ് പള്ളിയില്‍നിന്നു വിശ്വാസപ്രഘോഷണ റാലി നടന്നു. റാലിയില്‍ അതിരൂപതയിലെ വിവിധ ഇടവകകളില്‍നിന്നുള്ള നൂറുകണക്കിനു മിഷന്‍ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

വനിതാ പഞ്ചായത്ത് മെംബര്‍ക്കും ഭര്‍ത്താവിനും മര്‍ദനം

രാമപുരം: രാമപുരം ഗ്രാമപഞ്ചായത്ത് കൂടപ്പുലം വാര്‍ഡ് മെംബര്‍ സാവിത്രി രാജുവിനെയും ഭര്‍ത്താവ് രാജുവിനെയും ഒരു സംഘമാളുകള്‍ മര്‍ദിച്ചു. മര്‍ദനത്തില്‍ പരിക്കേറ്റ ഇരുവരും പാലാ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദനത്തില്‍ ഇവരുടെ അയല്‍വാസികളായ മൂന്നുപേര്‍ക്കും പരിക്കേറ്റു. സംഭവത്തിനു പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്നു കേരള കോണ്‍ഗ്രസ്-എം നേതാക്കള്‍ ആരോപിച്ചു. സാവിത്രി രാജു കേരള കോണ്‍ഗ്രസ്-എം പ്രതിനിധിയും രാജു കേരള കോണ്‍ഗ്രസ്-എം കൂടപ്പുലം വാര്‍ഡ് പ്രസിഡന്റുമാണ്.

ഞായറാഴ്ച രാത്രി എട്ടോടെ ഇവരുടെ വീടിനു സമീപം രണ്ടു യൂത്ത്ഫ്രണ്ട്-എം പ്രവര്‍ത്തകരെ ഒരു സംഘം ആളുകള്‍ മര്‍ദിച്ചു. പരിക്കേറ്റ ഇവര്‍ പഞ്ചായത്തംഗത്തിന്റെ വീട്ടിലെത്തിയപ്പോള്‍ പിന്നാലെ എത്തിയ അക്രമിസംഘം വീണ്ടും ഇവരെ ആക്രമിക്കാന്‍ ശ്രമിച്ചു. തടസംപിടിക്കാനെത്തിയ പഞ്ചായത്ത് മെംബര്‍ക്കും ഭര്‍ത്താവിനും മര്‍ദനമേല്‍ക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനിടെ ആശുപത്രിക്കു സമീപംവച്ചും അക്രമികള്‍ വീണ്ടും ഇവരെ മര്‍ദിച്ചു. അക്രമസംഭവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ക്കെതിരേ കേസെടുത്തതായി പോലീസ് പറഞ്ഞു. സംഭവത്തെത്തുടര്‍ന്നു ബിജെപി പ്രവര്‍ത്തകരായ മൂന്നുപേരും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

സംഭവത്തില്‍ കേരള കോണ്‍ഗ്രസ്-എം രാമപുരം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. ബേബി ഉഴുത്തുവാല്‍, സണ്ണി പൊരുന്നക്കോട്ട്, പി.ജെ. ജോണ്‍, വി.എ. ജോസ്, തോമസ് ഉഴുന്നാലില്‍, സെല്ലി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.ഇതേസമയം, രാമപുരത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ടു പോലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ ഇന്നലെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി.

കുഴിമുള്ളില്‍ മത്തായി പൗലോസിന്റെ മകന്‍ സാജു (45) നിര്യാത നായി.

മരങ്ങാട്ടുപിള്ളി: കുഴിമുള്ളില്‍ മത്തായി പൗലോസിന്റെ മകന്‍ സാജു (45) നിര്യാത നായി. സംസ്‌കാരം ഇന്നു 2.30ന് മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍. ഭാര്യ ഷൈലജ ഇലയ്ക്കാട് കൂത്തോടിയില്‍ കുടുംബാംഗം. മകന്‍: അലന്‍ (ലേബര്‍ ഇന്‍ഡ്യ പബ്ലിക് സ്‌കൂള്‍ മരങ്ങാട്ടുപിള്ളി). മാതാവ് പരേതയായ ത്രേസ്യാമ്മ മരങ്ങാട്ടുപിള്ളി ഇഞ്ചിപ്പുഴയില്‍ കുടുംബാംഗം. സഹോദരങ്ങള്‍: ലീല പഴുപ്ലാക്കിയില്‍ (കടപ്ലാമറ്റം), ബേബി, മേരി പരുവനാടിയില്‍ (കുടക്കച്ചിറ), ടോമി.

വില്ലൂന്നിക്കല്‍ വി.ജെ. ജോസഫ് (ഔസേപ്പച്ചന്‍-61) നിര്യാതനായി.

കുറവിലങ്ങാട്: വില്ലൂന്നിക്കല്‍ വി.ജെ. ജോസഫ് (ഔസേപ്പച്ചന്‍-61) നിര്യാതനായി. സംസ്‌കാരം ഇന്നു പത്തിനു വാക്കാട് സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍. ഭാര്യ മേരി കമ്പിളിക്കണ്ടം കൊച്ചുവീട്ടില്‍ കുടുംബാംഗം. മക്കള്‍: കിഷോര്‍, കിരണ്‍.

പഴയിടത്ത് ജോര്‍ജ് മാത്യു (വക്കച്ചന്‍-62) നിര്യാതനായി

കളത്തൂര്‍ - കുര്യം: പഴയിടത്ത് ജോര്‍ജ് മാത്യു (വക്കച്ചന്‍-62) നിര്യാതനായി. സംസ്‌കാരം ഇന്നു മൂന്നിനു കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍. പരേതന്‍ കാഞ്ഞിരത്താനം മങ്ങാട്ടുകാട്ടേല്‍ കുടുംബാംഗം. ഭാര്യ മേരി. മകന്‍: ജിനോ. മരുമകള്‍: ആനിയമ്മ വേലംപറമ്പില്‍ (വാലാച്ചിറ).

2013 ഏപ്രിൽ 7, ഞായറാഴ്‌ച

കോഴാ കവല വികസനം: മൂന്ന് മാസത്തിനകം രണ്ട് ടാറിംഗ് രണ്ടാം വട്ട ടാറിംഗും പൊളിഞ്ഞു

കോഴാ കവലയിലെ ടാറിംഗ് ഇളകി മെറ്റലുകള്‍ നിരന്ന നിലയില്‍
കോഴാ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം കോഴായ്ക്ക് അനുവദിച്ച് കിട്ടിയ കവല വികസനത്തിന്റെ ടാറിംഗില്‍ അപാകം. നിര്‍മ്മാണം ആരംഭിച്ച് മൂന്ന് മാസത്തിനികം ടാറിംഗ് രണ്ട് വട്ടം പൊളിഞ്ഞു.

കഴിഞ്ഞ ജനവരിയില്‍ കുറവിലങ്ങാട് പള്ളിയിലെ മൂന്ന് നോമ്പ് തിരുനാളിന് മൂമ്പായി ആദ്യ ടാറിംഗ് നടത്തി. ഇത് ആഴ്ചകള്‍ക്കുള്ളില്‍ പൊളിഞ്ഞു തുടങ്ങി. ഇത് വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും മുമ്പായിരുന്നു. ഒരുമാസം മുമ്പ് ഡിവൈഡറുകള്‍ അടക്കം സ്ഥാപിച്ചു. നടപ്പാതയും നിര്‍മ്മിച്ചു. ഈ ഒപ്പം വീണ്ടും ടാറിംഗ് നടത്തി. എന്നാല്‍ ആഴ്ചകള്‍ക്കകം വീണ്ടും രണ്ടിടത്ത് ടാറിംഗ് തകര്‍ന്ന് മെറ്റലുകള്‍ ഇളകി തെറിച്ചു തുടങ്ങി.


ലക്ഷങ്ങള്‍ ചെലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പ് ഓഫീസ് കൂടി പ്രവര്‍ത്തിക്കുന്ന മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ ഈ വികസന പ്രവര്‍ത്തനം നടത്തിയത്. അഞ്ച് വര്‍ഷത്തേക്ക് കരാറുകാരനുമായി ഉടമ്പടി ഉള്ളതിനാല്‍ റോഡിന്റെ തകര്‍ച്ചയെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കുന്ന മറുപടി.

തൊഴി­ലു­റപ്പ് പദ്ധതി: വെളി­യ­ന്നൂ­രില്‍ 92 പേര്‍ നൂറ് ദിനം പൂര്‍ത്തി­യാക്കി

വെളി­യ­ന്നൂര്‍: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴി­ലുറപ്പ് പദ്ധ­തി­യില്‍ വെളി­യ­ന്നൂര്‍ ഗ്രാമ പഞ്ചാ­യ­ത്തില്‍ 92 പേര്‍ 100 തൊഴില്‍ ദിന­ങ്ങള്‍ പൂര്‍ത്തി­യാ­ക്കി­. ചരി­ത്ര­ത്തി­ലാ­ദ്യ­മായി പഞ്ചായത്ത് പ്ലാന്‍ഫണ്ട് 99.8 ശത­മാനവും ചെല­വ­ഴി­ച്ചു. മെയിന്റ­നന്‍സ് ഗ്രാന്റ് 96.67 ശത­മാ­നവും പൂര്‍ത്തി­യാ­ക്കി. കരം പിരിവ് 87 ശതമാനം നേടി. 

പദ്ധതി നട­ത്തി­പ്പിന് പ്രവര്‍ത്തിച്ച നിര്‍വ്വ­ഹണ ഉദ്യോ­ഗ­സ്ഥര്‍, ജീവ­ന­ക്കാര്‍, തൊഴി­ലു­റപ്പ് പദ്ധതി ഉദ്യോ­ഗ­സ്ഥര്‍ തുട­ങ്ങി­യ­വരെ പഞ്ചാ­യ­ത്തില്‍ യോഗം ചേര്‍ന്ന് അനു­മോ­ദി­ച്ചു. പ്രസി­ഡണ്ട് എം.എന്‍. രാമ­കൃ­ഷ്ണന്‍ നായര്‍, സെക്ര­ട്ടറി സുരേഷ് ബാബു എന്നി­വര്‍ പ്രസം­ഗി­ച്ചു.

കട്ടി­ലി­ന­ടി­യില്‍ ഗൃഹ­നാ­ഥന്റെ മൃത­ദ്ദേഹം: തെളിവെടുപ്പ് നടത്തി ഭാര്യയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കുറ­വി­ല­ങ്ങാട്: കട്ടി­ലി­ന­ടി­യില്‍ ഗൃഹ­നാ­ഥനെ മരിച്ച നില­യില്‍ കണ്ടെ­ത്തിയ സംഭ­വ­ത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. കുറ്റസമ്മതം നടത്തിയ ഭാര്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിങ്കളാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കും.

കുര്യ­നാട് മരോ­ട്ടി­യ്ക്ക­ത്ത­ട­ത്തില്‍ രാമ­ച­ന്ദ്രന്‍ നായര്‍ (55)-നെ­ ആണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി കട്ടി­ലി­ന­ടി­യില്‍ മരിച്ച നില­യില്‍ കാണ­പ്പെ­ട്ടത്. പോലീസ് നിരീക്ഷണത്തിലായിരുന്ന ഭാര്യ സരോ­ജിനി (54) - ന്റെ അറസ്റ്റ് ഞായറാഴ്ചയാണ് രേഖപ്പെടുത്തിയത്.

പ്രതിയുമായി പോലീസ് ഞായറാഴ്ച വൈകിട്ട് വീട്ടിലെത്തി തെളിവെടുപ്പ് പൂര്‍ത്തിയാക്കി. രാമചന്ദ്രന്റെ കഴുത്തില്‍ മുറുക്കിയ കയര്‍, കയര്‍ കണ്ടിക്കാന്‍ ഉപയോഗിച്ച കത്തി എന്നിവ കണ്ടെടുത്തു. ഏറ്റു­മാ­നൂര്‍ സി.ഐ. ഷാജു ജോസ്, കുറ­വി­ല­ങ്ങാട് എസ്.­ഐ. കെ.എന്‍.ഷാജിമോന്‍ എന്നി­വരുടെ നേതൃ­ത്വ­ത്തി­ലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പിനെത്തിയത്.

രാമ­ച­ന്ദ്രനും ഭാര്യ സരോ­ജിനിയും മാത്ര­മാ­ണി­വിടെ താമസം. രാമചന്ദ്രന്റെ മരണത്തില്‍ ആര്‍ക്കും പരാതി ഉണ്ടായിരുന്നില്ല. മൃതദ്ദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത കോട്ടയം മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജ്ജന്‍ പ്രഥമദൃഷ്ട്യാ നടത്തിയ പരാമര്‍ശമാണ് അന്വേഷണത്തിലേക്ക് നയിച്ചത്.

രാമചന്ദ്രന്റെ മൃതദ്ദേഹത്തില്‍ കഴുത്തിന് ചുറ്റും കയര്‍ മുറുകിയ പാട് ഉണ്ടായിരുന്നു. സാധാരണ തൂങ്ങി മരണത്തില്‍ കഴുത്തിന് പുറകില്‍ കയര്‍ മുറുകി പാട് വീഴാറില്ല. പോലീസ് സര്‍ജ്ജന്റെ ഈ കണ്ടെത്തലാണ് അന്വേഷണത്തിലേക്ക് നയിച്ചത്.

പലതവണ ചോദ്യം ചെയ്ത ശേഷമാണ് സരോജിനി കുറ്റ സമ്മതം നടത്തിയത്. രാമചന്ദ്രന്‍ മദ്യപിച്ച് സരോജിനിയുമായി ബഹളവും കൈയ്യാങ്കളിയും നടത്താറുണ്ട്. സംഭവ ദിവസവും ഇത് ആവര്‍ത്തിച്ചു. രാമചന്ദ്രന്‍ ഉറങ്ങാന്‍ കിടന്ന ശേഷം സരോജിനി പുറത്തു നിന്നും കതകിന് കുറ്റിയിട്ടു.

രാത്രി 11.30 ഓടെ സരോ­ജിനി മുറി തുറന്ന് നോക്കു­മ്പോള്‍ കട്ടി­ലിന്റെ ക്രാസി­യില്‍ ബന്ധിച്ച കയര്‍ കഴുത്തില്‍ കെട്ടിയ നില­യില്‍ രാമ­ച­ന്ദ്രന്‍ നിലത്ത് കിട­ക്കു­ക­യാ­യി­രു­ന്നു. ഭര്‍ത്താ­വിന്റെ പതി­വാ­യുള്ള അക്ര­മ­ത്തില്‍ ദേഷ്യം വന്ന സോരോ­ജിനി കയര്‍ മുറുക്കി കൊല­പ്പെ­ടു­ത്തു­ക­യാ­യി­രു­ന്നു. മരണം ഉറ­പ്പാ­ക്കിയ ശേഷം കയര്‍ മുറിച്ച് നീക്കി. പിന്നീ­ട് ഒച്ചവച്ച് നാട്ടു­കാരെ അറി­യിച്ചു എന്നുമാണ് സരോജിനി നല്‍കിയ മൊഴി എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Back to TOP