വാക്കാട്: അമ്പലംമല ശ്രീരാമസ്വാമി ക്ഷേത്രത്തില്‍
11 മുതല്‍ ശ്രീമരാമനവമി ആഘോഷിക്കും. 19-ന് രാവിലെ 9-ന് കലശപൂജ, 10-ന്
കലശപ്രോക്ഷണം, രാത്രി 7-ന് പുഷ്പാഭിഷേകം എന്നിവ നടക്കും.
2013, ഏപ്രിൽ 8, തിങ്കളാഴ്ച
നമുക്കു ലഭിച്ച വിശ്വാസം മറ്റുളളവര്‍ക്കു പകര്‍ന്നുനല്‍കണമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്
മോനിപ്പള്ളി: വിശ്വാസവര്‍ഷത്തില്‍ നമുക്കു ലഭിച്ച വിശ്വാസം
മറ്റുളളവര്‍ക്കു പകര്‍ന്നുനല്‍കണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്.
ചെറുപുഷ്പ മിഷന്‍ലീഗ് കോട്ടയം അതിരൂപതയുടെ 65-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം
ചെയ്യുകയായിരുന്നു മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ലൗകികചിന്തകള്‍ മാറ്റി
ദൈവത്തെപ്പറ്റിയുളള ചിന്തകള്‍ മനസില്‍ നിറയ്ക്കാന്‍ കുട്ടികള്‍ ശ്രദ്ധിക്കണമെന്നും
ആര്‍ച്ച്ബിഷപ് ഉദ്‌ബോധിപ്പിച്ചു.
മോനിപ്പള്ളി തിരുഹൃദയ പള്ളി പാരീഷ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. അതിരൂപതാ പ്രസിഡന്റ് സിജോയി പറപ്പള്ളില്‍ അധ്യക്ഷത വഹിച്ചു. ജോയി ഏബ്രഹാം എംപി മുഖ്യപ്രഭാഷണം നടത്തി, മോന്‍സ് ജോസഫ് എംഎല്‍എ, ഉഴവൂര്‍ ഫൊറോന വികാരി ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍, റവ.ഡോ. തോമസ് പുതിയകുന്നേല്‍, ഫാ.ജോബി പൂച്ചുകണ്ടത്തില്‍, സിജിന്‍മോന്‍ ഒഴുകയില്‍, ആല്‍ബിന്‍ താഴത്തരീക്കാട്ടുംകര എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ നടന്ന മിഷന്‍ കുടുംബസംഗമം മിഷന്‍ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ബിനോയി പള്ളിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിനു മുന്നോടിയായി ചീങ്കല്ലേല്‍ സെന്റ് തോമസ് പള്ളിയില്‍നിന്നു വിശ്വാസപ്രഘോഷണ റാലി നടന്നു. റാലിയില്‍ അതിരൂപതയിലെ വിവിധ ഇടവകകളില്‍നിന്നുള്ള നൂറുകണക്കിനു മിഷന്‍ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
മോനിപ്പള്ളി തിരുഹൃദയ പള്ളി പാരീഷ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. അതിരൂപതാ പ്രസിഡന്റ് സിജോയി പറപ്പള്ളില്‍ അധ്യക്ഷത വഹിച്ചു. ജോയി ഏബ്രഹാം എംപി മുഖ്യപ്രഭാഷണം നടത്തി, മോന്‍സ് ജോസഫ് എംഎല്‍എ, ഉഴവൂര്‍ ഫൊറോന വികാരി ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍, റവ.ഡോ. തോമസ് പുതിയകുന്നേല്‍, ഫാ.ജോബി പൂച്ചുകണ്ടത്തില്‍, സിജിന്‍മോന്‍ ഒഴുകയില്‍, ആല്‍ബിന്‍ താഴത്തരീക്കാട്ടുംകര എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ നടന്ന മിഷന്‍ കുടുംബസംഗമം മിഷന്‍ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ബിനോയി പള്ളിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിനു മുന്നോടിയായി ചീങ്കല്ലേല്‍ സെന്റ് തോമസ് പള്ളിയില്‍നിന്നു വിശ്വാസപ്രഘോഷണ റാലി നടന്നു. റാലിയില്‍ അതിരൂപതയിലെ വിവിധ ഇടവകകളില്‍നിന്നുള്ള നൂറുകണക്കിനു മിഷന്‍ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
വനിതാ പഞ്ചായത്ത് മെംബര്‍ക്കും ഭര്‍ത്താവിനും മര്‍ദനം
രാമപുരം: രാമപുരം
ഗ്രാമപഞ്ചായത്ത് കൂടപ്പുലം വാര്‍ഡ് മെംബര്‍ സാവിത്രി രാജുവിനെയും ഭര്‍ത്താവ്
രാജുവിനെയും ഒരു സംഘമാളുകള്‍ മര്‍ദിച്ചു. മര്‍ദനത്തില്‍ പരിക്കേറ്റ ഇരുവരും പാലാ
ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദനത്തില്‍ ഇവരുടെ അയല്‍വാസികളായ
മൂന്നുപേര്‍ക്കും പരിക്കേറ്റു. സംഭവത്തിനു പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്നു
കേരള കോണ്‍ഗ്രസ്-എം നേതാക്കള്‍ ആരോപിച്ചു. സാവിത്രി രാജു കേരള കോണ്‍ഗ്രസ്-എം
പ്രതിനിധിയും രാജു കേരള കോണ്‍ഗ്രസ്-എം കൂടപ്പുലം വാര്‍ഡ്
പ്രസിഡന്റുമാണ്.
ഞായറാഴ്ച രാത്രി എട്ടോടെ ഇവരുടെ വീടിനു സമീപം രണ്ടു യൂത്ത്ഫ്രണ്ട്-എം പ്രവര്‍ത്തകരെ ഒരു സംഘം ആളുകള്‍ മര്‍ദിച്ചു. പരിക്കേറ്റ ഇവര്‍ പഞ്ചായത്തംഗത്തിന്റെ വീട്ടിലെത്തിയപ്പോള്‍ പിന്നാലെ എത്തിയ അക്രമിസംഘം വീണ്ടും ഇവരെ ആക്രമിക്കാന്‍ ശ്രമിച്ചു. തടസംപിടിക്കാനെത്തിയ പഞ്ചായത്ത് മെംബര്‍ക്കും ഭര്‍ത്താവിനും മര്‍ദനമേല്‍ക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനിടെ ആശുപത്രിക്കു സമീപംവച്ചും അക്രമികള്‍ വീണ്ടും ഇവരെ മര്‍ദിച്ചു. അക്രമസംഭവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ക്കെതിരേ കേസെടുത്തതായി പോലീസ് പറഞ്ഞു. സംഭവത്തെത്തുടര്‍ന്നു ബിജെപി പ്രവര്‍ത്തകരായ മൂന്നുപേരും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
സംഭവത്തില്‍ കേരള കോണ്‍ഗ്രസ്-എം രാമപുരം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. ബേബി ഉഴുത്തുവാല്‍, സണ്ണി പൊരുന്നക്കോട്ട്, പി.ജെ. ജോണ്‍, വി.എ. ജോസ്, തോമസ് ഉഴുന്നാലില്‍, സെല്ലി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.ഇതേസമയം, രാമപുരത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ടു പോലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ ഇന്നലെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി.
ഞായറാഴ്ച രാത്രി എട്ടോടെ ഇവരുടെ വീടിനു സമീപം രണ്ടു യൂത്ത്ഫ്രണ്ട്-എം പ്രവര്‍ത്തകരെ ഒരു സംഘം ആളുകള്‍ മര്‍ദിച്ചു. പരിക്കേറ്റ ഇവര്‍ പഞ്ചായത്തംഗത്തിന്റെ വീട്ടിലെത്തിയപ്പോള്‍ പിന്നാലെ എത്തിയ അക്രമിസംഘം വീണ്ടും ഇവരെ ആക്രമിക്കാന്‍ ശ്രമിച്ചു. തടസംപിടിക്കാനെത്തിയ പഞ്ചായത്ത് മെംബര്‍ക്കും ഭര്‍ത്താവിനും മര്‍ദനമേല്‍ക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനിടെ ആശുപത്രിക്കു സമീപംവച്ചും അക്രമികള്‍ വീണ്ടും ഇവരെ മര്‍ദിച്ചു. അക്രമസംഭവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ക്കെതിരേ കേസെടുത്തതായി പോലീസ് പറഞ്ഞു. സംഭവത്തെത്തുടര്‍ന്നു ബിജെപി പ്രവര്‍ത്തകരായ മൂന്നുപേരും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
സംഭവത്തില്‍ കേരള കോണ്‍ഗ്രസ്-എം രാമപുരം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. ബേബി ഉഴുത്തുവാല്‍, സണ്ണി പൊരുന്നക്കോട്ട്, പി.ജെ. ജോണ്‍, വി.എ. ജോസ്, തോമസ് ഉഴുന്നാലില്‍, സെല്ലി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.ഇതേസമയം, രാമപുരത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ടു പോലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ ഇന്നലെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി.
കുഴിമുള്ളില്‍ മത്തായി പൗലോസിന്റെ മകന്‍ സാജു (45) നിര്യാത നായി.
മരങ്ങാട്ടുപിള്ളി: കുഴിമുള്ളില്‍ മത്തായി പൗലോസിന്റെ മകന്‍ സാജു (45) നിര്യാത നായി.
സംസ്‌കാരം ഇന്നു 2.30ന് മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍.
ഭാര്യ ഷൈലജ ഇലയ്ക്കാട് കൂത്തോടിയില്‍ കുടുംബാംഗം. മകന്‍: അലന്‍ (ലേബര്‍ ഇന്‍ഡ്യ
പബ്ലിക് സ്‌കൂള്‍ മരങ്ങാട്ടുപിള്ളി). മാതാവ് പരേതയായ ത്രേസ്യാമ്മ മരങ്ങാട്ടുപിള്ളി
ഇഞ്ചിപ്പുഴയില്‍ കുടുംബാംഗം. സഹോദരങ്ങള്‍: ലീല പഴുപ്ലാക്കിയില്‍ (കടപ്ലാമറ്റം),
ബേബി, മേരി പരുവനാടിയില്‍ (കുടക്കച്ചിറ), ടോമി.
വില്ലൂന്നിക്കല്‍ വി.ജെ. ജോസഫ് (ഔസേപ്പച്ചന്‍-61) നിര്യാതനായി.
കുറവിലങ്ങാട്: വില്ലൂന്നിക്കല്‍ വി.ജെ. ജോസഫ് (ഔസേപ്പച്ചന്‍-61) നിര്യാതനായി.
സംസ്‌കാരം ഇന്നു പത്തിനു വാക്കാട് സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍. ഭാര്യ മേരി
കമ്പിളിക്കണ്ടം കൊച്ചുവീട്ടില്‍ കുടുംബാംഗം. മക്കള്‍: കിഷോര്‍, കിരണ്‍.
പഴയിടത്ത് ജോര്‍ജ് മാത്യു (വക്കച്ചന്‍-62) നിര്യാതനായി
കളത്തൂര്‍ - കുര്യം: പഴയിടത്ത് ജോര്‍ജ് മാത്യു
(വക്കച്ചന്‍-62) നിര്യാതനായി. സംസ്‌കാരം ഇന്നു മൂന്നിനു കുറവിലങ്ങാട് മര്‍ത്ത്മറിയം
ഫൊറോന പള്ളിയില്‍. പരേതന്‍ കാഞ്ഞിരത്താനം മങ്ങാട്ടുകാട്ടേല്‍ കുടുംബാംഗം. ഭാര്യ
മേരി. മകന്‍: ജിനോ. മരുമകള്‍: ആനിയമ്മ വേലംപറമ്പില്‍ (വാലാച്ചിറ).
2013, ഏപ്രിൽ 7, ഞായറാഴ്‌ച
കോഴാ കവല വികസനം: മൂന്ന് മാസത്തിനകം രണ്ട് ടാറിംഗ് രണ്ടാം വട്ട ടാറിംഗും പൊളിഞ്ഞു
![]() |
കോഴാ കവലയിലെ ടാറിംഗ് ഇളകി മെറ്റലുകള്‍ നിരന്ന നിലയില്‍ |
കോഴാ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം കോഴായ്ക്ക് അനുവദിച്ച്
കിട്ടിയ കവല വികസനത്തിന്റെ ടാറിംഗില്‍ അപാകം. നിര്‍മ്മാണം ആരംഭിച്ച് മൂന്ന്
മാസത്തിനികം ടാറിംഗ് രണ്ട് വട്ടം പൊളിഞ്ഞു.
കഴിഞ്ഞ ജനവരിയില്‍ കുറവിലങ്ങാട് പള്ളിയിലെ മൂന്ന് നോമ്പ് തിരുനാളിന് മൂമ്പായി ആദ്യ ടാറിംഗ് നടത്തി. ഇത് ആഴ്ചകള്‍ക്കുള്ളില്‍ പൊളിഞ്ഞു തുടങ്ങി. ഇത് വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും മുമ്പായിരുന്നു. ഒരുമാസം മുമ്പ് ഡിവൈഡറുകള്‍ അടക്കം സ്ഥാപിച്ചു. നടപ്പാതയും നിര്‍മ്മിച്ചു. ഈ ഒപ്പം വീണ്ടും ടാറിംഗ് നടത്തി. എന്നാല്‍ ആഴ്ചകള്‍ക്കകം വീണ്ടും രണ്ടിടത്ത് ടാറിംഗ് തകര്‍ന്ന് മെറ്റലുകള്‍ ഇളകി തെറിച്ചു തുടങ്ങി.
ലക്ഷങ്ങള്‍ ചെലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പ് ഓഫീസ് കൂടി പ്രവര്‍ത്തിക്കുന്ന മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ ഈ വികസന പ്രവര്‍ത്തനം നടത്തിയത്. അഞ്ച് വര്‍ഷത്തേക്ക് കരാറുകാരനുമായി ഉടമ്പടി ഉള്ളതിനാല്‍ റോഡിന്റെ തകര്‍ച്ചയെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കുന്ന മറുപടി.
തൊഴിലുറപ്പ് പദ്ധതി: വെളിയന്നൂരില്‍ 92 പേര്‍ നൂറ് ദിനം പൂര്‍ത്തിയാക്കി
വെളിയന്നൂര്‍: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതിയില്‍ വെളിയന്നൂര്‍ ഗ്രാമ പഞ്ചായത്തില്‍ 92 പേര്‍ 100
തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കി. ചരിത്രത്തിലാദ്യമായി പഞ്ചായത്ത്
പ്ലാന്‍ഫണ്ട് 99.8 ശതമാനവും ചെലവഴിച്ചു. മെയിന്റനന്‍സ് ഗ്രാന്റ് 96.67
ശതമാനവും പൂര്‍ത്തിയാക്കി. കരം പിരിവ് 87 ശതമാനം നേടി.
പദ്ധതി നടത്തിപ്പിന് പ്രവര്‍ത്തിച്ച നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പഞ്ചായത്തില്‍ യോഗം ചേര്‍ന്ന് അനുമോദിച്ചു. പ്രസിഡണ്ട് എം.എന്‍. രാമകൃഷ്ണന് നായര്‍, സെക്രട്ടറി സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.
കട്ടിലിനടിയില്‍ ഗൃഹനാഥന്റെ മൃതദ്ദേഹം: തെളിവെടുപ്പ് നടത്തി ഭാര്യയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
കുറവിലങ്ങാട്: കട്ടിലിനടിയില്‍ ഗൃഹനാഥനെ
മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി.
കുറ്റസമ്മതം നടത്തിയ ഭാര്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിങ്കളാഴ്ച ഇവരെ കോടതിയില്‍
ഹാജരാക്കും.
കുര്യനാട് മരോട്ടിയ്ക്കത്തടത്തില് രാമചന്ദ്രന്‍ നായര്‍ (55)-നെ ആണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി കട്ടിലിനടിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. പോലീസ് നിരീക്ഷണത്തിലായിരുന്ന ഭാര്യ സരോജിനി (54) - ന്റെ അറസ്റ്റ് ഞായറാഴ്ചയാണ് രേഖപ്പെടുത്തിയത്.
പ്രതിയുമായി പോലീസ് ഞായറാഴ്ച വൈകിട്ട് വീട്ടിലെത്തി തെളിവെടുപ്പ് പൂര്‍ത്തിയാക്കി. രാമചന്ദ്രന്റെ കഴുത്തില്‍ മുറുക്കിയ കയര്‍, കയര്‍ കണ്ടിക്കാന്‍ ഉപയോഗിച്ച കത്തി എന്നിവ കണ്ടെടുത്തു. ഏറ്റുമാനൂര്‍ സി.ഐ. ഷാജു ജോസ്, കുറവിലങ്ങാട് എസ്.ഐ. കെ.എന്‍.ഷാജിമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പിനെത്തിയത്.
രാമചന്ദ്രനും ഭാര്യ സരോജിനിയും മാത്രമാണിവിടെ താമസം. രാമചന്ദ്രന്റെ മരണത്തില്‍ ആര്‍ക്കും പരാതി ഉണ്ടായിരുന്നില്ല. മൃതദ്ദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത കോട്ടയം മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജ്ജന്‍ പ്രഥമദൃഷ്ട്യാ നടത്തിയ പരാമര്‍ശമാണ് അന്വേഷണത്തിലേക്ക് നയിച്ചത്.
രാമചന്ദ്രന്റെ മൃതദ്ദേഹത്തില്‍ കഴുത്തിന് ചുറ്റും കയര്‍ മുറുകിയ പാട് ഉണ്ടായിരുന്നു. സാധാരണ തൂങ്ങി മരണത്തില്‍ കഴുത്തിന് പുറകില്‍ കയര്‍ മുറുകി പാട് വീഴാറില്ല. പോലീസ് സര്‍ജ്ജന്റെ ഈ കണ്ടെത്തലാണ് അന്വേഷണത്തിലേക്ക് നയിച്ചത്.
പലതവണ ചോദ്യം ചെയ്ത ശേഷമാണ് സരോജിനി കുറ്റ സമ്മതം നടത്തിയത്. രാമചന്ദ്രന്‍ മദ്യപിച്ച് സരോജിനിയുമായി ബഹളവും കൈയ്യാങ്കളിയും നടത്താറുണ്ട്. സംഭവ ദിവസവും ഇത് ആവര്‍ത്തിച്ചു. രാമചന്ദ്രന്‍ ഉറങ്ങാന്‍ കിടന്ന ശേഷം സരോജിനി പുറത്തു നിന്നും കതകിന് കുറ്റിയിട്ടു.
രാത്രി 11.30 ഓടെ സരോജിനി മുറി തുറന്ന് നോക്കുമ്പോള്‍ കട്ടിലിന്റെ ക്രാസിയില്‍ ബന്ധിച്ച കയര്‍ കഴുത്തില്‍ കെട്ടിയ നിലയില്‍ രാമചന്ദ്രന്‍ നിലത്ത് കിടക്കുകയായിരുന്നു. ഭര്‍ത്താവിന്റെ പതിവായുള്ള അക്രമത്തില്‍ ദേഷ്യം വന്ന സോരോജിനി കയര്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം കയര്‍ മുറിച്ച് നീക്കി. പിന്നീട് ഒച്ചവച്ച് നാട്ടുകാരെ അറിയിച്ചു എന്നുമാണ് സരോജിനി നല്‍കിയ മൊഴി എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കുടുംബ വഴക്ക് കേട്ടെത്തിയ സമീപ വാസിക്ക് വെട്ടേറ്റു
വെളിയന്നൂര്‍: കുടുംബ
വഴക്ക് കേട്ട് എത്തിയ സമീപവാസിയെ വെട്ടിപരിക്കേല്പിച്ച സംഭവത്തില്‍
ഭാര്‍ത്താവിനെയും ആദ്യ ഭാര്യയേയും പ്രതി ചേര്‍ത്ത് വധശ്രമത്തിന് കേസെടുത്തു.
വെളിയന്നൂര്‍ മരോട്ടിയ്ക്കതടത്തില്‍ (പുളിക്കല്‍) ഷാജി (44)-ആണ് കോട്ടയം മെഡിക്കല്‍
കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. പുളിമൂട്ടില്‍ ശശി (59), വത്സല (58)
എന്നിവരെ പ്രതിചേര്‍ത്താണ് രാമപുരം പോലീസ് കേസെടുത്തിരിക്കുന്നത്.
വാക്കത്തി ഉപയോഗിച്ചാണ് വെട്ടിയത്. ക്കൈത്തണ്ട, ഒരം, എളി, തല എന്നിങ്ങനെ നാലിടങ്ങളില്‍ മാരകമായ മുറിവുണ്ട്. ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഇതേക്കൂറിച്ച് പോലീസ് പറയുന്നതിങ്ങനെ. ഒന്നാം പ്രതിയായ ശശി രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. രണ്ട് ഭാര്യമാരും ഒപ്പവും ഉണ്ട്. രണ്ടാം ഭാര്യയായ ഉഷയെ ആദ്യഭാര്യയും ശശിയും ചേര്‍ന്ന് പതിവായി ഉപദ്രവിക്കുകയും വീട്ടില്‍ നിന്ന് ഇറക്കിവിടുകയും ചെയ്യും.
സംഭവ ദിവസവും ഉഷയെ ഇറക്കി വിട്ടു. ഇതേ തുടര്‍ന്ന് ഉഷയുടെ ആവശ്യപ്രകാരം സമീപവാസികള്‍ പ്രശ്‌നപരിഹാരത്തിനായി ഇവരുടെ വീടിനു മുന്നിലെത്തി. ബഹളം അവസാനിച്ച ശേഷം അയല്‍വാസികള്‍ പഞ്ചായത്ത് റോഡില്‍ നിന്ന് സംസാരിച്ചു. ഇതോടെ വീണ്ടും ക്ഷൂഭിതനായ ശശി റോഡിലേക്ക് ഇറങ്ങി വന്ന് ഷാജിയെ അക്രമിച്ചു. ശശിയുടെ ആവശ്യപ്രകാരം വത്സല വാക്കത്തിയുമായി എത്തി ഇരുവരും ചേര്‍ന്ന് വെട്ടിയെന്നുമാണ് കേസ്. പ്രതിയുമായി എത്തി പോലീസ് തെളിവെടുപ്പ് നടത്തി.
രാമപുരം സി.ഐ. അഗസ്റ്റ്യന്‍ മാത്യു, എസ്.ഐ. മോഹനന്‍ നായര്‍, അഡീഷണല്‍ എസ്.ഐ. കെ.വി. മുരളി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം.
പൂവക്കുളം ചന്ദനശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം
പൂവക്കുളം: ചന്ദനശ്ശേരി
ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവം 11-ന് ആരംഭിക്കും. വ്യാഴാഴ്ച രാവിലെ 9-ന്
വിശേഷാല്‍ പൂജകള്‍. വൈകിട്ട് 6-ന് ചാലയ്ക്കല്‍ ശ്രീനരസിംഹസ്വാമി ക്ഷേത്രത്തില്‍
നിന്നും പൂവക്കുളം സ്‌ക്കൂള്‍ കവല വഴി താലപ്പൊലി ഘോഷയാത്ര. 7.20-ന് ഭജന. 7.50-ന്
അരിയേറ്. 8-ന് ഐവര്‍ കളി. 8.10-ന് തലയാട്ടംകളി. 8.30-ന് പുരാണനൃത്തനാടകം -
ശ്രീഭദ്രകാളിതോറ്റം. 12-ന് മുടിയേറ്റ്.
വെള്ളിയാഴ്ച രാവിലെ 9-ന് പൊങ്കാല, 930-ന് കലംകരിയ്ക്കല്‍, 10-ന് ഓട്ടന്‍തുള്ളല്‍-കല്യാണ സൗഗന്ധികം. 10.30-ന് പാനപൂജ, 11.30-ന് ഭരണിയൂട്ട്. 5.30-ന് ഇളെപാനയ്ക്ക് എഴുന്നള്ളിപ്പ്., പാനതുള്ളല്‍, 7.10-ന് നാമജപപ്രദക്ഷിണം. ഭജന. 7.30-ന് തിരുവാതിരകളി, 9-ന് ശാസ്ത്രീയ നൃത്ത സന്ധ്യ, 12-ന് ഗരുഡന്‍ തൂക്കം. ശനിയാഴ്ച രാവിലെ 9-ന് വരിക്കോലി കാരികുന്നത്ത് ഇല്ലത്ത് പത്മനാഭന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വടക്കേനടയില്‍ ഗുരുതി നടക്കും.
പൂവക്കുളത്ത് സാമൂഹ്യ വിരുദ്ധ ശല്യം
പൂവക്കുളം: മേഖലയില്‍ സാമൂഹ്യ വിരുദ്ധ
ശല്യമെന്ന് പരാതി. വാഹനങ്ങള്‍ക്ക് അള്ള് വയ്ക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളാണ്
ഇവിടെ നടക്കുന്നത്.
ഇരുചക്ര, മുച്ചക്ര വാഹനയാത്രക്കാര്‍ രാത്രി കാലങ്ങളില്‍ വരെ അള്ളിന്റെ ദുഷ്യം അനുഭവിച്ചു. ടയറില്‍ തറച്ചു കയറി പഞ്ചറാകാന്‍ പാകത്തില്‍ ആണി റോഡില്‍ വിതറിയാണിത്. പരാതിയെ തുടര്‍ന്ന് പോലീസ് പെട്രോളിംഗ് വ്യാപകമാക്കി. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ചിലരെക്കുറിച്ച് സൂചന ലഭിച്ചതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും രാമപുരം എസ്.ഐ. മോഹനന്‍ നായര്‍ പറഞ്ഞു.
2013, ഏപ്രിൽ 6, ശനിയാഴ്ച
കട്ടിലിനടിയില്‍ ഗൃഹനാഥന്റെ മൃതദ്ദേഹം: ഭാര്യ കൊലപാതക കുറ്റം സമ്മതിച്ചു
കുര്യനാട്: വീട്ടില്‍ കട്ടിലിനടിയില്‍ ഗൃഹനാഥനെ മരിച്ച
നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കുറ്റം സമ്മതിച്ചതായും കേസന്വേഷിക്കുന്ന പോലീസ് പറഞ്ഞു.
കുര്യനാട് മരോട്ടിയ്ക്കത്തടത്തില് രാമചന്ദ്രന്‍ നായര്‍ (55)-നെ കട്ടിലിനടിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഭാര്യ സരോജിനി (54) -നെയാണ് കുറവിലങ്ങാട് പോലീസ് കസ്റ്റഡിയില്‍ എടുത്തുത്.
വ്യാഴാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. സംഭവത്തെക്കുറിച്ച് കോട്ടയം ഡി.വൈ.എസ്.പി. വി. അജിത്ത് പറയുന്നതിങ്ങനെ. രാമചന്ദ്രനും ഭാര്യ സരോജിനിയും മാത്രമാണിവിടെ താമസം. മദ്യപിച്ചെത്താറുള്ള രാമചന്ദ്രന്‍ സരോജിനിയെ അക്രമിക്കുകയും അസഭ്യ വര്‍ഷം നടത്തുകയും ചെയ്യുന്നത് പതിവാണ്്. ആത്മഹത്യാ ഭീഷണിയും മുഴക്കാറുണ്ട്. സംഭവ ദിവസവും മദ്യപിച്ചെത്തിയ രാമചന്ദ്രന്‍ സരോജിനിയെ മര്‍ദ്ദിച്ചു. തുടര്‍ന്ന് മുറിയിലേക്ക് ആത്മഹത്യയ്ക്കെന്നു പറഞ്ഞ് കയറുമായി പോയി. സരോജിനി മുറിയുടെ കതക് പുറത്തു നിന്ന് കുറ്റിയിട്ടു.
കുറേ സമയത്തിനു ശേഷം സരോജിനി മുറി തുറന്ന് നോക്കുമ്പോള്‍ കട്ടിലിന്റെ ക്രാസിയില്‍ ബന്ധിച്ച കയര്‍ കഴുത്തില്‍ കെട്ടിയ നിലയില്‍ രാമചന്ദ്രന്‍ നിലത്ത് കിടക്കുകയായിരുന്നു. ഭര്‍ത്താവിന്റെ പതിവായുള്ള അക്രമത്തില്‍ ദേഷ്യം വന്ന സോരോജിനി കയര്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം കയര്‍ മുറിച്ച് നീക്കി. പിന്നീടാണ് രാമചന്ദ്രന്റ മരണം നാട്ടുകാരെ അറിയിക്കുന്നത്.
മുമ്പും ഇവര്‍ തമ്മില്‍ അടിപിടിയുണ്ടായിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് സരോജിനി രാമചന്ദ്രനെ ഇഷ്ടികയ്ക്ക് ഇടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. അന്ന് മോനിപ്പള്ളിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നു എന്നും പോലീസ് പറഞ്ഞു. ഏറ്റുമാനൂര്‍ സി.ഐ. ഷാജു ജോസ്, കുറവിലങ്ങാട് എസ്.ഐ. കെ.എന്‍.ഷാജിമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം.
പോലീസ് സര്‍ജ്ജന്റെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം ആരംഭിച്ചതും ഭാര്യയെ ചോദ്യം ചെയ്തതും. ഞായറാഴ്ചയെ അറസ്റ്റ് രേഖപ്പെടുത്തു എന്നും പോലീസ് പറഞ്ഞു.
വേനല്‍ മഴയോടെ സര്‍ക്കാര്‍ ജലവിതരണം നിലച്ചു; കുടിവെള്ളത്തിനായി നാട് വലയുന്നു
കുറവിലങ്ങാട്: കുടിവെള്ള ക്ഷാമം
രൂക്ഷമായതോടെ, വാഹനത്തില്‍ ശുദ്ധജല വിതരണം നടത്തുന്നതിന് ഗ്രാമ
പഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ അനുമതി അവസാനിപ്പിച്ചു. മഴ
പെയ്തെങ്കിലും സ്രോതസുകളില്‍ ആവശ്യത്തിന് ജലനിരപ്പ്
ഉണ്ടാകാത്തതിനാല്‍ നാടെങ്ങും ശുദ്ധജലക്ഷാമം
നേരിടുകയാണ്.
ഒരാഴ്ചയിലേറെയായി പഞ്ചായത്തുകള്‍ ജലവിതരണം നിര്‍ത്തിയിട്ട്. വീണ്ടും വിതരണത്തിന് താലൂക്ക് ആഫീസുകളില്‍ കത്ത് നല്‍കിയെങ്കിലും അനുമതി ലഭിച്ചിട്ടില്ലെന്ന് കടപ്ലാമറ്റം പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ തോമസ് ടി. കീപ്പുറം പറഞ്ഞു.
വെള്ളം ലഭ്യമല്ലാതായതോടെ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളാണ് ഏറെയും പരാതി കേള്‍ക്കുന്നത്. വെളിയന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ മെമ്പര്‍ ബിജു രാഘവന് സ്വന്തം ചെലവിലാണ് മലയോര മേഖലകളില്‍ വാഹനത്തില്‍ വെള്ളം എത്തിച്ചു നല്‍കിയത്. വെളിയന്നൂരിലെ തോട്ടുപുറം കുടിവെള്ള വിതരണ സൊസൈറ്റി അടക്കം പലരും ഇപ്പോഴും വിതരണത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചിട്ടില്ല. ഒന്നിട വിട്ട ദിവസങ്ങളില്‍ മാത്രമാണ് ഇവിടെ ജലവിതരണം.
ഇതോടെ വീണ്ടും സ്വകാര്യ വ്യക്തികള്‍ അമിത ലാഭം കൊയ്യുകയാണ്. അയ്യായിരം ലിറ്റര്‍ വെള്ളം കിണറുകളില്‍ അടിച്ചുകൊടുക്കുന്നതിന് നാനൂറു രൂപ മുതല്‍ ദൂരത്തിനനുസരിച്ച് 750 രൂപവരെയാണു വാങ്ങുന്നത്. ആച്ചിക്കല്‍ ഹരിജന്‍ കോളനി പോലുള്ള സാധാരനകുടുംബങ്ങള്‍ തിങ്ങി പാര്‍ക്കുന്ന കോളനി പ്രദേശങ്ങളില്‍ ചെറുവാഹനങ്ങളിലാണ് വെള്ളം കൊണ്ടു വരുന്നത്. 50 ലിറ്ററിന്റെ ഒരു കന്നാസ് വെള്ളത്തിന് 50 രൂപാ വരെ ഇവര്‍ മുടക്കേണ്ടി വരുന്നു.
ഉയര്‍ന്ന പ്രദേശങ്ങളിലും വഴി മോശമായിട്ടുള്ള ഗ്രാമീണ മേഖലകളിലും ജലം എത്തിക്കുമ്പോള്‍ ചോദിക്കുന്ന വില ലഭിക്കും. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വന്‍ വിലവര്‍ധനയാണ് ഇപ്പോഴുണ്ടായിട്ടുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് മോശമായ സ്ഥലങ്ങളിലെ വീടുകളില്‍ വാഹനത്തില്‍ ജലം എത്തിച്ചാല്‍ അളവിലും കുറവു വരും.
ജലസമൃദ്ധമായ കിണറുകളും കുളങ്ങളും വാടകയ്‌ക്കെടുത്ത് ഇവിടെ നിന്ന് വെള്ളം നിറച്ചാണ് ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. വെള്ളത്തിന്റെ ആവശ്യം ഏറിയതോടെ ടാങ്കുകളുടെയും കന്നാസുകളുടെയും വില്‍പ്പനയും കൂടിയിട്ടുണ്ട്. യാതൊരുവിധ ഗുണനിലവാര പരിശോധനകളും നടത്താതെയാണ് ഏറെപ്പേരും വാഹനങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
എകെസിസി കര്‍ഷകധര്‍ണ 13 നു കുറവിലങ്ങാട്ട്
കുറവിലങ്ങാട്: റബര്‍, നാളികേരം, ഏലം,
കാപ്പി തുടങ്ങിയ കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ച തടയുവാനുള്ള ക്രിയാത്മക
നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍
പ്രാവര്‍ത്തികമാക്കണമെന്നാവശ്യപ്പെട്ടു കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപതാസമിതിയുടെ
ആഭിമുഖ്യത്തില്‍ നടത്തിവരുന്ന സമരപരമ്പരകളുടെ ഭാഗമായി 13 നു കുറവിലങ്ങാട് ടൗണില്‍
കര്‍ഷകധര്‍ണ നടത്തും.
റബറിന്റെ ഇറക്കുമതിത്തീരുവ കൂട്ടിയ നടപടി പ്രസ്താവനയിലൊതുക്കാതെ നടപ്പില്‍വരുത്തുക, നാളികേര കര്‍ഷകര്‍ക്കു ന്യായവില ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പിന്‍വാതിലിലൂടെ നടപ്പിലാക്കാനുള്ള ഗൂഢനീക്കം തടയുക എന്നീ കാര്യങ്ങളാണു ധര്‍ണയിലൂടെ ആവശ്യപ്പെടുന്നത്.
കുറവിലങ്ങാട്, മുട്ടുചിറ, കോതനല്ലൂര്‍, ഇലഞ്ഞി ഫൊറോനാ സമിതികളിലെ അംഗങ്ങള്‍ പ്രധാനമായും പങ്കെടുക്കുന്ന ധര്‍ണയില്‍ രൂപതയിലെ മുഴുവന്‍ കേന്ദ്രങ്ങളില്‍നിന്നുമുള്ള കര്‍ഷകര്‍ അണിനിരക്കും.
13 നു വൈകുന്നേരം നാലിന് കുറവിലങ്ങാട് പള്ളിയങ്കണത്തില്‍നിന്ന് ആരംഭിക്കുന്ന കര്‍ഷകമാര്‍ച്ച് ഫൊറോന വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ ഫ്‌ളാഗ്ഓഫ് ചെയ്യും. കര്‍ഷകമാര്‍ച്ച് ടൗണ്‍ചുറ്റി സമരപ്പന്തലില്‍ എത്തിച്ചേരുമ്പോള്‍ നടക്കുന്ന കര്‍ഷകധര്‍ണ പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സാജു അലക്‌സ് അധ്യക്ഷത വഹിക്കും. റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഫാ. സെബാസ്റ്റ്യന്‍ മുണ്ടുമൂഴിക്കര, ഫാ. ജോര്‍ജ് വഞ്ചിപ്പുരയ്ക്കല്‍, രാജീവ് കൊച്ചുപറമ്പില്‍, ജേക്കബ് മുണ്ടക്കല്‍, ഇമ്മാനുവല്‍ നിധീരി, ജോസ് പുത്തന്‍കാലാ, ടോമി പാലകുന്നേല്‍, ജോസഫ് നെടിയകാലാ, ജോസ് വട്ടുകുളം, ബെന്നി പാലക്കാത്തടം, തോമസ് മാഞ്ഞൂരാന്‍, ബേബി ആലുങ്കല്‍, ബ്രൈസ് വെള്ളാരംകാലായില്‍ എന്നിവര്‍ പ്രസംഗിക്കും.. ഫോണ്‍: 9947924697.
റബറിന്റെ ഇറക്കുമതിത്തീരുവ കൂട്ടിയ നടപടി പ്രസ്താവനയിലൊതുക്കാതെ നടപ്പില്‍വരുത്തുക, നാളികേര കര്‍ഷകര്‍ക്കു ന്യായവില ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പിന്‍വാതിലിലൂടെ നടപ്പിലാക്കാനുള്ള ഗൂഢനീക്കം തടയുക എന്നീ കാര്യങ്ങളാണു ധര്‍ണയിലൂടെ ആവശ്യപ്പെടുന്നത്.
കുറവിലങ്ങാട്, മുട്ടുചിറ, കോതനല്ലൂര്‍, ഇലഞ്ഞി ഫൊറോനാ സമിതികളിലെ അംഗങ്ങള്‍ പ്രധാനമായും പങ്കെടുക്കുന്ന ധര്‍ണയില്‍ രൂപതയിലെ മുഴുവന്‍ കേന്ദ്രങ്ങളില്‍നിന്നുമുള്ള കര്‍ഷകര്‍ അണിനിരക്കും.
13 നു വൈകുന്നേരം നാലിന് കുറവിലങ്ങാട് പള്ളിയങ്കണത്തില്‍നിന്ന് ആരംഭിക്കുന്ന കര്‍ഷകമാര്‍ച്ച് ഫൊറോന വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ ഫ്‌ളാഗ്ഓഫ് ചെയ്യും. കര്‍ഷകമാര്‍ച്ച് ടൗണ്‍ചുറ്റി സമരപ്പന്തലില്‍ എത്തിച്ചേരുമ്പോള്‍ നടക്കുന്ന കര്‍ഷകധര്‍ണ പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സാജു അലക്‌സ് അധ്യക്ഷത വഹിക്കും. റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഫാ. സെബാസ്റ്റ്യന്‍ മുണ്ടുമൂഴിക്കര, ഫാ. ജോര്‍ജ് വഞ്ചിപ്പുരയ്ക്കല്‍, രാജീവ് കൊച്ചുപറമ്പില്‍, ജേക്കബ് മുണ്ടക്കല്‍, ഇമ്മാനുവല്‍ നിധീരി, ജോസ് പുത്തന്‍കാലാ, ടോമി പാലകുന്നേല്‍, ജോസഫ് നെടിയകാലാ, ജോസ് വട്ടുകുളം, ബെന്നി പാലക്കാത്തടം, തോമസ് മാഞ്ഞൂരാന്‍, ബേബി ആലുങ്കല്‍, ബ്രൈസ് വെള്ളാരംകാലായില്‍ എന്നിവര്‍ പ്രസംഗിക്കും.. ഫോണ്‍: 9947924697.
കിണറ്റിലകപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി
കാഞ്ഞിരത്താനം: തേകുന്നതിനായി
ഇറങ്ങിയപ്പോള്‍ കിണറ്റിലകപ്പെട്ട യുവാവിനെ ഫയര്‍ഫോഴ്‌സെത്തി രക്ഷിച്ചു.
കാഞ്ഞിരത്താനം പള്ളിമലയില്‍ ബിജു (38) ആണ് കിണറ്റിലകപ്പെട്ടത്. ഇന്നലെ വൈകുന്നേരം
നാലോടെയാണ് സംഭവം. കിണറ്റില്‍നിന്നും കയറാനാവാതെ കുടുങ്ങിപ്പോയ ബിജുവിനെ
കടുത്തുരുത്തിയില്‍നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് പുറത്തെടുത്തത്. കാലിന്
പരിക്കേറ്റ ബിജുവിനെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാല്‍ വഴുതി പാറമടയില്‍ വീണ് മരിച്ചു
കടപ്ലാമറ്റം: വെള്ളം കെട്ടികിടന്ന
പാറമടയില്‍ കാല്‍ വഴുതി വീണ് വയലാ കല്ലുവെട്ടാംകുഴിയില്‍ (കീപ്പുറത്ത്) സാബു
(40) മരിച്ചു. കുളിക്കുന്നതിനായിട്ടാണ് കൂലിപ്പണിക്കാരനായ സാബു
പാറമടിയില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. ഇതേ പാറമടയില്‍ മുമ്പ് ഉടമ
അടക്കം മൂന്ന് പേര്‍കൂടി അപകടത്തില്‍ പെട്ട് മരിച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ട് 3.30 ഓടെയാണ് സംഭവം. പാറമടയ്ക്ക് സമീപത്തു തന്നെയുള്ള പുരയിടത്തിലായിരുന്നു പണി. അപകടം നടന്ന ഉടന്‍ തന്നെ സഹതൊഴിലാളികളെത്തി കരയ്ക്കു കയറ്റി കോട്ടയെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ ദാവീദിന്റെയും അന്നയുടെയും മകനാണ്. സഹോദരങ്ങള്‍: പൗലോസ് (കുഞ്ഞ്), ജോസഫ് (അപ്പച്ചന്), സണ്ണി, സിബി, പെണ്ണമ്മ, മേരി. മൃതദ്ദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രി മോര്‍ച്ചറിയില്‍. ശവസംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഇലയ്ക്കാട് ലത്തീന്‍ പള്ളി സെമിത്തേരിയില്‍.
പാറമട ഉടമയായ പള്ളത്തുകുഴി റോയി കുളിക്കാനിറങ്ങിയപ്പോള്‍ ഇതേമടയില് കാല്‍ വഴുതി വീണ് മരിച്ചിട്ട് 10 വര്‍ഷത്തോളമായി. 15 വര്‍ഷം മുമ്പ് 4 വയസ്സുകാരന് അമ്മയ്ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ കാല്‍വഴുതി മുങ്ങി മരിച്ചതും ഇവിടെയാണ്. പ്ലസ് ടൂ വിദ്യാര്‍ത്ഥി സേവ്യര്‍ 7 വര്‍ഷം മുമ്പാണ് ഇവിടെ കുളിക്കുന്നതിനിടയില്‍ അപകടത്തില്‍ പെട്ടു മരിക്കുന്നത്.
വെള്ളച്ചാലില്‍ വി.ടി. എസ്തപ്പാന്‍ (78) നിര്യാതനായി.
പുതുവേലി: വെള്ളച്ചാലില്‍ വി.ടി. എസ്തപ്പാന്‍ (78)
നിര്യാതനായി. സംസ്‌കാരം ഇന്നു മൂന്നിനു പുതുവേലി സെന്റ് ജോസഫ് ക്‌നാനായ പള്ളിയില്‍.
ഭാര്യ ചിന്നമ്മ വെളിയന്നൂര്‍ തണ്ണിപ്പാറയില്‍ കുടുംബാംഗം. മക്കള്‍: തോമസ്, മേരി,
സാലി (യുകെ), വില്‍സണ്‍, ജോബി (യുകെ). മരുമക്കള്‍: റൂബി കൂവപ്പിള്ളില്‍
(വെള്ളൂര്‍), ഏബ്രഹാം കവുങ്ങുംപാറയില്‍ (ഇടക്കോലി), ലോറന്‍സ് ഒരപ്പനാനിയില്‍
(ചെറുപുഴ, യുകെ), സിബി പുത്തന്‍പറമ്പില്‍ (അരീക്കര), ഗ്ലാഡിസ് ഇടപ്പാടിയില്‍
(വെള്ളൂര്‍, യുകെ). പരേതന്‍ പുതുവേലി സെന്റ് ജോസഫ് ക്‌നാനായ പള്ളിയിലെ ദീര്‍ഘകാല
ശുശ്രൂഷകനാ യിരുന്നു.
സംസ്‌കാരം ഇന്ന്
ഞീഴൂര്‍: കഴിഞ്ഞ ദിവസം നിര്യാതനായ പാഴുത്തുരുത്ത്
പുത്തൂപറമ്പില്‍ (വാലുതൊട്ടിയില്‍) പി.ജെ. സിറിയക്കിന്റെ (കുര്യാച്ചന്‍- 65))
സംസ്‌കാരം ഇന്നു മൂന്നിന് തുരുത്തിപള്ളി സെന്റ് ജോണ്‍സ് പള്ളിയില്‍. ഭാര്യ
ത്രേസ്യാമ്മ. കാട്ടാമ്പാക്ക് മഞ്ഞളാമല കുടുംബാംഗം. മക്കള്‍: ബിജു, ബിന്ദു (ഇരുവരും
അയര്‍ലന്റ്). മരുമക്കള്‍: ഷീബ പുന്നറ്റുശേരില്‍ തിരുവന്‍ വണ്ടൂര്‍, സണ്ണി
മനയ്ക്കപറമ്പില്‍ വല്ലകം (ഇരുവരും അയര്‍ലന്റ്).
മലയില്‍ (പുളിക്കോലില്‍) ശോശാമ്മ (88) നിര്യാതയായി.
ഞീഴൂര്‍: മലയില്‍ (പുളിക്കോലില്‍) പരേതനായ എസ്താപ്പന്റെ ഭാര്യ ശോശാമ്മ (88)
നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത ഞീഴൂര്‍ തൈയില്‍ കുടുംബാംഗം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)