Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013, മാർച്ച് 21, വ്യാഴാഴ്‌ച

കോഴാ മറ്റുപിള്ളില്‍ സി.എസ്.അന്നമ്മ (പൊന്ന­മ്മ-70) നിര്യാതയാ­യി.


കുറവിലങ്ങാട്: കോഴാ മറ്റുപിള്ളില്‍ പരേതനായ ഐസക്കിന്റെ ഭാര്യ സി.എസ്.അന്നമ്മ (പൊന്നമ്മ-70, ഏജന്റ് എല്‍ഐസി പാലാ ബ്രാഞ്ച്) നിര്യാതയായി. സംസ്‌കാ­രം വെ­ള്ളി­യാ­ഴ്­ച (22-03) 10.30ന് കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോനാപ്പള്ളിയില്‍. പരേത കുമ്പളാംപൊയ്ക ചെരുവ് പുരയിടത്തില്‍ കുടുംബാംഗം. മകന്‍: സിബി ഐസക്ക് (ദേവമാതാ കോളജ് കുറവിലങ്ങാട്). മരുമകള്‍: ആന്‍സി സിബി കുന്നത്ത് കുറവിലങ്ങാട്(അധ്യാപിക സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍ കാഞ്ഞിരത്താനം).

കത്തേടംകുഞ്ഞാനായില്‍ മറിയാമ്മ (90) നിര്യാതയാ­യി.


വയലാ: കത്തേടംകുഞ്ഞാനായില്‍ (ഊതുണിയേല്‍) പരേതനായ മത്തായിയുടെ ഭാര്യ മറിയാമ്മ (90) നിര്യാതയായി. സംസ്‌കാരം ശ­നിയാഴ്ച(23-03) പത്തിനു വയലാ സെന്റ് ജോര്‍ജ് പള്ളിയില്‍. പരേത പുന്നത്തുറ തേനാകര കുടുംബാംഗം. മക്കള്‍: ചിന്നമ്മ, ആലീസ്. മരുമക്കള്‍: പരേതനായ പി.സി. വര്‍ക്കി പയ്യനാട്ട്, കൂവപ്പള്ളി (കടപ്ലാമറ്റം സഹകരണബാങ്ക് മുന്‍ സെക്രട്ടറി), മാത്യു ചാര്‍ത്താംകണ്ടത്തില്‍ (ചാലക്കു­ടി).

ടിപ്പര്‍ കൊലവിളി: കല്ലറ-വെച്ചൂര്‍ റോഡില്‍ നഷ്ടമായത് ഒരുഡസനിലേറെ ജീവിതങ്ങള്‍


കല്ലറ: കല്ലറ-വെച്ചൂര്‍ റോഡില്‍ ടിപ്പര്‍ ലോറിയുടെ കൊലവിളി വീണ്ടും. ടിപ്പര്‍ ലോറിയിടിച്ചു ഈ റോഡില്‍ മാത്രം ഒരു ഡസനിലേറേ പേര്‍ക്കാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ജീവന്‍ നഷ്‌പെട്ടത്. സ്‌കൂള്‍ വിദ്യാര്‍ഥിയും യുവാക്കളും ഉള്‍പെടെയുള്ളവര്‍ ഇതില്‍പെടുന്നു. തുടരുന്ന അപകട പരമ്പരയിലെ ഒടുവില്‍ ഇന്നലെ ടിപ്പര്‍ ലോറി ജീവനെടുത്തത് വീട്ടമ്മയുടെ ജീവനാണ്. മനുഷ്യ ജീവന് പുല്ല് വില കല്‍പിച്ച് കുറുപ്പന്തറ-കല്ലറ-വെച്ചൂര്‍ റോഡിലൂടെ കൊലവിളി നടത്തി രാപകല്‍ ഭേദമില്ലാതെ നൂറ് കണക്കിന് ടിപ്പറുകളാണ് പായുന്നത്. നിരോധനങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തി ടിപ്പറുകള്‍ പായുമ്പോള്‍ റോഡില്‍ പൊലിയുന്നത് എണ്ണിയാലൊടുങ്ങാത്ത വിലപ്പെട്ട”ജീവനുകളാണ്.

അപകടങ്ങള്‍ പതിവായതോടെ കല്ലറയിലേയും പരിസര പ്രദേശങ്ങളിലേയും റോഡിലിറങ്ങാന്‍ നാട്ടുകാര്‍ ഭയപ്പെടുകയാണ്. രാത്രിയെന്നോ പകലെന്നോ വിത്യാസമില്ലാതെയാണ് മണ്ണുമായി ഇവിടുത്തെ റോഡിലൂടെ തലങ്ങും വിലങ്ങും ടിപ്പറുകള്‍ പായുന്നത്. കുറവിലങ്ങാട്, കുറുപ്പന്തറ, കാപ്പുംന്തല, മുട്ടുചിറ, കടുത്തുരുത്തി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കുന്നിടിച്ചെടുക്കുന്ന മണ്ണ് കല്ലറ-വെച്ചൂര്‍ റോഡിലൂടെ ആലപ്പുഴ, ചേര്‍ത്തല ഭാഗങ്ങളിലേക്കാണ് കൊണ്ടു പോകുന്നത്.

നിയന്ത്രണമില്ലാതെ അമിതവേഗത്തില്‍ ടിപ്പറുകള്‍ പായുന്നതു മൂലം ഇരുചക്രവാഹനയാത്രക്കാരും കാല്‍നട യാത്രക്കാരുമാണ് അപകടത്തിനിരയാകുന്നത്. ഇതേ റോഡില്‍ മാന്‍വെട്ടത്ത് 11 മാസങ്ങള്‍ക്കു മുമ്പ് റോഡു മുറിച്ചു കടക്കുന്നതിനിടെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ മാന്‍വെട്ടം തെക്കേതില്‍ റോബിയുടെ മകന്‍ ഫെബിന്‍ (8) ടിപ്പര്‍ കയറി ദാരുണമായി മരിച്ചിരുന്നു. ബന്ധുക്കള്‍ ഉള്‍പെടെയുള്ളവര്‍ നോക്കി നില്‍ക്കുമ്പോളാണ് ഫെബിന്‍ ദാരുണമായി കൊല്ലപ്പെട്ടത്.

കല്ലറ- വെച്ചൂര്‍ റോഡില്‍ മാസങ്ങള്‍ക്കു മുമ്പ് ബൈക്കില്‍ ടിപ്പറിടിച്ച് കുറുമൂള്ളൂര്‍ സ്വദേശിയായ ക്ഷേത്ര പൂജാരി അമനകര പ്രസാദ് (27) നും ജീവന്‍ നഷ്ടപെട്ടിരുന്നു. അപകടങ്ങള്‍ പതിവായതോടെ കുറുപ്പന്തറ-കല്ലറ-വെച്ചൂര്‍ റോഡിലൂടെയുള്ള ടിപ്പറുകളുടെ ഓട്ടം നിയന്ത്രിക്കണമൊന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളും നാട്ടുകാരും പലതവണ രംഗത്ത് എത്തിയിരുന്നു. ഇതിതേത്തുടര്‍ന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ പഞ്ചായത്തുകളില്‍ മണ്ണെടുപ്പു നിയന്ത്രണങ്ങള്‍ക്കു വിധേയമായി നിരോധിക്കുകയും ചെയ്തു. പിന്നീട് കല്ലറ-വെച്ചൂര്‍ റോഡിലൂടെ ടിപ്പര്‍ ലോറികള്‍ക്ക് മണ്ണുമായി പോകാമെന്നും തിരികെ വൈക്കം ഭാഗത്തു കൂടി എത്തണമെന്നും വ്യവസ്ഥയുണ്ടാക്കി അനുമതി നല്കി.

എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടതോടെ നിരോധനം കാറ്റില്‍ പറത്തി മണ്ണു മാഫിയ സജീവമാകുകയായിരുന്നു. ഇന്നലെ അപകട സ്ഥലത്ത് എത്തിയ ജനപ്രതിനിധികള്‍ക്കും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും മുമ്പില്‍ നാട്ടുകാര്‍ പൊട്ടി തെറിക്കുകയായിരുന്നു. നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും ടിപ്പര്‍ ഓട്ടം നിരോധിച്ചുകൊണ്ടുള്ള ഉത്തരവിടാതെ ഉപരോധം അവസാനിപ്പിക്കില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തതോടെ പാലാ ആര്‍ഡിഒ ഇ.വി. ബേബിച്ചന്‍, വൈക്കം അഡീഷണല്‍ തഹസില്‍ദാര്‍ നാരായണന്‍ നായര്‍ എന്നിവര്‍ സ്ഥലത്ത് എത്തി പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍, അംഗങ്ങളായ അനീഷ് പാലയ്ക്കാമറ്റം, സജു ജോസഫ്, പി.കെ. ഉത്തമന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ഉപരോധം പിന്‍വലിച്ചത്.

ഈ റോഡിലൂടെയുള്ള ടിപ്പറുകളുടെ ഓട്ടം തല്‍കാലത്തേക്കു നിരോധിച്ചതായി ആര്‍ഡിഒ അറിയിച്ചതോടെയാണ് നാട്ടുകാര്‍ ശാന്തരായത്. ഇതിനിടെ പോലീസ് നോക്കി നില്‍ക്കെ നാട്ടുകാര്‍ പലതവണ ടിപ്പര്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമച്ചിരുന്നു. രോക്ഷാകുലരായ നാട്ടുകാരെ എസ്‌ഐ എം.എസ്. ഷാജഹാന്‍ ഇടപെട്ട് ശാന്തരാക്കുകയായിരുന്നു. അധികൃതരുടെ പ്രഖ്യാപനത്തിനു ശേഷവും ടിപ്പറുകള്‍ ഇതുവഴി ഓടിയാല്‍ എറിഞ്ഞു തകര്‍ക്കുമെന്ന മുന്നറിയിപ്പും നാട്ടുകാര്‍ നല്‍കിയിട്ടുണ്­ട്.

കണ്‍മുന്നില്‍ വീണ്ടും അപകടം; മായാത്ത നൊമ്പരമായി മകനും

കല്ലറ: ടിപ്പറിടിച്ചു തെറിപ്പിച്ചു സ്‌കൂട്ടറില്‍ നിന്നും തെറിച്ചു റോഡിലേക്കു വീണ വീട്ടമ്മയുടെ തലയിലൂടെ അതേ ടിപ്പര്‍ ലോറി കയറിയിറങ്ങുമ്പോള്‍ കാഴ്ചക്കാരനായി നില്‍ക്കുകയായിരുന്ന മാന്‍വെട്ടം തെക്കേതില്‍ റോബിയാണ് ഇവരെ വാരിയെടുത്തു മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ജംഗ്ഷനില്‍ ഉണ്ടായിരുന്ന ഓട്ടോറിക്ഷയിലാണ് ഡ്രൈവറുടെ സഹായത്തോടെ ആശുപത്രിയിലേക്കു പോയത്.

11 മാസം മുമ്പ് റോബിയുടെ മകന്റെ ജീവനെടുത്തതും ഇത്തരത്തിലൊരു ടിപ്പര്‍ അപകടമായിരുന്നു. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം നാട്ടില്‍ മടങ്ങിയെത്തിയ റോബിയുടെ മകന്‍ എട്ടുവയസുകാരന്‍ ഫെബിന്‍ ജീപ്പില്‍ നിന്നുമിറങ്ങി റോഡ് മുറിച്ചു കടക്കുമ്പോളാണ് കരിങ്കല്ലുമായി പായുകയായിരുന്ന ടിപ്പര്‍ ലോറി കുട്ടിയെ ഇടിച്ചു തെറിപ്പിച്ചത്. റോഡിലേക്കു തെറിച്ചു വീണ കുട്ടിയുടെ ശരീരത്തിലൂടെ ലോറിയുടെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. ജീപ്പില്‍ ഇരിക്കുകയായിരുന്ന ബന്ധുക്കളുടെ മുമ്പിലാണ് നാടിനെ ഞെട്ടിച്ച ദാരൂണ സംഭവമുണ്ടായത്.

മകന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്കിടെ ബോധരഹിതനായ വീണ റോബിയെ സുഹൃത്തുക്കളാണ് താങ്ങിയെടുത്തത്. ഇന്നലെ ഷീബയുടെ ജീവന്‍ ടിപ്പര്‍ ലോറി എടുക്കുമ്പോള്‍ കാഴ്ച്ചക്കാരനായി നിന്ന റോബിയുടെ മനസിലേക്കു എത്തിയത് തന്റെ മകന്‍ പിടഞ്ഞു മരിച്ച സംഭവമായിരുന്നു. റോഡില്‍നിന്നും വാരിയെടുത്ത റോബിയുടെ കൈകളില്‍ കിടന്നാണ് ഷീബ മരിച്ചത്.

കണ്‍മുന്നില്‍ വീണ്ടും അപകടം; മായാത്ത നൊമ്പരമായി മകനും

കല്ലറ: ടിപ്പറിടിച്ചു തെറിപ്പിച്ചു സ്‌കൂട്ടറില്‍ നിന്നും തെറിച്ചു റോഡിലേക്കു വീണ വീട്ടമ്മയുടെ തലയിലൂടെ അതേ ടിപ്പര്‍ ലോറി കയറിയിറങ്ങുമ്പോള്‍ കാഴ്ചക്കാരനായി നില്‍ക്കുകയായിരുന്ന മാന്‍വെട്ടം തെക്കേതില്‍ റോബിയാണ് ഇവരെ വാരിയെടുത്തു മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ജംഗ്ഷനില്‍ ഉണ്ടായിരുന്ന ഓട്ടോറിക്ഷയിലാണ് ഡ്രൈവറുടെ സഹായത്തോടെ ആശുപത്രിയിലേക്കു പോയത്.

11 മാസം മുമ്പ് റോബിയുടെ മകന്റെ ജീവനെടുത്തതും ഇത്തരത്തിലൊരു ടിപ്പര്‍ അപകടമായിരുന്നു. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം നാട്ടില്‍ മടങ്ങിയെത്തിയ റോബിയുടെ മകന്‍ എട്ടുവയസുകാരന്‍ ഫെബിന്‍ ജീപ്പില്‍ നിന്നുമിറങ്ങി റോഡ് മുറിച്ചു കടക്കുമ്പോളാണ് കരിങ്കല്ലുമായി പായുകയായിരുന്ന ടിപ്പര്‍ ലോറി കുട്ടിയെ ഇടിച്ചു തെറിപ്പിച്ചത്. റോഡിലേക്കു തെറിച്ചു വീണ കുട്ടിയുടെ ശരീരത്തിലൂടെ ലോറിയുടെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. ജീപ്പില്‍ ഇരിക്കുകയായിരുന്ന ബന്ധുക്കളുടെ മുമ്പിലാണ് നാടിനെ ഞെട്ടിച്ച ദാരൂണ സംഭവമുണ്ടായത്.

മകന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്കിടെ ബോധരഹിതനായ വീണ റോബിയെ സുഹൃത്തുക്കളാണ് താങ്ങിയെടുത്തത്. ഇന്നലെ ഷീബയുടെ ജീവന്‍ ടിപ്പര്‍ ലോറി എടുക്കുമ്പോള്‍ കാഴ്ച്ചക്കാരനായി നിന്ന റോബിയുടെ മനസിലേക്കു എത്തിയത് തന്റെ മകന്‍ പിടഞ്ഞു മരിച്ച സംഭവമായിരുന്നു. റോഡില്‍നിന്നും വാരിയെടുത്ത റോബിയുടെ കൈകളില്‍ കിടന്നാണ് ഷീബ മരിച്ചത്.

ജോസഫ് നാമ­ധാ­രി­കള്‍ സംഗ­മിച്ചു


സെന്റ്. സെബാ­സ്റ്റ്യന്‍സ് പള്ളി­യില്‍ വി. യൗസേ­പ്പി­താ­വിന്റെ തിരു­നാ­ളി­നോ­ട­നു­ബ­ന്ധിച്ച് ഇട­വ­ക­യിലെ ജോസഫ് നാമ­ധാ­രി­കള്‍ സംഗ­മി­ച്ചപ്പോള്‍
മണ്ണ­യ്ക്ക­നാട്: സെന്റ്. സെബാ­സ്റ്റ്യന്‍സ് പള്ളി­യില്‍ വി. യൗസേ­പ്പി­താ­വിന്റെ തിരു­നാ­ളി­നോ­ട­നു­ബ­ന്ധിച്ച് ഇട­വ­ക­യിലെ ജോസഫ് നാമ­ധാ­രി­കള്‍ സംഗ­മി­ച്ചു. തിരു­നാള്‍ ചട­ങ്ങു­കള്‍ക്ക് വികാരി ഫാ. ജോസ് മഠ­ത്തി­ക്കു­ന്നേല്‍ കാര്‍മ്മി­കത്വം വഹി­ച്ചു.
              22-ന് നാല്‍പതാം വെള്ളിയാഴ്ച ആച­രി­ക്കും. വൈകിട്ട് 4.30-ന് കാല്‍വ­രി­മൗ­ണ്ടി­ലേക്ക് കുരി­ശിന്റെ വഴി ആച­രി­ക്കും.

2013, മാർച്ച് 20, ബുധനാഴ്‌ച

ചേറ്റു­കുളം വട­ക്കേ­പ്പ­റ­മ്പില്‍ രത്‌നമ്മ (70) അന്ത­രി­ച്ചു.


 മോനി­പ്പള്ളി: ചേറ്റു­കുളം വട­ക്കേ­പ്പ­റ­മ്പില്‍ (കുഴി­പ്പില്‍) നാരാ­യ­ണന്റെ ഭാര്യ രത്‌നമ്മ (70) അന്ത­രി­ച്ചു. ആപ്പാം­ഞ്ചിറ മണ­ലേല്‍ കുടും­ബാം­ഗ­മാ­ണ്. ഏക­മ­കള്‍: ആശ. മരു­മ­കന്‍: സജി ചെത്തു­കു­ന്നേല്‍ പെരു­വ. ശവ­സം­സ്‌കാരം വ്യാഴാഴ്ച 12-ന് വീട്ടു­വ­ള­പ്പി­ല്‍.

കുഞ്ചാക്കാട്ടില്‍ വി.രവികുമാര്‍ (52) നിര്യാതനായി.


പുതുവേലി: വെള്ളിലാപിള്ളില്‍ പുത്തന്‍പുരയില്‍ (കുഞ്ചാക്കാട്ടില്‍) വി.രവികുമാര്‍ (52) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (21/03) പത്തിന് വീട്ടുവളപ്പില്‍. ഭാര്യ: ജയശ്രീ പാലക്കുഴ മുട്ടത്ത് കുടുംബാംഗം. മക്കള്‍: അനു കോയമ്പത്തൂര്‍ ശ്രീരാമകൃഷ്ണ നഴ്‌സിംഗ് സ്‌കൂള്‍ വിദ്യാര്‍ഥിനി), അഖില്‍ (പ്ലസ്ടു വിദ്യാര്‍ഥി). സഹോദരങ്ങള്‍: രാമകൃഷ്ണന്‍നായര്‍, വി.ആര്‍.സി.നായര്‍, രത്‌നമ്മ, ദിവാകരന്‍നായര്‍, വാസുദേവന്‍നായര്‍, രാജമ്മ, രാജേന്ദ്രന്‍നായര്‍.

പെന്‍ഷന്‍ പ്രായം വര്‍ദ്ധന ഉപേ­ക്ഷി­ക്ക­ണം- യൂത്ത് ഫ്രണ്ട് (തോമ­സ്)


കുറ­വി­ല­ങ്ങാട്: പെന്‍ഷന്‍ പ്രായം വര്‍ദ്ധി­പ്പി­ക്കു­വാ­നുള്ള സംസ്ഥാന സര്‍ക്ക­രിന്റെ തെറ്റായ നീക്കം ഉപേ­ക്ഷി­ക്ക­ണ­മെന്ന് കേരളാ യൂത്ത് ഫ്രണ്ട് (പി.സി.­തോ­മ­സ്) കടു­ത്തു­രുത്തി നിയോ­ജക മണ്ഡലം കമ്മിറ്റി ആവ­ശ്യ­പ്പെ­ട്ടു. സംസ്ഥാന സെക്ര­ട്ടറി സിവില്‍സണ്‍ സെബാ­സ്റ്റ്യന്‍ ഉദ്ഘാ­ടനം ചെയ്തു. നിയോ­ജക മണ്ഡലം പ്രസി­ഡണ്ട് ഡോ. ബാബു­മോന്‍ മണ­ലേല്‍ അദ്ധ്യ­ക്ഷത വഹി­ച്ചു. അഡ്വ. ബിജേഷ് ജോസ്, ജിജോ അബ്രാ­ഹം, ജോണ്‍ ജോസ­ഫ്, വി. റോയി എന്നി­വര്‍ പ്രസം­ഗി­ച്ചു.

കാര്‍ഷിക കട­ങ്ങള്‍ എഴുതി തള്ള­ണം കിസാന്‍ ജനത

കുറവിലങ്ങാട്: സംസ്ഥാ­നത്തെ വരള്‍ച്ചാ­ബാ­ധിത ജില്ല­ക­ളിലെ ചെറു­കി­ട, നാമ­മാത്ര കര്‍ഷ­ക­രുടെ കാര്‍ഷിക കട­ങ്ങള്‍ എഴുതി തള്ള­ണ­മെന്ന് കിസാന്‍ ജനത കടു­ത്തു­രുത്തി നിയോ­ജക മണ്ഡലം കണ്‍വെന്‍ഷന്‍ സര്‍ക്കാ­രി­നോട് ആവ­ശ്യ­പ്പെ­ട്ടു.

കിസാന്‍ ജനതാ നിയോ­ജക മണ്ഡലം പ്രസി­ഡണ്ട് കെ.ആര്‍. ബാബു അദ്ധ്യ­ക്ഷത വഹി­ച്ചു. സോഷ്യ­ലിസ്റ്റ് ജനത സംസ്ഥാന എക്‌സി­ക്യൂ­ട്ടീവ് അംഗം ടി.എം. ജോസ­ഫ്, സംസ്ഥാന സമിതി അംഗം പി.ഒ. വര്‍ക്കി, മണ്ഡലം പ്രസി­ഡണ്ട് ഒ.ഡി. കുര്യന്‍, സെക്ര­ട്ടറി വി.ജെ. വര്‍ക്കി, യുവ­ജ­നത മണ്ഡലം പ്രസി­ഡണ്ട് ഷിബു കുര്യന്‍, ജോയി ജോണ്‍, ജോണി മാത്യു, കെ.എ­സ്.­ബാ­ബു, എന്‍.­കെ. ഗോപാ­ല­കൃ­ഷ്ണന്‍, ജൂബന്‍ സെബാ­സ്റ്റ്യന്‍, റോയി ഗ്രിഗോ­റി­യോ­സ്, കെ.കെ. സിബി എന്നി­വര്‍ പ്രസം­ഗി­ച്ചു.

സയന്‍സ് സി­റ്റിക്ക് സ്ഥലം അനു­വ­ദി­ച്ചത് അഭി­ന­ന്ദ­നാര്‍ഹം

കുറവിലങ്ങാട്: കോഴാ­യി­ലെ 110 ഏക്ക­റില്‍ നിന്നും കൃഷി­വ­കുപ്പ് 30 ഏക്കര്‍ ഭൂമി സയന്‍സ് സിറ്റി­ക്കായി വിട്ടു­കൊ­ടുത്ത വകുപ്പ് മന്ത്രി കെ.പി. മോഹ­നനെ സോഷ്യ­ലിസ്റ്റ് ജനത (ഡമോ­ക്രാ­റ്റിക്) കുറ­വി­ല­ങ്ങാട് മണ്ഡലം കമ്മിറ്റി അഭി­ന­ന്ദി­ച്ചു. കാര്‍ഷിക മേഖ­ലയ്ക്ക് മുന്‍തൂക്കം നല്‍കുന്ന ബജറ്റ് അവ­ത­രി­പ്പിച്ച യു.ഡി.­എ­ഫ്. സര്‍ക്കാ­രി­നേയും യോഗം അഭി­ന­ന്ദി­ച്ചു.

പ്രസി­ഡണ്ട് ഒ.ഡി. കുര്യന്‍ അദ്ധ്യ­ക്ഷത വഹി­ച്ചു. സംസ്ഥാന സമിതി അംഗം പി.ഒ. വര്‍ക്കി, മണ്ഡലം സെക്ര­ട്ടറി വി.ജെ. വര്‍ക്കി, കിസാന്‍ ജനതാ മണ്ഡലം പ്രസി­ഡണ്ട് കെ.ആര്‍. ബാബു, യുവ­ജ­നത മണ്ഡലം പ്രസി­ഡണ്ട് ഷിബു കുര്യന്‍, ജോയി ജോണ്‍, പി.ടി. മത്താ­യി, കെ.എ­സ്.­ബാ­ബു, ജോണി മാത്യു, ബാബു വെള്ളാരംകാല, വി.ജെ. സഖ­റി­യാ­സ്, എന്‍.­കെ. ഗോപാ­ല­കൃ­ഷ്ണന്‍, വിത്സണ്‍ മാത്യു എന്നി­വര്‍ പ്രസം­ഗി­ച്ചു.

എസ്.­എ­സ്.­എല്‍.­സി. ഉത്ത­ര­ക­ട­ലാ­സു­കള്‍ മാറി അയ­ച്ച­തിലെ തെറ്റു­തി­രുത്തി

കോത­ന­ല്ലൂര്‍: എസ്.­എ­സ്.­എല്‍.­സി. പരീക്ഷാ ഉത്ത­ര­ക­ട­ലാ­സു­കള്‍ മൂല്യ നിര്‍ണ്ണയ ക്യാമ്പി­ലേക്ക് അയ­ച്ച­പ്പോള്‍ സംഭ­വിച്ച പിഴവ് പരി­ഹ­രി­ച്ച­തായി കടു­ത്തു­രുത്തി വിദ്യാ­ഭ്യാസ ജില്ലാ ആഫി­സര്‍ അറി­യി­ച്ചു. സ്‌ക്കൂള്‍ പഠി­താ­ക്ക­ളുടെ ഉത്ത­ര­ക­ട­ലാസും സ്വകാര്യ സ്ഥാപ­ന­ങ്ങ­ളില്‍ നിന്ന് എത്തി പരീക്ഷ എഴു­തു­ന്ന­വ­രുടെ ഉത്ത­ര­ക­ട­ലാ­സു­കളും വ്യത്യസ്ഥ ക്യാമ്പു­ക­ളി­ലേക്കാണ് അയ­ക്കേ­ണ്ട­ത്. ഇവ പര­സ്പരം മാറി അയ­ച്ച­താണ് പ്രശ്‌നം സൃഷി­ട്ട­ത്.

സംഭവം അറി­ഞ്ഞതെ ഇ-­മെ­യില്‍ സ്പീഡ് പോസ്റ്റ് എന്നിവ വഴി പരീ­ക്ഷാ­ഭ­വന്‍, മൂല്യ­നിര്‍ണ്ണയ ക്യാമ്പു­കള്‍ എന്നി­വി­ട­ങ്ങ­ളില്‍ ബന്ധ­പ്പെ­ട്ടാണ് പ്രശ്‌നം പരി­ഹ­രി­ച്ച­ത്. വീഴ്ച വരു­ത്തിയ സ്‌ക്കൂള്‍ അധി­കൃ­തരെ താക്കീത് ചെയ്ത­തായും ഡി.ഇ.­ഒ. പറ­ഞ്ഞു.

ക്ഷേത്ര­ക്കു­ള­ങ്ങള്‍ ന­വീ­ക­രണ പദ്ധതി നട­പ്പാക്കും - മന്ത്രി പി.­ജെ. ജോസഫ്

തിരു­വ­ന­ന്ത­പുരം: പൗരാ­ണി­ക­ത്വ­ത്തോടെ നില­നില്‍ക്കുന്ന വിവിധ ക്ഷേത്ര­ക്കു­ള­ങ്ങള്‍ പൊതു­പ്രാ­ധാ­ന്യ­ത്തോടെ ഉപ­യോ­ഗി­ക്കാന്‍ കഴി­യുന്ന വിധ­ത്തില്‍ പുന­രു­ദ്ധ­രി­ക്കു­ന്ന­തിന് ധന­കാ­ര്യ­വ­കു­പ്പു­മായി കൂടി­യാ­ലോ­ചിച്ച് ഈ സാമ്പ­ത്തികവര്‍ഷം പുതിയ പ്രോജക്ട് നട­പ്പാ­ക്കു­മെന്ന് ജല­വി­ഭവ വകു­പ്പു­മന്ത്രി പി.­ജെ.­ജോ­സഫ് നിയ­മ­സ­ഭ­യില്‍ അറി­യി­ച്ചു. അഡ്വ. മോന്‍സ് ജോസഫ് എം.­എല്‍.­എ. ഉന്ന­യിച്ച ചോദ്യ­ത്തിന് മറു­പ­ടി­യാ­യി­ട്ടാണ് മന്ത്രി ഇക്കാര്യം അറി­യി­ച്ച­ത്.

എല്ലാ ക്ഷേത്ര­കു­ള­ങ്ങളും നാടിന്റെ പൗരാ­ണീ­ക­സ­മ്പ­ത്തായി കണ­ക്കാക്കി സംര­ക്ഷി­ക്കാ­നാണ് സര്‍ക്കാര്‍ ആഗ്ര­ഹി­ക്കു­ന്ന­ത്. ഈ കാഴ്ച­പ്പാട് ഉയര്‍ത്തി­പി­ടി­ച്ചു­കൊ­ണ്ടാണ് ധന­കാര്യ മന്ത്രി കെ.­എം. മാ­ണി­യുടെ ബജറ്റ് പ്രഖ്യാ­പനം വന്നി­ട്ടു­ള്ള­ത്. സാമ്പ­ത്തിക പ്രതി­സ­ന്ധി­മൂലം നിര­വധി ക്ഷേത്ര­ക്കു­ള­ങ്ങള്‍ ജീര്‍ണ്ണാ­വ­സ്ഥ­യിലും ഉപ­യോ­ഗ­പ്ര­ദ­മ­ല്ലാ­തെയും കിട­ക്കു­ന്നതും പുന­രു­ദ്ധീ­ക­രി­ക്കേ­ണ്ടത് ജന­നന്മയ്ക്കും ജല­സു­ര­ക്ഷയ്ക്കും അത്യ­ന്താ­പേ­ക്ഷി­ത­മാ­ണെന്ന് മോന്‍സ് ജോസഫ് എം.­എല്‍.­എ. ചൂണ്ടി­ക്കാ­ട്ടി.

പൊതു­താല്‍പ­ര്യ­ത്തോടെ ഉപ­യോ­ഗി­ക്കാന്‍ കഴി­യുന്ന വിധ­ത്തില്‍ ക്ഷേത്ര­ക്കു­ള­ങ്ങള്‍ ഏറ്റെ­ടു­ക്കു­ന്നത് സംബ­ന്ധിച്ച് ഇറി­ഗേ­ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാ­റാ­ക്കി­യി­ട്ടുള്ള പ്രോജക്ട് ഈ സാമ്പ­ത്തിക വര്‍ഷം നട­പ്പാ­ക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം പരി­ശ്ര­മിക്കുമെന്ന് മന്ത്രി പി.­ജെ.­ജോ­സഫ് മറു­പ­ടി­യില്‍ വ്യക്ത­മാ­ക്കി.

ജല­സു­ര­ക്ഷയ്ക്കും ജല­സ്രോ­ത­സ്സു­ക­ളുടെ സംര­ക്ഷ­ണ­ത്തി­നും സര്‍­ക്കാര്‍ 'നല്ല­നാട് നല്ല­വെള്ളം' പദ്ധ­തി­യുടെ സംസ്ഥാ­ന­ത്തെ ആദ്യത്തെ പ്രോഗ്രാം കടു­ത്തു­രു­ത്തി­യില്‍ നട­ത്തി­യ­തിന്റെ വിശ­ദാം­ശ­ങ്ങള്‍ എം.­എല്‍.­എ. നിയ­മ­സ­ഭ­യില്‍ അവ­ത­രി­പ്പി­ച്ചു.

കുഞ്ഞാനായില്‍ മറിയാമ്മ (90) നിര്യാതയായി.

വയല: കുഞ്ഞാനായില്‍ പരേതനായ മത്തായി ഉലഹന്നാന്റെ ഭാര്യ മറിയാമ്മ (90) നിര്യാതയായി. സംസ്‌കാരം പിന്നീട്.

2013, മാർച്ച് 19, ചൊവ്വാഴ്ച

കോ­ഴാ ക­പ്പേ­ള­യി­ലെ തി­രു­നാള്‍: ആ­യി­ര­ങ്ങള്‍ ഊ­ട്ടു­നേര്‍­ച്ച­യില്‍ പങ്കാളികളായി

കോ­ഴാ സെന്റ് ജോ­സ­ഫ്‌­സ് ക­പ്പേ­ള­യില്‍ മാര്‍ യൗ­സേ­പ്പി­താ­വി­ന്റെ മ­ര­ണ­ത്തി­രു­നാളി­നോ­ട­നു­ബ­ന്ധി­ച്ച ന­ടത്തി­യ ഊ­ട്ടു­നേര്‍­ച്ച കു­റ­വി­ല­ങ്ങാ­ട് മര്‍­ത്ത്­മ­റി­യം ഫൊ­റോ­ന വി­കാ­രി ഫാ. അ­ബ്രാ­ഹം കൊല്ലി­ത്താ­ന­ത്തു­മ­ല­യില്‍ ആ­ശീര്‍­വ­ദി­ക്കു­ന്നു.
കോഴാ: വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥത്തിലൂടെ ദൈവാനുഗ്രഹം തേടി ആയിരങ്ങള്‍ ഊട്ടുനേര്‍ച്ചയില്‍ പങ്കെടുത്തു. കോഴാ സെന്റ് ജോസഫ്‌സ് കപ്പേളയില്‍ നടന്ന ഊട്ടുനേര്‍ച്ചയില്‍ ഭക്തരുടെ സജീവ സാന്നിധ്യം വ്യക്തമായിരുന്നു. ഊട്ടുനേര്‍ച്ച പന്തലിലേക്ക് എംസി റോഡടക്കം നിറഞ്ഞ് വിശ്വാസികള്‍ ഒഴുകിയെത്തുകയായിരുന്നു. കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളി വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ നേര്‍ച്ച ആശീര്‍വദിച്ചു. ഫാ. ഇമ്മാനുവല്‍ പാറേക്കാട്ട്, ഫാ. ജോസഫ് മേയിക്കല്‍, ഫാ. ജോസഫ് ആട്ടപ്പാട്ട്, ഫാ. കുര്യാക്കോസ് കാപ്പിലിപറമ്പില്‍ തുടങ്ങിയവര്‍ സഹകാര്‍മികരായി.

ഫാ. മാത്യു കവളന്‍മാക്കല്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കി. കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോന പള്ളിയുടെ നേതൃത്വത്തില്‍ കോഴാ കപ്പേള ആതിഥ്യമരുളുന്ന ഊട്ടുനേര്‍ച്ച പത്ത് വര്‍ഷം തികഞ്ഞുവെന്ന പ്രത്യേകതയും ഇക്കുറിയുണ്ടായിരുന്നു.

വണക്കമാസാചരണത്തിന്റെ സമാപനം ഏപ്രില്‍ ഒന്നിന് നടക്കും. സമാപനത്തോടനുബന്ധിച്ച് ജോസഫ് നാമധാരി സംഗമവും നടത്തുന്നുണ്ട്. സംഗമത്തില്‍ സിഎംഐ പ്രിയോര്‍ ജനറാള്‍ ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍ സന്ദേശം നല്‍കും.
കോ­ഴാ സെന്റ് ജോ­സ­ഫ്‌­സ് ക­പ്പേ­ള­യില്‍ മാര്‍ യൗ­സേ­പ്പി­താ­വി­ന്റെ മ­ര­ണ­ത്തി­രു­നാളി­നോ­ട­നു­ബ­ന്ധി­ച്ച ന­ടത്തി­യ ഊ­ട്ടു­നേര്‍­ച്ചയില്‍ പങ്കെടുക്കാനെത്തിയവര്‍

വെമ്പള്ളി ഗവ. യു.പി. സ്‌ക്കൂള്‍ ശതാബ്ദി ആഘോ­ഷ­ങ്ങള്‍ക്ക് തുട­ക്ക­മായി

വെമ്പള്ളി ഗവ. യു.പി. സ്‌ക്കൂള്‍ ശതാബ്ദി ആഘോ­ഷം മോന്‍സ് ജോസഫ് എം.എല്‍.­എ. ഉദ്ഘാ­ട­നം ചെയ്യു­ന്നു.
വെമ്പള്ളി: ഗവ. യു.പി. സ്‌ക്കൂള്‍ ശതാബ്ദി ആഘോ­ഷ­ങ്ങള്‍ക്ക് തുട­ക്ക­മാ­യി. ആഘോഷ പരി­പാ­ടി­കളും ശതാബ്ദി സ്മാരക ഓഡി­റ്റോ­റി­യ­ത്തിന്റെ ഉദ്ഘാ­ട­നവും മോന്‍സ് ജോസഫ് എം.എല്‍.­എ. നിര്‍വ്വ­ഹിച്ചു. കാണ­ക്കാരി ഗ്രാമ പഞ്ചാ­യത്ത് പ്രസി­ഡണ്ട് ജാന്‍സി തോമസ് അദ്ധ്യ­ക്ഷത വഹി­ച്ചു.

ശതാബ്ദി സപ്ലി­മെന്റ് ബ്ലോക്ക് പഞ്ചാ­യത്ത് പ്രസി­ഡണ്ട് എം.എം. തോമസ് പ്രകാ­ശനം ചെയ്തു. കിഡ്‌സ് പാര്‍ക്കിന്റെ ഉദ്ഘാ­ടനം ജില്ലാ പഞ്ചാ­യ­ത്തംഗം മിനി ബാബുവും സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാ­ടനം ബ്ലോക്ക് പഞ്ചാ­യ­ത്തംഗം ജോമോള്‍ ഫ്രാന്‍സീസും നിര്‍വ്വഹി­ച്ചു. മുതിര്‍ന്ന അദ്ധ്യാ­പ­കരെ പൊന്നാ­ട­യ­ണി­യിച്ച് ഹെഡ്മി­സ്ട്രസ് കൊച്ചു­റാണി ജോസഫ് ആദ­രി­ച്ചു. പ്രൊഫ. കെ.പി. ജോസ­ഫ്, പി.ടി.എ പ്രസി­ഡണ്ട് വി. സാംകു­മാര്‍ എന്നി­വര്‍ പ്രസം­ഗി­ച്ചു.



പൂവക്കുളത്ത് മീനപ്പൂയ ഉത്സവം

പൂവക്കുളം: ആനന്ദഷണ്മുഖ ക്ഷേത്ര­ത്തില്‍ മീനപ്പൂയ ഉത്സവം 21-ന് ആരംഭിക്കും. വ്യാഴാഴ്ച വൈകിട്ട് മേതി­രി­യില്‍ നിന്നും കൊടി­മര ഘോഷ­യാ­ത്ര. രാത്രി 6.45-ന് പി.യു. ശങ്കരന്‍ തന്ത്രി കൊടിയേറ്റും. 7.30-ന് സ്വാമി അയ്യ­പ്പ­ദാസ് അനു­ഗ്രഹ പ്രഭാ­ഷണം നട­ത്തും. വെള്ളിയാഴ്ച രാവിലെ 9-ന് കലശാഭിഷേകം. രാത്രി 7.15-ന് മോഹി­നി­യാ­ട്ടം, 7.45-ന് സിനി­മാ­റ്റിക് ഡാന്‍സ്.

ശനിയാഴ്ച രാവിലെ 7.30-ന് കാഴ്ച ശ്രീബലി, പഞ്ചാരിമേളം. 10.30-ന് ഗുരു­ദേവ ഭാഗ­വത പാരാ­യ­ണം. 5.30-ന് കാഴ്ച ശ്രബലി. 8-ന് ഭര­ത­നാ­ട്യം, 8.30-ന് നാടകം - അലി­വിന്റെ തമ്പു­രാന്‍. 11.1-ന് വിളക്കിനെഴുന്നള്ളിപ്പ്, വലിയകാണിക്ക.

റബറിന്റെ വിലയിടിവില്‍ ഇന്‍ഫാം ഫാര്‍മേഴ്‌സ് ക്ലബ് പ്രതിഷേധിച്ചു

കടപ്ലാമറ്റം: റബറിന്റെ വിലയിടിവില്‍ ഇന്‍ഫാം ഫാര്‍മേഴ്‌സ് ക്ലബ് പ്രതിഷേധിച്ചു. റബര്‍ ഇറക്കുമതിക്കു നികുതി വര്‍ധിപ്പിക്കണമെന്നും റബര്‍ കയറ്റുമതിക്ക് സബ്‌സിഡി അനുവദിച്ച് പ്രോത്സാഹിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് ബേബി അഗസ്റ്റിന്‍ കിഴക്കേനെല്ലിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. സക്കറിയാസ് പാറ്റാനി, ജയിംസ് കുറുവാച്ചിറ, ജോസഫ് ലൂക്കാ കൂവള്ളൂര്‍, റോബിന്‍ ആനിത്തോട്ടം, എം.സി. ജോര്‍ജ് മരുതുകുന്നേല്‍, മാത്യു മരോട്ടിക്കല്‍, ജോസഫ് പായിക്കാട്ട്, ദേവസ്യ കുറയംപള്ളി എന്നിവര്‍ പ്രസംഗിച്ചു.

2013, മാർച്ച് 18, തിങ്കളാഴ്‌ച

മജ്ഞുനിവാസില്‍ സുരേഷിന്റെ ഭാര്യ മജ്ഞു (35) നിര്യാതയായി

കാളികാവ്: മജ്ഞുനിവാസില്‍ സുരേഷിന്റെ ഭാര്യ മജ്ഞു (35) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പില്‍. കെ. വിജയന്‍ (റിട്ട. കെ.എസ്.ആര്‍.ടി.സി.) ആണ് പിതാവ്. പത്മവല്ലി മാതാവും. സഹോദരി പരേതയായ അജ്ഞു.

ഉഴ­വൂര്‍ ബ്ലോക്ക് പഞ്ചാ­യത്തിന് 20 കോടി­യുടെ മിച്ച ബജറ്റ്

കോഴാ: ഉഴ­വൂര്‍ ബ്ലോക്ക് പഞ്ച­യാത്ത് വനിതാ ക്ഷേമ­ത്തിനും ഭവന നിര്‍മ്മാണത്തിനും മുന്‍തൂക്കം നല്‍കുന്ന ബജറ്റ് അവ­ത­രി­പ്പി­ച്ചു. 19,89,08,375 രൂപാ വരവും 19,83,92,125 ചെലവും പ്രതീ­ക്ഷി­ക്കുന്ന മിച്ച ബജ­റ്റാണ് വൈസ് പ്രസി­ഡണ്ട് ലീലാമ്മ സഖ­റി­യാസ് അവ­ത­രി­പ്പി­ച്ച­ത്.

വനിതാ ക്ഷേമം, ഭവനനിര്‍മ്മാണം, കുടി­വെ­ള്ളം, വൈദ്യു­തീ­ക­ര­ണം, വൃദ്ധര്‍, വിക­ലാം­ഗര്‍ തുട­ങ്ങി­യ­വ­രുടെ ക്ഷേമം എന്നി­വ­യ്ക്കാണ് ബജറ്റ് മുന്‍ഗ­ണന നല്‍കുന്ന പദ്ധ­തി­കള്‍. പട്ടി­ക­ജാ­തി, പട്ടി­ക വര്‍ഗ്ഗ ക്ഷേമ­ത്തിന് മാത്ര­മായി 56,95,000 രൂപ വക കൊള്ളിച്ചി­രി­ക്കു­ന്നു. ബ്ലോക്ക് പഞ്ചാ­യ­ത്തിന്റെ മേല്‍നോ­ട്ട­ത്തി­ലുള്ള ആസ്പ­ത്രി­ക­ളുടെ വിക­സ­ന­ത്തി­നായി 12 ലക്ഷം രൂപയും ചെല­വ­ഴി­ക്കും. ഐ.എ.വൈ. ഊവന നിര്‍മ്മാണ പദ്ധ­തിക്ക് 2,55,00,000 രൂപാ പ്രതീ­ക്ഷി­ക്കു­ന്നു. അധി­ക­സ­ഹാ­യ­മായി ബ്ലോക്ക് പഞ്ചാ­യത്ത് 82,10,250 രൂപാ ചെല­വ­ഴി­ക്കും. മഹാത്മാ ഗാന്ധി ദേശീയ തൊഴി­ലു­റപ്പ് പദ്ധ­തി­ക്കായി 8,48,76,000 രൂപായും സംയോ­ജിത നീര്‍ത്തട പരി­പാ­ലന പദ്ധ­തി­ക്കായി 2 കോടി രൂപയും പ്രതീ­ക്ഷി­ക്കു­ന്ന­താണ് ബജ­റ്റ്.

പ്രസി­ഡണ്ട് എം.എം. തോമസ് അദ്ധ്യ­ക്ഷ­നായി. ബി.ഡി.­ഒ. വി.എം. ബാബു­രാജ്, ബ്ലോക്ക് പഞ്ചാ­യത്ത് അംഗ­ങ്ങള്‍, കെ.ആര്‍.ഗംഗാ­ധര പിള്ള, വിവിധ ഗ്രാമ പഞ്ചാ­യത്ത് പ്രസി­ഡ­ണ്ടു­മാര്‍ തുട­ങ്ങി­യ­വര്‍ പങ്കെ­ടു­ത്തു.

Back to TOP