Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013, ഏപ്രിൽ 3, ബുധനാഴ്‌ച

വിദ്യാര്‍ഥിനിയുടെ 10 പവന്‍ തട്ടിയെടുത്ത കേസ്:പ്രതിയെ റിമാന്‍ഡു ചെയ്തു

കോട്ടയം: മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട് കോളജ് വിദ്യാര്‍ഥിനിയുടെ 10 പവന്‍ ആഭരണം തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ ആലപ്പുഴ കണിച്ചുകുളങ്ങര ശ്രീഭദ്രയില്‍ രവീന്ദ്രന്റെ മകന്‍ റോബിനെ (26) ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു. റോബിന്‍ എറണാകുളത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

ഇയാള്‍ പെണ്‍കുട്ടിയില്‍ നിന്ന് തട്ടിയെടുത്ത ആഭരണങ്ങളില്‍ നാലു പവന്‍ കോട്ടയത്തെ രണ്ടു ധനകാര്യ സ്ഥാപനങ്ങളില്‍ പണയം വച്ചതായി കണെ്ടത്തി. നെക്ലേസ്, മാല, വള എന്നിവ പണയം വച്ച് 66000 രൂപ വാങ്ങിയതായി പോലീസ് നടത്തിയ അന്വേഷണത്തില്‍ കണെ്ടത്തി. ധനകാര്യ സ്ഥാപനങ്ങളില്‍ പ്രതിയെ എത്തിച്ച് തെളിവെടുത്തു.

10 പവന്‍ ആഭരണങ്ങളില്‍ ബാക്കി ഇയാള്‍ വിറ്റുവെന്നാണ് കരുതുന്നത്. ഒരു നെക്ലേസും മാലയും വിറ്റുവെന്ന് പ്രതി സമ്മതിച്ചു. ഇതേക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. ചെങ്ങളം സ്വദേശിയായ കോളജ് വിദ്യാര്‍ഥിനിയെ കബളിപ്പിച്ച് 10 പവന്‍ ആഭരണം തട്ടിയെടുത്തതിനാണ് റോബിന്‍ അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്കിയാണ് ഇയാള്‍ ആഭരണങ്ങള്‍ പണയം വയ്ക്കാന്‍ വാങ്ങിയത്. എന്നാല്‍ ഇയാള്‍ക്ക് ഭാര്യയും കുട്ടിയുമുണെ്ടന്ന് പിന്നീടാണ് വിദ്യാര്‍ഥിനി മനസിലാക്കിയത്. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്കിയത്.

നാലമ്പലദര്‍ശനത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും: ജോസ് കെ. മാണി എംപി

രാമപുരം: പതിനായിരക്കണക്കിനു ഭക്തജനങ്ങള്‍ നാലമ്പലദര്‍ശനത്തിനെത്തുന്ന രാമപുരത്ത് അടിസ്ഥാന സൗകര്യവികസനത്തിന് ആവശ്യമായ തുക അനുവദിക്കുമെന്നു ജോസ് കെ. മാണി എംപി. എംപി ഫണ്ടില്‍നിന്ന് അനുവദിച്ച പത്തു ലക്ഷം രൂപ വിനിയോഗിച്ചു രാമപുരത്തു നിര്‍മിച്ച രണ്ടു ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാലമ്പലങ്ങളിലേക്കുള്ള റോഡുകള്‍ ആധുനികരീതിയില്‍ പുനര്‍നിര്‍മിക്കും. വിശ്രമകേന്ദ്രങ്ങളും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്നും എംപി പറഞ്ഞു. പ്രാദേശികതലത്തിലുള്ള ഫണ്ടുകള്‍ക്കു പുറമേ മണ്ഡലത്തിന്റെ വികസനത്തിനായി കേന്ദ്ര റോഡ് ഫണ്ടുകള്‍ വിനിയോഗിച്ചതു കേരളത്തില്‍ ആദ്യമായി കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലാണെന്നും ജോസ് കെ. മാണി പറഞ്ഞു.

ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എം. തോമസ് അധ്യക്ഷത വഹിച്ചു. ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, അഡ്വ. ബിജു പുന്നത്താനം, സണ്ണി പൊരുന്നക്കോട്ട്, സെല്ലി ജോര്‍ജ്, സുജാത മുകുന്ദന്‍, പി.എം. മാത്യു, പി.ജെ. ജോണ്‍, ബെന്നി തെരുവത്ത്, ചെറിയാന്‍ ആഗസ്തി, സാവിത്രി രാജു, അമ്മിണി തോമസ്, വി.എ. ജോസ്, ഡി. പ്രസാദ് ഭക്തിവിലാസ്, എം.പി. കൃഷ്ണന്‍നായര്‍, വി.ജി. വിജയകുമാര്‍, പയസ് രാമപുരം, പി.പി. നിര്‍മ്മലന്‍, ഷാജികുമാര്‍ പയനാല്‍, മോഹനന്‍ കണക്കംചേരി, സുകുമാരന്‍ നമ്പൂതിരിപ്പാട്, എന്‍. രാമനാഥന്‍, ടി.എന്‍. വിശ്വന്‍, കെ.കെ. പൊന്നപ്പന്‍, അനില്‍ ആറുകാട്ടില്‍, ശാന്തചന്ദ്രന്‍, എം.ആര്‍. ബുദ്ധന്‍ എന്നിവര്‍ പ്രസംഗിച്ചു.

2013, ഏപ്രിൽ 2, ചൊവ്വാഴ്ച

ഷട്ടില്‍ ടൂര്‍ണമെന്റ് ആരം­ഭിച്ചു

കുറവിലങ്ങാട് ബാഡ്മിന്റണ്‍ ക്ലബിന്റെ ഡബിള്‍സ് ഷട്ടില്‍ ടൂര്‍ണമെന്റ് ദ്രോണാചാര്യ പ്രൊഫ സണ്ണി തോമസ് ഉദ്ഘാടനം ചെയ്യുന്നു.
കുറവിലങ്ങാട്: കുറവിലങ്ങാട് ബാഡ്മിന്റണ്‍ ക്ലബിന്റെ രണ്ടാമത് അഖില കേരള ഔട്ട്‌ഡോര്‍ ഡബിള്‍സ് ഷട്ടില്‍ ടൂര്‍ണമെന്റ് ദ്രോണാചാര്യ പ്രൊഫ സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്. രമാദേവി അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസി­ഡണ്ട് ലീലാമ്മ തോമ­സ്, അഡ്വ. കെ. രവി കുമാര്‍ എന്നി­വര്‍ പ്രസം­ഗി­ച്ചു. ഞയ­റാഴ്ച സമാപന സമ്മേളനത്തില്‍ നിര്‍ധനാരയ കുട്ടികള്‍ക്കുള്ള പഠന സഹായ സാമഗ്രികള്‍ എസ്.ഐ. ഷാജിമോനും വിജയികള്‍ക്കുള്ള ട്രോഫികള്‍ ഫാ. അബ്രാഹം കൊല്ലിത്താനത്തുമലയും വിതരണം ചെയ്യും.

പദ്ധതി നിര്‍വ്വഹണത്തില്‍ കുറവിലങ്ങാട് മേഖലയ്ക്ക് വിജയം

കുറവിലങ്ങാട്: കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി, ഗ്രാമ പഞ്ചാ­യത്തുകള്‍ നടപ്പു സാമ്പ­ത്തിക വര്‍ഷം നൂറ് ശത­മാനം പദ്ധതി വിഹി­തവും ചെല­വ­ഴിച്ചു. കടപ്ലാമറ്റം പഞ്ചായത്ത് സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരു ദിനം കൂടി ബാക്കി നിര്‍ത്തിയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. വെളി­യ­ന്നൂര്‍, കുറ­വി­ല­ങ്ങാട്, ഉഴ­വൂര്‍ പഞ്ചാ­യ­ത്തു­ക­ളുടെ വിന­യോഗം 80 ശത­മാ­നവും കട­ന്നു.

85 പദ്ധ­തി­ക­ളി­ലൂ­ടെ­യായി 89.41 ലക്ഷം രൂപ­യാണ് കടപ്ലാമറ്റത്ത് ചെല­വ­ഴി­ച്ച­ത്. ജന­റല്‍ വിഭാ­ഗ­ത്തില്‍ 63 ലക്ഷം രൂപ­യു­ടെയും പട്ടി­ക­ജാതി വിഭാ­ഗ­ത്തില്‍ 22.62 ലക്ഷം രൂപ­യു­ടെയും പട്ടിക വര്‍ഗ്ഗ വിഭാ­ഗ­ത്തില്‍ 3.79 ലക്ഷം രൂപ­യു­ടെയും പദ്ധ­തി­കള്‍ പൂര്‍ത്തി­യാ­ക്കി­. ലോക­ബാങ്ക് ഗ്രാന്റ് 11.77 ലക്ഷം രൂപയും വിന­യോ­ഗിച്ച­തായി പ്രസി­ഡണ്ട് കെ.എ. ചന്ദ്രന്‍, വിക­സന കാര്യ സ്ഥിരം സമിതി അദ്ധ്യ­ക്ഷന്‍ തോമസ് ടി. കീപ്പുറം എന്നി­വര്‍ അറി­യി­ച്ചു.

മരങ്ങാട്ടുപിള്ളിയില്‍ 103 പദ്ധ­തി­കളാണ് പൂര്‍ത്തിയാക്കിയത്. 99.13746 രൂപ പ്ലാന്‍ വിഹിതവും മെയിന്റനന്‍സ് ഫണ്ടില്‍ 3843800 രൂപയും ചെലവഴിച്ചു. പ്രസി­ഡണ്ട് ബെല്‍ജി ഇമ്മാനുവല്‍ പറഞ്ഞു. തനതു ഫണ്ടും 98 ശത­മാ­നവും ചെല­വ­ഴി­ച്ചു. മുട്ട­ക്കോ­ഴി, ടര്‍ക്കി കോഴി വിത­ര­ണം, മത്സ്യ­ഗ്രാമം പദ്ധതി എന്നിവ നട­പ്പി­ലാ­ക്കി. ഉറ­വിട മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധ­തിക്കും തുടക്കം കുറി­ച്ചു.

ഉഴ­വൂര്‍ ബ്ലോക്ക് പഞ്ചാ­യത്ത് 84 ശത­മാനം തുക വിന­യോ­ഗി­ച്ച­തായി പ്രസി­ഡണ്ട് എം.എം. തോമസ് അറി­യി­ച്ചു. വെളി­യ­ന്നൂര്‍ ഗ്രാമ പഞ്ചാ­യത്ത് 93 ശത­മാനം തുക ചെല­വ­ഴി­ച്ച­തായി പ്രസി­ഡണ്ട് എം.എന്‍. രാമ­കൃ­ഷ്ണന്‍ നായര്‍ പറ­ഞ്ഞു. ജന­റല്‍ വിഭാ­ഗ­ത്തില്‍ 99.8 ശത­മാ­ന­മാണ് വിന­യോ­ഗി­ച്ച­ത്.

ഉഴ­വൂര്‍ ഗ്രാമ പഞ്ചാ­യത്ത് 87 ശത­മാനം ചെല­വ­ഴി­ച്ചു. മുന്‍ വര്‍ഷ­ങ്ങളെ അപേ­ക്ഷിച്ച് മെച്ച­പ്പെട്ട പ്രക­ട­ന­മാ­ണി­തെന്ന് പ്രസി­ഡണ്ട് പി.എല്‍. അബ്രാഹം പറ­ഞ്ഞു. ജന­റല്‍ വിഭാ­ഗ­ത്തില്‍ 97 ശത­മാനം വിന­യോ­ഗി­ക്കാ­നാ­യി. കുറ­വി­ല­ങ്ങാട് ഗ്രാമ പഞ്ചാ­യ­ത്തില്‍ 90 ശത­മാ­ന­മാണ് പദ്ധതി വിന­യോ­ഗ­മെന്ന് പ്രസി­ഡണ്ട് ടി.എ­സ്. രമാ­ദേവി പറ­ഞ്ഞു.

അനുമോദന സമ്മേളനം

ഞീഴൂര്‍: പഞ്ചായത്ത് എന്‍എസ്എസ് കരയോഗത്തിന്റെ അനുമോദന സമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എന്‍. പത്മനാഭപിള്ള അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലയില്‍ നിന്ന് മികച്ച തഹസില്‍ദാരായി തെരഞ്ഞെടുക്കപ്പെട്ട പി.ജി. രാധാകൃഷ്ണനെയും കോട്ടയം ജില്ലയില്‍ നിന്ന് മികച്ച ഡ്രാഫ്റ്റ്മാനായി തെരഞ്ഞെടുക്കപ്പെട്ട രാജേഷ് ആര്‍.നായരെയും യോഗത്തില്‍ ആദരിച്ചു. എന്‍എസ്എസ് വൈക്കം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സി.ആര്‍. വിനോദ് കുമാര്‍ ഉപഹാര സമര്‍പ്പണം നിര്‍വഹിച്ചു. എസ്.മധു, കെ.വി. വേണുഗോപാല്‍, ലീലാവതി കുഞ്ഞമ്മ, ശ്രീലേഖ മണിലാല്‍, പി.ഡി. രാധാകൃഷ്ണന്‍, ആര്‍.രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

മിസ്ഡ് കോള്‍ പ്രണയത്തിലെ 10 പവന്‍ തട്ടിപ്പ്: കാമുകന്‍ പിടിയില്‍

കോട്ടയം: മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് കോളജ് വിദ്യാര്‍ഥിനിയുടെ 10 പവന്‍ ആഭരണം തട്ടിയെടുത്ത കേസിലെ പ്രതിയെ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ കലവൂര്‍ സ്വദേശി റോബിനാ (26) ണു പിടിയിലായത്. ചെങ്ങളം സ്വദേശിനിയായ കോളജ് വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്കി കബളിപ്പിച്ച് ആഭരണം തട്ടിയെടുത്തു വെന്നാണു പരാതി.

യുവതിയുടെ 10 പവന്‍ ആഭരണം പണയം വയ്ക്കാന്‍ വാങ്ങിയ റോബിന്‍. പിന്നീട് തിരികെ നല്കിയത് ഇതെ രീതിയിലുള്ള മുക്കുപണ്ടമായിരുന്നു. എന്നാല്‍ പിന്നീട് റോബിനെ പല തവണ ഫോണില്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ യുവതി, റോബിന്‍ തിരികെ നല്കിയ ആഭരണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടം നല്കി തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് മനസിലായത്.

തുടര്‍ന്നു വെസ്റ്റ് പോലീസില്‍ പരാതി നല്കുകയായിരുന്നു. ഏതാനും മാസം മുമ്പാണ് റോബിന്‍ യുവതിയെ പരിചയപ്പെട്ടത്. വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്‌തെങ്കിലും ഇയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന് പിന്നീടാണ് യുവതി അറിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇന്ന് പോലീസ് റോബിനെ ചോദ്യം ചെയ്യും. കൂടുതല്‍ പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണേ്ടായെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. പെണ്‍കുട്ടികളെ പരിചയപ്പെട്ട് പീഡിപ്പിക്കുന്ന സംഘത്തില്‍പ്പെട്ടയാളാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

2013, ഏപ്രിൽ 1, തിങ്കളാഴ്‌ച

മൂ­ന്നൂ­റി­ലേ­റെ ജോ­സ­ഫു­മാര്‍ മാര്‍.യൗ­സേ­പ്പി­ന്റെ സ­ന്നി­ധി­യില്‍

കോ­ഴാ സെന്റ് ജോ­സ­ഫ്‌­സ് ക­പ്പേ­ള­യി­ലെ ജോസ­ഫ് നാ­മ­ധാ­രി സം­ഗ­മ­ത്തി­നെ­ത്തി­യ­വര്‍ ഫാ. ജോസ­ഫ് മേ­യിക്കല്‍, ഫാ.ജോസ­ഫ് അ­രി­മറ്റം, ഫൊ­റോ­ന വി­കാ­രി ഫാ. അ­ബ്രാ­ഹം കൊല്ലി­ത്താ­ന­ത്തു­മ­ല­യില്‍, ഫാ. ജോ­സ് പ­ന്ത­പ്ലാം­തൊ­ട്ടി­യില്‍, ഫാ. ജോസ­ഫ് ആ­ട്ട­പ്പാട്ട്, ഫാ. ഇ­മ്മാ­നു­വല്‍ പാ­റേ­ക്കാ­ട്ട് എ­ന്നി­വ­രോ­ടൊ­പ്പം
കു­റ­വി­ല­ങ്ങാ­ട്: നാ­മ­ഹേ­തു­ക­നു­മു­മ്പില്‍ കൃ­തജ്ഞ­താ മ­ല­രു­ക­ളു­മാ­യി 256 പേര്‍ ഒ­ത്തു­ചേര്‍ന്നു. പേ­രി­ലു­ള്ള ഐ­ക്യ­രൂ­പ്യ­വു­മാ­യി കോ­ഴാ സെ­ന്റ് ജോ­സ­ഫ്‌­സ് ക­പ്പേ­ള­യി­ലാ­യി­രു­ന്നു വേ­റി­ട്ട സം­ഗമം. ക­പ്പേ­ള­യില്‍ ന­ട­ന്നു­വ­ന്ന വ­ണ­ക്ക­മാ­സാ­ച­ര­ണ­ത്തി­ന്റെ ഭാ­ഗ­മാ­യി­രു­ന്നു ജോസ­ഫ് നാ­മ­ധാ­രി­ക­ളു­ടെ സം­ഗമം. സം­ഗ­മ­ത്തി­നെ­ത്തി­യ­വര്‍­ക്ക് ആത്മീ­യ പി­ന്തു­ണ­യു­മാ­യി മര്‍­ത്ത്­മ­റി­യം ഫൊ­റോ­ന വി­കാ­രി ഫാ. അ­ബ്രാ­ഹം കൊല്ലി­ത്താ­ന­ത്തു­മ­ല­യി­ലി­ന്റെ നേ­തൃ­ത്വ­ത്തില്‍ ഇ­ട­വ­ക­യില്‍ സേവ­നം ചെ­യ്യുന്ന വൈ­ദി­കരും എ­ത്തി­യ­തോ­ടെ വി­ശ്വാ­സി­കള്‍ ഏ­റെ സ­ന്തോ­ഷ­ത്തി­ലാ­യി­രു­ന്നു.

നീ­തി­യു­ടെ വി­ള­നി­ല­മാ­യ മാര്‍ യൗ­സേ­പ്പി­നെ മാ­തൃ­ക­യാ­ക്ക­ണ­മെ­ന്ന് സം­ഗ­മ­ത്തില്‍ സ­ന്ദേ­ശം നല്‍കി­യ സി­എം­ഐ പ്രി­യോര്‍ ജ­ന­റാള്‍ ഫാ. ജോ­സ് പ­ന്ത­പ്ലാം­തൊ­ട്ടി­യില്‍ പ­റഞ്ഞു. ദൈ­വി­കമാ­യ കാ­ഴ്­ചപ്പാ­ടോ­ടെ­യാവ­ണം സ­മൂ­ഹ­മെന്നും ഫാ. പ­ന്ത­പ്ലാം­തൊ­ട്ടി­യില്‍ ഓര്‍­മ്മി­പ്പി­ച്ചു.

ഫൊ­റോ­ന വി­കാ­രി ഫാ. അ­ബ്രാ­ഹം കൊല്ലി­ത്താ­ന­ത്തു­മ­ല­യില്‍, ഫാ. ഇ­മ്മാ­നു­വല്‍ പാ­റേ­ക്കാ­ട്ട്, ഫാ. ജോസ­ഫ് മേ­യിക്കല്‍, ഫാ. ജോസ­ഫ് ആ­ട്ട­പ്പാ­ട്ട് എ­ന്നി­വര്‍ തി­രു­കര്‍­മ്മ­ങ്ങ­ളില്‍ കാര്‍­മി­ക­ത്വം വ­ഹി­ച്ചു.

വ­ണ­ക്ക­മാ­സാ­ച­ര­ണ­ത്തി­ന്റെ ഭാ­ഗ­മാ­യി ഭ­ക്തി­നിര്‍­ഭ­രമാ­യ പ്ര­ദ­ക്ഷി­ണവും ന­ടന്നു. ഫാ.ജോസ­ഫ് അ­രി­മ­റ്റ­ത്തി­ന്റെ കാര്‍­മി­ക­ത്വ­ത്തി­ലാ­യി­രു­ന്നു വ­ണ­ക്ക­മാ­സാച­ര­ണ തി­രു­കര്‍­മ്മ­ങ്ങള്‍. 

പെരുന്ന മഹാഭാരത സത്രം: മള്ളിയൂരില്‍ നിന്ന് മഹാഭാരത ഗ്രന്ഥ ഘോഷയാത്ര ആരംഭിച്ചു

മള്ളിയൂര്‍: പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന മഹാഭാരത സത്രത്തിന് മുന്നോടിയായുള്ള മഹാഭാരത ഗ്രന്ഥഘോഷയാത്രയ്ക്ക് മള്ളിയൂരില്‍ നിന്ന് തുടക്കമായി. ഭാഗവത ആചാര്യന്‍ മള്ളിയൂര്‍ പരമേശ്വരന്‍ ഭദ്രദീപം പ്രകാശിപ്പിച്ച് ഉദ്ഘാടനം ചെയ്തു. മള്ളിയൂര്‍ ദിവാകരന്‍ നമ്പൂതിരി, മഹാഭാരത സത്രം സംഘാടക സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

പാണ്ഡവര്‍ പ്രതിഷ്ഠ നടത്തിയ വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങുന്ന ഘോഷയാത്ര ചൊവ്വാഴ്ച സത്രവേദിയായ പെരുന്ന ക്ഷേത്രത്തിലെത്തും.

ദേവമാതാ കോളജില്‍ ഇപ്രാവശ്യം എട്ട് അധ്യാപകര്‍ക്ക് യാത്രയയപ്പ്



കുറവിലങ്ങാട്: ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം കുറവിലങ്ങാട് ദേവമാതാ കോളജിന്റെ പടിയിറങ്ങിയത് ഇപ്രാവശ്യം എട്ട് അധ്യാപകര്‍. ആയിരങ്ങളിലേക്ക് അറിവിന്റെ ജ്വാല പകരുകയും ജീവിതവിജയത്തിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്ത ഈ അധ്യാപകരെ ആദരിക്കുന്നതിനും നന്ദിയുടെ നറുമലരുകള്‍ അര്‍പ്പിക്കുന്നതിനുമായി ഇന്ന് രാവിലെ 10.30 നു പ്രധാന ഓഡിറ്റോറിയത്തില്‍ യാത്രയയപ്പു സമ്മേളനം നടത്തും. മാനേജര്‍ ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ അധ്യക്ഷത വഹിക്കും. പ്രഫ. ആനീസ് തോമസ്, പ്രഫ. കെ.എം. മേഴ്‌സിക്കുട്ടി, ഡോ. എം.എസ്. മൈക്കിള്‍ (ഇംഗ്ലീഷ് വിഭാഗം), ഡോ. എം.എ. മേരിക്കുട്ടി (മലയാളം), ഡോ. സിസ്റ്റര്‍ കെ.എം. അന്നക്കുട്ടി (കെമിസ്ട്രി), പ്രഫ. പി.എം. അഗസ്റ്റിന്‍ (ഫിസിക്‌സ്), പ്രഫ. ജോര്‍ജ് മാത്യു മുരിക്കന്‍ (ബോട്ടണി), പ്രഫ. വി.എ. പോള്‍ (കൊമേഴ്‌സ്) എന്നിവരാണു വിരമിച്ചത്.

പച്ചക്കറി കൃഷിയില്‍ സിസിന് നൂറ് മേനി: സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരവും

 കുര്യനാട്: പുസ്തകവും പെന്‍സിലും പിടിക്കേണ്ട കുഞ്ഞിക്കൈകളില്‍ മണ്ണും തൂമ്പായും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒന്നാം ക്ലാസുകാരനായ സിസിന്‍ എം. മാര്‍ട്ടിന്‍. എം.സി. റോഡുരികില്‍ പുല്ലുവട്ടം കവലയ്ക്കു സമീപം 12 സെന്റിലെ ഇവര്‍ താമസിക്കുന്ന വാടക വീടിന്റെ മുറ്റവും തൊടിയും നിറയെ വിളഞ്ഞു നില്‍ക്കുന്നത് പച്ചക്കറികളാണ്. കഴിഞ്ഞ വര്‍ഷം ജില്ലയിലെ മികച്ച രണ്ടാമത്തെ വിദ്യാര്‍ത്ഥി കര്‍ഷകനായി സംസ്ഥാന സര്‍ക്കാര്‍ സിസിനെ തിരഞ്ഞെടുത്ത് പുരസ്‌കാരം നല്‍കി.
വിദ്യാര്‍ത്ഥിക്ക് വീട്ടുവളപ്പില്‍ പച്ചക്കറി തോട്ടം പദ്ധതിയില്‍ പെടുത്തി കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷമാണ് കുറവിലങ്ങാട് സെന്റ്.മേരീസ് ബോയ്‌സ് ഹൈസ്‌ക്കൂളിലെ ഒന്നാം ക്ലാസുകാരനായ സിസിന് പച്ചക്കറി വിത്തുകള്‍ ലഭിക്കുന്നത്. സിസിന്റെ അച്ഛന്‍ തിരുവനന്തപുരം കാരക്കോണം മുക്കപാലയില്‍ മാര്‍ട്ടിന്‍ ടാപ്പിംഗ് തെഴിലാളിയാണ്. കഴിഞ്ഞ 2 വര്‍ഷമായി കുര്യനാട് വാടകയ്ക്ക് താമസിച്ച് കുറവിലങ്ങാട് മേഖലയിലാണ് ഈ കുടുംബം തൊഴിലെടുക്കുന്നത്.

സ്‌ക്കൂളില്‍ നിന്ന് കിട്ടിയ വിത്തുകളില്‍ അധികവും ചീരയുടേതായിരുന്നു. പയര്‍ വിത്ത് 15 എണ്ണമാണ് ലഭിച്ചത്. ചീര സുഹൃത്തുകള്‍ക്കും സ്‌ക്കൂളിലും അധ്യാപകര്‍ക്കും എല്ലാം നല്‍കി. ഒപ്പം സ്വന്തം വീട്ടാവശ്യത്തിനും ഉപയോഗിച്ചു. എന്നിട്ടും. 18 രൂപാ വിലയ്ക്ക് 55 കിലോ ചീര വിറ്റു.

ചാക്കുകളില്‍ മണ്ണ് നിറച്ചാണ് വിത്തു പാകുന്നത്. മാര്‍ട്ടിന്‍ ചാക്കില്‍ മണ്ണ് നിറച്ച് നല്‍കും. വെള്ളായിപറമ്പില്‍ ചെറിയാച്ചനാണ് സിസിന് കൃഷിയുടെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കിയത്. കൃഷി ഓഫീസര്‍ ലിസി അന്റണിയുടെ നേതൃത്തില്‍ വകുപ്പ് ഉദ്യേഗസ്ഥരും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി.

സ്‌ക്കൂളില്‍ നിന്നും ലഭിച്ച പയര്‍ വിളഞ്ഞപ്പോള്‍ വിത്ത് ശേഖരിക്കാനായിരുന്നു സിസിന്റെ താല്പര്യം. ഈ വിത്തുകള്‍ രണ്ടാം വട്ടം കൃഷി ഇറക്കി കഴിഞ്ഞു. ഇവ ഇപ്പോള്‍ പടര്‍ന്ന് പന്തലിച്ച് വിളവ് ലഭിച്ചു തുടങ്ങി. വാഴയും മുരിങ്ങയും തക്കാളിയും എല്ലാം കൃഷി ചെയ്തിട്ടുണ്ട്.

രാസവളങ്ങള്‍ ഉപയോഗിക്കാന്‍ താല്പര്യമില്ല. ചാണകത്തിനായി വീട്ടില്‍ ഒരു കന്നുകാലിയേയും വളര്‍ത്തി തുടങ്ങി. അമ്മ അനുവും സഹോദരി എല്‍.കെ.ജി വിദ്യാര്‍ത്ഥിനി സീയാലും എല്ലാം സിസിന് പിന്തുണയുമായി ഉണ്ട്. സമീപത്തെ സിമന്റ് വ്യാപാരിയാണ് മണ്ണ് നിറയ്ക്കാന്‍ ചാക്ക് നല്‍കുന്നത്. സമീപ വാസികളടക്കം ഒരു നാട് തന്നെ സിസിന് പിന്തുണയുമായി ഒപ്പമുണ്ട്.

മിസ്‌ഡേ കോള്‍ പ്രണയം: വിദ്യാര്‍ഥിനിയുടെ 10 പവന്‍ തട്ടിയെടുത്ത കേസില്‍ പ്രതിയെ ഇന്ന് അറസ്റ്റ് ചെയ്യും

കോട്ടയം: മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട് കോളജ് വിദ്യാര്‍ഥിനിയുടെ 10 പവന്‍ ആഭരണം തട്ടിയെടുത്ത കേസില്‍ ആലപ്പുഴ കലവൂര്‍ സ്വദേശി റോബിനെതിരേ (26) വെസ്റ്റ് പോലീസ് കേസെടുത്തു. ഇയാളെ ഇന്ന് അറസ്റ്റു ചെയ്യും. ചെങ്ങളം സ്വദേശിയായ കോളജ് വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച് ആഭരണം തട്ടിയെടുത്തുവെന്നാണ് പരാതി.

യുവതിയുടെ 10 പവന്‍ ആഭരണം പണയം വയ്ക്കാന്‍ വാങ്ങിയ റോബിന്‍ പിന്നീട് തിരികെ നല്‍കിയത് മുക്കുപണ്ടമായിരുന്നു. ഏതാനും മാസം മുന്‍പാണ് റോബിന്‍ യുവതിയെ പരിചയപ്പെട്ടത്. വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്‌തെങ്കിലും ഇയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന് പിന്നീടാണ് അറിഞ്ഞത്.

യാ­ത്ര­യ­യപ്പും സ്­മൃ­തി­സം­ഗ­മ­വും.

കുറ­വി­ല­ങ്ങാട്ഃ ദേ­വ­മാ­താ കോ­ളേ­ജി­ലെ മ­ല­യാ­ള­വി­ഭാ­ഗ­ത്തില്‍ നി­ന്ന് വി­ര­മി­ക്കുന്ന ഡോ എം എ മേ­രി­ക്കു­ട്ടി­ക്ക് മ­ല­യാ­ള­വി­ഭാ­ഗ­ത്തി­ന്റെ ആ­ഭി­മു­ഖ്യ­ത്തില്‍ ബു­ധ­നാഴ്­ച യാ­ത്ര­യയ­പ്പ് നല്‍­കും. ഉ­ച്ച­യ്­ക്ക് ഒ­ന്ന­ര­യ്­ക്ക് കോ­ളേ­ജ് ജൂ­ബി­ലി­ഹാ­ളില്‍ ന­ട­ക്കു­ന്ന സ­മ്മേ­ള­ന­ത്തില്‍ വ­കു­പ്പു മേ­ധാ­വി ഡോ ഫി­ലിപ്പ്‌­ജോണ്‍ അ­ധ്യ­ക്ഷ­നാ­വും. പൂര്‍­വ്വ­വി­ദ്യാര്‍­ത്ഥി­ക­ളും, അ­ധ്യാ­പ­കരും പ­ങ്കെ­ടു­ക്കു­ന്ന സ­മ്മേ­ള­ന­ത്തില്‍ സ്­മൃ­തി­സം­ഗ­മവും ന­ടക്കും ദേ­വ­മാ­ത­യി­ലെ മു­ഴു­വന്‍ മ­ല­യാ­ള­വി­ഭാ­ഗം പൂര്‍­വ്വ­വി­ദ്യാര്‍­ത്ഥി­കളും അ­ധ്യാ­പ­കരും പ­ങ്കെ­ടു­ക്ക­ണ­മെ­ന്ന് ഡി­പ്പാര്‍­ട്ട്‌­മെ­ണ്ട് മേ­ധാ­വി ഡോ ഫി­ലി­പ്പ് ജോണ്‍ അ­ഭ്യര്‍­ത്ഥിച്ചു.

എം.സി.റോഡ് വികസനം: ടെണ്ടറിന് നടപടിയായി -മോന്‍സ് ജോസഫ് എം.എല്‍.എ.

കുറവിലങ്ങാട്: എം.സി.റോഡ് വികസന പദ്ധതി ടെണ്ടര്‍ ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ സാന്നദ്ധ്യത്തില്‍ കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ റോഡ് വികസനം സംബന്ധിച്ച് നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.
ലോക ബാങ്കിന്റെ സഹായത്തോടെ കെ.എസ്.ടി.പി. രണ്ടാം ഘട്ടത്തില്‍ രണ്ട് റീച്ചായിട്ടാണ് എം.സി.റോഡ് വികസനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചെങ്ങന്നൂര്‍ - കോട്ടയം- ഏറ്റുമാനൂര്‍, പട്ടിത്താനം - കുറവിലങ്ങാട് - മൂവാറ്റുപുഴ എന്നീ റീച്ചുകള്‍ക്കു വേണ്ടി 540 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. ദര്‍ഘാസ് ക്ഷണിക്കുന്നതിന് ലോകബാങ്ക് നിബന്ധന അനുസരിച്ചുള്ള “ഇന്‍വിറ്റേഷന്‍ ഫോര്‍ബിഡ് നോട്ടീസ്” തയ്യാറാക്കി അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. ലോകബാങ്കില്‍ നിന്നും എന്‍.ഒ.സി. കിട്ടിയാല്‍ ഉടനെ രണ്ട് റീച്ചിന്റെയും ടെണ്ടര്‍ ക്ഷണിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.
ചെങ്ങന്നൂര്‍ - മൂവാറ്റുപുഴ റോഡ് വികസനത്തിന് ആവശ്യമായി 33.2328 ഹെക്ടര്‍ഭൂമിയില്‍ 98.60 ശതമാനം ഭൂമിയും ഇതിനോടകം കെ.എസ്.ടി.പി. ഏറ്റെടുത്തു. ബാക്കി ഭൂമി ഏറ്റെടുക്കുന്ന നടപടി അവസാന ഘട്ടത്തിലാണ്. ഇത് ഉടനെ പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു. എം.സി.റോഡ് വികസനത്തിന്റെ നിര്‍മ്മാണ കാലാവധി 30 മാസമായിട്ടാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ മാസം അവസാനം റോഡ് നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുന്ന വിധത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
കെ.എസ്.ടി.പി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ കാര്യക്ഷമതയോടെ പൂര്‍ത്തീകരിക്കാന്‍ സ്‌പെഷ്യല്‍ ഇംപ്ലിമെന്റേഷന്‍ സിസ്റ്റം സര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു. കെ.എസ്.ടി.പി. ഒന്നാം ഘട്ടത്തിലുണ്ടായ കാലതാമസവും നിര്‍മ്മാണരംഗത്തെ പ്രതിസന്ധിയും ഉണ്ടാക്കിയ നഷ്ടത്തിന്റെ മുന്‍ അനുഭവം സര്‍ക്കാര്‍ ഗൗരവമായി കണക്കിലെടുത്ത് ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. എം.സി.റോഡ് വികസനം ഒരു മാതൃകാ പ്രോജക്ട് എന്ന നിലയില്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്നും എം.എല്‍.എ. പറഞ്ഞു.

കടുത്തുരുത്തി, വൈക്കം കുടിവെള്ള പദ്ധതികള്‍: പ്രാദേശിക നിയന്ത്രണം നടപ്പാക്കും മന്ത്രി പി.ജെ.ജോസഫ്


കുറവിലങ്ങാട്:  വൈക്കം, കടുത്തുരുത്തി പ്രദേശങ്ങള്‍ക്ക് വേണ്ടി ആവിഷ്‌കരിച്ച കുടിവെള്ള പദ്ധതികളുടെ പൂര്‍ണ്ണ നിയന്ത്രണം അതാത് സ്ഥലങ്ങളില്‍ തന്നെ ഉറപ്പ് വരുത്തിക്കൊണ്ടാണ് സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുള്ളതെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ് പറഞ്ഞു.
കടുത്തുരുത്തി, കിടങ്ങൂര്‍, കാണക്കാരി, കല്ലറ, കുറവിലങ്ങാട്, മുളക്കുളം, വെള്ളൂര്‍, ഉഴവൂര്‍, ഞീഴൂര്‍, വെളിയന്നൂര്‍ എന്നീ പഞ്ചായത്തുകളില്‍ വരുന്ന പദ്ധതികളുടെയും ശുദ്ധീകരണശാലയുടേയും നടത്തിപ്പ് കടുത്തുരുത്തി സബ്ഡിവിഷന്റെ കീഴിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൈക്കം മുന്‍സിപ്പാലിറ്റി, തലയാഴം, തലയോലപ്പറമ്പ്, വെച്ചൂര്‍, ടി.വി.പുരം, മറവന്‍തുരുത്ത്, ചെമ്പ്, ഉദയനാപുരം, പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികളുടെ നടത്തിപ്പ്, ശുദ്ധീകരണശാലയില്‍ നിന്നുള്ള പമ്പിംഗ് മെയിന്‍, ഗ്രാവിറ്റി മെയിന്‍, എന്നിവയുടെ നിയന്ത്രണം വാട്ടര്‍അതോറിറ്റി വൈക്കം സബ്ഡിവിഷന്റെ നിയന്ത്രണത്തിന്‍ കീഴിലുമാണ്. വെളിയന്നൂരിനും സമീപ വില്ലേജുകള്‍ക്കും വേണ്ടി ആവിഷ്‌കരിച്ച പദ്ധതിയുടെ തുടക്ക കാലഘട്ടം മുതല്‍ വിഭാവനം ചെയ്തിരിക്കുന്നത് പ്രകാരമാണ് ഇത്.
കടുത്തുരുത്തി - വെള്ളൂര്‍ - വെളിയന്നൂര്‍ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി പ്രോജക്ട് സബ്ഡിവിഷനാക്കി മാറ്റിയ കടുത്തുരുത്തി സബ്ഡിവിഷന്‍ ഓഫീസ് വീണ്ടും പുനര്‍സ്ഥാപിക്കുന്നത് മുന്‍ധാരണ പ്രകാരമാണ്.
പൊതുജനങ്ങള്‍ക്ക് വെള്ളക്കരം സംബന്ധിച്ചുള്ള പരാതികള്‍, പുതിയ കണക്ഷനു വേണ്ടിയുള്ള അപേക്ഷ, ഗ്രാമപഞ്ചായത്തുകളുടെ കുടിവെള്ള വിതരണം എന്നിവ കാര്യക്ഷമമായി നടപ്പാക്കാന്‍ കടുത്തുരുത്തിയിലും, വൈക്കത്തും രണ്ട് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാണ്. ശുദ്ധീകരണശാല തുടങ്ങിയ പൊതു ഘടകങ്ങള്‍ക്ക് രണ്ട് സബ്ഡിവിഷനുകളുടെ നിയന്ത്രണം പ്രായോഗികമല്ല.
കടുത്തുരുത്തി, വൈക്കം മണ്ഡലങ്ങളിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്.പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ സര്‍ക്കാര്‍ ദൂരീകരിക്കണമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ, നിവേദനത്തലൂടെയും കെ.അജിത്ത്.എം.എല്‍.എ നിയമസഭയില്‍ സബ്മിഷനായും ആവശ്യപ്പെട്ടിരുന്നു. 

പദ്ധതി വിനിയോഗം: നൂറിന്റെ നിറവില്‍ മരങ്ങാട്ടുപിള്ളി പഞ്ചായത്ത്

മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് 2012-13 വാര്‍ഷികപദ്ധതിയില്‍ വികസനഫണ്ട്, എസ്‌സിപി, ലോകബാങ്ക് സഹായം, പതിമൂന്നാം ധനകാര്യ കമ്മീഷന്‍ അവാര്‍ഡ് തുക, മെയിന്റനന്‍സ് ഫണ്ട് റോഡ്, നോണ്‍ റോഡ് എന്നിങ്ങനെ വിവിധ ഇനങ്ങളിലായി ലഭിച്ച ഫണ്ടുകള്‍ നൂറു ശതമാനവും ചെലവഴിച്ചു.

കേവലം ഫണ്ടു ചെലവഴിക്കല്‍ എന്നതിലുപരിയായി ചിട്ടയായ പ്രവര്‍ത്തനങ്ങളും ദീര്‍ഘദര്‍ശനത്തോടെയുള്ള പ്രോജക്ട് രൂപീകരണവുമാണ് പഞ്ചായത്തിനെ ഈ ബഹുമതിക്ക് അര്‍ഹമാക്കിയത്. ആദ്യമായാണ് മരങ്ങാട്ടുപിള്ളി പഞ്ചായത്ത് ഈ നേട്ടം കൈവരിക്കുന്നത്.

കെട്ടിടനികുതി 98 ശതമാനം പിരിക്കുന്നതിന് പഞ്ചായത്തിനു സാധിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ മറ്റു വകുപ്പുകളുടെ സഹായത്തോടെ മുട്ടക്കോഴി വിതരണം, ടര്‍ക്കി കോഴി വിതരണം, മത്സ്യ ഗ്രാമം പരിപാടി എന്നിവ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 19 ലക്ഷം രൂപയുടെ ഉറവിട മാലിന്യ നിര്‍മാര്‍ജന പദ്ധതി, 30 ഏക്കറോളം സ്ഥലത്തു നടപ്പാക്കിയ നെല്‍കൃഷി പദ്ധതി, സ്റ്റുഡന്റ് കേഡറ്റ് പോലീസ് പദ്ധതി തുടങ്ങിയവ നടപ്പിലാക്കി. ആശ്രയ അഗതി പുനരധിവാസ പദ്ധതിയിലെ അംഗങ്ങള്‍ക്ക് വീട്, സൗജന്യ വൈദ്യപരിശോധന, മരുന്നുവിതരണം, ഭക്ഷണത്തിനുള്ള അവശ്യസാധന കിറ്റ് എന്നിവ നല്‍കാന്‍ സാധിച്ചു.

ദേശീയ തൊഴിലുറപ്പുപദ്ധതിയില്‍ കഴിഞ്ഞവര്‍ഷം 177 കുടുംബങ്ങള്‍ക്കു നൂറു തൊഴില്‍ദിനം നല്‍കാന്‍ സാധിച്ചു. ഇതുവഴി 80 ലക്ഷം രൂപ ചെലവഴിച്ചു. ക്ഷേമപെന്‍ഷനുകളുടെ അപേക്ഷകള്‍ നൂറു ശതമാനവും തീര്‍പ്പാക്കി.

നൂറു ശതമാനം നേട്ടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറി, ഉദ്യോഗസ്ഥര്‍, വര്‍ക്കിംഗ് ഗ്രൂപ്പംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആംഗന്‍വാടി ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍, സാക്ഷരതാ പ്രേരക്മാര്‍ തുടങ്ങിയവരെ പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ അഭിനന്ദിച്ചു.

അറയ്ക്കല്‍ ശങ്കരപ്പിള്ളയുടെ ഭാര്യ തെക്കേടത്ത് സുഭദ്രാമ്മ (86) നിര്യാതയായി.

കുറിച്ചിത്താനം: അറയ്ക്കല്‍ ശങ്കരപ്പിള്ളയുടെ ഭാര്യ തെക്കേടത്ത് സുഭദ്രാമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് (02/04) 11.30 നു വീട്ടുവളപ്പില്‍. മക്കള്‍: ടി.എസ്. ജനാര്‍ദനന്‍നായര്‍, എ.എസ്. സരസമ്മ, എ.എസ്. നാരായണന്‍നായര്‍, എ.എസ്. ലീലക്കുട്ടി, എ.എസ്. ശാന്തമ്മ. മരുമക്കള്‍: വി. സൗദാമിനിദേവി, എന്‍.പി. ചന്ദ്രശേഖരന്‍നായര്‍, അനിതാകുമാരി, കെ.എസ്. രവീന്ദ്രനാഥന്‍നായര്‍, എസ്. മോഹനന്‍നായര്‍.

2013, മാർച്ച് 31, ഞായറാഴ്‌ച

ജോസഫ് നാമധാരി സംഗമം

കോഴാ: കോഴാ സെന്റ് ജോസഫ് കപ്പേളയില്‍ ഇന്നു വൈകുന്നേരം 4.30ന് സാന്‍ജോ ഫെസ്റ്റ് - ജോസഫ് നാമധാരി സംഗമം നടക്കും. സിഎംഐ പ്രിയോര്‍ ജനറാള്‍ ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍ സന്ദേശം നല്‍കും. 5.30ന് വിശുദ്ധകുര്‍ബാന - ഫാ. ജോസഫ് അരിമറ്റം, തുടര്‍ന്ന് പ്രദക്ഷിണം, ആകാശ വിസ്മയം, പാച്ചോര്‍ നേര്‍ച്ച.

കിഴ­ക്കും­ഭാഗം പാട്ടു­പു­ര­യ്ക്കല്‍ ക്ഷേത്ര­ത്തില്‍ ഉത്സവം

കാട്ടാ­മ്പാക്ക്: കിഴ­ക്കും­ഭാഗം പാട്ടു­പു­ര­യ്ക്കല്‍ ഭഗ­വതി ക്ഷേത്ര­ത്തില്‍ ഉത്സവം ആരം­ഭി­ച്ചു. 5 വരെ തീയ­തി­ക­ളില്‍ രാവിലെ 7.30-ന് പുരാ­ണ­പാ­രാ­യ­ണം, രാത്രി 8-ന് താല­പ്പൊലി എന്നിവ നട­ക്കും. 5 -ന് രാത്രി 7.30-ന് പുഷ്പാഭിഷേകം. 6-ന് രാവിലെ 8-ന് മുക്ക­വ­ല­ക്കു­ന്നില്‍ കുംഭ­കു­ടം നിറ­യ്ക്കല്‍. 9-ന് കുംഭ­കു­ട­ഘോ­ഷ­യാത്ര, പമ്പ­മേ­ളം, അമ്മന്‍കുടം. 12-ന് കുംഭ­കുട അഭി­ഷേ­കം. 8-ന് താല­പ്പൊലി എതി­രേ­ല്പ്. 8.45-ന് ബാലെ - ഘണ്ടാകര്‍ണ്ണന്‍.. 12-ന് മുടി­യേ­റ്റ്. 7-ന് രാത്രി 8-ന് വലി­യ­ഗു­രുതി എന്നി­വ­യാണ് പരി­പാ­ടി­കള്‍.

ടാപ്പിംഗിനാളില്ല; ഷീറ്റിനും തടിക്കും വിലയിടിഞ്ഞു: റബ്ബര്‍ കര്‍ഷകര്‍ വലയുന്നു

കുറവിലങ്ങാട്: റബ്ബര്‍ ടാപ്പിംഗിന് തൊഴിലാളിയെ കിട്ടാനില്ല. അമിത കൂലി നല്‍കി വെട്ടിയെടുത്താല്‍ തന്നെ ഷീറ്റിന് വിലക്കുറവും. ടാപ്പിംഗ് കഴിഞ്ഞ മരം വിറ്റേക്കാമെന്ന് വച്ചാല്‍ വിലയും ഇല്ല. റബ്ബര്‍ കര്‍ഷകര്‍ ഇതുമൂലം അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ചെറുതല്ല.
ടാപ്പിംഗ് തൊഴിലാളികള്‍ക്ക് താല്പര്യം പങ്കിന് വെട്ടാനാണ്. വെട്ടിക്കിട്ടുന്നതില്‍ പകുതി വരെ തെഴിലാളിക്ക് ലഭിക്കും. ടാപ്പിംഗ് നടക്കാത്ത വേനല്‍ക്കാലമായിട്ടും റബര്‍ഷീറ്റ് വില ഉയരാത്തതിനുപിന്നാലെയാണ് തടിയുടെ വിലയും ക്രമാതീതമായി താഴ്ന്നുകൊണ്ടിരിക്കുന്നത്. ഷീറ്റുവില ഉയര്‍ന്നുനിന്നപ്പോള്‍ റബര്‍ തോട്ടങ്ങള്‍ പാട്ടത്തിനെടുത്തവര്‍ ഇപ്പോള്‍ കര്‍ഷകര്‍ക്കൊപ്പം പ്രതിസന്ധി നേരിടുകയാണ്.
വേനല്‍ക്കാലത്ത് ഷീറ്റുവില ഉയരുമെന്ന് പ്രതീക്ഷിച്ച് വില്‍ക്കാതെ സംഭരിച്ചവര്‍ ദുഃഖത്തിലാണ്. ഒരു ടണ്‍ റബര്‍തടിക്ക് 6,500 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 4,000 രൂപയെങ്കിലും കിട്ടിയാല്‍ മതിയായിരുന്നെന്ന് കര്‍ഷകര്‍ പറയുന്നു. തടിവില ഗണ്യമായി താഴ്ന്നതിനെത്തുടര്‍ന്ന് മരങ്ങള്‍ മുറിച്ചു നീക്കേണ്ട സമയം അതിക്രമിച്ചിട്ടും ഒട്ടുമിക്ക കര്‍ഷകരും മുറിക്കാന്‍ തയാറാകുന്നില്ല. പുതുകൃഷി ചെയ്യാന്‍ മറ്റു മാര്‍ഗ്ഗമില്ലാത്തതിനാല്‍ ചിലര്‍ നഷ്ടം സഹിച്ച് മുറിച്ചു നീക്കുകയാണ്. ഈ വര്‍ഷം പുതുകൃഷി കുറയുമെന്നാണ് വിലയിരുത്തല്‍. ഇത് റബ്ബര്‍ നേഴ്‌സറിക്കാരനേപ്പോലെ തന്നെ ഇടവിളയായി പൈനാപ്പില്‍ കൃഷി ചെയ്യുന്നവരെയും സാരമായി ബാധിക്കും.
റബര്‍തടി വില്‍പ്പനയിലെ പ്രധാന മാര്‍ക്കറ്റായ പെരുമ്പാവൂരിലും കച്ചവടം കുറഞ്ഞിരിക്കുകയാണെന്ന് വ്യാപാരികള്‍ പറഞ്ഞു. റബര്‍തടി കൂടുതലായി ഉപയോഗിക്കുന്നത് പ്ലൈവുഡ് നിര്‍മാണത്തിനാണ്. പ്ലൈവുഡിന്റെ വിലയില്‍ കുറവുണ്ടായിട്ടില്ല. റബ്ബര്‍ തടി വെട്ട് തൊഴിലാളികളേയും ലോറി ഉടമകളേയും തടിയുടെ വിലക്കുറവ് ബാധിക്കുന്നു.

ഷട്ടില്‍ ടൂര്‍ണമെന്റ്

കുറവിലങ്ങാട്: കുറവിലങ്ങാട് ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള രണ്ടാമത് അഖിലകേരള ഷട്ടില്‍ ടൂര്‍ണമെന്റ് ഇന്നു വൈകുന്നരം ആറു മുതല്‍ പാറ്റാനി ജംഗ്ഷനിലുള്ള പന്നാക്കിയില്‍ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കും. ദ്രോണാചാര്യ പ്രഫ. സണ്ണി തോമസ് ഉദ്ഘാടനം നിര്‍വഹിക്കും. പഞ്ചായത്തു പ്രസിഡന്റ് ടി.എസ്. രാമാദേവി അധ്യക്ഷതവഹിക്കും. സമാപന ചടങ്ങില്‍ നിര്‍ധനരായ കുട്ടികള്‍ക്കുള്ള പഠനസാമഗ്രികളുടെ വിതരണം കുറവിലങ്ങാട് എസ്‌ഐ കെ.എന്‍. ഷാജിമോന്‍ നിര്‍വഹിക്കും. കുറവിലങ്ങാട് ഫൊറോന വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ സമ്മാനദാനം നിര്‍വഹിക്കും.

Back to TOP