Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013 മാർച്ച് 2, ശനിയാഴ്‌ച

വെളിയന്നൂര്‍ ശിവരാത്രിയ്ക്ക് നാടൊരുങ്ങി

വെളിയന്നൂര്‍: പെരുമറ്റം മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തിന് വിപു­ല­മായ ഒരു­ക്ക­ങ്ങള്‍ പൂര്‍ത്തി­യാ­യി. 8-ന് ആരംഭിക്കും. രാവിലെ 7-ന് വിശേഷാല്‍ പൂജകള്‍. രാത്രി 7-ന് ജഗ­ദം­ബികാ ഭജന്‍സിന്റെ നാമ­സ­ങ്കീര്‍ത്ത­ന­ധാ­ര.

9-ന് രാത്രി 7-ന് മേജര്‍ സെറ്റ് നള­നുണ്ണി സ്മാരക കലാ­ക്ഷേത്ര അവ­ത­രി­പ്പി­ക്കുന്ന കഥ­കളി. കര്‍ണ്ണ­ശ­പഥം കഥ. ശിവ­രാത്രി ദിന­മായ 10-ന് രാവിലെ 6.30-ന് നാരാ­യ­ണീ­യ­പാ­രാ­യ­ണീ­യം. 7-ന് സമൂഹ ശയന പ്രദക്ഷിണം. 8.-ന് ശ്രീബലി, നാദ­സ്വ­രം. 9-ന് 35-ല്‍ പരം കലാ­കാ­ര­ന്മാരെ അംി­നി­രത്തി വെളി­യ­ന്നൂര്‍ അരു­ണിന്റെ മേള­പ്ര­മാ­ണി­ത്വ­ത്തില്‍ പഞ്ചവാദ്യം, ചെണ്ട­മേളം. 12-ന് പന്തീരടി പൂജ, നവകപഞ്ചഗവ്യ കലശപൂജ, അഭിഷേകം. 12.30-ന് ശ്രീഭൂതബലി, മഹാപ്രസാദമൂട്ട്. 5-ന് കാഴ്ച ശ്രീബലി, മേളം. 7.30-ന് നെല്ലിക്കാക്കുന്ന് ദേവീ ക്ഷേത്രത്തില്‍ നിന്നും എതിരേല്പ്, 9-ന് വലിയകാണിക്ക, നാദ­സ്വ­രം, സ്‌പെഷ്യല്‍ പാണ്ടി­മേളം. 10.15-ന് മോഹി­നാ­യാട്ടം. 10.30-ന് ചല­ച്ചി­ത്ര­-­ടെ­ലി­വി­ഷന്‍ താര­ങ്ങള്‍ അണി­നി­ര­ക്കുന്ന ഗാനമേള, മിമിക്‌സ്. 12-ന് ശിവരാത്രി പൂജ, 12.30-ന് ശിവരാത്രി വിളക്ക്.

കരുനെച്ചി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞത്തിന് തുട­ക്ക­മായി

ഉഴവൂര്‍: കരുനെച്ചി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞചടങ്ങുകള്‍ക്ക് ശനിയാഴ്ച തുട­ക്ക­മാ­യി. വൈകിട്ട് 6.45-ന് ഭദ്രദീപ പ്രതിഷ്ഠ മേല്‍ശാന്തി കുന്നം­കുളം പാറ­യില്‍മന നാരാ­യ­ണന്‍ നമ്പൂ­തിരി നിര്‍വ്വ­ഹി­ച്ചു. യജ്ഞാചാര്യന്‍ ഡോ.വി.­കെ. രാമ­ച­ന്ദ്രന്‍ നായര്‍ മാഹാത്മ്യ പ്രഭാഷണം നടത്തി.

2013 മാർച്ച് 1, വെള്ളിയാഴ്‌ച

വാര്‍ഷികം ആഘോ­ഷിച്ചു

മണ്ണ­യ്ക്ക­നാട്: ഗവ. യു.പി.­സ്‌ക്കൂ­ളിന്റെ 128-ാ­മത് വാര്‍ഷി­കാ­ഘോ­ഷവും നവീ­ക­രിച്ച കമ്പ്യൂ­ട്ടര്‍ ലാബി­ന്റെയും ഉദ്ഘാ­ടനം മോന്‍സ് ജോസഫ് എം.എല്‍.­എ. നിര്‍വ്വ­ഹി­ച്ചു. മോന്‍സ് ജോസഫ് എം.എല്‍.­എ. ഉദ്ഘാ­ടനം ചെയ്തു. എം.എല്‍.എ. ഫണ്ട് വിന­യോ­ഗി­ച്ചാണ് കമ്പ്യൂ­ട്ടര്‍ ലാബ് നവീ­ക­രി­ച്ച­ത്.

ഗ്രാമ പഞ്ചാ­യത്ത് പ്രസി­ഡണ്ട് ബെല്‍ജി ഇമ്മാ­നു­വല്‍ അദ്ധ്യ­ക്ഷത വഹി­ച്ചു. ബ്ലോക്ക് പഞ്ചാ­യത്ത് പ്രസി­ഡണ്ട് എം.എം.തോമ­സ്, ജെ. ജോണ്‍ തറ­പ്പില്‍, തുള­സീ­ദാ­സ്, എ.ഇ.­ഒ. ഏലി­യാമ്മ മാത്യു, ബി.പി.ഒ. ശശി, സാബു ഐസ­ക്, എ.ജെ. ബാബു, ബിന്ദു പ്രഭാ­ക­രന്‍, സ്‌ക്കൂള്‍ ലീഡര്‍ കെ.ആര്‍. അനന്ദു, ത്രേസ്യാമ്മ ജോസ­ഫ്, സിജി ആന്റ­ണി­യുടെ നേതൃ­ത്വ­ത്തില്‍ രക്ഷാ­കര്‍തൃ മാതൃ സംഗമവും നട­ത്തി.

ആളു­മാറി പോലീസ് മര്‍ദ്ദിച്ച സംഭവം: പ്രശ്‌നംപരിഹരിച്ചു


കുറ­വി­ല­ങ്ങാട്: വ്യാപാ­രിയെ, ആളു­മാറി പോലീസ് മര്‍ദ്ദിച്ച സംഭ­വ­ത്തില്‍ എസ്.­ഐ.­-യെ മാറ്റി നിര്‍ത്തി അന്വേ­ഷണം നട­ത്ത­ണ­മെ­ന്നാ­വ­ശ്യ­പ്പെട്ട് വ്യാപാരി വ്യവ­സായി ഏകോ­പന സമിതി കുറ­വി­ല­ങ്ങാട് യൂണിറ്റ് ശനിയാഴ്ച നടത്താനിരുന്ന പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് മാറ്റിവച്ചതായി ഭാര­വാ­ഹി­കള്‍ അറി­യി­ച്ചു. ഡി.വൈ.­എ­സ്.­പി.യുടെ നേതൃ­ത്വ­ത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പരിഹാരമായതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

കോഴാ പുന്നാംതടത്തില്‍ രാജേഷ് (36, രതീഷ് ഹോട്ടല്‍ ഉടമ) നിര്യാതനായി.


കുറവിലങ്ങാട്: കോഴാ പുന്നാംതടത്തില്‍ പരേതനായ സദാശിവന്റെ മകന്‍ രാജേഷ് (36, രതീഷ് ഹോട്ടല്‍ ഉടമ) നിര്യാതനായി. സംസ്‌കാരം ഇന്നു നാലിനു വീട്ടുവളപ്പില്‍. മാതാവ്: സുലോചന കോഴാ പൊങ്ങച്ചേരില്‍ കുടുംബാംഗം. സഹോദരങ്ങള്‍; രതീഷ് (ദുബായ്), രമ്യ

ചെറുപ്ലാക്കീല്‍ (ചെമ്മല) ഭവാനിയമ്മ രാമകൃഷ്ണന്‍ നായര്‍ (90) നിര്യാതയായി


മോനിപ്പള്ളി: ചെറുപ്ലാക്കീല്‍ (ചെമ്മല) പരേതനായ രാമകൃഷ്ണന്‍ നായരുടെ ഭാര്യ ഭവാനിയമ്മ (90) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത മൂവാറ്റുപുഴ കുരീപ്പള്ളില്‍ കുടുംബാംഗം. മക്കള്‍: വിമലദേവി (റിട്ട. ഹെഡ്മിസ്്ട്രസ്), വിജയലക്ഷ്മി (റിട്ട. ടീച്ചര്‍), സി.ആര്‍. പ്രസാദ് (ഉഴവൂര്‍ ഗ്രാമപഞ്ചായത്തംഗം). മരുമക്കള്‍: പരേതനായ വിജയകുമാര്‍ മൂവാറ്റുപുഴ, എം.എസ്. ഗിരീഷന്‍ നായര്‍ കുറിച്ചിത്താനം, സ്വപ്ന.

കരുനെച്ചി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം ഇന്നു മുതല്‍

ഉഴവൂര്‍: കരുനെച്ചി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞചടങ്ങുകള്‍ക്ക് ശനിയാഴ്ച തുട­ക്ക­മാ­കും. വൈകിട്ട് 6.45-ന് ഭദ്രദീപ പ്രതിഷ്ഠ. യജ്ഞാചാര്യന്‍ ഡോ.വി.­കെ. രാമ­ച­ന്ദ്രന്‍ നായര്‍ മാഹാത്മ്യ പ്രഭാഷണം നടത്തും.

5-ന് വൈകിട്ട് 5.30-ന് വിദ്യാ­ഗോ­പാല മന്ത്രാര്‍ച്ച­ന, 8-ന് വൈകിട്ട് 6.45-ന് സര്‍വ്വൈ­ശ്വ­ര്യ­പൂജ എന്നിവ നട­ക്കും. 9-ന് യജ്ഞ സമര്‍പ്പ­ണ­ത്തോടെ സമാപിക്കും. 10-ന് ശിവരാത്രി ആഘോഷം നടക്കും.

2013 ഫെബ്രുവരി 28, വ്യാഴാഴ്‌ച

ബസ്സ് കാത്തു നിന്ന ബി.എ­സ്.­എന്‍.എല്‍. ഉദ്യോ­ഗ­സ്ഥന്‍ കുഴഞ്ഞു വീണു മരിച്ചു

മോനി­പ്പള്ളി: ജോലി സ്ഥലത്തേക്ക് പോകു­ന്ന­തിന് ബസ്സ് കാത്തു നിന്ന ബി.എ­സ്.­എന്‍.­എല്‍. ഉദ്യോ­ഗ­സ്ഥന്‍ കുഴഞ്ഞു വീണു മരി­ച്ചു. ഇലഞ്ഞി എക്‌സ്‌ചേ­ഞ്ചിലെ ടെലികോം മെക്കാ­നിക്ക് മോനി­പ്പള്ളി ചുരു­ണാല്‍പുത്തന്‍ വീട്ടില്‍ കെ.കെ. രാജന്‍ (58) അണ് മരി­ച്ച­ത്.
വ്യാഴാഴ്ച രാവിലെ 9 മണി­യോടെ ഇലഞ്ഞിക്കു പോകു­ന്ന­തി­നായി മോനി­പ്പള്ളി കവ­ല­യില്‍ ബസ് കാത്തു നില്‍ക്കു­മ്പോ­ഴാണ് രാജന്‍ കുഴഞ്ഞു വീണ­ത്. മോനി­പ്പള്ളി എം.യു.­എം. ആസ്പ­ത്രി­യി­ലേക്ക് എത്തി­ച്ചെ­ങ്കിലും ജീവന്‍ രക്ഷി­ക്കാ­നാ­യി­ല്ല.
ഭാര്യ: വിജ­യമ്മ കാരാ­മ്മേല്‍ ഉള്ള­നാട്. മക്കള്‍: രാഹുല്‍ (കെന്‍സ് ഇന്‍ട്ര­സ്ട്രീ­യല്‍ ടൂള്‍ റൂം ഏറ്റു­മാ­നൂര്‍), അഖില്‍.
ഇലഞ്ഞി എക്‌സ് ചേഞ്ചില്‍ പൊതു­ദര്‍ശ­ന­ത്തിന് വച്ചു. ശവ­സം­സ്‌കാരം വെള്ളി­യാഴ്ച 11-ന് വീട്ടു­വ­ള­പ്പില്‍.

നിയു­ക്ത­മെ­മ്പറെ സത്യ­പ്ര­തി­ജ്ഞയ്ക്ക് വിളി­ച്ചില്ല ഗ്രാമ പഞ്ചാ­യത്ത് കമ്മിറ്റി ബഹ­ള­ത്തില്‍ കലാ­ശിച്ചു

കുറവിലങ്ങാട്: ഉപ­തി­ര­ഞ്ഞെ­ടു­പ്പില്‍ വിജ­യിച്ച പട്ടി­ക­ജാതി സംവ­രണ വാര്‍ഡിലെ മെമ്പറെ സത്യ­പ്ര­തിജ്ഞ ചെയ്യിച്ച് കമ്മി­റ്റി­യില്‍ പങ്കെ­ടു­പ്പി­ക്കാത്ത് തര്‍ക്ക­ത്തിന് ഇട­യാ­യ­തിനെ തുടര്‍ന്ന് കമ്മിറ്റി മാറ്റി വച്ചു. കുറ­വി­ല­ങ്ങാട് ഗ്രാമ പഞ്ചാ­യത്ത് 13-ാം വാര്‍ഡില്‍ നിന്ന് വിജ­യിച്ച യു.ഡി.­എ­ഫ്. പ്രതി­നിധി കെ.കെ. ശ്രീനി­വാ­സ­നെ­യാണ് സത്യ­പ്ര­തിജ്ഞ ചെയ്യി­ക്കാ­ത്ത­ത്.
കഴിഞ്ഞ 22-ന് വോട്ടെണ്ണി ഫലം പ്രഖ്യാ­പിച്ച് കെ.കെ. ശ്രീനി­വാ­സന്‍ തിര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ട­താ­യുള്ള വിവരം ഗ്രാമ പഞ്ചാ­യ­ത്തി­നെയും തിര­ഞ്ഞെ­ടുപ്പ് കമ്മീ­ഷ­നേയും വര­ണാ­ധി­കാരി അറി­യി­ച്ചി­ട്ടു­ള്ള­താ­ണ്. മെമ്പറെ സത്യ­പ്രതിജ്ഞ ചെയ്യി­ക്കേ­ണ്ടത് പഞ്ചാ­യത്ത് കമ്മി­റ്റി­യാ­ണ്.
ശനി­യാഴ്ച ചേര്‍ന്ന കമ്മി­റ്റി­യില്‍ ശ്രീനി­വാ­സനെ സത്യ­പ്ര­തിജ്ഞ ചെയ്യി­ക്കാന്‍ തയ്യാ­റാ­കത്ത് യു.ഡി.­എ­ഫ്. അംഗ­ങ്ങള്‍ ചോദ്യം ചെയ്തു. സത്യ­പ്ര­തിജ്ഞ ചെയ്യിച്ച് ആ വാര്‍ഡിലെ ജന­പ്ര­തി­നി­ധിയെ കൂടി ഉള്‍പ്പെ­ടുത്തി മതി കമ്മി­റ്റി­യെന്നും ഇവര്‍ ആവ­ശ്യ­പ്പെട്ടു. ഇതിനെ ഭര­ണ­പ­ക്ഷത്തെ ചില അംഗ­ങ്ങള്‍ എതിര്‍ത്ത­തോടെ യു.ഡി.­എ­ഫ്. അംഗ­ങ്ങള്‍ കമ്മിറ്റി ബഹി­ഷ്‌ക­രി­ച്ചു. ഇതേ തുടര്‍ന്നാണ് ശനി­യാ­ഴ്ച­ത്തേക്ക് കമ്മിറ്റി മാറ്റി വച്ച­ത്.

ഉഴ­വൂര്‍ ഇന്റര്‍കോളേ­ജി­യറ്റ് ഫുട്‌ബോള്‍: ബിഷ­പ്പ്കു­ന്ന­ശ്ശേരി ട്രോഫി മൂവാ­റ്റു­പുഴ നിര്‍മ്മല നേടി

ഉഴ­വൂര്‍: സെന്റ് സ്റ്റീഫന്‍സ് കോളേ­ജില്‍ സംഘ­ടി­പ്പിച്ച ബിഷ­പ്പ്കു­ന്ന­ശ്ശേരി പൗരോ­ഹിത്യ സുവര്‍ണ്ണജൂബിലി സ്മാരക ഓള്‍ കേരളാ ഇന്റര്‍കോളേ­ജി­യറ്റ് ഫുട്‌ബോ­ള്‍ ടൂര്‍ണ­മെന്റില്‍ മൂവാ­റ്റു­പുഴ നിര്‍മ്മലാ കോളേജ് ജേതാ­ക്ക­ളാ­യി. ആതി­ഥേ­യ­രായ ഉഴ­വൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിനെയാണ് പരാ­ജ­യ­പ്പെ­ടു­ത്തി­യ­ത്.
കോട്ടയം എന്‍സിസി ഗ്രൂപ്പ് കമാന്‍ഡര്‍ കേണല്‍ വി.­പി. പോള്‍ ട്രോഫി­കള്‍ വിത­രണം ചെയ്തു. എം. ജി. സര്‍വ്വകലാശാല മുന്‍ സിന്‍ഡിക്കേറ്റംഗം പ്രൊഫ. ഇ.പി. മാത്യു, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. വി.എസ്., ജോസ്. കണ്‍വീനര്‍ സി. റ്റി. തോമസ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. ബന്നി കുര്യാ­ക്കോസ്, ജെയ്‌സ് കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

പെന്‍ഷന്‍ അനു­വ­ദി­ക്ക­ണം­ - സോഷ്യ­ലിസ്റ്റ് ജനത

കുറവിലങ്ങാട്: കേര­ള­ത്തിലെ ചെറു­കിട നാമ­മാത്ര കര്‍ഷ­കര്‍ക്ക് പ്രതി­മാസം മൂവാ­യിരം രൂപ പെന്‍ഷന്‍ അനു­വ­ദി­ക്ക­ണ­മെന്ന് സോഷ്യ­ലിസ്റ്റ് ജനത (ഡമോ­ക്രാ­റ്റിക്) കുറ­വി­ല­ങ്ങാട് മണ്ഡലം കമ്മിറ്റി സര്‍ക്കാ­രി­നോട് ആവ­ശ്യ­പ്പെ­ട്ടു.
പ്രസി­ഡണ്ട് ഒ.ഡി. കുര്യന്‍ അദ്ധ്യ­ക്ഷത വഹി­ച്ചു. സംസ്ഥാന സമിതി അംഗം പി.ഒ. വര്‍ക്കി, മണ്ഡലം സെക്ര­ട്ടറി വി.ജെ. വര്‍ക്കി, കിസാന്‍ ജനതാ മണ്ഡലം പ്രസി­ഡണ്ട് കെ.ആര്‍. ബാബു, യുവ­ജ­നത മണ്ഡലം പ്രസി­ഡണ്ട് ഷിബു കുര്യന്‍, വിത്സണ്‍ മാത്യു, കെ.എ­സ്.­ബാ­ബു, ജോയി ജോണ്‍, വി.ജെ. സഖ­റി­യാ­സ്, ജോണി പ്ലാത്തോ­ട്ടം, ഷാജി കണി­യാം­കു­ന്നേല്‍ എന്നി­വര്‍ പ്രസം­ഗി­ച്ചു.

ബ്ലാക്ക് മാന്‍ മറ­വില്‍ മോഷ്ടാ­ക്കള്‍ നാട്ടില്‍ വില­സുന്നു

മണ്ണ­യ്ക്ക­നാട്: പൊടിപ്പും തൊങ്ങലും വച്ച് നാട്ടി­ലാകെ ബ്ലാക്ക്മാന്‍ കഥ­കല്‍ പര­ത്തിയ മറ­വില്‍ മോഷ്ടാ­ക്കള്‍ വില­സു­ന്നു. കഴിഞ്ഞ ദിവസം ബ്ലാക്ക്മാന്‍ കഥയെ തുടര്‍ന്ന് പാതിരാ വരെ ഇരു­ന്നൂ­റി­ലേറെ പേര്‍ തിര­ച്ചില്‍ നട­ത്തിയ മണ്ണ­യ്ക്ക­നാട് ഭാഗത്ത് ബുധ­നാഴ്ച രാത്രി അപ­രി­ചി­ത­രായ രണ്ട് പേരെ പറ­മ്പില്‍ മറ­ഞ്ഞി­രി­ക്കുന്ന നില­യില്‍ കാണ­പ്പെ­ട്ടു.
തുരു­ത്തി­ക്കാട് ഭാഗത്ത് പാറ­ത്തൊ­ട്ടി­യില്‍ ഷിജി­യുടെ വീടിരിക്കുന്ന പറ­മ്പി­ലാണ് അപ­രി­ചി­ത­രായ രണ്ട് പേര്‍ മറ­ഞ്ഞി­രി­ക്കു­ന്നത് കണ്ട­ത്. വൈദ്യുതി കട്ട് സമ­യ­മാ­യി­രു­ന്നു. വീട്ടു­കാര്‍ കണ്ടെന്ന് മന­സി­ലാ­യ­തോടെ രണ്ട് വഴിക്ക് ഇരു­വരും ഓടി. ഉടന്‍ തന്നെ നാട്ടു­കാര്‍ പോലീസ് സഹാ­യ­ത്തോടെ തിര­ച്ചില്‍ ആരം­ഭി­ച്ചു. രാത്രി 12 വരെ തിര­ഞ്ഞെ­ങ്കിലും പ്രയോ­ജ­ന­മു­ണ്ടാ­യി­ല്ല.
ബ്ലാക്ക്മാന്‍ കഥ­കള്‍ പര­ന്ന­തിന്റെ പുറകെ പകല്‍ സമ­യ­ങ്ങ­ളിലും നാട്ടിന്‍ പുറ­ങ്ങ­ളില്‍ അപ­രി­ചി­തരെ കാണു­ന്ന­തായി പ്രദേ­ശ­വാ­സി­കള്‍ പറ­യു­ന്നു­ണ്ട്.

ദേവമാതാ കോളജില്‍ കിംഗ് ഈഡിപ്പസ് 5-ന്

കുറവിലങ്ങാട്: ദേവമാതാ കോളജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ ഡ്രാമാറ്റിക് ക്ലബ് എഎല്‍എജി അതിന്റെ 15-ാമത് നാടകമായ കിംഗ് ഈഡിപ്പസ് മാര്‍ച്ച് അഞ്ചിന് 1.30ന് അവതരിപ്പിക്കും. ഗ്രീക്ക് പുരാണത്തിലെ ഈഡിപ്പസ് രാജാവിന്റെ ദുരന്തകഥ അധ്യാപകരും വിദ്യാര്‍ഥിനി-വിദ്യാര്‍ഥികളും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്.

മറ്റ് കോളജുകളിലേയും സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും നാടകം കാണുവാന്‍ സൗകര്യം ചെയ്യുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. ജോയി ജേക്കബ് അറിയിച്ചു.

വിശ്വ പൈതൃകത്തിലെ അമൂല്യരത്‌നങ്ങളായ ക്ലാസിക്കുകളെ സാധാരണക്കാര്‍ക്ക് പരിചിതമാക്കുക എന്ന ലക്ഷ്യം കൂടി മുന്‍നിറുത്തി നാമമാത്രമായ ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നതെന്ന് വകുപ്പ് മേധാവി പ്രഫ.ആനീസ് തോമസും, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ റവ.ഡോ.ജോസഫ് സെബാസ്റ്റ്യന്‍ പര്യാത്തും പത്രസമ്മേളനത്തില്‍ പറഞ്ഞു.

സോഫാക്ലീസിന്റെ നാടകം തുടങ്ങുന്നിടം വരെയുള്ള തീബന്‍ലജന്റിന്റെ പൂര്‍ഭാഗം കൂടി നാടവല്‍ക്കരിച്ചിരിക്കുന്നു എന്ന ഒരു പ്രത്യേകത കൂടി ഈ അവതരണത്തിനുണ്ട് എന്ന് ഡയറക്ടര്‍ ഡോ.എം.എസ്.മൈക്കിള്‍ ചൂണ്ടിക്കാണിച്ചു. നാടകത്തിന് ആവശ്യമായ വിപുലമായ സാങ്കേതിക സഹായങ്ങള്‍ ഒരുക്കപ്പെടുന്നത് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ജയ്‌സണ്‍ ഡേവിഡിന്റെ വിദഗ്ധ മേല്‍നോട്ടത്തിലാണ്.

നേതൃയോഗം നാളെ

കടുത്തുരുത്തി: കേരള കോണ്‍ഗ്രസ്-എം നിയോജക മണ്ഡലം നേതൃയോഗം നാളെ കടുത്തുരുത്തിയില്‍ നടക്കുമെന്ന് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അറിയിച്ചു. വൈകുന്നേരം 4.30ന് കടപ്പൂരാന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗം ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും. മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.

രണ്ടാംസ്ഥാനം നേടി

കുറവിലങ്ങാട്: ഹരിയാനയിലെ ഗഡ്പുരിയില്‍ നടന്ന നാഷണല്‍ ലെവല്‍ ക്ലബ്/ബുള്‍ബുള്‍ ഉത്സവത്തില്‍ ക്ലബ് ഗ്രീറ്റിംഗ്‌സ് മത്സരത്തില്‍ കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്‌സ് എല്‍പി സ്‌കൂളിലെ കുട്ടികള്‍ രണ്ടാം സ്ഥാനം നേടി. 22 സംസ്ഥാനങ്ങളില്‍നിന്നു കുട്ടികളാണു മത്സരത്തില്‍ പങ്കെടുത്തത്. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കുസുമം ബേബിയുടെ നേതൃത്വത്തില്‍ ആവിന്‍ കെ. ബെന്നി, ക്രിസ്റ്റോ സണ്ണി, ആരോമല്‍ കെ. രവി, ജെഫിന്‍ ജോസ്, വിഷ്ണു എസ്. നായര്‍, അഭിദേവ് ദീപ്‌സല്‍ എന്നീ വിദ്യാര്‍ഥികളാണു മത്സരത്തില്‍ പങ്കെടുത്തത്.

വാര്‍ഷികധ്യാനം

കുറവിലങ്ങാട്: മര്‍ത്തമറിയം ഫൊറോന പള്ളിയില്‍ വാര്‍ഷികധ്യാനം ആറു വരെ എട്ടു വരെ തീയതികളില്‍ നടക്കും. ഫാ. ചാക്കോ മണ്ണിശേരില്‍ ഒഎഫ്എം കപ്പൂച്ചിന്‍ നേതൃത്വം നല്‍കും. എല്ലാ ദിവസവും വൈകുന്നേരം 4.30 നു വിശുദ്ധ കുര്‍ബാന, 5.45 മുതല്‍ ധ്യാനം. രാത്രി എട്ടിന് ദിവ്യകാരുണ്യ ആരാധന.

2013 ഫെബ്രുവരി 27, ബുധനാഴ്‌ച

വിദ്യാ­ഗോ­പാല മന്ത്രാര്‍ച്ചന നടത്തി


വയലാ: എന്‍.­എ­സ്.­എ­സ്. 154-ാം നമ്പര്‍ വയലാ കര­യോ­ഗ­ത്തിന്റെ ആഭി­മു­ഖ്യ­ത്തില്‍ പരീക്ഷ തയ്യാ­റെ­ടു­പ്പിന്റെ ഭാഗ­മായി വിദ്യാ­ഗോ­പാല മന്ത്രാര്‍ച്ചന നട­ത്തി. ഞറ­ള­പ്പുഴ ക്ഷേത്രം മേല്‍ശാന്തി കീഴടം ഹരി നമ്പൂ­തിരി മുഖ്യ­കാര്‍മ്മി­കത്വം വഹി­ച്ചു.

മുഖംമൂടിയുമായി പിടിയില്‍


മൂവാറ്റുപുഴ: മുഖംമൂടിയുമായി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം ഒളിച്ചിരുന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. പെരുമ്പല്ലൂര്‍ പുത്തന്‍പുരയില്‍ വിഷ്ണു(21) ആണ് പിടിയിലായത്. നേരത്തെ മുക്കുപണ്ടം പണയം വച്ച കേസിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ വിഷ്ണുവിനെ ജാമ്യത്തില്‍ വിട്ടു.

ലൈസന്‍സ് വിതരണം


കൂത്താട്ടുകുളം: മേഖലയിലെ ചെറുകിട വ്യാപാരികള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് സംബന്ധമായുള്ള നടപടികള്‍ വ്യാപാരി വ്യവസായി സമിതിയുടെ മേല്‍നോട്ടത്തില്‍ പൂര്‍ത്തീകരിച്ചു. ലൈസന്‍സ് വിതരണോദ്ഘാടനം സമിതി പ്രസിഡന്റ് റോബിന്‍ വന്‍നിലം ടി.കെ പ്രസാദിന് നല്‍കി നിര്‍വഹിച്ചു. ജൂലിസ് ജോണ്‍, വി.എന്‍ രാജപ്പന്‍, പി.പി ജോണി, തോമസ് കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

നേത്രപരിശോധനാ ക്യാമ്പ്

കൂത്താട്ടുകുളം: അന്ത്യാല്‍ വൈഎംസിഎ ഹാളില്‍ മൂന്നിന് രാവിലെ ഒമ്പതുമുതല്‍ ഉച്ചയ്ക്ക് 12 വരെ നേത്രപരിശോധന ക്യാമ്പ് നടത്തും. ഇലഞ്ഞി വൈഎംസിഎയുടെ ആഭിമുഖ്യത്തില്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി, ഹെല്‍പ്പേജ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നതെന്ന് സെക്രട്ടറി ടി.കെ ജോസ് അറിയിച്ചു.

Back to TOP