കുറവിലങ്ങാട്: മുട്ടുചിറ അല്‍ഫോന്‍സാ സ്നേഹതീരംട്രസ്റ്റ് സെക്രട്ടറി ജോര്‍ജ് കൊല്ലപള്ളി, ഈ വര്‍ഷത്തെ വി.കെ. കുര്യന്‍ അവാര്‍ഡിന് അര്‍ഹനായി. വി.കെ. കുര്യന്‍ സ്മാരക ചാരിറ്റബിള്‍ സൊസൈറ്റി സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തുന്ന പുരസ്കാരമാണ്. കോണ്‍ഗ്രസ് നേതാവും പ്രമുഖ സഹകാരിയും യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മെമ്പറുമായിരുന്ന വി.കെ. കുര്യന്റെ സ്മരണാര്‍ത്ഥമാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പതിനയ്യായിരത്തി ഒന്ന് രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
നിരാലംബരെ സംരക്ഷിക്കുകയും മിഷന്‍ലീഗ് പോലുള്ള സന്നദ്ധ സംഘടനകളില്‍ സജീവ സാന്നിദ്ധ്യവുമായ ജോര്‍ജ് ഗ്രാമ പഞ്ചായത്തംഗം കൂടിയാണ്.



